Image

തിരുവാതിരകളി- പൂക്കളം മത്സരങ്ങളുമായി ടി.എം.എസ്‌ ഓണം സെപ്‌റ്റംബര്‍ 12-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 03 September, 2015
തിരുവാതിരകളി- പൂക്കളം മത്സരങ്ങളുമായി ടി.എം.എസ്‌ ഓണം സെപ്‌റ്റംബര്‍ 12-ന്‌
ടൊറന്റോ: മേഖലയിലെ ഏറ്റവും വലിയ ഓണാഘോഷത്തിന്‌ ടൊറന്റോ മലയാളി സമാജം (ടി.എം.എസ്‌) ഇലയിടുന്നു. കാനഡയിലെ ഏറ്റവും പഴക്കമേറിയ ഓണാഘോഷമെന്ന പെരുമയും ടി.എം.എസിനു സ്വന്തം.

സെപ്‌റ്റംബര്‍ 12-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ 4.30-ന്‌ ബ്രാംപ്‌ടണിലെ ചിങ്കൂസി സെക്കന്‍ഡറി സ്‌കൂളില്‍ ഓണാഘോഷത്തിന്‌ തിരി തെളിയും. വിഭവസമൃദ്ധമായ ഓണസദ്യയ്‌ക്കും കലാവിരുന്നിനും പുറമെ തിരുവാതിരകളി വിജയികള്‍ക്ക്‌ 500 ഡോളറും പൂക്കളം വിജയികള്‍ക്ക്‌ 300 ഡോളറുമാണ്‌ സമ്മാനം.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ പ്രസിഡന്റ്‌ ഷിബു ജോണ്‍, സെക്രട്ടറി ഷാബു കാട്ടുകുടിയില്‍, ട്രഷറര്‍ ജോസി കാരക്കാട്ട്‌ എന്നിവരുമായി ബന്ധപ്പെടുക.
തിരുവാതിരകളി- പൂക്കളം മത്സരങ്ങളുമായി ടി.എം.എസ്‌ ഓണം സെപ്‌റ്റംബര്‍ 12-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക