Image

ആര്‍.എസ്. ബാബു: സൗഹൃദങ്ങളുടെ കൂടികാഴ്ച (ജോസ് കാടാപുറം)

Published on 18 September, 2015
ആര്‍.എസ്. ബാബു: സൗഹൃദങ്ങളുടെ കൂടികാഴ്ച (ജോസ് കാടാപുറം)
2002 ലെ ന്യൂജേഴ്‌സി ഫൊക്കാന സമ്മേളനം ഒരു പക്ഷേ കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരില്‍ ഏറ്റവും കൂടുതല്‍ പത്രക്കാര്‍ പങ്കെടുത്ത സമ്മേളനങ്ങളില്‍ ഒന്നായിരുന്നു.

പി.ജെ.ജെയിംസ്, സണ്ണികുട്ടി എബ്രഹാം, ആര്‍എസ് ബാബു, ജോണി ലൂക്കോസ് തുടങ്ങി ഒട്ടേറെ പേര്‍.
ജോര്‍ജ് കോശി പ്രസിഡന്റും, പോള്‍ കറുകപ്പിള്ളി വൈസ് പ്രസിഡന്റുമായ ആ വര്‍ഷത്തെ ഫൊക്കാന കണ്‍ വന്‍ഷന്‍ കേരളത്തിലെ മുഖ്യധാര മാധ്യമ പ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും അമേരിക്കന്‍ മലയാളികളുമായി സൗഹൃദം പങ്കിടാന്‍ കിട്ടിയ വലിയ അവസരമായിരുന്നുവെന്നു ദേശാഭിമാനി സീനിയര്‍പൊളിറ്റിക്കല്‍ കറസ്‌പോണ്ടന്റ് ആര്‍.എസ്. ബാബു.
്ആദ്യമായി താന്‍ അമേരിക്കയിലെത്തിയത് ആ സമ്മേളനത്തിനു വേണ്ടിയായിരുന്നു-വീണ്ടും അമേരിക്കയിലെത്തിയ അദ്ധേഹത്തിനു സുഹ്രുദ്‌സംഘം ന്യു യോര്‍ക്കിലെ വെസ്റ്റ്‌ചെസ്റ്ററില്‍ നല്‍കിയ സ്വീകരണത്തില്‍അദ്ദേഹം പറഞ്ഞു.

30 വര്‍ഷങ്ങളായി ദേശാഭിമാനിയിലെ സീനിയര്‍ മാദ്ധ്യമ പ്രവര്‍ത്തകനായ ആര്‍.എസ്. ബാബു അതിരകുളില്ലാത്ത മാദ്ധ്യമ സ്‌നേഹത്തിന്റെ നിറ സാന്നിദ്ധ്യമാണ്. ഐ.ടി.രംഗത്ത് ജോലി ചെയ്യുന്ന മകളുടെ വീട്ടില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് പഴയ സ്‌നേഹിതരുടെ സൗഹ്ര്ദ കൂട്ടാായ്മയിലെത്തിയത്.
വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ശ്രീകുമാര്‍ഉണ്ണിത്താന്റെ വസതിയില്‍ കൂടിയ സ്‌നേഹ സംഗമത്തില്‍ പോള്‍ കറുകപ്പിള്ളി മനസ്സ് തുറന്നു. എപ്പോള്‍ കേരളത്തില്‍ എത്തിയാലും അദ്യം വിളിക്കുന്ന പത്രക്കാരില്‍ ഒരാളാണ് ബാബു. മാത്രമല്ല യാതൊരു വ്യക്തിപരമായ ആവശ്യവും ഒരിക്കലും പറയാതെ കേരളത്തിലെത്തിയാല്‍ ഏതൊരാവശ്യത്തിനും വിളിച്ചാല്‍ ഓടിവരുന്ന ഇടുതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ നിര്‍ണ്ണായക സ്വാധീനമുള്ള ആര്‍.എസ്.ബാബു തന്റെ സൗഹൃദങ്ങളില്‍ ഇടം നേടിയ വ്യക്തികളിലൊരാളാണെ് പോള്‍ കറുകപ്പിള്ളി ഓര്‍മ്മിപ്പിച്ചു.

അമേരിക്കന്‍ മലയാളികള്‍ക്ക് ജാതി മത, രാഷ്ട്രീയം നോക്കാതെ എല്ലാവരെയും സ്വീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന രീതിയുണ്ടെന്നു് കോണ്‍ഗ്രസ് നേതാവുംഫൊക്കാന ട്രഷററുമായ ജോയി ഇട്ടന്‍ പറഞ്ഞു. ഇടതുപക്ഷ പ്രസ്ഥാനങ്ങളില്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മുന്‍ ഫൊക്കാന സെക്രട്ടറി ടെറന്‍സന്‍ തോമസ് ആര്‍ എസ് ബാബുവിന് ആശംസകള്‍ അര്‍പ്പിച്ചു.

അമേരിക്കന്‍ മലയാളികളെപ്പോഴും നാടിനോടും നാട്ടിലുള്ള രാഷ്ട്രീയ സാമൂഹിക മാദ്ധ്യമ രംഗത്ത് ഉള്ളവരോട് പ്രത്യേകം സ്‌നേഹം കാണിക്കുവരാണ്‍.് എന്നാല്‍ യു.എസ്. മലയാളികള്‍ പലപ്പോഴും തിരിച്ച് ഒന്നും പ്രതീക്ഷിക്കാത്തവരാണെന്നും ആര്‍.എസ്. ബാബു ചൂണ്ടിക്കാട്ടി. 50-60 നും ഇടയില്‍ പ്രായമുള്ള തലമുറയിലെ യു.എസ്. മലയാളികള്‍ക്ക് നാടിനോട് ഉള്ള സ്‌നേഹം അപാരമാണു. ഏതാനും മണിക്കൂര്‍ കൊണ്ട് കേരളത്തില്‍ യു.എസ് മലയാളികള്‍ക്ക് എത്താന്‍ പറ്റിയാല്‍ ഒരു പക്ഷേ അമേരിക്കന്‍ മലയാളികള്‍ കേരളത്തിലെ സമസ്ത മേഖലകളിലും നേരിട്ട് സംഭാവനകള്‍ നല്‍കാന്‍ കഴിയുന്നവരായിരിക്കുമെന്നു് ബാബു പറഞ്ഞു.

വിമാന കമ്പനികളുടെ കൊള്ളലാഭം അവസാനിപ്പിച്ചു കേരളത്തിലേക്ക് സ്ഥിരമായി 700 ഡോളര്‍ ടിക്കറ്റ് നിരക്ക് നിജാപ്പെടുത്തണമ്മെന്നു് ബാബു നിര്‍ദേശിച്ചു. ഫൊക്കാനയും ഫോമയും ഒന്നാകുമെന്ന് സ്വപ്നം കാണുവാനാണ് ആഗ്രഹം. പ്രത്യയ ശാസ്ത്രമൊനും നോക്കാതെ ആര്‍ ക്കും സഹായമെത്തിക്കുന്ന അപൂര്‍വം ചിലരിലൊരാളാണു പോള്‍ കറുകപ്പള്ളിയെന്നും ബാബു പറഞ്ഞു.

കേരളത്തില്‍ നടന്ന പ്രസ്സ്‌ക്ലബ് കോഫറന്‍സ് വിജയത്തില്‍ എത്തിക്കു
ന്നതിന് നിര്‍ണ്ണായക സഹായങ്ങള്‍ ചെയ്ത മാധ്യമ പ്രവര്‍ത്തകനാണ് ആര്‍.എസ്. ബാബു. വടക്കേ അമേരിക്കയിലെ ഇന്‍ഡ്യ പ്രസ് ക്ലബ്ബ് അംഗങ്ങളില്‍ പലരുടെയും ആത്മസുഹൃത്ത് കൂടിയാണ് ആര്‍.എസ്.ബാബു. ശ്രീകുമാര്‍ ഉണ്ണിത്താന്‍ നന്ദി പറഞ്ഞു.
ആര്‍.എസ്. ബാബു: സൗഹൃദങ്ങളുടെ കൂടികാഴ്ച (ജോസ് കാടാപുറം)ആര്‍.എസ്. ബാബു: സൗഹൃദങ്ങളുടെ കൂടികാഴ്ച (ജോസ് കാടാപുറം)ആര്‍.എസ്. ബാബു: സൗഹൃദങ്ങളുടെ കൂടികാഴ്ച (ജോസ് കാടാപുറം)ആര്‍.എസ്. ബാബു: സൗഹൃദങ്ങളുടെ കൂടികാഴ്ച (ജോസ് കാടാപുറം)
Join WhatsApp News
Aniyankunju 2015-09-18 20:52:47
Please provide contact Number for R.S. Babu.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക