Image

എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ സുവിശേഷയോഗം

ജീമോന്‍ ജോര്‍ജ്‌ Published on 09 September, 2015
എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ സുവിശേഷയോഗം
ഫിലഡല്‍ഫിയ: സഹോദര സഭകളുടെ കൂട്ടായ്‌മയായ എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ നേതൃത്വത്തില്‍ പതിവുപോലെ എല്ലാ വര്‍ഷവും നടത്തി വരാറുളള ഏകദിന സുവിശേഷയോഗം സെപ്‌റ്റംബര്‍ 13 ഞായറാഴ്‌ച വൈകുന്നേരം 5.30 ന്‌ സെന്റ്‌ ജോര്‍ജ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചില്‍ (520 Hood Blvd, Fairless Hills, PA 19030 നടത്തുന്നതാണ്‌.

മലങ്കര സഭയിലെ സുപ്രസിദ്ധ സുവിശേഷ പ്രാസംഗികനും ക്രിസ്‌തീയ ജീവിതത്തെക്കുറിച്ചും സുറിയാനി ഭാഷയിലും അഗാധമായ പാണ്ഡിത്യവും മികച്ച വാഗ്മീയും ദൈവ വചനങ്ങള്‍ വളരെ ലളിതമായ ഭാഷയില്‍ പറഞ്ഞു മനസിലാക്കിത്തരുവാന്‍ പ്രത്യേക കഴിവും നിരവധി സുവിശേഷ യോഗങ്ങളിലും ധ്യാനയോഗങ്ങളിലും മുഖ്യപ്രാസംഗികനും സെന്റ്‌ എഫ്രേം റിസേര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ അധ്യാപകനുമായ റവ. ഫാ. ഡോ. വര്‍ഗീസ്‌ വര്‍ഗീസ്‌ ആണ്‌ ഈ വര്‍ഷത്തെ എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ സുവിശേഷയോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുന്നത്‌.

ഫിലഡല്‍ഫിയായിലും പരിസര പ്രദേശങ്ങളിലുമുളള 21 ദേവാലയങ്ങള്‍ ഒരു മിച്ച്‌ ഒരേ വേദിയില്‍ കഴിഞ്ഞ 28 വര്‍ഷത്തിലധികമായി ആവര്‍ത്തിച്ചു വരുന്ന എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ നൂതന സംരംഭമായ ക്രിസ്‌ത്യന്‍ കമ്മ്യൂണിറ്റി സെന്ററിന്റെ പ്രവര്‍ത്തനങ്ങളും നടന്നു വരുന്നതായി ഫാ. എം. കെ. കുര്യാക്കോസ്‌ (പ്രോജക്‌റ്റ്‌ കോഡിനേറ്റര്‍) അറിയിച്ചു. എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം നടത്തുന്ന ഏകദിന വനിതാ സെമിനാര്‍ ഒക്ടോബര്‍ 17നും കുട്ടികളിലെ കലാപരമായ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മത്സരാടിസ്ഥാനത്തില്‍ നടത്തുന്ന ടാലന്റ്‌ പെര്‍ഫോമന്‍സ്‌ ഒക്ടോബര്‍ 25നും യുവജനങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന ഏകദിന റിട്രീറ്റ്‌ നവംബര്‍ 13നു നടത്തും.

സുവിശേഷ യോഗത്തില്‍ ശ്രുതിമധുരമായ ക്രിസ്‌തീയ ഗാനങ്ങള്‍ ആലപിക്കുവാനായി തോമസ്‌ ഏബ്രഹാമിന്റെ നേതൃത്വത്തിലുളള എക്യുമെനിക്കല്‍ പ്രയറിന്റ്‌ ഗാനശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്‌. ഈ സുവിശേഷ മഹായോഗത്തില്‍ സംബന്ധിച്ച്‌ അനുഗ്രഹം പ്രാപിക്കുവാനായി എല്ലാ ദൈവ മക്കളെയും കത്തൃനാമത്തില്‍ സാദരം ക്ഷണിച്ചു കൊളളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : റവ. ഫാ. ജോണിക്കുട്ടി പുലിശേരി(ചെയര്‍മാന്‍) : 916 803 5307 റവ. ഫാ. ഗീവര്‍ഗീസ്‌ ജോണ്‍ : 914 720 0136 സജീവ്‌ ശങ്കരത്തില്‍(സെക്രട്ടറി) :267 767 4275 എം. എ. മാത്യു (ട്രഷറര്‍) : 215 676 5046
എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ സുവിശേഷയോഗം
Join WhatsApp News
GEORGE V 2015-09-09 13:36:45

ഓണം കഴിഞ്ഞു ക്രിസ്തുമസ് വരാറായി. ഇന് അങ്ങോട്ട്‌ എല്ലാ പ്രധാന നഗരങ്ങളിലും എക്കുമിനികൽ പ്രോഗ്രാം ആണ്. സ്റ്റേജിൽ വിവിധ സഭകളിലെ അച്ചന്മാർ അങ്ങോട്ടും ഇങ്ങോട്ടും സുഹിപ്പിക്കുന്ന പ്രസംഗം, കെട്ടിപിടുത്തം, എവിടെ നിന്നെങ്ങിലും ഒരു പ്രഗത്ഭ വാൽമീകി വന്നു യേശുവിൻറെ മഹത്വം  ഹോര ഹോരം ഉത്ബൊദിപ്പിക്കും കൂടാതെ ഒന്നുച്ചുള്ള ശാപാടും. കൊള്ളാം.

പക്ഷെ ഇതര സഭയിൽ നിന്നൊരു വിവാഹം, മാമോദീസ, ശവം അടക്കു  തുടങ്ങിയ കാര്യം വരുമ്പോൾ സഭ മക്കൾ, വിശ്വാസം, തിരുമേനി, ബാവ, മൂറോൻ, കൽപന നമ്മുടെ പൂർവ പിതാക്കന്മാർ തുടങ്ങിയ മുടന്തൻ ന്യായ വാദങ്ങളും. ഇത് ഇരട്ട താപ്പ് അല്ലെ.   


Thomas Mathews 2015-09-10 11:49:03
എല്ലാരും തമ്മിൽ ഭയങ്കര എകുമെനിസം ആണ് എന്നാൽ ഒരേ വിശ്വാസം പിന്തുടരുന്ന തന്റെ സഹോദരന്റെ പള്ളി എങ്ങനെ പിടിച്ചടകാം എന്നാണ് ഉള്ളിൽ ചിന്തികുന്നെ. കർത്താവെ നീ ഇതൊന്നും കാണുന്നില്ലേ. 
Biju Cherian 2015-09-11 13:56:33
Ecumenical Fellowship is very good and we need the ecumenical relationship for the existance of all the religious groups in our American Malayali Society. There are few incidences that happend in our society that no one can tolerate or accept. The Religious leaders should understand the call and teachings of Jesus Christ and act in that way. If any of our leaders moving  against this the faithfuls must act and avoid them. Peace on Earth.......if we fight against each other on the basis of religious belief or teachings ,the society will not exist in this great country of opportunity.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക