Image

എ.ആര്‍. റഹ്മാന് ഹിന്ദുമതത്തിലേക്ക് വിശ്വഹിന്ദു പരിഷത്തിന്‍െറ ക്ഷണം

Published on 17 September, 2015
എ.ആര്‍. റഹ്മാന് ഹിന്ദുമതത്തിലേക്ക് വിശ്വഹിന്ദു പരിഷത്തിന്‍െറ ക്ഷണം
ന്യൂഡല്‍ഹി: വിഖ്യാത സംഗീതസംവിധായകന്‍ എ.ആര്‍. റഹ്മാന് ഹിന്ദുമതത്തിലേക്ക് വിശ്വഹിന്ദു പരിഷത്തിന്‍െറ ക്ഷണം. അദ്ദേഹത്തിന്‍െറ ഘര്‍ വാപസിക്ക് സമയമായെന്നും ഹിന്ദുമതത്തിലേക്ക് മടങ്ങിയത്തെിയാല്‍ തുറന്ന മനസ്സോടെ സ്വീകരിക്കുമെന്നും ഭീഷണികളില്‍നിന്ന് സംരക്ഷണം നല്‍കുമെന്നും വി.എച്ച്.പി ജോയന്‍റ് സെക്രട്ടറി സുരേന്ദ്ര ജെയ്ന്‍ പറഞ്ഞു.
അദ്ദേഹത്തിനെതിരായ ഫത്വ ദൗര്‍ഭാഗ്യകരമാണെന്നും അതിലുള്ളത് ഭീഷണിയുടെ സ്വരമാണെന്നും പറഞ്ഞ സുരേന്ദ്ര ജെയ്ന്‍, സാമ്പത്തിക കാരണങ്ങള്‍കൊണ്ടാണ് റഹ്മാന്‍ ഇസ്ലാമിലേക്ക് മാറിയതെന്നും പറഞ്ഞു.
ഇറാന്‍ സംവിധായകന്‍ മജീദി മജീദിയുടെ ‘മുഹമ്മദ്: മെസഞ്ചര്‍ ഓഫ് ഗോഡ്’ എന്ന ചിത്രത്തിന് സംഗീതം നല്‍കിയ റഹ്മാനെതിരെ മുസ്ലിം പണ്ഡിതസഭയായ റാസ അക്കാദമി ഫത്വ പുറപ്പെടുവിച്ച സാഹചര്യത്തിലാണ് വി.എച്ച്.പി ക്ഷണവുമായത്തെിയത്. ചിത്രം ഇസ്ലാമിനെതിരെയാണെന്ന ആരോപണങ്ങള്‍ക്ക് റഹ്മാന്‍ മറുപടി നല്‍കിയിരുന്നു. ചിത്രത്തിന് സംഗീതസംവിധാനം നിര്‍വഹിച്ചത് ഉറച്ച മതവിശ്വാസത്തോടെ തന്നെയാണെന്നും ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്തുകയല്ല ആദരിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു.
രാമായണം, മഹാഭാരതം, ഭഗവദ്ഗീത തുടങ്ങി ഹൈന്ദവപുരാണപുസ്തകങ്ങള്‍ സ്കൂള്‍ സിലബസിന്‍െറ ഭാഗമാക്കണമെന്ന കേന്ദ്രമന്ത്രി മഹേഷ് വര്‍മയുടെ പ്രസ്താവനയെയും വി.എച്ച്.പി പിന്തുണച്ചു. മറ്റ് മതങ്ങളുടെ പുണ്യപുസ്തകങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ ഹിന്ദു പുരാണങ്ങള്‍ മൂല്യങ്ങള്‍ക്ക് കല്‍പിക്കുന്ന അതേ പ്രാധാന്യം മറ്റ് പുണ്യപുസ്തകങ്ങളും നല്‍കുന്നുണ്ടെന്ന് തെളിയിക്കേണ്ടതുണ്ടെന്നായിരുന്നു മറുപടി.
Join WhatsApp News
support Rahman 2015-09-17 11:23:59

Teesta Setalvad <https://www.facebook.com/teesta.setalvad.9?fref=nf>
5 hrs <https://www.facebook.com/teesta.setalvad.9/posts/10153623730493627>
·

Statement supporting A.R.Rahman

The following statement is being issued today at 3 pm. Please send your endorsement as soon as possible.
We welcome and whole-heartedly support the statement of musician AR Rahman where he speaks about his decision to compose music for the Iranian film ‘Muhammad: Messenger of God”’. He has thoughtfully struck the right note as he has answered questions raised (completely out of line) by the Raza Academy, about why he chose to compose songs for the film.
We strongly disapprove of the diktat or ‘fatwa’ issued by the Raza Academy, to curb AR Rahman’s creative pursuit. Rahman, is one of India and the world’s finest composers, whose repertoire has spanned a whole range and one who is proud to call himself a Muslim. When organisations like Raza Academy, try to curb an artiste's freedom and conscious choice for creative expression, using religion as an excuse, it has serious and damaging implications for India.
Rahman has underlined that we are “indeed fortunate and blessed to live in a country like India where religious freedom is practiced and where the aim of all communities is to live in peace and harmony sans confusion and violence.”
We stand by AR Rahman as he restates the basic principles of our Constitution and join him in the hope that India will continue to stand by the essence of our Constitutional freedoms, "sans confusion and violence" in these difficult times. We hope that no fatwas, diktats or even bullets, will be allowed to be directed against those who dare to speak the truth, paint a picture or compose a tune.
Romila Thapar, Irfan Habib, Gulammohammed Sheikh, Vivan Sundaram, Geeta
Kapur, Nilima Sheikh, Ram Rahman, M.K.Raina, Madangopal Singh, Sohail
Hashmi, Parthiv Shah, D.N.Jha, Prabhat Patnaik, C.P.Chandrasekhar, Jayati
Ghosh, B.P.Sahu, Vidya Shah, Indira Chandrasekhar, Sashi Kumar, Utsa
Patnaik, Amar Farooqui, Arjun Dev, Mihir Bhattacharya, Anees Azmi, Anil
Bhatti, Badri Raina

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക