Image

ഡാന്‍സ് ഇന്ത്യ ഡാന്‍സ് നോര്‍ത്ത് അമേരിക്കാ 2015, ട്രോഫി ഷോണ്‍ മാത്യൂസിന്

പി.പി.ചെറിയാന്‍ Published on 18 September, 2015
ഡാന്‍സ് ഇന്ത്യ ഡാന്‍സ് നോര്‍ത്ത് അമേരിക്കാ 2015, ട്രോഫി ഷോണ്‍ മാത്യൂസിന്
സാന്‍ലിയാന്‍ഡ്രൊ(കാലിഫോര്‍ണിയ):  പെന്‍സില്‍ വാനിയായില്‍ നിന്നും ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥി പതിനഞ്ചുക്കാരനായ ഷോണ്‍ മാത്യൂസ് സി.റ്റി.വി. സംഘടിപ്പിച്ച 'ഡാന്‍സ് ഇന്ത്യ ഡാന്‍സ് നോര്‍ത്ത് അമേരിക്കാ 2015' മത്സരത്തില്‍ പതിനഞ്ചു മത്സരാര്‍ത്ഥികളെ പിന്തള്ളി ഒന്നാം സ്ഥാനം കരസ്ഥാക്കി.

അനശ്വര ബോളിവുഡ് ഗായകന്‍ മൈക്കിള്‍ ജാക്ക്‌സന്റെ ഗാനത്തിനൊപ്പം അതി മനോഹര ചുവടുകള്‍ വെച്ച ഷോണ്‍ മാത്യൂസ് കാണികളെ പോലും അത്ഭുതപ്പെടുത്തിയാണ് തന്റെ ഡാന്‍സിലുള്ള പ്രാവീണ്യം തെളിയിച്ചത്.

പെന്‍സില്‍വാനിയാ ഹാരിസ് ബര്‍ഗില്‍ നിന്നുള്ള പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ഷോണ്‍ മാത്യൂസ് പത്തു വയസ്സു മുതലാണ് നൃത്തം അഭ്യസിച്ചു തുടങ്ങിയത്.

പങ്കെടുത്ത മത്സരാര്‍ത്ഥികളെല്ലാം ഭംഗിയായി ചുവടുകള്‍ വെച്ചുവെങ്കിലും, അതിനെയെല്ലാം നിഷ്പ്രഭമാക്കുന്ന പ്രകടനമായിരുന്ന ഷോണ്‍ മാത്യൂസ് കാഴ്ച വെച്ചതെന്ന് ഡാന്‍സ് കൊറിയോഗ്രാഫര്‍ നകുല്‍ ദേവ് മഹാജന്‍ പറഞ്ഞു.

ഇരുപതിനായിരത്തോളം ഒഡിഷന്‍ വീഡിയോകള്‍ ലഭിച്ചതില്‍ നിന്നും 20 പേര്‍ക്കാണ് ഫൈനല്‍ റൗഡിലേക്ക് പ്രവേശനം ലഭിച്ചത്. ഫൈനല്‍ മത്സരത്തില്‍ റണ്ണര്‍ അപ്പ് ഒന്നും രണ്ടും സ്ഥാനങ്ങള്‍ യഥാക്രമം റോഷ്‌നി ഷെട്ടി, റോഹിത് ജിജറി എന്നിവര്‍ കരസ്ഥമാക്കി.

മൂന്ന് വിജയികളും ആദ്യ ഡാന്‍സ് അക്കാദമി വിദ്യാര്‍ത്ഥികളാണ്. 

ഡാന്‍സ് ഇന്ത്യ ഡാന്‍സ് നോര്‍ത്ത് അമേരിക്കാ 2015, ട്രോഫി ഷോണ്‍ മാത്യൂസിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക