Image

ഇത്‌ സാക്ഷാല്‍ ക്രിസ്‌തുവോ ? (ഡോ.മാത്യു ജോയിസ്‌)

Published on 10 September, 2015
ഇത്‌ സാക്ഷാല്‍ ക്രിസ്‌തുവോ ? (ഡോ.മാത്യു ജോയിസ്‌)
പാസ്റ്റര്‍ പ്രസംഗ മദ്ധ്യേ വിശ്വാസികളോടായി ചോദിച്ചു `നിങ്ങളില്‍ ആരൊക്കെ സാക്ഷാല്‍ യേശുക്രിസ്‌തുവിനെ കണ്ടിട്ടുണ്ട്‌?'

പലരും കൈകള്‍ പൊക്കി.

`എന്നാല്‍ വിശ്വാസികളേ, നിങ്ങള്‍ എല്ലാവരും കണ്ണുകള്‍ അടച്ച്‌ നിങ്ങളുടെ സങ്കല്‍പത്തിലുള്ള ക്രിസ്‌തുവിനെ കാണാന്‍ ശ്രമിക്കൂ' പാസ്റ്റര്‍ വീണ്ടും ആഹ്വാനംചെയ്‌തു തുടങ്ങി.

`നിങ്ങള്‍ കാണുന്ന യേശു തലമുടിയും മീശയും നീട്ടി, വെള്ള കുപ്പായം ധരിച്ചു തേജസ്വരൂപനായി നില്‍ക്കുകയല്ലേ?'

`അതേ, അതേ' ജനം പ്രതിവചിച്ചു.

`സൂക്ഷിച്ചു നോക്കിയാട്ടെ പ്രിയരേ, അവന്‍റെ തലയ്‌ക്കു ചുറ്റും ഒരു പ്രകാശവളയവും, അവന്റെ രൂപത്തിനു ചുറ്റും ഒരു ഫ്രെയിം കൂടി കാണുന്നില്ലേ?' പാസ്റ്റര്‍ വീണ്ടും ഒരു ചോദ്യം.

`ശരിയാണ്‌, കാണുന്നുണ്ട്‌, കാണുന്നുണ്ട്‌' എന്ന്‌ പ്രായം കൂടിയ ചില വല്യപ്പന്മാരും വല്യമ്മച്ചിമാരും അറിയാതെ പറഞ്ഞ്‌ പോയി. യുവാക്കളും മധ്യവയസ്‌കാരില്‍ ചിലരും സ്വന്തം സങ്കല്‌പത്തിലെ അബദ്ധം മനസ്സിലാക്കി അങ്ങോട്ടും ഇങ്ങോട്ടും പരസ്‌പരം നോക്കി മന്ദഹസ്സിച്ചു.

പാസ്റ്റര്‍ തുടര്‍ന്നു `നമ്മുടെയൊക്കെ പണ്ടത്തെ വീട്ടിലെ ഭിത്തിയില്‍ കാലാകാലങ്ങളായി തൂങ്ങിക്കിടന്ന ക്രിസ്‌തുവിന്‍റെ പഴയ പടമല്ലാതെ, നിങ്ങളില്‍ പുതിയ രൂപം ഒന്നും ഇതുവരെ ഇല്ലേ പ്രിയരേ? ഒരുവന്‍ ക്രിസ്‌തുവിലായാല്‍ പുതിയ സൃഷ്ടി ആകുന്നുവെന്നുള്ള കാര്യം ബൈബിളില്‍ നിന്നും പല പ്രാവശ്യം പഠിച്ചിട്ടും, ഇപ്പോഴും നിങ്ങളുടെ ക്രിസ്‌തു ആ പഴയ ഫ്രെയിമിനുള്ളില്‍ ഒതുങ്ങിനില്‍ക്കുന്ന രൂപത്തില്‍ തന്നെയോ?'.

ഇതേ ചോദ്യം കാലാകാലങ്ങളായി ക്രിസ്‌ത്യാനികളെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടേയിരിക്കുന്നു. നമ്മുടെ പഴയ കുടുംബവീടുകളിലും തറവാടുകളിലും ഭിത്തിയില്‍ വല്ല്യപ്പന്റെയും അതിലും പിന്നോട്ടുള്ള പിതാമഹന്മാരുടെയും കൊമ്പന്‍മീശയും തലപ്പാവും, സിംഹത്തലയുള്ള പിച്ചളകെട്ടിയ വടിയുമായി ഉഗ്രപ്രതാപിയായി വിരാജിച്ചിരിക്കുന്ന പടങ്ങള്‍ കണ്ടേക്കാം. പണ്ടേ കടന്നുപോയ വല്യമ്മച്ചിയുടെ കുണുക്കും തോടയും കസവുനേര്യതും അണിഞ്ഞ പടങ്ങളും ഒപ്പം കണ്ടേക്കാം. അവരെയൊന്നും നമ്മളോ നമ്മുടെ അപ്പനോ അമ്മയോ നേര്‌ടിട്ടു കണ്ടിട്ടില്ലായിരിക്കാം. ഒരു പക്ഷേ പണ്ട്‌ ഫോട്ടോയൊന്നും ഇല്ലാതിരുന്നതിനാല്‍ വല്ല ചിത്രകാരന്മാരോടും ഏകദേശ രൂപം പറഞ്ഞുകൊടുത്തു വരപ്പിച്ചതുമാവാം ആ പടങ്ങളില്‍ പലതും. പിന്നീടുള്ള തലമുറക്കാര്‍ അത്‌ കണ്ട്‌ വളര്‍ന്നപ്പോള്‍, അവരാരും ഒരിക്കലും കാണാത്ത പിതാമഹന്മാരെ അതെ രൂപത്തില്‍ മനസ്സില്‍ പ്രതിഷ്ടിച്ചതില്‍ വലിയ തെറ്റൊന്നും പറയാനില്ല. കാരണം നമ്മള്‍ അവരെ ആരാധിക്കനൊന്നും ആ രേഖാചിത്രങ്ങള്‍ ഉപയോഗിക്കാറില്ലെന്നത്‌ തന്നെ.

എന്നാല്‍ യേശുക്രിസ്‌തുവിന്‍റെ ചിത്രങ്ങളും രൂപങ്ങളും പഴയ െ്രെകസ്‌തവ ആരാധനകളുടെ ഒരു ഭാഗമായി ഇന്നും നിലകൊള്ളുന്നു. മൂന്നാം നൂറ്റാണ്ടില്‍ റോമിലെ സെന്റ്‌ കാലിസ്‌റ്റോ ദേവാലയത്തില്‍ കോറിയിട്ട ചില രേഖാചിത്രങ്ങള്‍, പുരാതന സിറിയയിലെ പണ്ടേ ഉപേക്ഷിക്കപ്പെട്ട ഒരു പള്ളിയുടെ മാമോദീസാപാത്രത്തിനടുത്തു കാണപ്പെട്ട, യേശു രോഗിയെ സൌഖ്യപ്പെടുത്തുന്ന ഒരു പടത്തില്‍നിന്നും ഉള്‍ക്കൊണ്ട ഭാവനയില്‍നിന്നും ഉരുത്തിരിഞ്ഞതാവണം പില്‍ക്കാല രൂപങ്ങളും ചിത്രങ്ങളും. പത്രോസിനും പൌലോസിനും മദ്ധ്യേ ക്രിസ്‌തു ഇരിക്കുന്ന രീതിയിലുള്ള ഒരു ചിത്രം, സീനായ്‌മലയിലെ സെന്റ്‌ കാതറിന്‍ ആശ്രമത്തില്‍ കാണുന്നത്‌, ആറാം നൂറ്റാണ്ടില്‍ വരച്ചതായിരിക്കാമെന്ന്‌ കരുതപ്പെടുന്നു. ഇവയില്‍നിന്നെല്ലാം പ്രചോദനം ഉള്‍ക്കൊണ്ട്‌ പിന്നീട്‌ ഈസ്റ്റാമ്‌ബുള്‍ ക്രിസ്‌തീയ ദേവാലയങ്ങളിലും റോമിലും, ലിയോനാര്‍ഡോ ഡാവിഞ്ചിയുടെയും പിക്കാസ്സോയുടെയും ചാരുതയില്‍ മനോഹര ചിത്രങ്ങള്‍ രൂപം കൊണ്ടു. പക്ഷെ അവയ്‌ക്ക്‌ സാക്ഷാല്‍ ക്രിസ്‌തുവുമായി എന്തെങ്കിലും രൂപ്‌സാദൃശ്യം കല്‌പിക്കാന്‍, ബൈബിള്‍ അധിഷ്ടിതമായ ഒരു ചെറിയ പഠനം സഹായിക്കുന്നില്ല.

യേശുക്രിസ്‌തുവിന്‍റെ മനുഷ്യാവതാരത്തിന്‌ നൂറ്റാണ്ടുകള്‍ക്കുമുന്‌പേ, യെശയ്യാ പ്രവാചകന്‍ (53:2) അവനെപ്പറ്റി പ്രവചിച്ച രൂപം ഇപ്രകാരമാണ്‌.? അവന്‍ ഇളയ തൈ പോലെയും വരണ്ട നിലത്തുനിന്നും വേരു മുളക്കുന്നതുപോലെയും...അവനു രൂപഗുണമില്ല, കോമളത്വം ഇല്ല, കണ്ടാല്‍ ആഗ്രഹിക്കത്തക്ക സൌന്ദര്യം ഇല്ല, അവനെ കാണുന്നവര്‍ മുഖം മറച്ചു കളയത്തക്കവിധം അവന്‍ നിന്ദിതന്‍ ആയിരുന്നു. നാം അവനെ ആദരിച്ചില്ല?. അങ്ങനെയെങ്കില്‍ ഇന്നത്തെ ഒരു സെലെബ്രിറ്റി രൂപമുള്ള, ആകര്‍ഷണീയതയുള്ള യുവകോമളന്‍ ആയിരുന്നു, മനുഷ്യനായ യേശുവെന്ന്‌ പറയാന്‍ യാതൊരു സാധ്യതകളും കാണുന്നില്ല.

അത്രയ്‌ക്ക്‌ വ്യത്യസ്‌തതയൊന്നും ഇല്ലാതിരുന്നതുകൊണ്ടല്ലേ, ജനക്കൂട്ടത്തിനിടയില്‍ യൂദാസിന്‌ യേശുവിനെ ഒറ്റിക്കൊടുക്കുവാന്‍ ഒരു ചുംബനം തന്നെ വേണ്ടിവന്നത്‌ (മത്തായി 26:4850). എടുത്തു പറയത്തക്ക സവിശേഷതകള്‍ മുടിയിലോ, നീണ്ട കുപ്പായ വേഷവിധാനത്തിലോ ഉണ്ടായിരുന്നെങ്കില്‍, ഏതു തിരക്കിനിടയിലും തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാകുമായിരുന്നില്ലല്ലോ.

മാത്രമല്ല, ചരിത്രപരമായി, ആ കാലഘട്ടത്തില്‍ യഹൂദന്മാരില്‍ നീണ്ട മുടിയുമായി നടക്കുന്നത്‌ നാണക്കേടായിരുന്നുവെന്നുള്ള സത്യവും 1 കൊരിന്ത്യര്‍ 11:14 ല്‍ വെളിവാകുന്നുണ്ട്‌. യേശുവിന്‌ സ്ഥിരമായി നീണ്ട മുടിയും താടിയും ഉണ്ടായിരുന്നതായി, അവനോടൊപ്പം നടന്ന ശിഷ്യന്മാര്‍ എഴുതിയ സുവിശേഷങ്ങളില്‍ വ്യക്തമാക്കിയിട്ടില്ല. കൂടാതെ ഒരു യഹൂദ യുവാവ്‌, എന്നതിനപ്പുറം ഒരു തച്ചന്റെ കുടുംബത്തില്‍ വളര്‍ന്ന യേശു അക്കാലത്തെ പ്രകൃതിയും ദുസ്സഹമായ കാലാവസ്ഥയിലും പൊരുതി ജീവിച്ചവാന്‍ ആയിരിക്കണം. അന്നുള്ള ആശാരിമാര്‍ കല്‌പ്പണിയും ചെയ്യുന്നവര്‍ ആയിരുന്നതിനാല്‍ നല്ല ആരോഗ്യം പ്രസരിക്കുന്ന അരോഗദൃഡഗാത്രനായിരിക്കണം. ഇന്നത്തേതുപോലെ ഉപകരണങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ എല്ലാം കൈകൊണ്ട്‌ നിര്‍മ്മിക്കുവാന്‍ കഴിവുള്ളവന്‍ ആയിരുന്നിരിക്കണം, വേനലിന്‍റെ ചൂടില്‍ തൊലിയുടെ നിറം പോലും സ്വല്‌പം തവിട്ടുനിറമുള്ളതായി മാറിക്കാണാനും സാധ്യതകള്‍ ഏറെയാണ്‌. അതോടൊപ്പം ആശാരിയായി ജീവിക്കുമ്പോള്‍ നീണ്ട തലമുടിയും മീശയും കുപ്പായവുമൊക്കെ ജോലി ചെയ്യാന്‍ തടസ്സമായിരിക്കുകയും ചെയ്യും. അതുകൊണ്ട്‌ ചിത്രങ്ങളും രൂപങ്ങളിലും കാണുന്ന ബ്രഷു ചെയ്‌തതുപോലെയുള്ള നീളന്‍ മുടിയും താടിയുമൊക്കെ ഏതോ ചിത്രകാരന്‍റെ ഭാവനയില്‍ വിടര്‍ന്ന കാല്‌പനികസൃഷ്ടികള്‍ മാത്രമായിരിക്കാം.

അങ്ങനെയെങ്കില്‍ ദൈവപുത്രന്‍ മനുഷ്യനായിരുന്നപ്പോള്‍ എങ്ങനെയെന്നുള്ള വ്യക്തിപ്രഭാവം പ്രദര്‍ശിപ്പിച്ചിരുന്നുവെന്നു വ്യക്തമല്ല. നമുക്ക്‌ അറിവില്ല. മനുഷ്യനായി പിറന്നു രക്തം ചൊരിഞ്ഞാല്‍ മാത്രമേ തെറ്റിപ്പോയ മനുഷ്യകുലത്തിന്‌ ദൈവത്തിങ്കലേക്ക്‌ തിരിഞ്ഞു വീണ്ടെടുപ്പ്‌ പ്രാപിക്കാന്‍ സാധിക്കു എന്ന ദൈവീക പദ്ധതിയുടെ സാക്ഷാത്‌ക്കാരത്തിനുവേണ്ടി, യേശുദേവന്‍ മനുഷ്യരൂപത്തില്‍ ജന്മമെടുത്തു മുപ്പത്തിമൂന്നു വര്‍ഷങ്ങള്‍ ലോകത്തില്‍ ജീവിച്ചു സുവിശേഷം അറിയിച്ചുവെന്നത്‌ വിശ്വസനീയമായ ചരിത്രസത്യം. എന്നാല്‍ ഇനിയും വരാനിരിക്കുന്ന തേജസ്സ്വരൂപിയായ യേശുവിനെ പത്മോസ്‌ ദ്വീപില്‍ കിടന്ന യോഹന്നാന്‌ വെളിപ്പെടുത്തിയപ്പോള്‍, യോഹന്നാന്‍ മരിച്ചവനെപ്പോലെ സ്രാഷ്ടാംഗം വീണുവെന്നു പ്രസ്‌താവിച്ചിരിക്കുന്നു. ?അവന്‍റെ തലയും തലമുടിയും വെളുത്ത പഞ്ഞി പോലെ ഹിമത്തോളം വെള്ളയും, കണ്ണ്‌ അഗ്‌നിജ്വാലക്ക്‌ ഒത്തതും കാല്‍ ഉലയില്‍ പഴുപ്പിച്ച വെള്ളോട്ടിന്‌ സദൃശ്യവും അവന്റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരച്ചല്‍പോലെയും ആയിരുന്നു.അവന്റെ വലംകൈയില്‍ ഏഴു നക്ഷത്രം ഉണ്ട്‌, അവന്റെ വായില്‍നിന്നും മൂര്‍ച്ചയേറിയ ഇരുവായ്‌ത്തലയുള്ള വാള്‍ പുറപ്പെടുന്നു.അവന്റെ മുഖം സൂര്യന്‍ ശക്തിയോടെ പ്രകാശിക്കുന്നതുപോലെ ആയിരുന്നു. അവനെക്കണ്ടിട്ടു ഞാന്‍ മരിച്ചവനെപ്പോലെ അവന്റെ കാല്‍ക്കല്‍ വീണു ?.നമ്മുടെ സാധാരണ നയനങ്ങള്‍ക്ക്‌ അഭിമുഖീകരിക്കാന്‍ വയ്യാത്ത തേജസ്സും ഉജ്വലതയുമുള്ള ദൈവപുത്രനെ ഉള്‍ക്കൊള്ളാനോ, അത്‌ ചിത്രീകരിക്കാനോ ആര്‍ക്കു സാധിക്കും. നാം ഇന്ന്‌ കാണുന്ന ക്രൂശിതരൂപങ്ങളോ, ബഹുവര്‍ണ്ണ ചിത്രങ്ങളോ ഒന്നും അവന്റെ യഥാര്‍ത്ഥ രൂപത്തിന്‍റെ ഏഴ്‌ അയലത്തുപോലും വരാന്‍ യോഗ്യതയുള്ളതായിരിക്കില്ല.

നാം സത്യത്തിലും ആത്മാവിലും അവനെ ആരാധിക്കുവാന്‍ ഇച്ചിക്കുന്നുവെങ്കില്‍, ആ പഴയ രൂപങ്ങള്‍ നമ്മുടെ മനസ്സില്‍നിന്നും തച്ചുടക്കണം. അവന്‍ പറഞ്ഞത്‌ അനുസ്സരിച്ചു ജീവിക്കുകയും പാപമോചനവും രക്ഷയും പ്രാപിച്ചു എങ്കില്‍, ഒരിക്കല്‍ നമുക്കെല്ലാവര്‍ക്കും പൂര്‍ണ്ണ മഹത്വത്തോടെ അവനെ ദര്‍ശിക്കാം. അവന്‍ ഭൂമിയില്‍ എങ്ങനെ ആയിരുന്നുവെന്നതിന്‌ അപ്പോള്‍ ഒട്ടും പ്രസക്തിയില്ല. പക്ഷെ നിത്യതയുടെ വാതായനങ്ങള്‍ തുറക്കപ്പെടുമ്പോള്‍, ക്രിസ്‌തു നമ്മുടെ രക്ഷകനോ, അതോ ന്യായാധിപനോ എന്തായിരിക്കണം എന്ന്‌ തിരഞ്ഞെടുക്കാനുള്ള അവസ്സരം ഇന്നുതന്നെ വിനിയോഗിക്കാന്‍ ദൈവം നമ്മെ സഹായിക്കട്ടെ.

ഡോ.മാത്യു ജോയിസ്‌, സിന്‍സിനാറ്റി, ഒഹായോ
ഇത്‌ സാക്ഷാല്‍ ക്രിസ്‌തുവോ ? (ഡോ.മാത്യു ജോയിസ്‌)
Join WhatsApp News
Tom Abraham 2015-09-17 16:26:21
Why worry only about Jesus face ? Do we know our ancestor s faces ?
Do we question the Krishna or Buddha faces or pictures ? Doctor, just don't create more confusion. You ended very well. Thanks. Anyone having questions about Christian Faith, call a pundit Rev George at 954 704 3863
You need to listen.
Anthappan 2015-09-17 19:09:21

For Rev. George

Leave this chanting and singing and telling of beads!

Whom dost thou worship in this lonely dark corner

of a temple with doors all shut?

Open thine eyes and see thy God is not before thee!

 

He is there where the tiller is tilling the hard ground

and where the path maker is breaking stones.

He is with them in sun and in shower,

and his garment is covered with dust.

Put of thy holy mantle and even like him

come down on the dusty soil!

 

Deliverance? Where is this deliverance to be found?

Our master himself has joyfully taken upon him

the bonds of creation;

he is bound with us all forever.

 

Come out of thy meditations

and leave aside thy flowers and incense!

What harm is there if thy clothes become tattered and stained?

Meet him and stand by him in toil and in sweat of thy brow. (Tagore)

 

Tom Abraham 2015-09-18 04:29:36

Ant happening means creation of Ant, itself is a mystery. We need to learn a lot from This ANT.


andrew 2015-09-18 18:32:37

JESUS THE MESSIAH ? IS A FICTION AND MISCONCEPTION !!!!!!


Messiah or Christ : means anointed. All the kings of the Hebrews were anointed. The Hebrews; most of the time was a conquered group. Their kings fell and they were forced into slavery several times. So they developed a concept or a dream of a powerful man, {not god} coming to save them. During the times of Roman occupation several messiahs sprang out, but they were brutally eliminated by the Romans. The messiah of the priests of Judea was a king from the line of David and the Samaritan messiah was a teacher. Modern Judaism rejects both concepts and preach that Messiah is not a person but a time – messianic age -when all countries and people [ the whole humanity] will live in peace and harmony. The fanatics rejects them and hate them.


Isaiah : the prophet is only a conception. The so called prophets never predicted the distant future but the immediate future. Prophecy was a message to the Hebrews or just an opinion what might happen in the immediate future. Most of the time prophets were wrong and actual events or incidents occurred differently. The author of the book of Isaiah was a schizophrenic man. He just spitted out whatever . The chapters 1 to 39 was not prophecy but current events and 40- 66 was added later by someone anonymous. But christian scribes loved the craziness and meaningless dreams in the book and adopted it as a prophecy of the myth of Jesus the Christ they fabricated. In doing so they wrote so many foolishness and fooled many for centuries. In brief the book of Isiah is not a prophecy about Jesus.


Jesus : so far there is no evidence of a historical Jesus. What we know about Jesus is what is written in the 4 gospels. They differ and contradict each other. It is a false belief that the gospels are written by the disciples of Jesus. Modern bibles use the term '' gospel according '' to so and so emphatically. So far no one knows who wrote the gospels. There were thousands of them in the 1st to 3rd centuries. They were the product of various Jesus movements. They differed and contradicted each other and the followers clashed. They became a threat to the Roman empire and emperor. So the emperor [living god on 2 legs] himself summoned them [ the synod of Niecea} forced the rival groups to accept a common faith and literature. Those who opposed were tortured, some fled. But all most all literature [gospels] were destroyed. The remaining 'gospels' with little to nothing credibility was accepted as canonical. - they were given the pseudo authorship as Mark, Mathew, Luke & John to fool the believers that they were written by the disciples of Jesus. The name giving was a 2nd century makeup. Gospel according to John differ from the rest historically, theologically & in many other matters.

Carpenter doesn’t mean a wood worker or stone worker. In Hebrew culture it meant a handy man.

Revelation : the book is not accepted by Catholics and Orthodox groups. It is some wild hallucinations of a mad or schizophrenic fanatic. So avoid that book. It should have been thrown out of the bible long time ago. In fact the entire bible is fiction. Just read it as a literature. There is no divinity which inspired it. It is a product of fat lazy priests who wanted to live without working physically.

Now remember the 10 commandments. The priests who wrote it claimed it was given or written by a god of the mountains and thunder. He was a savage. The entire old testament [ Hebrew bible] is full of commandments around 800. Again a free thinking reader can find out that they were written by priests to safe guard their life like kings. The terrifying fact is Judaism, Christianity & Islam originated from it. The savage deeds of the present world is inspired by that fiction known as bible.

When you make an image of god or Jesus[ your god] even in your concept or mind you commit a deadly sin. But do not panic. So far all the known gods are made by man. That is why they have human form. If the dogs have a god, he will be a dog. So far no one knows what is god; man, woman, light, energy, whatever- these are human concepts. If there is a god out there concerned about humanity; it will act, interact and reveal to us.

Until that event forget about god. Live as a human. Love and let others live like a human. There are so many out there searching the real god. The moment they find it they will reveal it. Until that time; love all, help all and live in peace.

For further reading see Vol.3 & 4 of a bible for the new millennium.

Andrew

gracepub@yahoo.com

Rev George Chacko 2015-09-19 10:47:05
WHAT COMMENT YOU LIKE GOOD ONE OR FOOLISH ONE FROM THE MAD PEOPLE.If I put good one you won\\\'t publish but you like the foolish one to show to others and make them fools.
Tom Abraham 2015-09-19 15:09:17
Why could not the mighty Roman Rulers get the body of the crucified Jesus, out of the tomb,and prove to his followers that HE was not resurrected ? Where did the body go ? Why did Rome decline ? 100 billion galaxies, and more than that, stars . Who created them ? Americans in New York ?
Who gave you your Brain , heart, kidneys and two legs to walk around, and reproductive organs to create your intelligent progeny. Praise The Lord. 
Jegi 2015-09-19 17:17:17
ശ്രീ ടോം എബ്രഹാം അതിനു യേശുവിനെ അല്ല കുരിശിൽ തറച്ചത് എന്ന് റോമൻ ചക്രവർതിമാർക്കു നന്നായി അറിയാം  ആയിരുന്നു 
Rev. Dr. Shaji Peter 2015-09-19 18:07:09
Seems like so much emotions are spitted out rather than facing facts.
we are not Christians due to historical facts. We are Christians in faith. The faith that Jesus is lord the creator. we the faithful don't have to prove anything. because faith is beyond history. Logic can never prove god. andrew is talking logic. but all logic and science will bend their knees before the true lord Jesus.
Tom Abraham 2015-09-20 05:42:05
Jesus is the logic, logos, of God Almighty, Rev Peter. 
There is superior, metaphysical logic in the Multiverse 
That keeps expanding. God s nanotechnology too, full 
Of logic. Please Pope s book on Reason and Faith.
Thanks
വിദ്യാധരൻ 2015-09-20 10:25:18
ആശ്ചര്യവത് പശ്യതി കശ്ചിഭേദനം 
ആശ്ചര്യവത് വദതി തഥൈ വാചാന്യ:
ആശ്ചര്യച്ചൈ നമന്യ:ശൃണോതി 
ശ്രുത്വപേന്യം വേദ ന ചൈ കശ്ചിത് 

ചിലർ പരമ്പൊരുളിനെ ആശ്ചര്യത്തോട് കൂടി കാണുന്നു, ചിലർ വളരെ ആശ്ചര്യത്തോടുകൂടി അതെപ്പറ്റി പറയുന്നു. ഇനിയും ചിലർ ആശ്ചര്യത്തോട് കൂടി കേൾക്കുന്നു. കണ്ടിട്ടും പറഞ്ഞിട്ടും കേട്ടിട്ടും ഇത് എന്നും ആശ്ചര്യമായി ശേഷിക്കുന്നു.   യേശു ദൈവം എന്ന് വിശ്വസിക്കുമ്പോൾ ക്രൈസതവർ ജോണിന്റെ നാലാം അദ്ധ്യായയം ഇരുപത്തി നാലാം വാക്യം ശ്രദ്ധയോടെ വായിക്കണം."ദൈവം ആത്മാവാകുന്നു അവനെ (ഇവിടെ ദൈവം പുലിംഗത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇത് പറഞ്ഞ ആൾ പുരുഷനായത് കൊണ്ടാണ് അല്ലാതെ ഏശു ദൈവം ആയതുകൊണ്ടല്ല ) അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കണം"  നൂറു ബില്ലിയണ്‍ തേജസ്വിജനമണ്‌ഡലം, വിരിഞ്ഞു നില്ക്കുന്ന ഒരു പുഷ്പ നികുന്ജം, ആതമാവിന്റ് പ്രകടഭാവമാണ്. അത് യേശു നിർമിച്ചു അല്ലെങ്കിൽ ദൈവം ഏതോ പരീക്ഷണ ശാലയിൽ ഇരുന്നു ഇങ്ങനെ പടച്ചു വിട്ടോണ്ട്‌ ഇരിക്കുകയാണെന്നൊന്നും അർഥം ഇല്ല. യേശു അതറിഞ്ഞ ഒരു വ്യക്തിയാണ് അത് മറ്റുള്ളവരെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു. പക്ഷേ എന്ത് ചെയ്യാം.  പുരോഹിത വര്ഗ്ഗം അവനെ ദൈവ പുത്രനാക്കി മനുഷ്യനെ പറ്റിച്ചു അവനെ  ചിന്തിപ്പിക്കാതെ ഇട്ട് കറക്കികൊണ്ടിരിക്കുകയാണ്.  

ചന്തമേറിയ പൂവിലും ശഭളാഭമാം ശലഭത്തിലും 
സന്തതം കരതാരിയിന്ന ചിത്രചാതുരി കാട്ടിയും 
ഹന്ത കടാക്ഷമാലകൾ അർക്ക രസ്മിയിൽ നീട്ടിയും 
ചിന്തയാം മണി മന്ദിരത്തിൽ വാഴും ഈശനെ വാഴ്ത്തുവിൻ 

അതുകൊണ്ട് വെറുതെ സമയം കളയാതെ നാം എല്ലാവരും ദൈവങ്ങൾ എന്ന് വിശ്വസിച്ചു ദൈവത്തിന്റെ സവിശേഷതകളെ ചുറ്റുപാടും വാരി വിതറി ജീവിക്കുക 

Rev.George Chacko 2015-09-20 19:22:58
Faith goes beyond reason   so the blind menwent to see an elephant what was the result What they said so if your inner eye is open you can see everything otherwise you are blind try to get your eye open .O.K.
GEORGE V 2015-09-21 08:56:23

Rev. George Chacko പറഞ്ഞത് തികച്ചും ശരി ആണ്. കുരുടൻ ആനയെ കണ്ടു എന്ന് പറയുമ്പോലെ ആണ് ഭൂരിപക്ഷം പുരോഹിതരും ദൈവവേല ചെയ്തു ഉപജീവനം കഴിക്കുന്നവരും യേശുവിനെ വർണിക്കുമ്പോൾ തോന്നുന്നത്. പിന്നെ കമന്റ്‌ എഴുതുന്നവർ എല്ലാം വിഡ്ഢിത്തരം എഴുതുന്ന ഭ്രാന്ധൻമാരു് (FOOLISH ONE FROM MAD PEOPLE) ആണ് എന്നൊക്കെ സ്വയം സ്വയം തീരുമാനിച്ചാൽ മതിയോ. പേരിനു മുൻപ് ഒരു Rev. ഉണ്ടെന്നു കരുതി ഒരു പരസപര ബഹുമാനം ഒക്കെ ആകാം.


നീരസൻ വറുഗീസ് 2015-09-21 13:04:41
മത്തിയുടെ സുവിശേഷം 23

1. നിങ്ങൾ പുരോഹിതന്മാരെയും മെത്രാന്മാരെയും സൂക്ഷിച്ചുകൊള്ളുക. അവർ നിങ്ങൾക്ക് മനസിലാകാത്ത സുറിയാനിയിൽ സംസാരിക്കുകയും , നിങ്ങളെ ധരിപ്പിച്ചു മയക്കി നിങ്ങളുടെ പോക്കട്ടടിക്കുകയും ചെയ്യും 
2. അവർക്ക് അങ്ങാടിയിൽ വന്ദനവും പള്ളിയിൽ മുഖ്യാസനവും നോട്ടം. അവരേ പിതാവേ എന്ന് വിളിക്കുന്നത്‌ കത്തുകൾക്ക് ഇമ്പം നല്കുന്നു 
3. അവർ ഉപായത്തിൽ  നീണ്ട പ്രാര്ത്ഥന നടത്തി നിങ്ങടെ വീടുകളെ വിഴുങ്ങി തറവാട് കോളമാക്കുന്നു.   കണ്ണുകൾ , കുറുക്കന്റെ കണ്ണ്‍ കോഴിക്കൂട്ടിൽ എന്നപോലെ നിങ്ങളുടെ യുവാക്കളുടെമേൽ പതിഞ്ഞിരിക്കുന്നു . 
4. അവർ നിങ്ങളെ മതത്തിൽ എരിവുല്ലവരാാക്കി നിങ്ങളുടെ സമ്പാദ്യം കൊള്ളയ്ടിക്കുന്നു.
5. അവർ സ്ത്രീകളെ കയ്യിൽ എടുത്തു പുരുഷന്മാർക്കെതിരെ കോപത്തെ അയച്ചു കുടുംബം കലക്കുന്നു 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക