Image

കലാവേദി ധനസഹായം നല്‍കി

ജോയിച്ചന്‍ പുതുക്കുളം Published on 05 September, 2015
കലാവേദി ധനസഹായം നല്‍കി
ന്യൂയോര്‍ക്ക്‌: തിരുവനന്തപുരത്ത്‌ വെള്ളനാട്‌ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന മിത്രാനികേതന്‍ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ന്യൂയോര്‍ക്ക്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കലാവേദി ഇന്റര്‍നാഷണലിന്റെ ഈ വര്‍ഷത്തെ ധനസഹായം സ്‌കൂള്‍ ഓഡിറ്റൊറിയത്തില്‍ വച്ച്‌ നടത്തപ്പെട്ട ഹൃസ്വവും, ലളിതവുമായ ചടങ്ങില്‍ വച്ച്‌ അരുവിക്കര എം.എല്‍.എ ശബരിനാഥ്‌ കാര്‍ത്തികേയന്‍ സ്‌കൂള്‍ മാനേജിംഗ്‌ ഡയറക്ടര്‍ സേതു വിശ്വനാഥന്‌ കൈമാറി.

പ്രശസ്‌ത പത്രപ്രവര്‍ത്തകനും, ചലച്ചിത്രകാരനുമായ മീരാസാഹിബ്‌, ചലച്ചിത്ര സംവിധായകന്‍ രാജിവ്‌ അഞ്ചല്‍, വെള്ളനാട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. സിന്ധു, വൈസ്‌ പ്രസിഡന്റ്‌ വേണുഗോപാല്‍ കലാവേദി പ്രവര്‍ത്തകരായ സിബി ഡേവിഡ്‌, സജി മാത്യു, സ്റ്റാന്‍ലി കളത്തില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

പുരോഗമനചിന്തകനും, ദാര്‍ശനികനുമായിരുന്ന കെ. വിശ്വനാഥന്‍ 1956 സ്ഥാപിച്ച ഈ വിദ്യാലയത്തില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും, വിശേഷിച്ച്‌ വയനാട്ടില്‍ നിന്നും പ്രത്യെക പരിഗണനയര്‍ഹിക്കുന്ന കുട്ടികള്‍ക്ക്‌ താമസവും പരിചരണവും ഒപ്പം വിദ്യാഭ്യാസവും നല്‍കി തൊഴിലിന്‌ പ്രാപ്‌തരാക്കുന്നു. രാഷ്ട്രം പദ്‌മശ്രീ പുരസ്‌കാരം നല്‍കി വിശ്വനാഥനെ ആദരിച്ചിരുന്നു.
മിത്രാനികേതനിലെ കുട്ടികള്‍ക്കായി കൂടുതല്‍ സഹായങ്ങള്‍ നല്‍കുമെന്ന്‌ കലാവേദി പ്രവര്‍ത്തകര്‍ അറിയിച്ചു.

ന്യൂയോര്‍ക്കില്‍ നിന്നും വന്ന കലാവേദിപ്രവര്‍ത്തകര്‍ കുടുംബസമേതം ചടങ്ങില്‍ പങ്കെടുത്തത്‌ സ്‌കൂളിലെ കുട്ടികള്‍ക്കും കൗതുകമായി. കുട്ടികള്‍ക്കിടയില്‍ പരസ്‌പര സൗഹൃദത്തിന്‌ ഇത്‌ വഴിയൊരുക്കി. വിദ്യാര്‍ത്ഥികളുടെ സംഘഗാനത്തോട്‌ ചടങ്ങുകള്‍ സമാപിച്ചു. സിബി ഡേവിഡ്‌ അറിയിച്ചതാണിത്‌.
കലാവേദി ധനസഹായം നല്‍കികലാവേദി ധനസഹായം നല്‍കികലാവേദി ധനസഹായം നല്‍കികലാവേദി ധനസഹായം നല്‍കി
Join WhatsApp News
bijuny 2015-09-05 08:18:57
Excellent sir. Congrats for a great work - not for the $ you contributed , but for the way the function was conducted. Directly touching the lives of couple of students, demonstrating as good role models and citizens to  them, the next generation.  I wish these big organizations also thought like this. They think they are going to transform the whole Kerala during their one month summer vacation in Kerala by a convention in a five star hotel with some ministers.
Hats off to Kalavedi.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക