Image

മിഡ്‌വെസ്റ്റ്‌ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്‌റ്റംബര്‍ 19-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 03 September, 2015
മിഡ്‌വെസ്റ്റ്‌ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്‌റ്റംബര്‍ 19-ന്‌
ഷിക്കാഗോ: മിഡ്‌വെസ്റ്റ്‌ മലയാളി അസോസിയേഷന്‍ ഓഫ്‌ അമേരിക്കയുടെ ഈവര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്‌റ്റംബര്‍ 19-ന്‌ ശനിയാഴ്‌ച വൈകുന്നേരം 5 മണി മുതല്‍ ഡസ്‌പ്ലെയിന്‍സിലുള്ള അപ്പോളോ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച്‌ വിവിധ കലാപരിപാടികളോടും, വിഭവസമൃദ്ധമായ ഓണസദ്യയോടുംകൂടി നടത്തുന്നതാണെന്ന്‌ പ്രസിഡന്റ്‌ വിജി നായര്‍ അറിയിച്ചു.

ഓണാഘോഷ പരിപാടികള്‍ക്കായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. കലാപരിപാടികളില്‍ പങ്കുചേരുവാന്‍ താത്‌പര്യമുള്ളവര്‍ സുരേഷ്‌ ബാലചന്ദ്രനുമായി 630 977 9988 എന്ന നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്‌. മറ്റ്‌ കൂടുതല്‍ വിവരങ്ങള്‍ക്കും ഓണാഘോഷ ചടങ്ങില്‍ പങ്കെടുക്കാനും വിജി നായര്‍ (പ്രസിഡന്റ്‌) 847 827 6227, അബ്രഹാം വര്‍ഗീസ്‌ (സെക്രട്ടറി) 229 419 3111, സജു നായര്‍ (ട്രഷറര്‍) 847 421 8138, പീറ്റര്‍ കുളങ്ങര (ട്രസ്റ്റി ചെയര്‍) 847 951 4476, അരവിന്ദ്‌ പിള്ള (ചെയര്‍മാന്‍) 847 769 0519 എന്ന നമ്പരില്‍ ബന്ധപ്പെടുക. സതീശന്‍ നായര്‍ അറിയിച്ചതാണിത്‌.
മിഡ്‌വെസ്റ്റ്‌ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്‌റ്റംബര്‍ 19-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക