Image

സമാധാനത്തിന്റെ സംസ്‌കാരം ഇന്ത്യയില്‍ വളരേണ്ടതുണ്ട്:എം.ടി

ബഷീര്‍ അഹമ്മദ് Published on 21 September, 2015
സമാധാനത്തിന്റെ സംസ്‌കാരം ഇന്ത്യയില്‍ വളരേണ്ടതുണ്ട്:എം.ടി
സ്വതന്ത്രമായ് ചിന്തിക്കുകയും എഴുതുകയും കലാപരമായ ആവിഷ്‌കാരം നടത്തുകയും ചെയ്യുന്നവര്‍ക്കെതിരെ ഭരണകൂടവും മതാധിപത്യവും ചേര്‍ന്ന് എക്കാലത്തും അടിച്ചമര്‍ത്തലുകള്‍ നടത്തിയതാണു  ചരിത്രം പരിശോധിച്ചാല്‍ കാണാന്‍ കഴിയുക.

സ്വാതന്ത്രത്തിനു നേരെ നിറയൊഴിച്ച് കൊല വിളികള്‍ നടത്തി ഭയം വിതച്ച് ഫാസിസ്റ്റ് സാമൂഹികക്രമം ആവിഷ്‌കരിക്കുന്ന ഭരണകൂടത്തിനെതിരെ കരുതിയിരിക്കാന്‍ സമയമായെന്നു എം.ടി.വാസുദേവന്‍നായര്‍ പറഞ്ഞു.

പന്‍സാരെ , ധബോല്‍ക്കര്‍, കല്‍ബുര്‍ഗി-- ഇവരെ ആരും കൊലചെയ്യുന്നതിലൂടെ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത് ഫാസിസത്തിന്റെ കൈകള്‍ എത്രമാത്രം ക്രൂരമാണെന്നതാണ്. സമാധാനത്തിന്റെ ഒരു സംസ്‌കാരവും കൂട്ടായ്മയും പ്രതിരോധവും വളര്‍ന്നു വരേണ്ടതുണ്ടെന്നു എം.ടി.കൂട്ടിച്ചേര്‍ത്തു. 

ഇവരുടെ കൊലപാതകത്തിനെതിരെ എഴുത്തുകാര്‍, ചിത്രകാരന്‍മാര്‍, കവികള്‍ നാടക-സിനിമപ്രവര്‍ത്തകര്‍ നവമാധ്യമ പ്രവര്‍ത്തകര്‍, കലാസാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് കോഴിക്കോട് മുതലക്കുളത്ത് നടത്തിയ  സാംസ്‌കാരിക പ്രതിരോധത്തില്‍ സംസാരിക്കുകയായിരുന്നു എം.ടി.
പോള്‍ കല്ലനോട്, സുനില്‍ അശോകപുരം, ഇ.സുധാകരന്‍, അജയന്‍ കാരാടി, തുടങ്ങി പത്തോളം ചിത്രകാരന്‍മാര്‍ പ്രതിഷേധ ചിത്രരചന നടത്തി. 

കെ.വി.രാമനുണ്ണി, കല്‍പ്പറ്റ നാരായണന്‍ പി.കെ.ഗോപി, ഡോ.കെ.അച്ചുതന്‍, പി.ടി.മുരളി, ശിഹാബുദ്ദീന്‍ പൊയ്തുംകടവ്, പി.കെ.പാറക്കടവ്, ഇബ്രാഹിം നിരവേങ്ങര, വിന്‍സെന്റ്, സാമുവേല്‍, ഡോ.പി.എ.ലളിത, വീരാന്‍കുട്ടി, തുടങ്ങിയവര്‍ സംസാരിച്ചു. 

എം.ടി വാസുദേവന്‍നായര്‍ ഉദ്ഘാടനം ചെയ്യുന്നു.
എം.ടി വാസുദേവന്‍നായര്‍ കെ.പി.ശ്രീധരനുണ്ണിയുമായി സൗഹൃദസംഭാഷണത്തില്‍. പി.കെ.പാറക്കടവ്, പി.കെ.ഗോപി, പോള്‍ കല്ലാനാട് സമീപം
എം.ടി.സംസാരിക്കുന്നു
പ്രതിഷേധചിത്രരചനയില്‍ പോള്‍ മാസ്റ്റര്‍
പ്രതിഷേധചിത്രരചനയില്‍ സുനില്‍ അശോകപുരം, ഇ.സുധാകരന്‍ തുടങ്ങിയവര്‍
പ്രതിഷേധ ച്രിത്രരചനയില്‍ അജയന്‍ കാരാടി തുടങ്ങിയവര്‍
പ്രതിഷേധസംഗീതം

സമാധാനത്തിന്റെ സംസ്‌കാരം ഇന്ത്യയില്‍ വളരേണ്ടതുണ്ട്:എം.ടിസമാധാനത്തിന്റെ സംസ്‌കാരം ഇന്ത്യയില്‍ വളരേണ്ടതുണ്ട്:എം.ടിസമാധാനത്തിന്റെ സംസ്‌കാരം ഇന്ത്യയില്‍ വളരേണ്ടതുണ്ട്:എം.ടിസമാധാനത്തിന്റെ സംസ്‌കാരം ഇന്ത്യയില്‍ വളരേണ്ടതുണ്ട്:എം.ടിസമാധാനത്തിന്റെ സംസ്‌കാരം ഇന്ത്യയില്‍ വളരേണ്ടതുണ്ട്:എം.ടിസമാധാനത്തിന്റെ സംസ്‌കാരം ഇന്ത്യയില്‍ വളരേണ്ടതുണ്ട്:എം.ടിസമാധാനത്തിന്റെ സംസ്‌കാരം ഇന്ത്യയില്‍ വളരേണ്ടതുണ്ട്:എം.ടി
Join WhatsApp News
Justice 2015-09-22 09:44:13

I agree with M.T .writers should write without party religion and clour and

the media must publish that articles with courage.But some media something
scare about some politicians .why? In America why they scare about them
Why?. The readers are very anxious those kind of article.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക