Image

ഹൂസ്റ്റണില്‍ 'കള്‍ച്ചറല്‍ നൈറ്റ് 2015' സെപ്റ്റംബര്‍ 19ന്

ജീമോന്‍ റാന്നി Published on 02 September, 2015
ഹൂസ്റ്റണില്‍ 'കള്‍ച്ചറല്‍ നൈറ്റ് 2015' സെപ്റ്റംബര്‍ 19ന്
ഹൂസ്റ്റണ്‍ : ഇന്‍ഡ്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തില്‍ എക്യൂമെനിക്കല്‍ ഉള്‍പ്പെട്ട 18 ദേവാലയങ്ങളിലെ കലാപ്രതിഭകളെ പങ്കെടുപ്പിച്ചുകൊണ്ട് 'കള്‍ച്ചറല്‍ നൈറ്റ് 2015' വിജയകരമായി നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.

തുടര്‍ച്ചയായി മൂന്നാം വര്‍ഷവും എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഈ കലാസന്ധ്യയില്‍ മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി നൂതനകലാപരിപാടികളും അവതരിപ്പിയ്ക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ചെയ്തുവരുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
സെപ്റ്റംബര്‍ 19ന് ശനിയാഴ്ച വൈകുന്നേരം 5 മുതല്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ആഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്ന കള്‍ച്ചറല്‍ നൈറ്റില്‍ ക്രൈസവ മൂല്യങ്ങളെയും ദര്‍ശനങ്ങളെയും സമന്വയിപ്പിച്ചുകൊണ്ട് പ്രായഭേദമെന്യേ ഏവര്‍ക്കും ആസ്വാദ്യകരമായ കലാവിഭവങ്ങളാണ് പ്രതിഭകള്‍ ഒരുക്കുന്നത്.

കേരളത്തിലെ വിവിധ ജീവകാരുണ്യ സുവിശേഷ പദ്ധതികളിലേക്കുള്ള ധനസമാഹരണാര്‍ത്ഥമാണ് ഈ കലാസന്ധ്യ സംഘടിപ്പിച്ചിരിയ്ക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
റവ.ഫാ.ഏബ്രഹാം സഖറിയാ- 832 466 3153
ഡോ. അന്നാ ഫിലിപ്പ്- 713 305-2772
റോബിന്‍ ഫിലിപ്പ്- 713 408 4326
റജി ജോണ്‍- 832 723 7995

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി

ഹൂസ്റ്റണില്‍ 'കള്‍ച്ചറല്‍ നൈറ്റ് 2015' സെപ്റ്റംബര്‍ 19ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക