Image

നിവിന്‍ പോളിയുടെ 'പ്രേമവും' കാമ്പസിന്റെ 'കുളിരും' (അനില്‍ പെണ്ണുക്കര )

Published on 02 September, 2015
നിവിന്‍ പോളിയുടെ 'പ്രേമവും'  കാമ്പസിന്റെ  'കുളിരും' (അനില്‍ പെണ്ണുക്കര )
ഒരു സിനിമ കുട്ടികളെ ഇങ്ങനെയും സ്വാധീനിക്കുമോ ?ചോദ്യം ഒരു രക്ഷകര്‍ത്താവിന്റെതാണ് .ഉത്തരം ആര് പറയും കാമ്പസൊ? അധ്യാപകരോ ?ആരും ഒന്നും പറഞ്ഞില്ല .പകരം വീട്ടിലിരുന്നു കണ്ടു .തങ്ങളുടെ കുട്ടികള്‍ റോഡില്‍ കറുപ്പ് ഉടുപ്പും ചുവന്ന മുണ്ടും കൂളിംഗ് ഗ്ലാസും ഒക്കെ വച്ച് അര്‍മാദിക്കുന്നത്.സിനിമ ഒരു വിനോദോപാധിയാണ്. കാര്യമാത്ര പ്രസക്തമായ ജീവിത രംഗങ്ങളില്‌നിന്ന് മനുഷ്യമനസുകളെ അല്പ്പസമയത്തേക്കെങ്കിലും അഭൗമമായ ആഹ്ലാദ വിഹായസിലൂടെ വിഹരിക്കാന് പര്യാപ്തമാക്കുക എന്നതാണ് ഏതൊരു കലയുടെയും ആത്യന്തിക ലക്ഷ്യം.എന്നാല്‍ ഇന്ന് അത് മാറി .കുട്ടികള്ക്ക് അധ്യാപികയെ പ്രേമിക്കാം .പ്രിന്‍സിപ്പാളിന് കുട്ടികളെ പ്രേമിക്കാം .ഇങ്ങനെ ഒക്കെ ആയി സിനിമകള്‍ .ഞാന്‍ പഠിപ്പിക്കുന്ന ഒരു ക്ലാസ്സില്‍ ഈയിടെ ഒരു ഫീഡ് ബാക്ക് എടുത്തു.ഒരു കുട്ടി  എഴുതിയത് ഇങ്ങനെ  .'ഒരു ടീച്ചറെ പ്രേമിക്കാന്‍ പറ്റുമോ മലര്‍ അടിക്റ്റ് ...'എന്നാണ് .എന്ത് ചെയ്യാം .കേരളത്തിന്റെ അവസ്ഥ ഇങ്ങനെ ആയിപ്പോയി .ഇനി ഏതെങ്കിലും സിനിമയില്‍ നായകന് കോണകം ഇട്ടുകൊണ്ട് വന്നാല്‍ അതും മലയാളികള്‍ കാണണം .കാണേണ്ടിവരും .
കോളജ് ഓഫ് എന്ജിനിയറിങില് ഓണാഘോഷത്തിനിടയില് ജീപ്പിടിച്ച് വിദ്യാര്ഥിനി മരിച്ച  സംഭവം ഈ അടുത്ത നാളിലാണ് ഉണ്ടായത്. സീനിയര് വിദ്യാര്ഥികള് സംഘം ചേര്ന്ന് മര്ദിച്ചതിന്റെ ഫലമായി ഒരു ജൂനിയര് വിദ്യാര്ഥിയുടെ കര്ണപുടം പൊട്ടിയ വാര്ത്ത അല്പ്പം പഴയതാണ്. സമാനമായ സംഭവം അതിനുമുമ്പ് മറ്റൊരു കോളജില് അരങ്ങേറിയിരുന്നു.
സിനിമയുടെ സ്വാധീനഫലമായിട്ടാണ് ഇതെല്ലാം നടക്കുന്നതെന്ന് ആരോപിക്കപ്പെടുന്നു. ധാര്മ്മികയിലൂന്നിയ സാമൂഹിക പരിവര്ത്തനത്തിനുതകുന്ന ഒരുമാധ്യമമായിത്തീരുന്നതിനു പകരം സുഖലോലുപതയുടെ മോഹവലയങ്ങളാണ് സിനിമകള് തീര്ത്തു കൊണ്ടിരിക്കുന്നത്. 
നിസാരമായ പ്രശ്‌നങ്ങള് പോലും പര്വതീകരിച്ച് കാണാനും അതിന്റെ പേരില് ആദ്യം തന്നെ ആയുധപ്രയോഗമോ, വെടിവയ്‌പ്പോ നടത്തുന്നതാണ് ആണത്തമെന്നുള്ള മിഥ്യാ ധാരണ യുവാക്കളില് രൂപപ്പെട്ടുതുടങ്ങി. 

മനുഷ്യസഹജമായ അധമ വികാരങ്ങളെ ഉത്തേജിപ്പിച്ചു കൊണ്ടു ലാഭം കൊയ്യാനുള്ള കുറുക്കുവഴിയാണ് സിനിമാ മുതലാളിമാര് ആസൂത്രണം ചെയ്യുന്നത്. സ്റ്റണ്ടും സെക്‌സും അമിതപ്രാധാന്യത്തോടെ സിനിമയില് കടന്നുവന്നത് കൗമാരപ്രായക്കാരുടേ യും യുവാക്കളുടേയും അപഥസഞ്ചാരത്തിന് വഴിയൊരുക്കുന്നുവെന്നതില് രണ്ടു പക്ഷമില്ല. ധൂമിന്റെ സ്വാധീനവലയത്തില് നടന്ന കൊള്ളകളും ദൃശ്യത്തിന്റെ വലയില് കുടുങ്ങി ചെയ്ത കൊലകളുടെ വാര്ത്തകളും മാധ്യമങ്ങളില് നിറഞ്ഞുനിന്നത് നാം മറന്നിട്ടില്ല. നാലുപെണ്കുട്ടികള് വീടുവിട്ടിറങ്ങി ഊരുചുറ്റുന്നതിനിടയില് പൊലിസിന്റെ പിടിയില് അകപ്പെട്ടതായി വാര്ത്തയുണ്ടായിരുന്നു. ഈ കുട്ടികള് പൊലിസില് പറഞ്ഞത്, തങ്ങള് സിനിമയുടെ സ്വാധീനത്താലാണ് ഇങ്ങനെ ചെയ്തതെന്നാണ്.

കേരളം സമ്പൂര്ണ സാക്ഷരത നേടിയ സംസ്ഥാനമാണെന്ന് നാം അഭിമാനിക്കുന്നു. പക്ഷെ, ഈ സമ്പൂര്ണ സാക്ഷരകേരളം ബലാല്‌സംഗം, കൊലപാതകം കവര്ച്ച, വഞ്ചന തുടങ്ങിയ ദുഷ്‌കൃത്യങ്ങളില് പ്രതിവര്ഷം മുന്നേറുകയാണ്. കുറ്റകൃത്യങ്ങളുടെ കാര്യത്തില് കേരളം ഇന്ത്യയിലെ വടക്കന് സംസ്ഥാനങ്ങളോടൊപ്പമെത്തിക്കഴിഞ്ഞുവത്രേ.സ്ത്രീകളെ തട്ടിക്കൊണ്ടുപോകലും പിടിച്ചുപറിയും ധനാപഹരണവും മറ്റും ഇവിടെ സര്‍വ സാധാരണം. ഇതെല്ലാം സംഭവിക്കുന്നത് സിനിമയുടെ മാത്രം സ്വാധീനത്താലാണ് എന്ന് പറയുകയല്ല. സിനിമയുടെ പങ്ക് ഗണ്യമായതാണെന്ന് സൂചിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.ടെലിവിഷന് സൃഷ്ടിക്കുന്ന ദൂഷിത വലയവും വളരെ വിപുലമാണ്. കേരളത്തിലെ മാത്രം സ്ഥിതി പരിശോധിക്കുക. സ്ത്രീകളെ ഇരുട്ടുമുറിയിലടയ്ക്കാനാണ് ഇപ്പോള് പരിശ്രമിക്കുന്നത്. സ്ത്രീയുടെ സ്ഥാനം അടുക്കളയിലാണെന്നും അവളുടെ 'ഡ്യൂട്ടി' പ്രസവിക്കലും കുഞ്ഞുങ്ങളെ പരിചരിക്കലും ഭര്ത്താവിന്റെ പീഡനമുറകള് സഹിച്ച് അനുസരണയോടെ ജീവിക്കലാണെന്നും ചാനലുകള് സ്ത്രീയെ പഠിപ്പിക്കുന്നു. ധീരനും ക്രൂരനും പരുക്കനുമാണ് ആണിന്റെ അടയാളമെന്ന് പുരുഷനേയും നിരന്തരം പഠിപ്പിക്കുന്നു.  ലൈംഗികത, മദ്യപാനം എന്നിവ കുറച്ചുകൊണ്ടുവരാനും ഉതകുന്ന വിധമാകണം പരിപാടികള് ആസൂത്രണം ചെയ്യേണ്ടത്. 

ദൗര്ഭാഗ്യവശാല് ഇന്ന് ചെയ്യുന്നത് അതല്ല. ദൃശ്യമാധ്യമങ്ങള് ഇന്നത്തെ സ്ഥിതി തുടര്ന്നാല്, വരും തലമുറ മദ്യപാനികളും വിധ്വംസക പ്രവര്ത്തകരും കടുത്ത അക്രമകാരികളുമായി മാറും. ആര്ദ്രത നഷ്ടമായ ഒരു സമൂഹമായി മലയാളി മാറുന്നതിന്റെ വാര്ത്തകളാണു കുറച്ചുകാലമായി നാം കേട്ടുകൊണ്ടിരിക്കുന്നത്. ഈയടുത്തുണ്ടായ ചില സംഭവങ്ങള് അതിനു വീണ്ടും അടിവരയിടുകയാണ്. കാഞ്ഞങ്ങാടിനടുത്ത് പിതാവിനോടുള്ള പകതീര്ക്കാന് എട്ടുവയസുകാരന് മകനെ സഹോദരിയുടെ മുന്നില് വച്ച് നടുറോഡില് കഴുത്തറുത്തു കൊന്ന വാര്ത്ത ഏതൊരാളിലും നടുക്കമുളവാക്കുന്നതാണ്.
നമ്മുടെ ദിനപത്രങ്ങളില് സമാനമായ ഇത്തരം സംഭവങ്ങള് ദിവസേന പെരുകിവരികയാണ്. ഒരു മാസം   മുമ്പ് കോട്ടക്കലിനടുത്ത് പതിമൂന്നുകാരി പെണ്കുട്ടിയെ മാതാപിതാക്കള് നിരവധി പേര്ക്കു കാഴ്ചവച്ചതിന്റെ വാര്ത്തകള് ഇപ്പോഴും നിലച്ചിട്ടില്ല. പീഡിപ്പിച്ചവരുടെ പട്ടികയില് കുട്ടിയുടെ സഹോദരന്റേതടക്കം പേരു വന്നിരിക്കുന്നു. ഇക്കാരണങ്ങളാല് നമ്മുടെ പത്രങ്ങള് കുടുംബാന്തരീക്ഷത്തില് വായിക്കാനാവാത്ത വിധം സാമൂഹികാന്തരീക്ഷം മലിനപ്പെട്ടിരിക്കുന്നു. 

ഇതൊക്കെ നമ്മെ ബോധ്യപ്പെടുത്തുന്നതു മലയാളി കാലങ്ങളായി കാത്തുസൂക്ഷിച്ച ആര്ദ്രതയും സദാചാരബോധവും ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്നു തന്നെയാണ്. ആദ്യം പറഞ്ഞ സംഭവം നമുക്കിടയില് ഊറിവരുന്ന വൈരാഗ്യത്തിന്റെ ആഴമാണ് അറിയിക്കുന്നതെങ്കില് രണ്ടാമത്തേത് കുടുംബങ്ങള്ക്കകത്ത് രൂപപ്പെട്ടുവരുന്ന അറപ്പുളവാക്കുന്ന സദാചാര വിരുദ്ധതയാണ്.ഇതിനൊക്കെ സീനിമയും വഴിവയ്ക്കുന്നു എന്നുതന്നെ വേണം കരുതാന്‍ .ഇത്തരത്തില്‍ സിനിമാക്കാര്‍ വരെ ചിന്തിക്കാന്‍ കാരണം മലയാളിക്കുണ്ടായ മാറ്റമാണ് .മാത്രമല്ല ചില വാര്‍ത്തകള്‍ നമ്മുടെ സമൂഹത്തില്‍ നിന്ന് തന്നെ കേള്ക്കുകയും ചെയ്യുന്നു .

ഇത്തരം വാര്ത്തകള് നാം കുറേ മുന്‌പേ ഉത്തരേന്ത്യന് ഗ്രാമങ്ങളില് നിന്നു കേള്ക്കാറുണ്ട്. കഴിഞ്ഞമാസം ബലാത്സംഗക്കേസ് പ്രതി എന്നാരോപിച്ചു ജയിലിലടച്ച ഒരാളെ പ്രകോപിതരായ ആള്ക്കൂട്ടം ജയിലില് അതിക്രമിച്ചു കയറി പുറത്തിറക്കി കിലോമീറ്ററുകളോളം നഗ്‌നനാക്കി നടത്തിച്ച് പീഡിപ്പിച്ചു കൊന്നതിന്റെ ചോരവാര്ന്ന ചിത്രങ്ങള് ആരുടേയും കരള്പിളര്ക്കാന് പോന്നതായിരുന്നു. ഇതൊരു സിനിമയകിയാലോ എന്ന് ഒരു കലാകാരന തീരുമാനിക്കുന്നതില്‍ എന്താണ് തെറ്റ്.ഇത്തരം കാര്യങ്ങള്‍ മൊബൈലില് പകര്ത്തി ആസ്വദിക്കുന്നതിന്റെയും വൈറലായ പോസ്റ്റുകള് നാം ഇതിനോടു ചേര്ത്തുവയ്ക്കണം.

വിദ്യാഭ്യാസത്തിലും സംസ്‌കാരത്തിലും ജീവിതനിലവാരത്തിലുമൊക്കെ മലയാളികള് ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉന്നത നിലവാരം പുലര്ത്തുന്നവരാണ് എന്നാണ് വയ്പ്. അത് കുറേയൊക്കെ അങ്ങനെത്തന്നെ ആണുതാനും. നമ്മുടെ പ്രബുദ്ധതയെപ്പറ്റി നാം തന്നെ പറഞ്ഞും കേട്ടും നമുക്ക് മടുപ്പ് തുടങ്ങിയിട്ടുമുണ്ട്. 

എന്നാല് പ്രബുദ്ധതയുടെ കാര്യത്തില് മേനിനടിച്ചിരുന്ന മലയാളിക്കു സമീപകാലത്തായി സംഭവിക്കുന്ന മാറ്റങ്ങളാണു മനസ്സിലാവാത്തത്. കൊണ്ടും കൊടുത്തും ഇടപഴകിയും കഴിഞ്ഞുപോന്ന ഒരു തലമുറ പിന്‍വാങ്ങിക്കൊണ്ടിരിക്കുന്നു. തലമുറകള്ക്കിടയില് മനോഗതിയിലും ജീവിതരീതികളിലും വലിയ മാറ്റങ്ങളാണു സംഭവിക്കുന്നത്. സാമൂഹികരംഗത്ത് അടുക്കാനാവാത്ത അകലങ്ങള് സൃഷ്ടിക്കുന്നതിലും അതു സൂക്ഷിക്കുന്നതിലും പുതിയ തലമുറ വല്ലാത്ത ശ്രദ്ധയാണു കാണിക്കുന്നത്. ഇതൊക്കെ നാളെയുടെ ചെറുപ്പക്കാരെ എവിടെ കൊണ്ടെത്തിക്കും എന്ന് പറയാന്‍ പറ്റില്ല .

നിവിന്‍ പോളിയുടെ 'പ്രേമവും'  കാമ്പസിന്റെ  'കുളിരും' (അനില്‍ പെണ്ണുക്കര )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക