Image

അമേരിക്കയിലെ ഓണക്കാഴ്‌ച്ചകളുമായി അമേരിക്കന്‍ കാഴ്‌ച്ചകള്‍

വിനോദ്‌ കൊണ്ടൂര്‍ ഡേവിഡ്‌ Published on 04 September, 2015
അമേരിക്കയിലെ ഓണക്കാഴ്‌ച്ചകളുമായി അമേരിക്കന്‍ കാഴ്‌ച്ചകള്‍
ന്യൂയോര്‍ക്ക്‌: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളായ കേരള സമാജം ഓഫ്‌ ഫ്‌ലോറിഡ, വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍, ഡിട്രോയിറ്റ്‌ മലയാളി അസോസിയേഷന്‍ എന്നിവയുടെ 2015ലെ ഓണാഘോഷ പരിപാടികളുടെ പ്രസക്ത ഭാഗങ്ങളാണ്‌ ഈയാഴ്‌ച്ച ലോകമലയാളികളുടെ ഇഷ്ടപ്പെട്ട ന്യൂസ്‌ ചാനലായ ഏഷ്യാനെറ്റ്‌ ന്യൂസിലെ അമേരിക്കന്‍ കാഴ്‌ച്ചകളില്‍ പ്രക്ഷേപണം ചെയ്യുന്നത്‌. എല്ലാ ഞായറാഴ്‌ച്ചയും വൈകിട്ട്‌ 8 മണിക്കു (ഈ എസ്‌ ടി/ ന്യൂയോര്‍ക്ക്‌ സമയം) ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനലിലാണ്‌ അമേരിക്കന്‍ കാഴ്‌ച്ചകള്‍.

കേരള സമാജം ഓഫ്‌ ഫ്‌ലോറിഡയുടെ ഈ വര്‍ഷത്തെ ഓണവും സ്വതന്ത്രദിനവും സംയുക്തമായ്‌ ഓഗസ്റ്റ്‌ പതിനഞ്ചാം തീയതി കൂപ്പര്‍ സിറ്റി ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ്‌ ആഘോഷിച്ചത്‌. ഓരോ ഭാരതീയന്റെയും ദേശസ്‌നേഹത്തിന്റെ സ്‌മരണകള്‍ അനുസ്‌മരിച്ച സ്വതന്ത്രദിനത്തിലും മലയാളികള്‍ ഒരേ മനസ്സോടെ ആഘോഷിക്കുന്ന ഓണത്തിലും പങ്കെടുക്കുന്നതിനു വന്‍ ജനപങ്കാളിത്തമാണ്‌ ഉണ്ടായിരുന്നത്‌ .

ഇതോട്‌ അനുബന്ധിച്ച്‌ നടന്ന കലാസന്ധ്യയില്‍ അനുഗ്രഹിത കലാകാരന്മാരുടെ വര്‍ണ വിസ്‌മയം തീര്‍ത്ത കലാപ്രകടനങ്ങള്‍ സദസ്സിനെ ആനന്ദപുളകിതരാക്കി. മാവേലിയും ഗാന്ധിജിയും പിന്നെ കേരള സമാജവും എന്ന പുതുമയാര്‍ന്ന സ്‌കിറ്റ്‌ ലൂടെ തന്റെ പ്രജകളെ കാണാന്‍ വന്ന മാവേലി മന്നനോപ്പം ഗാന്ധിജിയും ഒത്തു ചേര്‍ന്നു
വിശിഷ്ട അതിഥി ത്രിപ്പുണിത്തറ ഗവ.കോളേജ്‌ മുന്‍ പ്രിന്‍സിപ്പല്‍ പ്രോഫ.വത്സരാജന്‍ ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തി. പ്രസിഡണ്ട്‌ സജി സക്കറിയയുടെ അധ്യ ക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍, പ്രോഫ.വത്സരാജന്‍ ഓണ സന്ദേശ നല്‌കി.

തിരുവതിര, കുരുന്നു കലാ പ്രതിഭകളുടെ നൃത്തങ്ങള്‍ ദേശസ്‌നേഹം ഉണര്‍ത്തുന്ന ഗാനങ്ങള്‍, ഓണ പാട്ടുകള്‍ എന്നിവ കാണികള്‍ക്ക്‌ ഇമ്പമേകി. സൗജന്യ മായി കൊടുത്ത റാഫിള്‍ ടിക്കറ്റ്‌ വിജയികള്‍ക്‌ ടെലിവിഷന്‍, ലാപ്‌ടോപ്‌ ,ഓണപുടവകള്‍, ഓണകിറ്റുകള്‍ തുടങ്ങിയവ വിതരണം ചെയ്‌തു.

കൂപ്പര്‍ സിറ്റി മേയര്‍ ജൂഡി പോള്‍ , പെംബ്രോക്‌ പയ്‌ന്‍സ്‌ വൈസ്‌ മേയര്‍ ഐരിസ്‌ സ്യ്‌പെല്‍ എന്നിവര്‍ ആശംസകള്‍ നടത്തി. ഫോമാ പ്രധിനിധികള്‍ അവരുടെ ഭാവിപ്രവര്‍ത്തനങ്ങളെ ക്കുറിച്ച്‌ വിശദീകരിച്ചു. അമേരിക്കന്‍ രാഷ്ട്രിയത്തില്‍ ഉയര്‍ന്നു വരുന്ന യുവനേതാവും വരുന്ന ഡെമോക്രാട്ടിക്‌ െ്രെപമറിയില്‍ സ്‌റ്റേറ്റ്‌ റപ്രെസെന്ററ്റിവ്‌ ആയി മല്‍സരിക്കുന്ന ഡോ.സാജന്‍ കുരിയനെ സദസ്സിനു പരിചയപ്പെടുത്തി.

വൈസ്‌ പ്രസിഡണ്ട്‌ റോബിന്‍ ആന്റണി സ്വാഗതവും, ട്രഷര്‍ ജോന്നെറ്റ്‌ നന്ദിയും പറഞ്ഞു. കേരള സമാജം എല്ലാ വര്‍ഷവും നടത്താറുള്ള നെഹ്‌റു ട്രോഫി വള്ളം കളി ഈ വര്‍ഷം ഒക്ടോബര്‍ 3 നു ഹോളിവുഡ്‌ ഠഥ പാര്‍കില്‍ നടത്തുവാന്‍ തീരുമാനിച്ചു. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട്‌ ഇത്തവണ വളെരെ വിഫുലമായി നടത്തുവാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. കേരള ബോട്ട്‌ ക്ലബ്‌ ഇതിന്റെ മുഖ്യ സ്‌പോന്‌സോര്‍ ആയിരിക്കും .
അതിനു ശേഷം 41 വര്‍ഷത്തെ സേവന പാരമ്പര്യമുള്ള വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷമാണു.

41 വര്‍ഷമായി മുടങ്ങാതെ വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണം ഉണ്ണുന്ന ഒരാളേയുള്ളൂ സംഘടനയുടെ പ്രഥമ പ്രസിഡന്റ്‌ എം.വി. ചാക്കോ. സംഘടനയുടെ തുടക്കത്തിന്‌ പ്രധാന പങ്കുവഹിച്ച സിംപ്‌സണ്‍ കളത്തറയ്‌ക്ക്‌ പക്ഷെ രണ്ടുമൂന്ന്‌ ഓണത്തിന്‌ വരാനായില്ല.

മൂന്നുവര്‍ഷം (75 77) ചാക്കോ പ്രസിഡന്റായി. സെക്രട്ടറി ജോസഫ്‌ പടന്നമാക്കല്‍. (ഇമലയാളി വായനക്കാര്‍ക്ക്‌ സുപരിചിതനായ കോളമിസ്റ്റ്‌ തന്നെ). അന്ന്‌ നേതൃത്വം ഏറ്റെടുക്കാന്‍ ആളെ തപ്പി നടക്കണമായിരുന്നു ഇരുവരും ഓര്‍ക്കുന്നു. അംഗത്വമെടുക്കാന്‍ മടിച്ച പലരും പിന്നീട്‌ നേതൃത്വം ഏറ്റെടക്കാന്‍ വന്നതും ചരിത്രം. ജോസ്‌ പുതുശേരിയായിരുന്നു തുടക്കക്കാരില്‍ മറ്റൊരാള്‍.
ആദ്യത്തെ ഓണസദ്യയ്‌ക്ക്‌ (75) അറുപതു പേര്‍ വന്നു. വീടുകളില്‍ ഉണ്ടാക്കിക്കൊണ്ടുവന്ന ഭക്ഷണം, ചെറുകിട കലാപരിപാടികള്‍, സി. വിജയന്റെ താരാ ആര്‍ട്‌സ്‌ വക സിനിമാ പ്രദര്‍ശനം തുടങ്ങിയവയൊക്കെയായിരുന്നു അക്കാലത്തെ പ്രധാന പരിപാടികള്‍.

പത്തുപതിനഞ്ചു വര്‍ഷം കഴിഞ്ഞപ്പോള്‍ ഓണസദ്യ അമേരിക്കയിലെ തന്നെ ഏറ്റവും പുകള്‍പെറ്റ പരിപാടിയായി. ആയിരത്തിലേറെ പേര്‍ ഓണമുണ്ണാന്‍ സമീപത്തും ദൂരത്തുനിന്നുമായി എത്തി. കുറെക്കാലം ആ സ്ഥിതി തുടര്‍ന്നു. പിന്നീട്‌ വെസ്റ്റ്‌ ചെസ്റ്ററില്‍ രണ്ട്‌ അസോസിയേഷനുകള്‍കൂടി വന്നു. റോക്ക്‌ലാന്റില്‍ പുതിയ അസോസിയേഷനായി. ഇതൊക്കെ എണ്ണത്തെ ബാധിച്ചുവെങ്കിലും ഓണാഘോഷത്തിനു ഇപ്പോഴും പ്രൗഡിക്ക്‌ കുറവൊന്നുമില്ല. ചാക്കോ, പിന്നീട്‌ പ്രസിഡന്റായ കൊച്ചുമ്മന്‍ ടി. ജേക്കബ്‌ എന്നിവരെ ഇന്നലെ ഓണാഘോഷത്തില്‍ വെച്ച്‌ മുഖ്യാതിഥി ഗായകന്‍ ജാസി ഗിഫ്‌റ്റ്‌ പൊന്നാട അണിയിച്ച്‌ ആദരിക്കുകയുണ്ടായി.
സംഘടനയ്‌ക്ക്‌ ഇനിയും ഒരു ആസ്ഥാനമുണ്ടായില്ല എന്നതില്‍ ചാക്കോയ്‌ക്ക്‌ ദുഖമുണ്ട്‌. ബില്‍ഡിംഗിനായി ഒന്നരലക്ഷത്തിലേറെ ഡോളര്‍ സമാഹരിച്ചിട്ടുണ്ട്‌. പല അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഉയരുകയും ഒന്നും നടപ്പിലാകാതെ പോകുന്നസ്ഥിതിയും ഉണ്ടായി. വെസ്റ്റ്‌ ചെസ്റ്റര്‍ പോലെ സുപ്രധാനമായ ഒരു കേന്ദ്രത്തില്‍ സംഘടനയ്‌ക്ക്‌ ആസ്ഥാനമില്ലെന്നതു ഒട്ടും അഭിമാനം പകരുന്നില്ല.

ജോര്‍ജ്‌ മാടപ്പള്ളി, മാത്യു അത്തിമറ്റത്തില്‍ തുടങ്ങിയ ആദ്യകാല പ്രവര്‍ത്തകരും ഓര്‍മ്മകള്‍ പങ്കുവെച്ചു. അസോസിയേഷന്റെ ആദ്യത്തെ അംഗത്വ കാര്‍ഡ്‌ സിംപ്‌ സന്‍ കാണിച്ചു. ഇപ്പോഴും അത്‌ വാലറ്റിലുണ്ട്‌.

തുടര്‍ന്നു മിഷിഗണിലെ ഏറ്റവും വലിയ മലയാളി അസോസിയേഷന്‍ ഡിട്രോയിറ്റ്‌ മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടികളാണ്‌.കഴിഞ്ഞ 35 വര്‍ഷങ്ങളായി മിഷിഗണില്‍ പ്രവര്‍ത്തിച്ചു വരുന്ന മലയാളികളുടെ കൂട്ടായ്‌മയായ ഡിട്രോയിറ്റ്‌ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം വ്യത്യസ്‌തകള്‍ കൊണ്ട്‌ ശ്രദ്ദേയമായി. ഉച്ചയ്‌ക്ക്‌ 12 മണിയോടെ അടപ്രഥമന്‍ കൂട്ടി തൂശനിലയില്‍ വിളമ്പിയ സദ്യയോടെയാണ്‌ പരിപാടികള്‍ക്ക്‌ തുടക്കം കുറിച്ചത്‌. എക്കാലത്തേയും പോലെ മാത്യൂസ്‌ ചെരുവിലാണ്‌ ഈപ്രവിശ്യവും കാലവറയ്‌ക്കു നേതൃത്വം നല്‌കിയത്‌. സദ്യക്കു ശേഷം 2 മണിയോടെ പൊതു സമ്മേളനം ആരംഭിച്ചു. ചടങ്ങില്‍ വിശിഷ്ടാതിഥിയയി എത്തിയിരുന്നത്‌, നോര്‍ത്ത്‌ അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫോമായുടെ പ്രസിഡന്റ്‌ ആനന്ദന്‍ നിരവേലായിരുന്നു. ഡി എം എ പ്രസിഡന്റ്‌ റോജന്‍ തോമസ്‌ സദസ്സിനെ പരിപാടിയിലേക്ക്‌ സ്വാഗതം ചെയ്‌തു. തുടര്‍ന്നു വിഷിടാതിഥിയും ഡി എം എ ഓഫീസ്‌ ബയറേഴ്‌സും ചേര്‍ന്നു ഭദ്രദീപം കൊളുത്തി പരിപ്പാടികള്‍ ഉത്‌ഘാടനം ചെയ്‌തു.ശേഷം ഈ 35 വര്‍ഷങ്ങളായി അസോസിയേഷനെ നയിച്ച പ്രസിഡന്റ്‌മാരെ ആദരിക്കുകയും ചെയ്‌തു. തുടര്‍ന്നു സുതലം എന്ന സ്‌റ്റേയ്‌ജ്‌ ഷോയും നടന്നു. മഹാബലി പതാളത്തിലെത്തിയിട്ടു എന്ത്‌ സംഭവിക്കുന്നു എന്ന പ്രമേയത്തെ ആസ്‌പതമാക്കി, രാജേഷ്‌ നായര്‍ സംവിധാനം ചെയ്‌ത സുതലത്തില്‍ പുഷ്‌പക വിമാനം തുടങ്ങി വിവിധ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചിരുന്നു. കഥ, തിരക്കഥ, സംഭാഷണം ദേവിക രാജേഷാണ്‌ ചെയ്‌തത്‌.

അതിനു ശേഷം ഹൃദ്യം എന്ന സംഗീത സന്ധ്യയും, ബീറ്റ്‌സ്‌ എന്ന ഡാന്‍സ്‌ പരിപാടിയും ഉണ്ടായിരുന്നു.
അമേരിക്കയിലെ ഓണക്കാഴ്‌ച്ചകളുമായി അമേരിക്കന്‍ കാഴ്‌ച്ചകള്‍ അമേരിക്കയിലെ ഓണക്കാഴ്‌ച്ചകളുമായി അമേരിക്കന്‍ കാഴ്‌ച്ചകള്‍ അമേരിക്കയിലെ ഓണക്കാഴ്‌ച്ചകളുമായി അമേരിക്കന്‍ കാഴ്‌ച്ചകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക