Image

MGSOSA സതേണ്‍ റീജിയന്‍സ് ടൂര്‍ണ്ണമെന്റില്‍ സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിന് മികച്ച നേട്ടം

Published on 03 September, 2015
MGSOSA സതേണ്‍ റീജിയന്‍സ് ടൂര്‍ണ്ണമെന്റില്‍ സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിന് മികച്ച നേട്ടം
അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ MGSOSA സതേണ്‍ റീജിയന്‍ സ്‌പോര്‍ട്‌സ് ടൂര്‍ണ്ണമെന്റ് ഒക്കലഹോമ 'ദി ക്യൂബ് റിക്രിയേഷന്‍ സെന്ററില്‍' വെച്ച് നടത്തപ്പെട്ടു.

ഒക്കലഹോമ സെന്റ് ജോര്‍ജ് ജാക്കോബൈറ്റ് പള്ളി വികാരി റവ.ഫാ. പ്രദോഷ് മാത്യു ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച ടൂര്‍ണ്ണമെന്റിന് ഹൂസ്റ്റന്‍, ഡാളസ്, ഒക്കലഹോമ തുടങ്ങിയ ഭാഗങ്ങളില്‍ നിന്നുമായി ഇരുന്നൂറിലധികം പേര്‍ പങ്കെടുത്തു. വെള്ളി, ശനി ദിവസങ്ങളിലായി വിവിധ ഇനങ്ങളില്‍ നടത്തപ്പെട്ട ടൂര്‍ണ്ണമെന്റ് തുടക്കം മുതല്‍ ഒടുക്കം വരെ കാണികളെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തികൊണ്ട്, കരഘോഷങ്ങളും, ആര്‍പ്പു വിളികളുമായി കായിക ഉല്ലാസത്തിന്റെ പരമോന്നതിയിലെത്തിക്കുന്ന നിമിഷങ്ങളാല്‍ നിറഞ്ഞതായിരുന്നു.

ബാസ്‌ക്കറ്റ് ബോള്‍-ബോയ്‌സ്(സീനിയര്‍&ജൂനിയര്‍), ബാസ്‌ക്കറ്റ് ബോള്‍(ഗേള്‍സ്) എന്നീ ഇനങ്ങളില്‍ ഒന്നാം സ്ഥാനവും, വോളിബോള്‍(ഗേള്‍സ്) ഇനത്തില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി, ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ ചാമ്പ്യന്‍മാരായി. ശ്രീ.ജെഫിന്‍ അലക്‌സ്, അനില്‍ ചെറിയാന്‍ എന്നിവര്‍ കോച്ചുകളായി പ്രവര്‍ത്തിച്ചു.

സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ വി.കുര്‍ബ്ബാനക്കുശേഷം വികാരി വെരി.റവ.ജോണ്‍ വര്‍ഗീസ് കോര്‍ എപ്പിസ്‌ക്കോപ്പാ വിജയികളായവര്‍ക്ക് ട്രോഫി നല്‍കി ആദരിച്ചു. കോര്‍ഡിനേറ്റര്‍മാരായ ജോബിന്‍ കുര്യാക്കോസ്, ജോളി കുര്യാക്കോസ് എന്നിവരോടും, ടൂര്‍ണ്ണമെന്റിന്റെ വിജയത്തിനായി സഹകരിച്ച ഏവരോടും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായും വികാരി അറിയിച്ചു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

MGSOSA സതേണ്‍ റീജിയന്‍സ് ടൂര്‍ണ്ണമെന്റില്‍ സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിന് മികച്ച നേട്ടംMGSOSA സതേണ്‍ റീജിയന്‍സ് ടൂര്‍ണ്ണമെന്റില്‍ സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിന് മികച്ച നേട്ടംMGSOSA സതേണ്‍ റീജിയന്‍സ് ടൂര്‍ണ്ണമെന്റില്‍ സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിന് മികച്ച നേട്ടം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക