Image

ക്രിസ്റ്റോസ്‌ എക്‌സ്‌ട്രാവെഗന്‍സാ സെപ്‌റ്റംബര്‍ ഏഴിന്‌

ജോയിച്ചന്‍ പുതുക്കുളം Published on 03 September, 2015
ക്രിസ്റ്റോസ്‌ എക്‌സ്‌ട്രാവെഗന്‍സാ സെപ്‌റ്റംബര്‍ ഏഴിന്‌
ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയ പ്രദേശത്തെ വളരെ ശ്രദ്ധേയമായ ക്രിസ്റ്റോസ്‌ എക്‌സ്‌ട്രാവെഗന്‍സാ 9999 Gantry Road Phila, PA 19115-ലുള്ള ക്രിസ്റ്റോസ്‌ മാര്‍ത്തോമാ പള്ളിയങ്കണത്തില്‍ 2015 സെപ്‌റ്റംബര്‍ ഏഴിനു രാവിലെ 9 മുതല്‍ വൈകിട്ട്‌ 7 വരെ നടത്തുവാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.

നാടന്‍ തട്ടുകട മാതൃകയില്‍ ക്രമപ്പെടുത്തിയ സ്റ്റാളുകളില്‍ മസാല ദോശ, നെയ്‌റോസ്റ്റ്‌, കരിമീന്‍ പൊള്ളിച്ചത്‌. കപ്പ-മീന്‍കറി,കപ്പ-ബീഫ്‌ കറി, പൊറോട്ട- ബീഫ്‌ ഫ്രൈ തുടങ്ങിയ അനേകം കേരള വിഭവങ്ങളും മറ്റു പല അമേരിക്കന്‍ വിഭവങ്ങളും തത്സമയം പാകം ചെയ്‌തുകൊടുക്കാനുള്ള ക്രമീകരണങ്ങളുണ്ടാകും.

ഒരു മുഴുനീള ദിവസം നീണ്ടുനില്‍ക്കുന്ന കലാമേള, സ്റ്റേജ്‌ഷോ, മാജിക്കല്‍ ഗാല, ഡാന്‍സ്‌ പ്രോഗ്രാം എന്നിവ ഈ മേളയുടെ ആകര്‍ഷണമാണ്‌. മേളയോടനുബന്ധിച്ച്‌ നടത്തപ്പെടുന്ന Auction-ല്‍ ഒരു കാര്‍, ഐഫോണ്‍/ഐപാഡ്‌, 60 ഇഞ്ച്‌ എല്‍.ഇ.ഡി ടിവി എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

കുട്ടികള്‍ ഉള്‍പ്പടെ എല്ലാവര്‍ക്കും ആസ്വദിക്കാനുള്ള Dunk tank, Moon Bounce തുടങ്ങിയവ ഈ മേളയുടെ മാത്രം പ്രത്യേകതയാണ്‌. പലയിനം സ്‌പോര്‍ട്‌സ്‌/ഗെയിംസ്‌, കോട്ടണ്‍ കാന്‍ഡി, സാരി ബസാര്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുള്ള ഈ മേള ആസ്വദിക്കുവാന്‍ സംഘാടകര്‍ ഏവരേയും സന്തോഷപൂര്‍വ്വം ക്ഷണിക്കുന്നു. ജോര്‍ജ്‌ എം. കുഞ്ചാണ്ടി അറിയിച്ചതാണിത്‌.
ക്രിസ്റ്റോസ്‌ എക്‌സ്‌ട്രാവെഗന്‍സാ സെപ്‌റ്റംബര്‍ ഏഴിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക