Image

ഐ.എന്‍.ഒ.സി കേരള ചാപ്‌റ്റര്‍ പ്രവര്‍ത്തനം അഭിമാനകരം: പ്രൊഫ. പി.ജെ. കുര്യന്‍

ജോയിച്ചന്‍ പുതുക്കുളം Published on 04 September, 2015
ഐ.എന്‍.ഒ.സി കേരള ചാപ്‌റ്റര്‍ പ്രവര്‍ത്തനം അഭിമാനകരം: പ്രൊഫ. പി.ജെ. കുര്യന്‍
ന്യൂയോര്‍ക്ക്‌: ഐ.എന്‍.ഒ.സി കേരള ചാപ്‌റ്ററിന്റെ പ്രവര്‍ത്തനം അഭിമാനകരമാണെന്ന്‌ രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന്‍ പറഞ്ഞു. ഔദ്യോഗിക സന്ദര്‍ശനത്തിനായി ന്യൂയോര്‍ക്കിലെത്തിയ അദ്ദേഹത്തെ ഐ.എന്‍.ഒ.സി കേരളാ ചാപ്‌റ്റര്‍ നേതാക്കളായ ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ്‌, റവ.ഡോ. വര്‍ഗീസ്‌ ഏബ്രഹാം, സജി ഏബ്രഹാം എന്നിവര്‍ വാല്‍ഫ്രോഡ്‌ അസ്റ്റോറിയ ഹോട്ടലില്‍ സന്ദര്‍ശിച്ചു.

ഓഗസ്റ്റ്‌ 21,22 തീയതികളില്‍ ചിക്കാഗോയില്‍ നടക്കുന്ന ദേശീയ കൗണ്‍സിലിനെപ്പറ്റിയും അമേരിക്കയില്‍ സജീവ പ്രവര്‍ത്തനം കാഴ്‌ചവെയ്‌ക്കുന്ന ഏഴു സ്റ്റേറ്റ്‌ ചാപ്‌റ്ററുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രൊഫ. പി.ജെ. കുര്യന്‍ ആരായുകയുണ്ടായി. കേരളാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും, കെ.പി.സി.സി പ്രസിഡന്റ്‌ വി.എം. സുധീരന്റേയും, ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലയുടേയും അനുഗ്രഹാശിസുകളോടെ ആരംഭിച്ച നാഷണല്‍ കണ്‍വന്‍ഷന്‍ ഷിക്കാഗോയില്‍ കേരളാ ഗതാഗത വകുപ്പ്‌ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. ഈ കണ്‍വന്‍ഷന്റെ വിജയം അമേരിക്കയിലെ ഓരോ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനും അഭിമാനിക്കാന്‍ വക നല്‍കുന്നു എന്നതാണെന്ന്‌ കണ്‍വന്‍ഷന്‍ സുവനീര്‍ പ്രൊഫ. പി.ജെ. കുര്യന്‌ നല്‍കി കളത്തില്‍ വര്‍ഗീസ്‌ അറിയിക്കുകയുണ്ടായി.

ഐ.എന്‍.ഒ.സിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ നടന്ന ചര്‍ച്ചകളില്‍ ഡോ. കരണ്‍സിംഗിന്റെ നിര്‍ദേശപ്രകാരം ജനാധിപത്യപരമായി നടന്ന തെരഞ്ഞെടുപ്പും അതിന്റെ നടപടിക്രമങ്ങളെപ്പറ്റിയും വിശദമായി അന്വേഷിക്കുകയും മനസിലാക്കുകയും ചെയ്‌തു. ഐ.എന്‍.ഒ.സി യു.എസ്‌.എ ചെയര്‍മാന്‍ ശുദ്ധ്‌ പ്രകാശ്‌ സിംഗിന്റെ നേതൃപാടവത്തില്‍ ഐ.എന്‍.ഒ.സി യു.എസ്‌.എ കൈവരിച്ച നേട്ടങ്ങല്‍ കളത്തില്‍ വര്‍ഗീസ്‌ വളരെ വിശദമായി വിവരിച്ചു. ജനാധിപത്യരീതിയില്‍ ബാലറ്റ്‌ പേപ്പറുലൂടെ അധികാരത്തില്‍ വന്ന ഐ.എന്‍.ഒ.സി യു.എസ്‌.എ പ്രസിഡന്റ്‌ ലവിക ഭഗത്‌സിംഗിന്റെ നേതൃത്വത്തില്‍ നോര്‍ത്ത്‌ അമേരിക്കന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിക്ക്‌ കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കുവാന്‍ സാധിക്കുമെന്നും പ്രൊഫ. പി.ജെ. കുര്യനെ അറിയിച്ചു.

കേരള ചാപ്‌റ്റര്‍ ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ്‌, പ്രസിഡന്റ്‌ ജോബി ജോര്‍ജ്‌, വൈസ്‌ പ്രസിഡന്റ്‌ ഡോ മാമ്മന്‍ സി. ജേക്കബ്‌, ജനറല്‍ സെക്രട്ടറി ഡോ. സാല്‍പി പോള്‍ ചേന്നോത്ത്‌, നാഷണല്‍ ട്രഷറര്‍ സജി ഏബ്രഹാം, ബോര്‍ഡ്‌ ചെയര്‍മാന്‍ ചാക്കോട്ട്‌ രാധാകൃഷ്‌ണന്‍, ജോയിന്റ്‌ ട്രഷറര്‍ റവ.ഡോ. വര്‍ഗീസ്‌ ഏബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ എ.ഐ.സി.സിയുടേയും, കെ.പി.സി.സിയുടേയും പരിപൂര്‍ണ്ണ അംഗീകാരത്തോടുകൂടി നോര്‍ത്ത്‌ അമേരിക്കയില്‍ അഭിമാനകരമായി പ്രവര്‍ത്തിക്കുന്ന സംഘടനയ്‌ക്ക്‌ എല്ലാ പിന്തുണയുണ്ടാകുമെന്നും രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന്‍ അറിയിച്ചു.
ഐ.എന്‍.ഒ.സി കേരള ചാപ്‌റ്റര്‍ പ്രവര്‍ത്തനം അഭിമാനകരം: പ്രൊഫ. പി.ജെ. കുര്യന്‍
ഐ.എന്‍.ഒ.സി കേരള ചാപ്‌റ്റര്‍ പ്രവര്‍ത്തനം അഭിമാനകരം: പ്രൊഫ. പി.ജെ. കുര്യന്‍
Join WhatsApp News
kumar 2015-09-04 20:18:45
കോണ്‍ഗ്രസായാല്‍ ഇങ്ങനെ വേണം. തമ്മില്‍ തല്ലണം. ഒന്നും ചെയ്യരുത്. ഇന്ത്യയില്‍ ഇപ്പോള്‍ കോണ്‍ഗ്രസിന്റെ സ്ഥാനം ദിനോസൊരിന്റെതാണു. ഭൂതക്കണ്ണാടി വേണം കാണാന്‍.
കുര്യന്‍ രണ്ടു കൂട്ടരെയും കണ്ടു. ഒരു കൂട്ടരുടെ മീറ്റിംഗില്‍ പ്രസംഗിച്ചു. എതു വള്ളത്തിലും രാഷ്ട്രീയക്കാര്‍ കേറും.
Impartial person 2015-09-04 20:36:07
There is no principle. The leaders jump here and there. Why these Indian leaders here on Indian tax payers money? If they are send or delegted for certain duties/ mean real official duties they have to perfor that insted of attending, one sided political meetings or go around and inagurating all Onam celebration here. That is not his duties here. Why our USA Malayalee leaders waste their time, money, effort? Will he do any thing good for us pravasis. Many of our people not forgotten real stories. The rich and powerfu, also politiciansl always escape from jail or all kinds of punishments. Waht a pity?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക