Image

കാല്‍ഗറി സെന്റ്‌ ജൂഡ്‌ കാത്തലിക്‌ മിഷന്‍ ഉദ്‌ഘാടനം ചെയ്‌തു

ഷിന്റോ മാത്യു Published on 04 September, 2015
കാല്‍ഗറി സെന്റ്‌ ജൂഡ്‌ കാത്തലിക്‌ മിഷന്‍ ഉദ്‌ഘാടനം ചെയ്‌തു
കാല്‍ഗറി: സെന്റ്‌ ജൂഡ്‌ കാത്തലിക്‌ മിഷന്‍ കാല്‍ഗറിയുടെ ഉദ്‌ഘാടനം നോര്‍ത്ത്‌ വെസ്റ്റ്‌ സെന്റ്‌ ജോസഫ്‌ ദേവാലയത്തില്‍ നടത്തി. അഭിവന്ദ്യ ഡോ. തോമസ്‌ മാര്‍ യൗസേബിയോസിന്റെ നേതൃത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ ഇടവക വികാരി ഫാ. ജോണ്‍ കുര്യാക്കോസ്‌, ഫാ. തോമസ്‌ പുതുപ്പറമ്പില്‍, ഫാ. റെജി മാത്യു, ഫാ. സാജോ ജേക്കബ്‌, ഫാ. ടോം ജോസ്‌ കളത്തില്‍പറമ്പില്‍, ഫാ. തോമസ്‌ വടശേരില്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.

തുടര്‍ന്ന്‌ നടന്ന പൊതുസമ്മേളനത്തില്‍ അഭിവന്ദ്യ ഡോ. തോമസ്‌ മാര്‍ യൗസേബിയോസ്‌ നിലവിളക്ക്‌ കൊളുത്തി സെന്റ്‌ ജൂഡ്‌ മലങ്കര കാത്തലിക്‌ മിഷന്‍ കാല്‍ഗറിയുടെ ഉദ്‌ഘാടനം നിര്‍വഹിച്ചു. സീറോ മലബാര്‍ കാത്തലിക്‌ കമ്യൂണിറ്റി കാല്‍ഗറി ഡയറക്‌ടര്‍ ഫാ. സാജോ ജേക്കബ്‌ ആശംസാ പ്രസംഗം നടത്തി. കാല്‍ഗറി സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ വികാരി ഫാ. ബിന്നി എം. കുരുവിള, മേരി മദര്‍ ഓഫ്‌ റിഡീമര്‍ ചര്‍ച്ച്‌ പാസ്റ്റര്‍ ഷിബു കല്ലറയ്‌ക്കല്‍ എന്നിവര്‍ പങ്കെടുത്ത സമ്മേളനത്തില്‍ നൂറുകണക്കിനു വിശ്വാസികള്‍ കാനഡയുടെ നാനാഭാഗത്തുനിന്നും എത്തിയിരുന്നു.

ഇടവക വികാരി ഫാ. ജോണ്‍ കുര്യാക്കോസ്‌ സ്വാഗതവും കോ-ഓര്‍ഡിനേറ്റര്‍ ജോസഫ്‌ ജോണ്‍ നന്ദിയും പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌:
www.malankaracatholicscalgary.ca#sthash.kq80ARjd.dpuf
www.malankaracatholicscalgary.ca#sthash.kq80ARjd.dpuf
www.malankaracatholicscalgary.ca സന്ദര്‍ശിക്കുക.
കാല്‍ഗറി സെന്റ്‌ ജൂഡ്‌ കാത്തലിക്‌ മിഷന്‍ ഉദ്‌ഘാടനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക