Image

ഫോമാ ബൈലോ പരിഷ്‌കരണം നടപടികള്‍ പൂര്‍ണ്ണം

വിനോദ്‌ കൊണ്ടൂര്‍ ഡേവിഡ്‌ Published on 14 September, 2015
ഫോമാ ബൈലോ പരിഷ്‌കരണം നടപടികള്‍ പൂര്‍ണ്ണം
ലോസ്‌ ആഞ്ചലസ്‌: കാലാനുസൃതമായ മാറ്റങ്ങള്‍ ഒരു സംഘടനയെ അതിന്റെ പൂര്‍ണ്ണതയിലേക്കും വളര്‍ച്ചയിലേക്കും നയിക്കും എന്നുള്ളതില്‍ ആര്‍ക്കും തര്‍ക്കം ഉണ്ടാവില്ല. 64 അംഗസംഘടനകളുള്ള ഫോമാ എന്ന നോര്‍ത്ത്‌ അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടന, നിലവിലുള്ള ബൈലോ പരിഷ്‌കരിക്കാന്‍ വേണ്ടി രൂപീകരിച്ച ബൈലോ കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ പൊതുവെ ഏകാഭിപ്രായം നേടിയെടുക്കാന്‍ കഴിഞ്ഞു എന്നത്‌ ഫോമായുടെ ഐക്യത്തെന്‍റെയും വളര്‍ച്ചയുടെയും തെളിവാണ്‌. എല്ലാവരുടെയും അഭിപ്രായങ്ങള്‍ പരിഗണിച്ചു, അവ ക്രോഡീകരിച്ചു, തികച്ചും ജനാധിപത്യരീതിയില്‍ അടുക്കും ചിട്ടയോടും കൂടി പൊതുയോഗത്തില്‍ അവതരിപ്പിക്ക വിധത്തില്‍ ഒരു നിശ്ചിത കാലയവിനുള്ളില്‍ തയ്യാറാക്കുക എന്നത്‌ ശ്രമകരമായ ഒരു ജോലി തന്നെയായിരുന്നു എന്ന്‌, ഫോമാ ബൈലോ കമ്മിറ്റി ചെയര്‍മാന്‍ ബിജു പന്തളം പറഞ്ഞു.

2015 ഒക്ടോബര്‍ 17ആം തീയതി വാഷിംഗ്‌റ്റണ്‍ ഡി സിയില്‍ വച്ചു നടക്കുന്ന ഫോമായുടെ വാര്‍ഷിക പൊതുയോഗത്തില്‍ വച്ചാണു ബൈലോ പരിഷ്‌കരണങ്ങള്‍ അവതരിപ്പിക്കുന്നത്‌. ഇപ്പോള്‍ ഫോമായുടെ വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോമാ പ്രസിഡന്റ്‌ ആനന്ദന്‍ നിരവേല്‍, ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്‌, ട്രഷറാര്‍ ജോയി ആന്തണി, ബൈലോ ചെയര്‍മാന്‍ ബിജു പന്തളം, കമ്മറ്റിയംഗങ്ങളായ ജെ മാത്യു, രാജു വര്‍ഗീസ്‌, ഡോക്ടര്‍ ജെയിംസ്‌ കുറുച്ചി എന്നിവരുമായോ ബന്ധപ്പെടേണ്ടതാണ്‌.
ഫോമാ ബൈലോ പരിഷ്‌കരണം നടപടികള്‍ പൂര്‍ണ്ണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക