Image

തച്ചങ്കരി നല്‍കിയ റിപ്പോര്‍ട്ട് കളവാണ്-കണ്‍സ്യൂമര്‍ഫെഡ് പ്രസിഡന്‍റ് ജോയ് തോമസ്

Published on 14 September, 2015
തച്ചങ്കരി നല്‍കിയ റിപ്പോര്‍ട്ട് കളവാണ്-കണ്‍സ്യൂമര്‍ഫെഡ് പ്രസിഡന്‍റ് ജോയ് തോമസ്

കൊച്ചി:  കണ്‍സ്യൂമര്‍ഫെഡില്‍ അഴിമതിയാണെന്ന് ചൂണ്ടിക്കാട്ടി തച്ചങ്കരി നല്‍കിയ റിപ്പോര്‍ട്ട് കളവാണ്-കണ്‍സ്യൂമര്‍ഫെഡ് പ്രസിഡന്‍റ് ജോയ് തോമസ് പറഞ്ഞു. രമേശ് ചെന്നിത്തല പ്രത്യേകം പറഞ്ഞതുകൊണ്ടാണ് താന്‍ ഈ സ്ഥാനം ഏറ്റെടുത്തത്. കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടാല്‍ രാജിവെക്കാന്‍ തയാറാണെന്നും ജോയ് തോമസ് പറഞ്ഞു.

തച്ചങ്കരിയുടെ ട്രാക്ക് റെക്കൊഡ് എല്ലാവര്‍ക്കും അറിയാം.  അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം വേണം. ചട്ടം അനുസരിച്ചും സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ചുമാണ് താന്‍ പ്രവര്‍ത്തിച്ചത്.  പ്രസിഡന്‍റ് സ്ഥാനത്ത് കടിച്ചു തൂങ്ങി കിടക്കാനില്ളെന്നും ജോയ് തോമസ് പറഞ്ഞു.
 

Join WhatsApp News
AMA (American Malayalee Association 2015-09-14 07:19:17
തച്ചങ്കരിയെ നിങ്ങൾക്ക് വേണ്ടെങ്കിൽ ഇങ്ങോട്ട് അയച്ചേര്.  ഞങ്ങൾ ഒരു സ്വീകരണം ഒക്കെ കൊടുത്ത് കുറെ സമ്മേളനങ്ങൾ ഒക്കെ തിരികൊളുത്തി ഉദ്ഘാടനം ചെയ്യ്‌പ്പിച്ചു പടം ഒക്കെ എടുത്തു തിരിച്ചു വിട്ടേക്കാം.  പീ .ജെ കുരിയൻ സാറ് പോകുന്നതിനു മുൻപ് വേണം .  അത് കഴിഞ്ഞിട്ട് വേണം പി ;ജെ ജോസഫിനെ കൊണ്ടുവരാൻ 

പീഡിതർ 2015-09-14 08:47:46
ചക്കിക്കൊത്ത ചങ്കരൻ  എന്ന് പറഞ്ഞപോലെ അമേരിക്കൻ മലയാളി അസോസിയേഷന് പറ്റിയ പാർട്ടികൾ.  ഇനിയും ഉണ്ട് വേറെ ആൾക്കാർ.  ഇത്രേം പേരെ ഒക്കെ കൊണ്ടുവന്നു സ്വീകരണം കൊടുക്കുംമ്പോൾ ആ സൂര്യനെല്ലിക്കാരിയേയും സരിതയേയും കൊണ്ടുവരാൻ മടിക്കരുത്.  അവര് പറയുന്നതും ഞങ്ങൾക്ക് കേൾക്കണം
ജെജി 2015-09-14 10:04:26
തച്ചൻ കരിയെ പറ്റി പറയരുത്. രണ്ടു മുന്നണിക്കും വേണ്ടപ്പെട്ടവന. കൂടാതെ   ഓൻ ഞങ്ങടെ പള്ളിക്കാരനാ. ബിഷപ്പ് നു വേണ്ടപ്പെട്ടവനും. DGP  ആയി റിട്ടയേർഡ്‌ ചെയ്യണ്ട ആളാ 
ശശി 2015-09-14 11:45:27
ഇതാരാ കുഞാലി യാണോ സംസാരിക്കണെ?  ഓൻറെ ഐസ് ക്രീം കച്ചോടം എന്തായി?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക