Image

വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയന്‍ കേരള അസോസിയേഷന്‍ ക്രിസ്മസ്, പുതുവല്‍സര ആഘോഷം നടത്തി

Published on 13 January, 2012
വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയന്‍ കേരള അസോസിയേഷന്‍ ക്രിസ്മസ്, പുതുവല്‍സര ആഘോഷം നടത്തി
വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയന്‍ കേരള അസോസിയേഷന്‍ ക്രിസ്മസ്, പുതുവല്‍സര ആഘോഷം നടത്തി. ജനുവരി ഏഴിന് (ശനി) മാഡിംഗ്ടണ്‍ കമ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടികളില്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു.

ചടങ്ങിന് ആന്‍ ലൂക്കോസ് സ്വാഗതം ആശംസിച്ചു. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയന്‍ സീനിയര്‍ പോലീസ് കോണ്‍സ്റ്റബിള്‍ റോബ് സ്റ്റീവന്‍സണ്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഫാ. ജോഷി ആരമന മുഖ്യഅതിഥിയായിരുന്നു. ഫാ. തോമസ് മങ്കുത്തേല്‍ ക്രിസ്മസ്, പുതുവല്‍സര സന്ദേശം നല്‍കി. 

തുടര്‍ന്ന് ക്രൈം പ്രിവന്‍ഷനെ കുറിച്ചുള്ള പ്രത്യേക ബോധവത്കരണ പരിപാടിയും നടന്നു. കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകി. ക്രിസ്മസ് അത്താഴവിരുന്നോടെ പരിപാടികള്‍ സമാപിച്ചു. 

അസോസിയേഷന്‍ സെക്രട്ടറി ജോസ്‌ലറ്റ്് കെ. സെബാസ്റ്റ്യന്‍ നന്ദി പറഞ്ഞു. മനോജ്കുമാര്‍, ഫിലിപ്പ് ചുമ്മാര്‍, ജോസ്‌ലറ്റ് കെ. സെബാസ്റ്റ്യന്‍, പ്രഭാകരന്‍ നായര്‍, ലൂക്കോസ് ജോസഫ്, ബിനോയ് പോള്‍, റോയ് തോമസ്, രാജ് മാത്യു, ജിജോ ജോസഫ്, ലൂക്ക് ടോം തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയന്‍ കേരള അസോസിയേഷന്‍ ക്രിസ്മസ്, പുതുവല്‍സര ആഘോഷം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക