Image

വിഷം കുത്തിനിറച്ച്‌ മനസു മടുപ്പിക്കുന്ന സീരിയലുകള്‍ (ബ്‌ളസന്‍ ഹൂസ്റ്റന്‍)

Published on 04 September, 2015
വിഷം കുത്തിനിറച്ച്‌ മനസു മടുപ്പിക്കുന്ന സീരിയലുകള്‍ (ബ്‌ളസന്‍ ഹൂസ്റ്റന്‍)
മദ്യത്തേക്കാള്‍ സീരിയലുകളാണ്‌ നിരോധിക്കേണ്ടത്‌ എന്ന്‌ നടന്‍ ശ്രീനിവാസന്‍ ഈ അടുത്ത ഇടപറയുകയുണ്ടായി. കാരണം കേരളത്തിലെ ചാനലുകള്‍ അവതരിപ്പിക്കുന്ന സീരിയലുകള്‍ അത്രകണ്ട്‌ അധഃപതിച്ചവയാണെന്നതുതന്നെ. പകയും വിദ്വേഷവും പോരുമായി പ്രതികാരം തീര്‍ക്കുന്ന, ഒരിക്കലും അവസാനിക്കാത്ത മലയാള സീരിയലുകള്‍ മലയാളിയുടെ കാഴ്‌ചപാടുകളെ പോലും മാറ്റിമറിക്കുന്നവയാണ്‌. നടന്‍ ശ്രീനിവാസന്‍ മാത്രമല്ല കേ രളത്തിന്റെ കരുത്തനായ ഐപിഎസ്‌ ഓഫീസര്‍ ഋഷിരാജ്‌ സിങ്ങും ഒരിക്കല്‍ സീരിയലുകള്‍ക്കെതിരെ ആഞ്ഞടിക്കുകയു ണ്ടായി.

ആയിരം വര്‍ഷങ്ങള്‍ കൊണ്ട്‌ ഭാരതം നേടിയെടുത്ത സാംസ്‌കാരിക മൂല്ല്യങ്ങളൊക്കെ സമീപകാലത്തെ ടിവി സീരിയലുകള്‍ നശിപ്പിക്കുന്നു എന്നായിരുന്നു അദ്ദേഹം ആഞ്ഞടിച്ചുകൊണ്ട്‌ പറഞ്ഞത്‌. മൂല്ല്യങ്ങള്‍ക്കു വില കല്‌പിക്കാതെ തട്ടിക്കൂട്ടുന്ന സീരിയലുകള്‍ നാടിനാപത്താണെന്നായിരുന്നു അദ്ദേഹം അന്നു പറഞ്ഞത്‌. ഏതാനും നാളുകള്‍ക്കു മുമ്പ്‌ നടന്‍ മമ്മൂട്ടിയും കേരളത്തിലെ തരം താണ സീരിയലുകളെ വിമര്‍ശി ക്കുകയുണ്ടായി. ഋഷിരാജ്‌സിങ്ങിന്റെ അഭിപ്രായം പിന്നില്‍ ഗൂഡലക്ഷ്യങ്ങളില്ലതെയാണ്‌ പറഞ്ഞതെന്നു മനസിലാക്കാം. എന്നാല്‍ നടന്മാരായ ശ്രീനിവാസനും മമ്മൂട്ടിക്കും സിനിമയിലേക്ക്‌ ഉന്തിത്തള്ളി കയറ്റിവിട്ട തങ്ങളുടെ പുത്രന്മാരുടെഭാവി തകരാറിലാകുമോ എന്ന ആശങ്ക വ്യക്‌തമാക്കിയിരിക്കുകയാണ്‌ അഭിപ്രായ പ്രകടനംകൊണ്ട്‌ എന്നാണ്‌ പറയപ്പെടുന്നത്‌. എന്നിരുന്നാലും അതില്‍ ചില യാഥാര്‍ഥ്യങ്ങളുണ്ട്‌. ചുരുക്കത്തില്‍ അതെല്ലാം സൂചിപ്പിക്കുന്നത്‌ മലയാള സീരിയലുകള്‍ എത്രമാത്രം തരംതാണതും അധഃപതിച്ചവയും എന്നത്രേ.

മൂലകഥ വലിച്ചുനീട്ടി സന്ദര്‍ഭത്തിനും സാഹചര്യത്തിനും ഉതകാത്ത രീതിയില്‍ ഒപ്പിച്ചെ ടുക്കുന്നവയാണ്‌ മലയാള ചാന ലുകള്‍ മത്സരിച്ച്‌ പുറത്തുവിടുന്ന മെഗാ സീരിയലുകള്‍. ഇതര ഭാഷാ ചാനലുകളും ഇതില്‍ ഒട്ടും പുറകിലല്ല. മലയാളിയു ടെ സംസ്‌കാരത്തിനു വിപരീ തമായതുകൊണ്ട്‌ മലയാളം ചാനല്‍ എന്നു പറഞ്ഞുവെന്നേ ഉള്ളൂ. സീരിയലുകളില്‍ മെഗാ സീരിയലുകളാണ്‌ ഏറെ കഷ്‌ ടം. നാളെ നാളെയായും സമാന്തര രേഖകള്‍ പോലെയുമാണ്‌ കേരളത്തിലെ ഈ മെഗാ സീ രിയലുകളീടെ അവസ്‌ഥ. എന്നു പറഞ്ഞാല്‍ ഗണപതിയുടെ കല്ല്യാണംപോലെ, ഇതെന്ന്‌ അവസാനിക്കും എന്നു ചോദിച്ചാല്‍ നാളെ, നാളെയായി നീ ണ്ടുപോകും. കഥയിലെയോ ഉപകഥയിലെയോ ഏതെങ്കിലും കഥാപാത്രങ്ങള്‍ ഒന്നിച്ചു വരാതെ നീണ്ടു പോകുന്നു എ ന്നതാണ്‌ മറ്റൊരു കാര്യം. പ്രേക്ഷകനെ ഒരു തരത്തില്‍ കുരങ്ങുകളിപ്പിക്കുകയാണ്‌ ചാനലുകള്‍ മെഗാസീരിയലുകളില്‍ കൂടി ചെയ്യുന്നതെന്നതാണ്‌ സത്യം. ദുര്‍നടപ്പ്‌, അവിഹിതം, ചതി, വഞ്ചന, പാരവയ്‌ക്കല്‍, തുടങ്ങിയവയില്‍ മാത്രമാണ്‌ ഈ സീരിയലുകള്‍ കഥ പറയു ന്നത്‌.

മെഗാ സീരിയലുകള്‍ കാണുന്നവരോട്‌ അതിന്റെ തുടക്കം എന്തായിരുന്നു എന്നു ചോദിച്ചാല്‍ അവര്‍ക്ക്‌ ഓര്‍മ്മപോലും കാണില്ല. അഞ്ചും ആറും വര്‍ഷങ്ങളായി തുടര്‍ന്നു കൊണ്ടിരിക്കുന്നവയാണ്‌ ആ സീരിയലുകള്‍. ചിലത്‌ അതിലും നീണ്ടവയായിരിക്കാം. തുടക്കം പോലും ഓര്‍മ്മിക്കാന്‍ കഴിയാത്ത അത്ര നീണ്ട മെഗാ സീരിയലുകള്‍ അവസാനിക്കുന്നത്‌ ലോകാവസാനത്തോടെയെന്നു പറയുന്നതാവും ഏറെ എളുപ്പം. ലോകാവസാനം കഴിഞ്ഞാലും ഇവിടെ സീരിയലുകള്‍ നിറഞ്ഞോടുമെന്ന്‌ ഒരാള്‍ പരാമര്‍ശിച്ചത്‌ ഇവിടെ ഓര്‍ത്തു പോകയാണ്‌.

കുടുംബ പശ്‌ചാത്തലത്തില്‍ കഥ തുടങ്ങുന്ന മെഗാ സീ രിയലുകളില്‍ ഒട്ടുമിക്കതിലും പുരുഷന്മാരല്ല ക്രൂര കഥാപാ ത്രങ്ങള്‍, മറിച്ച്‌ സ്‌ത്രീകളാണെ ന്നത്‌ ഒരു പ്രത്യേകതയാണ്‌. സാധാരണ വില്ലന്‍ കഥാപാത്ര ങ്ങളേക്കാള്‍ അതിക്രൂര പ്രവര്‍ത്തികള്‍ ചെയ്യുന്നവരാണ്‌ ഇവരെന്നതാണ്‌ മറ്റൊരു പ്രത്യേകത. ഏതു തിന്മ ചെയ്യാനും മടിയില്ലാത്ത ഈ സ്‌ത്രീ കഥാപാത്രങ്ങളുടെ ഭാവാഭിനയം കണ്ടാല്‍ അറിയാതെ ഉര്‍വ്വശി പട്ടം പോലും കൊടുത്തു പോകും. കെഎസ്‌ആര്‍ടിസി ബസു കയറി അന്ത്യശ്വാസം വലിക്കുന്ന തെരുവു നായുടെ പോലെയുള്ള ശ്വാസം വിടലും കണ്ണു രുട്ടലും ഒക്കെയായി പ്രേക്ഷക മനസില്‍ ഭീകര രൂപം സൃഷ്‌ടി ച്ചെടുക്കാനുള്ള തത്രപ്പാടു നടത്തുന്ന സ്‌ത്രീ കഥാപാത്രങ്ങളെ കാണുമ്പോള്‍ തോന്നിപ്പോവുക കേരളത്തിലെ സ്‌ത്രീകളെല്ലാം ഇത്തരത്തില്‍ വില്ലത്തി കളാണോ എന്നതാണ്‌. നവരസങ്ങള്‍ക്കും അതീതമായി മറ്റൊരു രസം കൂടി ഉണ്ടെന്ന്‌ ഈ കഥാപാത്രത്തിന്റെ അഭിനയം വീക്ഷിച്ച ഒരാള്‍ പറയുകയുണ്ടായി. മലയാള മെഗാ സീരിയലുകള്‍ ഇത്തരം കഥാ പാത്രങ്ങളെ ലോകത്തിനു നല്‍കിക്കൊണ്ട്‌ മികച്ച സംഭാവനയാണ്‌ നല്‍കിയിരിക്കുന്നത്‌. ഈ മെഗാ സീരിയലുകളിലെ പുരുഷ കഥാപാത്രങ്ങളാണെങ്കില്‍ ക്ഷമയുടെയും സഹനത്തിന്റെയും പ്രതീകങ്ങളുമാണ്‌. ചില മെഗാ സീരിയലുകളില്‍ ഭര്‍ത്താവിനും മകനുമൊക്കെ യാതൊരു തരത്തിലുള്ള അഭി പ്രായങ്ങള്‍ പോലും പറയാന്‍ അനുവാദമോ കഴിവോ ഇല്ലാത്തവരായിരിക്കും. ഭാര്യയു ടെ അടിയും തൊഴിയും കൊണ്ട്‌ വീടിന്റെ ഏതെങ്കിലും ഒരു മൂലയ്‌ക്ക്‌ എല്ലാം സഹിച്ചിരി ക്കുന്ന ഒരു നിര്‍ഗുണ പരബ്രഹ്മം.

കേരളത്തിലെ ഭര്‍ത്താക്ക ന്മാരെല്ലാം നട്ടെല്ലില്ലാത്തവരാ ണെന്നാണ്‌ അതു കാണുമ്പോ ള്‍ തോന്നിപ്പോവുക. കാഴ്‌ചപ്പാ ടുകളെയല്ല കഥാപാത്രങ്ങളേ യും മാറ്റിമറിച്ചുകൊണ്ട്‌ പ്രതികാരവും പരസ്‌പര പാരകളും പ്രകോപനങ്ങളുമായി കുടുബ സദസുകളിലെത്തുന്ന അനന്ത മായ മെഗാ സീരിയലുകള്‍ കാ ണികളുടെ മനസിലും പ്രതി കാരത്തിന്റെയും പ്രകോപനത്തിന്റെയും വിത്തുകള്‍ വിതയ്‌ ക്കുന്നൂ എന്നതാണ്‌ സത്യം. തങ്ങള്‍ക്കും എന്തുകൊണ്ട്‌ ഇങ്ങനെയൊക്കെ ചെയ്‌തുകൂടാ എ ന്ന ചിന്ത അവരില്‍ ഉടലെടു ക്കുന്നു. എല്ലാവരിലും അങ്ങനെ ഉണ്ടാകുന്നില്ലെങ്കിലും ന ്യൂനപക്ഷത്തില്‍ അതുണ്ടാകുന്നൂ എന്നാണ്‌ അതില്‍ വ്യക്‌തമാക്കുന്നത്‌.

ഭര്‍ത്താവിന്റെയും ഭാര്യയുടെയും വഴിവിട്ട ബന്ധങ്ങളും, അപഥസഞ്ചാരങ്ങള്‍ ഉള്‍പ്പെട്ട കുടുംബ കഥകളുമായി ഇറങ്ങുന്ന മെഗാ സീരിയലുകള്‍ കേരളത്തിലെ കുടുംബങ്ങള്‍ ഇ പ്പോള്‍ അങ്ങനെയാണെന്ന്‌ വ രുത്തി തീര്‍ക്കുന്നു. ചുരുക്ക ത്തില്‍ മെഗാ സീരിയലുകള്‍ ഇന്നലെ വരെ ഉണ്ടായിരുന്ന മല യാളിയുടെ കാഴ്‌ചപ്പാടുകളെ ത കിടം മറിക്കുന്നൂ എന്നു മാത്ര മല്ല പുതിയ ഒരു വികൃത സംസ്‌കാരത്തിനു തുടക്കം ഇടു ന്നുമുണ്ട്‌. ദൃശ്യ കലാരൂപങ്ങ ള്‍ക്ക്‌, പ്രത്യേകിച്ച്‌ സിനിമക ള്‍ക്കും സീരിയലുകള്‍ക്കും ജ നത്തെ സ്വാധീനിക്കാന്‍ കഴിവുണ്ടെന്ന്‌ പ്രഗത്‌ഭരായ മന ശാത്രജ്‌ഞന്മാര്‍ ഏതാനും വര്‍ ഷങ്ങള്‍ക്കു മുമ്പ്‌ വിവിധ പഠനങ്ങളുടെ അടിസ്‌ഥാനത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌. സിനി മയിലെ നായകന്മാര്‍ പുകവലിക്കുന്നതും മദ്യപിക്കുന്നതും കാണികളായ യുവജനങ്ങളില്‍ സ്വാധീനം ചെലുത്തുമെന്നതായി കണ്ടെത്തിയതുകൊണ്ടാണല്ലോ ഇപ്പോള്‍ സിനിമകളില്‍ പുകവലിയോ മദ്യപാനമോ ഉള്ള രംഗങ്ങളില്‍ ആരോഗ്യത്തി നു ഹാനികരം എന്നെഴുതി കാ ണിക്കുന്നത്‌.

നല്ല കാര്യങ്ങള്‍ അനുകരി ക്കുന്നതിനേക്കാള്‍ മോശമായ കാര്യങ്ങളാണ്‌ പലപ്പോഴും ആ ളുകള്‍ അനുകരിക്കുക. അതു തന്നെയാണ്‌ സിനിമയിലെ മ ദ്യപാന-പുകവലി രംഗങ്ങള്‍ ഉ ണ്ടാക്കുന്നതെന്നാണ്‌ കണ്ടെ ത്തിയിരിക്കുന്നത്‌. സീരിയലുക ളിലെ ദുഷ്‌ട കഥാപാത്രങ്ങളും വഴിപിഴച്ച കുടുംബ ജീവിതങ്ങ ളും സ്‌ഥാരമായി എല്ലാ ചാനലുകളും അവര്‍ സംപ്രേക്ഷണം ചെയ്യുന്ന എല്ലാ സീരിയലുക ളിലും കാണിക്കുമ്പോള്‍ അങ്ങ നെ തങ്ങള്‍ക്കും ആയിക്കൂടാ എന്ന്‌ ഒരു ശതമാനം ചിന്തിക്കുന്നു എന്നതിന്റെ തെളിവാണ്‌ ഭാ ര്യാ/ഭര്‍ത്താക്കന്മാരുടെ ഒളിച്ചോട്ടവും മറ്റും ചൂണ്ടിക്കാണിക്കുന്നത്‌. 22 കാരന്റെ കൂടെ 35 കാരിയും, 50കാരന്റെ കൂടെ 30 കാരിയും ഒളിച്ചോടുന്നത്‌ കേരളത്തില്‍ ഇന്നു സാധാരണമാണ്‌. പലരും അതു വെറും തമാശയായി കരുതുമെങ്കിലും അതാണ്‌ സത്യം.

അതൊക്കെ അവിടെ നില്‍ക്കട്ടെ. തട്ടിക്കൂട്ടുന്ന കഥയുമായി വരുന്ന മെഗാ സീരിയലുകള്‍ മലയാളിയുടെ മനസിനെ മുരടിപ്പിക്കുന്നൂ എന്നതാണ്‌ വേറൊരു സത്യം. മെഗാ സീരിയലുകളുടെ മുന്നില്‍ സര്‍വ്വതും മറന്ന്‌ സമര്‍പ്പണ മനോഭാവത്തോടെ ഇരിക്കുന്ന സാധാരണക്കാരായ വീട്ടമ്മമാരെയാണു കേരളത്തില്‍ കാണാന്‍ കഴിയുക. സീരിയലുകളില്‍ എന്താണു സംഭവിക്കുന്നത്‌ എന്നു വളരെ ആകാംഷയോടെ കാണുന്ന വീട്ടമ്മമാര്‍ പലപ്പോഴും പരിസരബോധമില്ലാതെ യാണിരിക്കുന്നത്‌ എന്നതാണു സത്യം. പല കുടുംബങ്ങളും സീരിയലിനു മുന്നില്‍ സര്‍വ്വതും മറന്നാണിരിക്കുന്നതെന്നു തന്നെ പറയാം. അപ്പോള്‍ വീടുകളില്‍ ബോംബു പൊട്ടിച്ചാല്‍ പോലും അറിയില്ല എന്നാണ്‌ അതിനെക്കുറിച്ച്‌ ഒരാള്‍ തമാശയായി പറഞ്ഞത്‌.

മുന്‍കാലങ്ങളില്‍ കേരളത്തിലെ വീടുകളില്‍ നിന്ന്‌ പ്രാര്‍ത്ഥനകളുടെയും നാമജപങ്ങ ളുടെയും നിസ്‌കാരങ്ങളുടെയും ശബ്‌ദങ്ങളായിരുന്നു കേട്ടിരു ന്നതെങ്കില്‍ ഇന്ന്‌ ആ സ്‌ഥാന ത്ത്‌ മെഗാ സീരിയലുകളിലെ അട്ടഹാസങ്ങളുടെയും പോര്‍ വിളികളുടെയും മറ്റും ശബ്‌ദങ്ങളാണ്‌ ഉയരുന്നത്‌. മുട്ടിപ്പായി പ്രാര്‍ഥിക്കുകയും, മുട്ടുകുത്തി നിസ്‌കരിക്കുകയും, മുട്ടുമടക്കി നാമജപവും നടത്തിയിരുന്ന മലയാളി അതു മാറ്റി വച്ച്‌ മുട്ടു നിവര്‍ത്തി വച്ചുകൊണ്ട്‌ മെഗാ സീരിയലെന്ന ദൈവത്തെയാണ്‌ സകലതും മറന്ന്‌ കാണുന്ന തെന്നു പറയുന്നതു സത്യം തന്നെയാണ്‌. സീരിയലുകള്‍ ഒന്നാമതും ദൈവം രണ്ടാമതും ആയിക്കൊണ്ടിരിക്കുന്നൂ എന്നതാണ്‌ യാഥാര്‍ഥ്യം. പ്രാര്‍ഥനകളും നാമജപവും നിസ്‌കാരങ്ങളുമൊക്കെ, ഇന്ന്‌ ഉമ്മന്‍ ചാണ്ടി പറയുംപോലെ, അതിവേഗം തീര്‍ക്കുകയാണു പതിവ്‌. സീരിയലിനു മുമ്പ്‌ ഒരുമാതിരി ഒപ്പിച്ചൊരു പ്രാര്‍ഥന. അതാണ്‌ ഇന്നത്തെ സ്‌ഥിതി. പ്രാര്‍ഥന മുടങ്ങിയാല്‍ അതു നാളെയോ പിന്നെയോ ആക്കാം. എന്നാല്‍ സീരിയല്‍ മുടങ്ങിയാല്‍ അതിന്റെ ആ ദിവസത്തെ ഭാഗം പിന്നെ കാണിക്കില്ലല്ലോ. അതാണ്‌ ഒപ്പിച്ചുള്ളൊരു പ്രാര്‍ഥന ചൊല്ലലിന്റെ പിന്നിലെ രഹസ്യം.

കേരളത്തില്‍ ഒരു വീട്ടില്‍ സന്ദര്‍ശനത്തിനുപോയ ഒരനുഭവം ഇപ്പോള്‍ ഓര്‍ത്തു പോവുകയാണ്‌. ഏകദേശം അഞ്ചര മണിയോടെയാണ്‌ ആ വീട്ടില്‍ എത്തിയത്‌. അപ്പോള്‍ അവിടെ കുടുംബ പ്രാര്‍ഥന നടക്കുകയാണ്‌. അതും അതിവേഗത്തി ലുള്ള പ്രാര്‍ഥന ചൊല്ലല്‍. എ ന്താണ്‌ ഇത്ര നേരത്തേയും അ മിത വേഗത്തിലും പ്രാര്‍ഥിക്കു ന്നത്‌ എന്നാരാഞ്ഞപ്പോള്‍, സീ രിയല്‍ തുടങ്ങാറായി. അതു തു ടങ്ങിയാല്‍ പിന്നെ പ്രാര്‍ഥന ഒ ന്നും നടക്കത്തില്ല എന്നായിരു ന്നു മറുപടി.

സീരിയലുകളുടെ സമയത്ത്‌ വീടുകളില്‍ ചെന്നാല്‍ സംസാരിക്കാന്‍ പോലും സമയമോ താല്‌പര്യമോ ഇല്ലെന്നു പറയുന്നത്‌ അതിശയോക്‌തിയായിട്ടല്ല. അതിഥി സല്‍ക്കാരത്തിനു നാം എന്നും മുന്‍ പന്തിയിലായിരുന്നു എന്നുകൂടി ഓര്‍ക്കണം. അതിനെയും സീ രിയലുകള്‍ കടത്തിവെട്ടിയിരിക്കുന്നു. സീരിയലുകള്‍ വന്നതോടെ മലയാളി ആകെ മാറി പ്പോയിരിക്കുന്നു എന്നതാണ്‌ പരമാര്‍ത്ഥം. ഒഴിവു വേളകളില്‍ വായനാ ശീലമുണ്ടായിരുന്ന മലയാളിയെ അതില്‍ നിന്നു മാറ്റി മെഗാ സീരിയലുകളുടെ അടിമകളാക്കി മാറ്റാന്‍ ചാനലുകള്‍ക്കു കഴിഞ്ഞെങ്കില്‍ അതില്‍നിന്ന്‌ അവര്‍ നേടുന്നത്‌ കോടികളാണ്‌. എന്നാല്‍ അതില്‍ ഹോമിക്കപ്പെടുന്നത്‌ നമ്മുടെ മഹത്തായ സംസ്‌കാരവും, കാഴ്‌ചപ്പാടുകളും, വായനാശീലവും, സര്‍ഗാത്‌മക കഴിവുകളും മറ്റുമാണ്‌. മയക്കുമരുന്ന്‌ അടിമപ്പെടുന്നതുപോലെയാണ്‌ ഇന്ന്‌ മലയാളി മെഗാ സീരി യലുകള്‍ക്ക്‌ അടിമപ്പെട്ടിരിക്കുന്നത്‌ എന്നു തുറന്നുതന്നെ പറയാം.

ഇതൊക്കെ കണ്ടുകൊണ്ടാണ്‌ ഋഷിരാജ്‌ സിങ്ങും, ശ്രീനിവാസനും മമ്മൂട്ടിയും ഒക്കെ സീരിയലുകള്‍ മലയാളിയെ വഴിതെറ്റിക്കുന്നൂ എന്നും അതു നിരോധിക്കണമെന്നും പറ യുന്നത്‌. ടിവി വന്നതോടെ വായിക്കുന്ന, ചിന്തിക്കുന്ന ഒരു തലമുറയെ കേരളത്തിനു നഷ്‌ടപ്പെടുന്നൂ എന്നു പറയുന്നത്‌ അത്ര നിസാരമായി കാണരുത്‌. മടിയന്മാരുടെയും അലസന്മാരുടെയും ഒരു സമൂഹത്തെയാണ്‌ ടിവി സംസ്‌കാരം സൃഷ്‌ടിക്കുന്നത്‌ എന്നാണ്‌ ഫ്രാന്‍സിസ്‌ മാര്‍പാപ്പയുടെ അഭിപ്രായം. അതു ശരിയാണെന്ന്‌ ഇതൊക്കെ കാണമ്പോള്‍ തോന്നിപ്പോകും.

ഇതൊക്കെ കേവലം വിനോദത്തിനുവേണ്ടി മാത്രമായിരിക്കണം.അല്ലാതെ അതിനുവേണ്ടിയാകരുത്‌ മനുഷ്യന്റെ ജീവിതം. അധികമായാല്‍ അമൃതും വിഷമായി മാറുമെന്ന്‌ ഓര്‍ക്കുക. സര്‍ക്കാര്‍ നിയന്ത്രണത്തേക്കാള്‍ ജനം ഈ സത്യമറിഞ്ഞ്‌ പ്രവര്‍ത്തിച്ചാല്‍ ചാനലുകള്‍ അവരുടെ തട്ടുപൊളിപ്പന്‍ മെഗാസീരിയലുകള്‍ താനെ നിറുത്തിക്കൊള്ളും, അല്ലെങ്കില്‍ നിന്ത്രിച്ചുകൊള്ളും.

(ബ്‌ളസന്‍ ഹൂസ്റ്റന്‍) blessonhouston @gmail.com
വിഷം കുത്തിനിറച്ച്‌ മനസു മടുപ്പിക്കുന്ന സീരിയലുകള്‍ (ബ്‌ളസന്‍ ഹൂസ്റ്റന്‍)
Join WhatsApp News
Biju Cherian 2015-09-04 18:59:10
You are absolutely right Mr.Blesson. All these serials are directly or indirectly leading our community in to  a wrong and dangerous stage. Mainly they are teaching how to do crime, commit suicide, prostitution.....and stating smoking and consuming alcohol beverages are the status symbol . All these channels should control on the story . But we can't forget one thing the viewers are giving them good ratings, which is their motivation to continue these mega serials. The public should be aware the danger and government should bring sensorship over these TV Serials. Thanks for a meaningful article. Good Luck.
A.C.George 2015-09-06 01:04:31
My friend, Blesson Houston: You are giving a powerful message to the reading public. I hope the concernd people listen this. You are saying the truth and reality about the serials, and how it is spoling, distroying the age old family life and social dogma. I agree 101% with you. I like your writing style and direct approach to the center points of the subject matter.
Blesson 2015-09-06 20:53:08
Thanks George uncle and Biju Cherian for the nice comments . Blesson
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക