Image

മോണ്‍ട്രി പാടി കടല്‍ തീരം സംഗീത സാന്ദ്രമായി

ബഷീര്‍ അഹമ്മദ് Published on 13 September, 2015
 മോണ്‍ട്രി പാടി കടല്‍ തീരം സംഗീത സാന്ദ്രമായി
ഞായര്‍ രാത്രി 6.3ദ ആര്‍ത്തിരമ്പി കരയില്‍വന്നടിക്കുന്ന തിരമാലകള്‍ക്കിന്ന് സംഗീതത്തിന്റെ താളമായിരുന്നു. പലതരം ഡ്രമ്മുകളും അടുക്കളയിലെ ചട്ടിയും കലവും ചിരട്ടയിലും വരെ സംഗീതത്തിനൊത്ത് താളമിട്ട സായാഹ്നം സംഗീത പ്രേമികളില്‍ തികച്ചും പുതിയൊരു അനുഭവമായി എന്നു തന്നെ പറയാം.

ബാംഗ്ലൂരില്‍ നിന്നെത്തിയ മോണ്‍ട്രി കാലത്ത് തൊട്ട് കടല്‍ തീരത്ത് നിന്നും ശേഖരിച്ച പ്ലാസ്റ്റിക്ക് കുപ്പികള്‍ക്ക് നിറം നല്‍കി അതിനകത്ത് ചെറിയ കല്ലുകള്‍ നിറച്ച് സംഗീത പ്രേമികള്‍ക്ക് തന്റെ സംഗീതത്തിനൊത്ത് കാണികള്‍ താളമിട്ടപ്പോള്‍ നമ്മള്‍ ഇനി പ്ലാസ്റ്റിക്ക് മാലിന്യം' അലക്ഷ്യമായിവലിച്ചെറിയില്ലെന്ന സംഗീത സാന്ദ്രമായ ഒരു സന്ദേശം കൂടിയായി മാറി.
പഴയ പ്ലാസ്റ്റിക്ക് ബക്കറ്റ്, പ്ലാസ്റ്റിക്ക് കുഴല്‍ വിവിധതരം മഗ്ഗുകള്‍ എല്ലാം അറബിക്കടലിന്റെ തീരത്ത് സംഗീതത്തിനു അകമ്പടിയായി മാറി.

ജില്ലാ ഭരണകൂടം ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്കായാണ് പുതിയ സംഗീത പരിപാടി സംഘടിപ്പിച്ചത്. വിദേശ രാജ്യങ്ങളിലെ ഡ്രാസര്‍ക്കിനെ ഓര്‍മ്മിക്കും വിധമായിരുന്നു പരിപാടിയുടെ മുഖ്യ ആസൂത്രകനായ കളക്ടര്‍ ജനങ്ങള്‍ക്കായി പരിപാടിയൊരുക്കിയത്. 
മോണ്‍ട്രി സംഗീതം കൊണ്ട് ജനങ്ങളെ കയ്യിലെടുത്ത് അമ്മാനമാടി.
മേയര്‍ പരിപാടിക്ക് ആശംസകള്‍ നേര്‍ന്നു.

ഫോട്ടോ/ റിപ്പോര്‍ട്ട് : ബഷീര്‍ അഹമ്മദ്


 മോണ്‍ട്രി പാടി കടല്‍ തീരം സംഗീത സാന്ദ്രമായി മോണ്‍ട്രി പാടി കടല്‍ തീരം സംഗീത സാന്ദ്രമായി മോണ്‍ട്രി പാടി കടല്‍ തീരം സംഗീത സാന്ദ്രമായി മോണ്‍ട്രി പാടി കടല്‍ തീരം സംഗീത സാന്ദ്രമായി മോണ്‍ട്രി പാടി കടല്‍ തീരം സംഗീത സാന്ദ്രമായി മോണ്‍ട്രി പാടി കടല്‍ തീരം സംഗീത സാന്ദ്രമായി മോണ്‍ട്രി പാടി കടല്‍ തീരം സംഗീത സാന്ദ്രമായി മോണ്‍ട്രി പാടി കടല്‍ തീരം സംഗീത സാന്ദ്രമായി മോണ്‍ട്രി പാടി കടല്‍ തീരം സംഗീത സാന്ദ്രമായി മോണ്‍ട്രി പാടി കടല്‍ തീരം സംഗീത സാന്ദ്രമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക