Image

അല്ലെങ്കിലും ഒരു പേരിലെന്തിരിക്കുന്നു- മനോഹര്‍ തോമസ്

മനോഹര്‍ തോമസ് Published on 05 September, 2015
അല്ലെങ്കിലും ഒരു പേരിലെന്തിരിക്കുന്നു- മനോഹര്‍ തോമസ്
കുറച്ചു കാലമായി ഞാനാലോചിക്കുന്നു എന്റെ പേരിന്റെ മുമ്പില്‍ ഡോ. എന്നൊരു തലക്കുറി വച്ചാല്‍ തരക്കേടില്ല എന്ന കാര്യം. ഞാനതിനെപ്പറ്റി സ്റ്റേറ്റന്‍ ഐലന്റില്‍ തന്നെ ഉള്ള രസികനായി എന്റെ സുഹൃത്തിനോട് ആലോചിച്ചു. പുള്ളിക്കാരന്‍ ഞാന്‍ പറഞ്ഞു തീരും മുമ്പ് എന്നോടു പറയുകയാ 'ഞാനും ഈയിടയായി ഈ വിഷയത്തെപ്പറ്റി കൂലംകഷമായി ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. കാരണം എന്തെങ്കിലും എഴുതി കൊടുക്കുമ്പോള്‍, പത്രക്കാര്‍ക്കിടാനും, ഇന്റര്‍നെറ്റില്‍ വേഗം കയറിവരാനും ഇതൊരു സഹായകമാകും. പ്രത്യേകിച്ച് പത്രത്തില്‍ ഫോട്ടോ വരുമ്പോള്‍ അടികുറിപ്പായി പേരിന്റെ മുമ്പില്‍ എന്തെങ്കിലും ഒന്ന് തൂങ്ങികിടക്കുന്നത് ഭംഗിയാണ്' എന്നൊക്കെ!

അദ്ദേഹം അറിഞ്ഞ കാര്യങ്ങള്‍ വ്യക്തമാക്കി. 'തിയോളജി ലൈനില്‍ ആസ്‌ട്രേലിയയില്‍ നിന്നാണ് എളുപ്പം. അതാണ് ഇവിടെ ഡോക്ടറേറ്റ് ഇല്ലാത്ത അച്ചന്മാരുതന്നെ തീരെ കുറവ്. പള്ളിയില്‍ പോകാത്തതുകൊണ്ടും, ബൈബിളില്‍ വലിയ പിടിയില്ലാത്തതുകൊണ്ടും അക്കാര്യം താന്‍ ഒട്ടും ശ്രമിക്കേണ്ട എന്നൊരു താക്കീതും.'

കോളേജില്‍ പഠിക്കുന്ന കാലത്ത്, പഠിത്തത്തില്‍ അത്ര കേമനായിരുന്നില്ലെങ്കിലും കെഴങ്ങനായിരുന്നില്ല; എന്നൊരു പിടിവള്ളി ഇല്ലാതില്ല. ആകപ്പാടെ അറിയാവുന്ന വിഷയം മലയാളമാണ്. പത്തിരുപത്തഞ്ചു വര്‍ഷം ഇവിടെ ചികഞ്ഞതും അതിലാണ്. അപ്പോള്‍ ആ വഴി ഒന്നു ചിന്തിച്ചു. അതിവിടെ നടപ്പില്ല എന്ന് പല വിവരമുള്ളവരും പറഞ്ഞു.

ഓര്‍മ്മയില്‍ കല്ലുകടി ഉയര്‍ത്തുന്ന ഒരു കാര്യം ഇവിടെ പറയാതെ വയ്യ. ഒരച്ചന് ഡോക്ടറേറ്റ് കിട്ടിയതിന്റെ ആഘോഷത്തിന് എന്നെയും ക്ഷണിച്ചിരുന്നു. പള്ളിക്കകത്ത് മണല് വാരിയിട്ടാല്‍ താഴാത്തത്ര ആള്‍ക്കൂട്ടം അച്ചന്‍ വേഷഭൂഷാതികളും പട്ടയും, ദുപ്പട്ടയും ഒക്കെ കെട്ടി അങ്ങിനെ ഇരിക്കുന്നു. ഇങ്ങിനെ ഒരു ചടങ്ങ് നടക്കുമ്പോള്‍ തിരുമേനിയെ വിളിക്കാതെ പറ്റില്ലല്ലോ. അതുകൊണ്ട് പേരിനൊരു ചെറിയ തിരുമേനിയെ വിളിച്ചു. വന്നപ്പോള്‍ മുതല്‍ തിരുമേനിയുടെ മുഖത്ത് 'കിഞ്ചാതി ലേഹ്യം' കഴിച്ച ഒരു ഭാവം.

ആദ്യം തന്നെ ബഹുമാന പുരസ്സരം തിരുമേനിയെ പ്രസംഗത്തിനു ക്ഷണിച്ചു. അദ്ദേഹം പ്രസംഗം ഇങ്ങനെ തുടങ്ങി. ഈ ഡോക് ട്രേറ്റ് എന്ന് പറയുന്നതും, പിഎച്ച്ഡി എന്ന് പറയുന്നതും രണ്ടാണ്. പിഎച്ച്ഡി എന്ന് പറയുമ്പോള്‍ നമ്മള്‍ യൂണിവേഴ്‌സിറ്റിയില്‍ പോയി കഷ്ടപ്പെട്ട് പഠിച്ച്, കുറെ വര്‍ഷം ചിലവഴിച്ചു തിസിസൊക്കെ സമര്‍പ്പിക്കുമ്പോഴാണ് കിട്ടുന്നത്. അതിന് കഷ്ടപ്പെടണം! ഇവിടെ അച്ചന് കിട്ടിയിരിക്കുന്നത് വെറും ഡോക് ട്രേറ്റ് മാത്രമാണ്.

അച്ചന്റെ മുഖം 'കാച്ചവെള്ളത്തില്‍ ചാടിയ പൂച്ചയുടേതിലും മോശമായി' എനിക്കേത് നേരത്താണോ ഇങ്ങേരെ ക്ഷണിക്കാന്‍ തോന്നിയത് വ്യാകുലമാതാവേ! എന്ന ഭാവം.

ഇവിടെ ഏതു മീറ്റിങ്ങിനു പോയാലും, പ്രധാന കാര്യപരിപാടി ആണല്ലോ. അടുത്തതായി ഡോ. താര ജോസഫ് സംസാരിക്കുന്നതാണ് എന്ന് മൈക്കില്‍ കൂടെ വരുമ്പോള്‍ നമ്മള്‍ ന്യായമായും ഒരു നല്ല പ്രസംഗം പ്രതീക്ഷിക്കും. കാര്യത്തിലേക്ക് കടക്കുമ്പോഴാണ് അവര്‍ക്ക് മലയാളവും, ഇംഗ്ലീഷും നല്ല പിടിയില്ലെന്ന് മനസ്സിലാകുന്നത്. വിഷയത്തില്‍ നിന്ന് തെറിച്ചു പോകുന്ന കാര്യം പോകട്ടെ നമ്മുടെ ക്ഷമയുടെ നെല്ലിപടിയില്‍ നിന്ന് അവരൊരു നര്‍ത്തനം ഉണ്ട്. തറച്ച് വാലൂരി, വാലിലെ ഓരോ രോമവും എണ്ണി എണ്ണി പറിക്കും.

അമേരിക്കയില്‍ പേരിന്റെ കൂടെ സ്ഥലപ്പേരും കൂടി വക്കുന്നത് ഒരു ഗമയാണെന്നു പലര്‍ക്കും തോന്നാറുണ്ട്. എനിക്കും തോന്നിയിട്ടുണ്ട്! ഗുരു കാരണവന്‍മാരുടെ പ്രാര്‍ത്ഥന കൊണ്ടുമാത്രമാണ് ഞാനാ തീരാ നാണക്കേടില്‍ നിന്ന് കഷ്ടിച്ചു രക്ഷപ്പെട്ടത്.

അടൂര്‍ ഗോപാലകൃഷ്ണന്‍, കൊട്ടാരക്കര ശ്രീധരന്‍ നായര്‍ പോഞ്ഞിക്കര റാഫി എന്നൊക്കെ നമ്മള്‍ കേട്ടിട്ടും ഉണ്ട്. അവരൊക്കെ ഏതെങ്കിലും രീതിയില്‍ അങ്ങിനെ അറിയപ്പെടാന്‍ മാത്രം തന്റെ കഴിവുകള്‍ തെളിയിച്ചവരുമാണ്. സ്വന്തം ഭാര്യയുടെ മുമ്പില്‍ പോലും കഴിവ് തെളിയിക്കാന്‍ കഴിയാത്ത ഈ ഹതഭാഗ്യര്‍! ഹരിഹരസുതനേ നീതന്നെ ശരണം!!

നമ്മുടെ വീട്ടു പേര് നമുക്ക് വളരെ പ്രധാനപ്പെട്ടതാണ്. കാരണം ആ വീട്ടിലാണ് നമ്മള്‍ ജനിച്ചത്. വളര്‍ന്നത്. നമ്മുടെ ബാല്യകാല സ്മരണകള്‍ മുഴുവനും ആ വീടിനെ ചുറ്റിപ്പറ്റിയാണ്. പക്ഷെ അമേരിക്കയില്‍ ജനിച്ച നമ്മുടെ കൊച്ചിന്റെ നെഞ്ചത്ത് ആനി തോമസ് ഇടിവെട്ടാന്‍ പറമ്പില്‍ എന്ന് വക്കുമ്പോവാണു അതു കൊലച്ചതിയാകുന്നത്. ഇവിടെ പിഴക്കേണ്ട ഒരു കൊച്ചിനോട് നമ്മള്‍ കാണിക്കാവുന്ന ഏറ്റവും വലിയ ചതി. ജെസിക്ക പ്രകാശ് കൂടോത്രം എന്ന് പേരിട്ട തന്തയോടും തള്ളയോടും വലുതാകുമ്പോള്‍ കൊച്ചിനുണ്ടാകുന്ന ഒരു ബഹുമാനം!

കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ 'അറക്കല്‍ ഗുഹകള്‍' കാണണം എന്നൊരു പൂതി. നേരെ മലബാറിലേക്ക് വിട്ടു. അവിടെ അടുത്തെത്തിയപ്പോഴാണ് ചെറുതായൊന്ന് വഴി തെറ്റിയത്. വഴിയില്‍ കണ്ട മാന്യനെന്നു തോന്നുന്ന ഒരാളോടു തിരക്കിയപ്പോള്‍, അയാള്‍ പറഞ്ഞ മറുപടിയിലാണ് കിടുങ്ങിയത്. 'കൊണാത്തിലക്കിടിയില്‍ ഇടത്തോട്ടു തിരിയെണ്ടാതായിരുന്നു' മാന്തിയതായിരിക്കുമെന്നാണ് ആദ്യം കരുതിയത്. കാറ് തിരിച്ചു വിട്ട് ആ കവലയില്‍ എത്തിയപ്പോള്‍ കണ്ട ഓരോ ബോര്‍ഡിലും പേരെഴുതിയിരിക്കുന്നു. മാതാവേ ഒരു ഗ്രാമത്തിനു ഇടാന്‍ കണ്ട പേരെ!!

അല്ലെങ്കിലും ഒരു പേരിലെന്തിരിക്കുന്നു- മനോഹര്‍ തോമസ്
Join WhatsApp News
Dr. Punkan 2015-09-05 10:56:48
കൊള്ളം എന്നു  ടൈപ്പ്  ചെയ്തപോള്‍  കൊല്ലാം എന്നാണ് വന്നത് . DR  എന്നു വചില്ലേല്‍  സ്വസം  പോകാത്ത എത്ര മലയാളികള്‍ . ?

വായനക്കാരൻ 2015-09-05 18:47:13
പേരെന്താ?   
പേരക്ക   
നാളെന്താ?   
നാരങ്ങ    
ജാതിയെന്താ   
ജാതിക്ക    
പള്ളിയേതാ?  
പാവക്ക
A.C.George 2015-09-06 02:08:01
Do not worry too much. Do not spent much money or do not go for any research for PHD. It is very easy and simple. Just start putting Dr. infront of your name. That is it. Then afterwards privately and publically or in any public meeting we will address you as Doctor.. So. and so. Who cares. For some days and months some people may murmer. After some months you will establish that doctorate on your title automatically. But remember ithat doctorate should be just for Malayal;am or for similiar subjects. IF you say you are a doctor for medicine and start practice you will soon end up killing patiensts and easly enter in to US jail. Then the remedy is to approach JFA (Justice for all) to escape from jail. The other category so called doctors cannot make a skillful speech or presentation, but they will be invited as chief guests in program. Also such people can hire somebody to write articles or speech on their behalf. But also they have some money and health to spare. This is just for fun and homour only for your "Hasiya lekhnam". Do not take ito seriously.
DscPhd 2015-09-06 08:19:51
You all said it very well; Dr Manohar , Dr. A c G and Dr Vayanakaran
Dr. വായനക്കാരൻSSLC, GUSTHI, FOKANA, FOMAA, WMC 2015-09-06 11:00:09
Thank you DScPhd.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക