Image

സൗത്ത് വെസ്റ്റ് റീജിയന്‍ വനിതാ വോളിബോള്‍ കിരീടം ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചിന്

പി.പി.ചെറിയാന്‍ Published on 03 September, 2015
സൗത്ത് വെസ്റ്റ് റീജിയന്‍ വനിതാ വോളിബോള്‍ കിരീടം ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചിന്
ഒക്കലഹോമ : ഓഗസ്റ്റ് 14 മുതല്‍ 16 വരെ ഒക്കലഹോമയില്‍ നടന്ന സൗത്ത് വെസ്റ്റ് റീജിയന്‍ വോളിബോള്‍ ടൂര്‍ണമെന്റില്‍ വനിതാ കിരീടം ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് ടീം കരസ്ഥമാക്കി.

ലബക്ക്, ഒക്കലഹോമ, ഓസ്റ്റിന്‍, ഹൂസ്റ്റണ്‍, ഡാളസ് ഇടവകകളില്‍ നിന്നുള്ള വിവിധ ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. ആവേശം വാനോളം ഉയര്‍ത്തിയ ഫൈനല്‍ വോളിബോള്‍ വനിതാടീം മത്സരത്തില്‍ ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ ചര്‍ച്ചിനെ പരാജയപ്പെടുത്തിയാണ് ഡാളസ് സെന്റ് പോള്‍സ് കിരീടമണിഞ്ഞത്.

കളിയിലെ ഏറ്റവും നല്ല താരമായി ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് ടീമംഗമായ ലിഡിയാ ഫിലിപ്പ് തിരഞ്ഞെടുക്കപ്പെട്ടു.

സൗത്ത് വെസ്റ്റ് റീജിയന്‍ വനിതാ വോളിബോള്‍ കിരീടം ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക