Image

തെറ്റിദ്ധരിക്കപ്പെടുന്ന സ്ത്രീയെക്കുറിച്ചുള്ള സത്യാന്വേഷണമാണ് എന്റെ നോവല്‍ രതീദേവി

സുപ്രദ പ്രസാദ്‌ Published on 20 September, 2015
തെറ്റിദ്ധരിക്കപ്പെടുന്ന സ്ത്രീയെക്കുറിച്ചുള്ള സത്യാന്വേഷണമാണ് എന്റെ നോവല്‍ രതീദേവി
2014 ലെ ബുക്കര്‍െ്രെപസ് പരിഗണനാ പട്ടികയില്‍ സ്ഥാനം പിടിച്ച 'ദ ഗോസ്പല്‍ ഓഫ് മേരി മഗ്ദലീനാ ആന്‍ഡ് മീ' എന്ന നോവല്‍ രചിച്ച വിദേശമലയാളിയായ രതീദേവിയുടെ സാഹിത്യജീവിതവും കാഴ്ചപ്പാടുകളും.

*********
അരുന്ധതി റോയിക്ക് ശേഷം രാജ്യാന്തര ശ്രദ്ധനേടിയ മലയാളി എഴുത്തുകാരിയാണ് രതീദേവി. അമേരിക്കയിലാണു താമസമെങ്കിലും ഇന്നും മലയാള മണ്ണിനെ നെഞ്ചോട് ചേര്‍ത്തുപിടിക്കുന്ന രതീദേവിയുടെ 'മഗ്ദലീനയുടെ (എന്റെയും) പെണ്‍സുവിശേഷം '(സ്സനു ഗ്‌നന്ഥണ്മനു ഗ്‌നക്ഷ ണ്ഡന്റത്‌ന പ്പന്റദ്ദന്റ്രനുന്റ ന്റ ്രണ്ഡനു) എന്ന നോവല്‍ 2014ലെ ബുക്കര്‍ പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ടു.
മേരി മഗ്ദലീന എന്ന മഗ്ദലനമറിയത്തിന്റെ ജീവിതം തന്റെ ജീവിതത്തോട് സാമ്യപ്പെടുത്തിയതാണ് രതീദേവിയുടെ കൃതി. അഞ്ഞൂറിലധികം പുസ്തകങ്ങള്‍ വായിച്ച് അതില്‍ നിന്നും നിരവധി ആശയങ്ങള്‍ രുപപ്പെടുത്തിയാണ് ഈ പുസ്തകം തയാറാക്കിയത്. മതം, രാഷ്ട്രീയം തുടങ്ങി ലോകത്തിലുള്ള എല്ലാ വിഷയങ്ങളും ഇതില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ 'മഗ്ദലീനയുടെ (എന്റെയും) പെണ്‍സുവിശേഷം എന്ന പുസ്തകം ചര്‍ച്ചാവിഷയമായി. രതീദേവിയുടെ ജീവിതവഴികളിലൂടെ...

? എഴൂത്തിന്റെ വഴികളില്‍ എത്തിയത്
മാവേലിക്കരയില്‍ താമരക്കുളത്താണു ഞാന്‍ ജനിച്ചത്. ചെറുപ്പം മുതലേ എഴുത്തില്‍ താല്‍പ്പര്യമുണ്ടായിരുന്നു. വീടിനടുത്ത് രാമകൃഷ്ണ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് കഥ, കവിത, ലേഖനം തുടങ്ങിയ എഴുതി സമ്മാനം വാങ്ങിയിരുന്നു. അച്ഛനും അമ്മയും സഹോദരന്മാരും ഒരുപാട് വായിക്കുന്നവരാണ്. വീട്ടില്‍ നിരവധി പുസ്തകങ്ങളുണ്ടായിരുന്നു. ചെറുപ്രായത്തില്‍ തന്നെ ഞാന്‍ ഒ.വി. വിജയന്റെയും മറ്റും പുസ്തകങ്ങള്‍ വായിക്കും. കമ്മ്യൂണിസ്റ്റ് പാരമ്പര്യമുള്ള കുടുംബമായിരുന്നു ഞങ്ങളുടേത്. അതുകൊണ്ട് തന്നെ എന്റെ ചിന്തകള്‍ക്കും രീതികള്‍ക്കും വീട്ടില്‍ നിന്ന് ഒരു എതിര്‍പ്പും ഉണ്ടായിരുന്നില്ല. എന്റെ വായനയുടെ ലോകം എന്റെ വീടാണ്. വീട്ടിലെ അന്തരീക്ഷമാണ് എന്നെ ഇന്ന് ഈ നിലയില്‍ എത്തിച്ചത്.

? എഴുതിത്തുടങ്ങുന്നത് എന്നു മുതലാണ്
നിയമ പഠനകാലത്ത് ഇന്റര്‍കോളജിയേറ്റ് സാഹിത്യമത്സരങ്ങളില്‍ സ്ഥിരമായി പങ്കെടുക്കും. അങ്ങനെ പതിനേഴാം വയസ്സില്‍ ഞാനൊരു കഥ എഴുതി. 'ചിതലുകള്‍'. എന്റെ കഥയ്ക്കായിരുന്നു ഒന്നാം സ്ഥാനം. പിന്നീട് അക്കാദമി ക്യാമ്പുകളിലും പങ്കെടുക്കാന്‍ തുടങ്ങി. ഒരു കഥാ ക്യാമ്പില്‍ കാക്കനാടന്‍ എന്റെ 'അടിമാംശം' എന്ന കഥ കാണുകയും അദ്ദേഹത്തിന് ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്തു. അതിനുശേഷം അദ്ദേഹത്തിന്റെ കൂടെ പ്രസംഗവേദിയില്‍ പോകാനും തുടങ്ങി. 1996ല്‍ കാക്കനാടന്റെ സഹായത്തോടെ അതുവരെ ഞാന്‍ എഴുതിയ കഥകളുടെ സമാഹാരം 'അടിമാംശം' (സ്ലേവ് ഡൈനാസ്റ്റി) എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. പെണ്ണിന്റെ രാഷ്ട്രീയാത്മാംശം കലര്‍ന്ന കേരളത്തിലെ ഏക കഥാസമാഹാരമായിരുന്നു അത്.

? ആക്ടിവിസ്റ്റാകാന്‍ ഇടയായ സാഹചര്യം
1975 മുതല്‍ 82 വരെ വീടിന് മുമ്പില്‍ എന്റെ സഹോദരന്‍ ട്യൂട്ടോറിയല്‍ നടത്തിയിരുന്നു. പത്ത് കിലോമീറ്റര്‍ അകലെയുള്ളവര്‍ വരെ വീട്ടില്‍ പഠിക്കാനായി എത്തും. അന്ന് ഇംഗ്ലീഷ്മലയാളം പത്രങ്ങളും പുസ്തകങ്ങളും വായസിക്കാനും കഥയും കവിതയും നാടകവുമൊക്കെയായി സ്റ്റുഡന്റ്‌സ് സ്റ്റഡിസെന്റര്‍ എന്ന ഈ ട്യൂട്ടോറിയലില്‍ നാട്ടിലെ ചെറുപ്പക്കാര്‍ വരും. അക്കാലത്ത് നിരോധിച്ചിരുന്ന ഒരു പുസ്തകമായിരുന്നു 'രുക്‌സാന മുതല്‍ സഞ്ജയ് വരെ'. അതിവിടെ സൂക്ഷിച്ചിരുന്നു. അത് ഉള്‍പ്പെടെ പല കാരണങ്ങളും പറഞ്ഞ് സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയാറെടുത്തിരുന്ന എന്റെ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞായിരുന്ന എന്നെ ഓമനിച്ചുകൊണ്ടിരുന്നപ്പോഴാണ് പോലീസ് സഹോദരനെ പിടികൂടിയത്. അടിയന്തരാവസ്ഥക്കാലമായിരുന്നു അത്. ആ സംഭവം എനിക്ക് എന്നും നടുക്കുന്ന ഒരു ഓര്‍മയായി.
നിയമ പഠനകാലമാണ് എന്നെ ഞാനാക്കി മാറ്റിയത്. ഞാന്‍ നടന്ന വഴികളില്‍ കണ്ട കാഴ്ചകളാണ് അതിന് കാരണമായത്. തെരുവില്‍ കഴിയുന്നവരുടെ പ്രശ്‌നങ്ങളിലൊക്കെ ഇടപെട്ടു. അത്തരത്തില്‍ ഒരുപാട് അനുഭവങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ട്.
അഭിഭാഷകയായ ശേഷം നിരവധി കത്തുകളിലൂടെ എനിക്ക് പരാതികള്‍ കിട്ടിത്തുടങ്ങി. അതിനെതിരെയെല്ലാം ഞാന്‍ കേസുകള്‍ വാദിച്ചു. ജയിലില്‍ സ്ത്രീകളെ പീഡിപ്പിക്കുന്നതും ആദിവാസികളുടെ പ്രശ്‌നങ്ങളുമൊക്കെ കടന്നുപോയി. ആ കാലത്ത് എഴുത്തില്‍ നിന്ന് വഴി തിരിഞ്ഞ് ഒരു സോഷ്യല്‍ ആക്ടിവിസ്റ്റിന്റെ റോളായിരുന്നു എനിക്ക്. അപ്പോഴും വായന തുടര്‍ന്നുകൊണ്ടേയിരുന്നു.

? ആക്ടിവിസ്റ്റ് എഴുത്തിലേക്ക് മടങ്ങിയെത്തിയത്
എന്നിലെ എഴുത്തുകാരിയെ രൂപപ്പെടുത്തിയതില്‍ ഇത്തരം ഇടപെടലുകള്‍ക്കും അനുഭവങ്ങള്‍ക്കും പങ്കുണ്ട്. ഒരു പരിധി വരെ മേരി മഗ്ദലീനയുടെ പെണ്‍സുവിശേഷം എഴുതിയതിനും ഇതൊക്കെ കാരണമാവാം. സാമൂഹ്യ ഇടപെടലിന്റെ അംശമുള്ള നോവലുകള്‍ മാത്രമാണ് എന്റേത്. ഇമാജിനേഷനേക്കാളുപരി റിയലിസ്റ്റിക്കാണ് എന്റെ കഥകളും നോവലുകളും. 1998ല്‍ ഞാന്‍ കേരളത്തിലെ നവോത്ഥാന വേദിയുടെ പ്രസിഡന്റായിരുന്നു. എഴുത്തുകാരും സാംസ്‌കാരിക നായകന്മാരും മാത്രമുള്ള പ്രസ്ഥാനമാണ് നവോത്ഥാനവേദി. ആ വര്‍ഷം സാറാ ജോസഫായിരുന്നു പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ അവര്‍ക്ക് എന്തോ അസൗകര്യംമൂലം എന്നെ പ്രസിഡന്റായി പരിഗണിക്കുകയായിരുന്നു. അങ്ങനെ 'സമീക്ഷ' എന്ന പത്രത്തില്‍ എഴുതാന്‍ അവസരം ലഭിച്ചു.

? പ്രണയം ക്രിയാത്മകത ഉണര്‍ത്തുമെന്ന് വിശ്വസിക്കുന്നവരുണ്ട്. അങ്ങനെ തോന്നിയിട്ടുണ്ടോ
കോളജുകാലത്ത് ഒരുപാട് കാമുകന്മാരുണ്ടായിരുന്നു. ആ കാലത്ത് 'വിമെന്‍സ്' എന്ന മാസികയില്‍ എന്റെ കവിത ഫോട്ടോ സഹിതം പ്രസിദ്ധീകരിച്ചു. കവിത കണ്ട് എം.പി. നാരായണപിള്ള നല്ല അഭിപ്രായം പറഞ്ഞു. 'ഗീത' എന്ന പെണ്‍കുട്ടിയുടെ പ്രണയമായിരുന്നു വിഷയം. കവിത കണ്ട് കത്തുകളുടെ രൂപത്തില്‍ നിരവധി പ്രണയാഭ്യര്‍ത്ഥനകള്‍ എന്നെ തേടിയെത്തി. എന്നെ സംബന്ധിച്ച് വെറും മാസങ്ങള്‍ മാത്രം നീണ്ടുപോകുന്ന പ്രണയമാണ് ഉണ്ടായിരുന്നത്.
ആ മാസിക കണ്ട് അമേരിക്കയിലുള്ള ഡോക്ടര്‍ റാം കത്തയച്ചിരുന്നു. അദ്ദേഹത്തിന് എന്നെ ഇഷ്ടപ്പെട്ട് കുറെയധികം കോപ്പികള്‍ വാങ്ങിപ്പോയി. പിന്നീട് കുറെക്കാലം ഒരു വിവരവുമില്ലായിരുന്നു. പതിവുപോലെ വെറും തമാശയായി മാത്രമേ ഞാന്‍ അതിനെ കണ്ടുള്ളൂ. പക്ഷേ, രണ്ടുമൂന്നു വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും റാമിന്റെ കത്തുകള്‍ വരാന്‍ തുടങ്ങി. കത്തുകളിലുടെ ആ പ്രണയം ഞാന്‍ തിരിച്ചറിഞ്ഞു. അദ്ദേഹം എഴുതുന്ന ഓരോ വരികളും എനിക്കു പ്രിയപ്പെട്ടതായി. ഒരുപാട് വിഷയങ്ങള്‍ കത്തുകളിലൂടെ സംസാരിച്ചു. നിരവധി പുസ്തകങ്ങളെക്കുറിച്ച് ഞങ്ങള്‍ പരസ്പരം സംവദിച്ചു. ഫിലോസഫി, മ്യൂസിക്ക് എന്നിങ്ങനെ എനിക്കു താല്‍പ്പര്യമുള്ള ഒട്ടേറെ വിഷയങ്ങള്‍ പങ്കുവച്ചു. അങ്ങനെ 11 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. അദ്ദേഹം അമേരിക്കയില്‍ അറിയപ്പെടുന്ന ഒരു ഡോക്ടറായിരുന്നു. ഇത്രയും വര്‍ഷത്തിനുശേഷവും ഞാന്‍ റാമിന്റെ ഫോട്ടോ കണ്ടിരുന്നില്ല. ചോദിച്ചിട്ടുമില്ല. പ്രണയം രൂപത്തിലല്ല എന്നതായിരുന്നു എന്റെ കാഴ്ചപ്പാട്.
അങ്ങനെ കാണാതെ തന്നെ റാമിന്റെ വധുവാകാന്‍ ഞാന്‍ തീരുമാനിച്ചു. വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന ദിവസമാണ് ഞങ്ങള്‍ ആദ്യമായി നേരില്‍ കാണുന്നത്. പെട്ടെന്ന് കണ്ടപ്പോള്‍ ഞാന്‍ ആകെ വല്ലാതായി. കാണാന്‍ സുന്ദരനാണെങ്കിലും ആ മുഖം എനിക്ക് പരിചിതമല്ല. റാമിന്റെ വരികള്‍ മാത്രമേ എനിക്ക് അറിയൂ. യഥാര്‍ത്ഥത്തില്‍ അതിനെയാണ് ഞാന്‍ പ്രണയിച്ചത്. അതിനുശേഷം ഏഴ്, എട്ട് മാസങ്ങള്‍ കഴിഞ്ഞ് റാമും ഞാനും അമേരിക്കയില്‍ സ്ഥിരതാമസമായി. ഇപ്പോഴും റാമിനൊപ്പം സുഖമായി ജീവിക്കുന്നു. എന്റെ എല്ലാ വളര്‍ച്ചയ്ക്ക് പിന്നിലും അദ്ദേഹത്തിന്റെ പിന്തുണയാണ്. ഞങ്ങള്‍ക്ക് ഒരു മോനുള്ളത് ഇപ്പോള്‍ ആറാം ക്ലാസില്‍.

? 'മഗ്ദലീനയുടെ പെണ്‍സുവിശേഷം'
'ആഫ്റ്റര്‍ ദ ക്രൂസിഫിക്കേഷ'നുശേഷം ഞാന്‍ വായിച്ച മറ്റൊരു പുസ്തകമായിരുന്നു 1926ല്‍ പുറത്തിറങ്ങിയ 'ദി ബെസ്റ്റ് ബുക്‌സ് ഓഫ് ദി ബൈബിള്‍ ആന്റ് ദി ഫോര്‍ഗോട്ടന്‍ ബുക്‌സ് ഓഫ് ഈഡന്‍.' മേരി മഗ്ദലീനയുടെ അച്ഛന്‍ വലിയ ആത്മീയ ചിന്താഗതിക്കാരനായിരുന്നു. അദ്ദേഹം സന്യാസത്തിനുപോയി. വലിയ കുടുംബത്തിലെ അംഗമായിരുന്നു മേരിയുടെ അമ്മ.
സന്യാസത്തോടുള്ള താല്‍പ്പര്യംമൂലം അവരും ആത്മീയകേന്ദ്രത്തിലെത്തി. ഇരുവരും ചെന്നെത്തിയത് ഒരേ സ്ഥലത്തായിരുന്നു. അവിടെ വച്ച് അവര്‍ പ്രണയത്തിലായി. ഒടുവില്‍ തിരുവസ്ത്രമഴിച്ച് വിവാഹിതരായി. ഇവര്‍ക്കുണ്ടായ പുത്രിയാണു മേരി മഗ്ദലീന.പല പുസ്തകങ്ങളിലും മഗ്ദലീന വേശ്യാസ്ത്രീയാണെന്ന് പറയുന്നു.
അക്കാലത്ത് ചരിത്രത്തില്‍ ഒരു സ്ത്രീയെ അഭിസാരിക എന്നുപറഞ്ഞ് ഒലീവ് മലയില്‍ വച്ച് കല്ലെറിയപ്പെട്ട സംഭവമുണ്ട്. സുവിശേഷകന്മാര്‍ അത് മഗ്ദലീനയാണെന്ന് ആരോപിച്ചു.
പിന്നീട് വന്ന കത്തോലിക്കര്‍ പറയുന്നത് ഒലീവ് മലയില്‍ നിന്ന് 90 കി.മീ. അകലെയാണ് മേരി മഗ്ദലീന താമസിച്ചിരുന്ന മഗ്ദലീന എന്ന ഗ്രാമം എന്നാണ്. എന്നാല്‍, ഉന്നതകുലജാതയായ ഒരു സ്ത്രീ ഇത്രയും ദൂരെ വന്ന് അനാശാസ്യം ചെയ്യില്ലെന്ന് ഞാന്‍ കണ്ടെത്തി. അങ്ങനെയാണ് ഈ ആശയം വന്നത്. പത്തുവര്‍ഷമാണ് ഈ നോവലിന്റെ രചനയ്ക്കായി ചിലവഴിച്ചത്. തെറ്റിദ്ധരിക്കപ്പെടുന്ന സ്ത്രീയെ സംബന്ധിച്ച സത്യാന്വേഷണമാണ് ഈ നോവലിന്റെ പ്രമേയങ്ങളിലൊന്ന്. എല്ലാ കാലഘട്ടങ്ങളിലും സ്ത്രീ ഈ തരത്തില്‍ അകാരണമായി ആക്രമിക്കപ്പെടുന്നുണ്ട്. മാനസികമായും ശാരീരികമായും എല്ലാം. ഇതില്‍ എന്റെ ആത്മാംശവുമുണ്ട്. യഥാര്‍ത്ഥത്തില്‍ മഗ്ദലീന രതീദേവി തന്നെയാണ്. എന്നാല്‍ ഇത് മാത്രമല്ല എന്റെ നോവല്‍. അതില്‍ നിരവധി അടരുകളുണ്ട്.

? എന്തൊക്കെ ആശയങ്ങളാണ് രതീദേവി ഈ ബുക്കിലൂടെ പങ്കുവയ്ക്കുന്നത്
ഈ കൃതി എഴുതുന്നതിനു മുന്‍പായി ഞാന്‍ അഞ്ഞൂറിലധികം പുസ്തകങ്ങള്‍ വായിച്ചു. സോഷ്യോളജി, സൈക്കോളജി, ഫിലോസഫി, ക്വാണ്ടം ഫിസിക്‌സ്, ഹിസ്റ്ററി എന്നിങ്ങനെ നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ വായിച്ചു. ആ വായനയില്‍ നിന്നും ഞാന്‍ രൂപപ്പെടുത്തിയെടുത്ത ആശയങ്ങളാണ് ''മഗ്ദലീനയുടെ പെണ്‍സുവിശേഷം.''

? ഈ പ്രമേയം വായനക്കാര്‍ എങ്ങനെ സ്വീകരിച്ചു
പലരും ചോദിച്ചു ഹിന്ദുവായി ജനിച്ച രതി എന്തുകൊണ്ടാണ് മഗ്ദലീനയെക്കുറിച്ച് എഴുതി. എന്തുകൊണ്ട് ഹിന്ദുമതത്തിലെ കഥാപാത്രങ്ങള്‍ തിരഞ്ഞെടുത്തില്ല? എന്നൊക്കെ. എന്നാല്‍ ഞാന്‍ ഹിന്ദുവോ, ക്രിസ്ത്യാനിയോ, മുസ്ലീമോ അല്ല. ഒരു സാമൂഹികജീവിയാണ്. ഇന്നത്തെ സമൂഹം എല്ലാം മതപരമായാണ് ചിന്തിക്കുന്നത്.
നോവലിനെ വിലയിരുത്തിക്കൊണ്ട് നൂറിലധികം കത്തുകള്‍ എനിക്കു കിട്ടി. നല്ല ശതമാനം കത്തുകളും എന്റെ കൈകാലുകള്‍ വെട്ടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതായിരുന്നു. എന്നാല്‍ അമേരിക്കയിലുള്ള സുഹൃത്തുക്കള്‍ നല്ല അഭിപ്രായമാണ് പറഞ്ഞത്. വിവാദങ്ങള്‍ ഞാന്‍ കാര്യമാക്കുന്നില്ല. ഭാവിയില്‍ ഇതുപോലെ രാമായണത്തെക്കുറിച്ചും ഭാഗവതത്തെക്കുറിച്ചുമൊക്കെ എഴുതിയെന്നും വരാം.
http://www.mangalam.com/print-edition/sunday-mangalam/352220#sthash.ek64EQbf.dpuf
തെറ്റിദ്ധരിക്കപ്പെടുന്ന സ്ത്രീയെക്കുറിച്ചുള്ള സത്യാന്വേഷണമാണ് എന്റെ നോവല്‍ രതീദേവി
Join WhatsApp News
Tom Mathews 2015-09-23 09:38:01

It was with great pleasure that I read Rethee devi's interview account in your columns. Any and every Malayalee writer should hold their heads high in the limelight of world literature, after Rethee's latest creative output.

Her classic novel, Gospel of Mary Magdalene and Me' was released in Kerala in presence of the most distinguished writers of all times. I am upset that many of the entry-level writers among the 'pravasis' deny Rethee her place among the greatest creative writers of modern times. I wish

her my humble felicitations.

"Sahithya Premi".

വിദ്യാധരൻ 2015-09-23 13:23:29
നിങ്ങൾ എഴുതാപ്പുറം വായിക്കുകയാണ്.   ഒന്നാമതായി ഇവിടെ എഴുതിയിരിക്കുന്ന അഭിമുഖമുഖ വിവരണത്തിന്റെ അടിസ്ഥാനത്തിൽ അവെരെഴുതിയ പുസ്തകത്തെക്കുറിച്ച് പ്രശംസിക്കുകയും, ഇവിടെയുള്ള പുത്തൻ എഴുത്തുകാർ അവരുടെ കൃതികളെ തഴയുന്നു എന്നും ഒക്കെ എഴുതി പിടിപ്പിക്കുമ്പോൾ അതിൽ യാതൊരു ആത്മാർഥയും ഇല്ല. ഇവിടെ ഉള്ള എഴുത്തുകാർ എന്ന് അവകാശപ്പെട്ടു നടക്കുന്നവരിൽ പലരും അവര് എഴുതി വിട്ടെതെന്തെന്നു ചോതിച്ചാൽ 'ആ ആർക്കറിയാം' എന്ന് ഉത്തരം പറയുന്നവരാണ്.  പിന്നെ നിങ്ങളുടെ പലപ്പോഴും ഉള്ള അഭിപ്രായങ്ങൾ ഒരു വിഭാഗത്തിനെ മാത്രം ഉൾപ്പെടുത്തിയുള്ളതാണ്. അതൊരു വിവേചനപരമായ നിലപാടാണ്. അതിന്റെ പിന്നിലെ ചേതോവികാരം നിങ്ങൾക്ക് മാത്രമേ അറിയൂ.  ഒരു എഴുത്ത്കാരിയെയോ എഴുത്ത് കാരനെയോ വിലയിരുത്തണ്ടവർ വായനക്കാരാണ്. നിങ്ങൾ എഴുതിയ പുസ്തകത്തെ മറ്റൊരു എഴുത്തുകാരനോ എഴുത്തുകാരിയോ വിലയിരുത്തുന്നതിൽ വലിയ കഥയില്ല. അമേരിക്കയിൽ മലയാള സാഹിത്യം ഗതിപിടിക്കാത്തതിന്റെ കാരണം അതാണ്‌.  കൂടാതെ അമേരിക്കയിൽ വായനക്കാരെക്കളും എഴുത്തുകാരാണ് (വായനക്കാരൻ പലപ്പോഴും പറയാറുള്ള ഈ സത്യത്തോട് യോചിക്കുന്നു.) അതുകൊണ്ട് അഭിപ്രായങ്ങളിൽ മിക്കതിലും ആത്മാർത്ഥതയില്ല. അതിനു ഉദാഹരണമാണ് നിങ്ങളുടെ ഈ അഭിപ്രായം.   ഞങ്ങളെപ്പോലെ എന്ത് ചവറു കിട്ടിയാലും വായിക്കുന്നവർ ഉണ്ട്. പക്ഷെ എല്ലാ പുസ്തകവും മേടിച്ചു വയ്ക്കാനുള്ള സാമ്പത്തിക ഭദ്രത ഇല്ലാത്തതുകൊണ്ട് നിങ്ങളുടെ എഴുത്തുകൾ ഇ-മലയാളിയിൽ പ്രസിദ്ധീകരിച്ചാൽ ഞങ്ങൾ ഉള്ള കാര്യം തുറന്നു പറയാം.  പണ്ട് രതി ദേവി മധവിക്കുട്ടിയുമായി താരതമ്യപ്പെടുത്തി ചില അഭിപ്രായങ്ങൾ എഴുതി വിട്ടു.  മാധവിക്കുട്ടിയും മഗ്നല്ന മറിയവും എല്ലാ ആരോടും താരതമ്യപ്പെടുത്താൻ കഴിയാത്ത വ്യക്തിത്വങ്ങൾ ആണ്. എങ്കിലും സഹിഷ്ണതയുള്ളവരും പ്രഭുദ്ധരുമായ വായനക്കാർ 'തെറ്റ്ധരിക്കപ്പെടുന്ന സ്ത്രീകളെക്കുറിച്ചറിയാൻ  ആഗ്രഹമുള്ളവരാണ്.   പൈസ ഒത്താൽ ഒരു പുസ്തകം മേടിച്ചു വായിക്കുന്നുണ്ട് 

anna muttatth 2015-09-24 06:22:42
I supportTom's comments.  I read Rethi Devi's book and found it very informative and intertesting.  Congratulations and good luck for your future ventures!
Tom Mathews 2015-09-24 09:49:44

Yes, Mr.Vidyadharan. I must confess that I appreciate beauty in the write-ups and their authors .However,I consider myself a good reader of classics and the contemporary in world  literature. A writer knows the hardships of creative writing, such as finding time and resources in developing a story-line. He is equipped to empathize with the quality of a fellow-writer and his/her dilemmas, better than a 'reader' who reads a book and tosses it away.

Rethee devi is, of course a "favorite" of mine, So is Meenu Elizabeth, Jane Joseph, P.K.  Rajani, Seema Menon( England) and Suneeta Tevee (Kozhikode). I am partial to them as they are "a class by themselves". Thanks, Mr.Vidyadharan.

I

വിദ്യാധരൻ 2015-09-24 10:43:08
ശ്രീ. ടോംമാത്യു നിങ്ങളുടെ വാദമുഖത്തോട് എനിക്ക് യോചിക്കാൻ കഴിയുന്നില്ല.  എഴുത്തിന്റെ സൗന്ദര്യ   ഘടകമായ ഉടല്, ഇടുപ്പ്, ചരണം (പ്രമേയം ഭാഷ, അലങ്കാരം),  ഇവയെക്കുറിച്ച് വർണ്ണിച്ചു അഭിപ്രായം എഴുതുന്നില്ലെങ്കിൽ  വായനക്കാർ തെറ്റ്ധരിക്കും. അവർ വിചാരിക്കും നിങ്ങൾ എഴുതുന്ന വ്യക്തിയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായി അഭിപ്രായം പറയും. പ്രത്യേകിച്ചു നിങ്ങൾ ഇവിടെ തന്നിരിക്കുന്ന ലിസ്റ്റിൽ എല്ലാവരും സ്ത്രീകൾ ആയതുകൊണ്ട്. അത് ആ സ്ത്രീകൾക്കും നല്ലതല്ല. കൂടാതെ നിങ്ങൾ പരോക്ഷമായി പറയുന്നത് ഇവിടുത്തെ പുരുഷ കേസരികളായ എഴുത്തുകാർ കൊഞാണ്ടാന്മാർ ആണെന്നാണോ ?  
വിദ്യാധരൻ 2015-09-24 10:46:45
വിദ്യാധരനും ടോംമാത്യുവും അമേരിക്കയിലെ പുരുഷ എഴുത്തുകാരെ പൂച്ച തട്ടുന്നതുപോലെ തട്ടിയിട്ടു ഒരുത്തനും ഒരനക്കവും കാണുന്നില്ലല്ലോ? വളരെ കഷ്ടം!!!
Observer 2015-09-24 16:49:17
As an inadependent observer under this article I have written a comment, 10 sentences in support of Vidhyadharan, but it did not get appear or published here. I do not know the fate of this one, any way let me write it. I have no time to repeat the same what I wrote yesterday. I fully 100 percent support Vidhyadharan.
സംശയം 2015-09-24 16:49:38
വിദ്യാധരൻ ഒരാളാണോ പല ആളുകൾ ചെര്ന്നതാണോ?
വായനക്കാരൻ 2015-09-24 17:04:07
പറയാഞ്ഞിട്ടല്ല വിദ്യാധരാ. 
പറയാനള്ളതു പറഞ്ഞപ്പോൾ   
പത്രാധിപരൊരു പന്തുപോലെ  
പറമ്പിനു പുറത്തേക്ക്  
പറത്തി വിട്ടു.
John Varghese 2015-09-24 19:50:58

Vidyaadharan’s diagnosis and treatment is very good.  People should be straight forward in expressing their comment.  

സഖാവ് കുട്ടൻ 2015-09-24 19:57:21
വായനക്കാരാ നേതാവേ 
ധീരതയോടെ പറഞ്ഞോളു 
ലക്ഷം ലക്ഷം അഭിപ്രായക്കാർ 
നിങ്ങടെ പിന്നിൽ ഉണ്ടല്ലോ 
പന്ത്പോലെ തട്ടാനായി 
പറമ്പിലേക്ക് പറത്താനായി 
പന്തും പട്ടവും അല്ലല്ലോ 
മജ്ജയും മാംസവുമുള്ളോരു 
മനുഷ്യജീവിയാണല്ലോ 

Tom Mathews 2015-09-25 06:08:12

Yes, Mr.Vidyadharan. I am partial to the women writers of Kerala origin in the U.S. As you probably are aware that women writers are ignored by such organizations like the 'Sargavedi', 'Vichara vedi, Kerala Center and 'Lana'.Not because these women are 'second-class' writers but they are upstaged by men and imported male writers.

It is a pity that prominent women writers such as Saroja Varughese, Theresa Tom, Nirmala, Elsy Yohannan, Gita Rajan do not rise to the occasion. Even Shakespeare said "Farailty, thy name is woman."

വിദ്യാധരൻ 2015-09-25 07:46:08
അമേരിക്കയിലെ മലയാള സാഹിത്യമണ്ഡലത്തിൽ അവഗണിക്കാൻ പാടില്ലാത്ത പല സാഹിത്യകാരികളും കവയിത്രികളും ഉണ്ടെന്നുള്ളത്,  ടോം മാത്യു പറഞ്ഞതുപോലെ നിഷേധികാനാവാത്ത ഒരു സത്യമാണ്.  നിങ്ങൾ ഇവിടെ പറഞ്ഞിരിക്കുന്നവരിൽ പലരും സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യാനും അതുപോലെ വായനക്കാരുടെ ചിന്തകളെ അവരുടെ രചനകളിലൂടെ  ഉദ്ദീപിപ്പിക്കാൻ കഴിവുള്ളവരുമാണെന്നുള്ളതിൽ തർക്കമില്ല.  ഇവിടുത്തെ സാഹിത്യ സംഘടനയുടെ കുത്തക മുതലാളിത്വം അവകാശപ്പെടുന്ന 'ലാന' സർഗ്ഗവേദി, വിചാരവേദി തുടങ്ങിയ സംഘടനകൾ പെണ്‍മലയാളം' എന്ന പേരിൽ   സ്ത്രീകളെ താഴ്ത്തികെട്ടാൻ ഒരു 'അധകൃതവിഭാഗം' ഉണ്ടാക്കിയപ്പോൾ, ഇവരെല്ലാം അവിടെപ്പോയി പഞ്ചപുച്ഛം അടക്കി നിന്ന്,  ഈ പുരുഷാധിപത്യമുള്ള സംഘടനകൾ അവരുടെ 'മേശയിൽ നിന്ന് വീണ  അപ്പക്കഷണം ' കൊടുത്ത് വിട്ടപ്പോൾ അതുവാങ്ങി ഭക്ഷിച്ചു മടങ്ങിപ്പോയി.  ഒരു ത്ഡാൻസി റാണിയെയോ ഇന്ദിരാഗാന്ധിയേയോ , ഒരു സുഗതകുമാരിയെയോ ഒക്കെ ഞാൻ ഇവരുടെ ഇടയിൽ നിന്ന്പ്ര ഉയർത്ത് എഴുന്നെൽക്കുമെന്നു പ്രതീക്ഷിച്ചിരുന്നു.  അധികാരത്തിന്റെ കസേര സൂപ്പർ ഗ്ലൂ കൊണ്ട് പ്രഷ്ടഭാഗത്ത് ഒട്ടിച്ചു നടക്കുന്ന  ഈ സംഘടനകൾ,  ഒന്നിലേറെ കാര്യങ്ങൾ ഒരേ സമയത്ത് ചെയാൻ കഴിവുള്ള ഈ ബഹുമുഖ പ്രതിഭകളെ നേതൃത്വ സ്ഥാനത്തു ഇരുത്തി, ലിംഗ വ്യതാസമില്ലാതെ ഓരോത്തരുടെയും കഴിവുകളെ ആധരിക്കേണ്ടതാണ്  സ്ത്രീകൾ, ഷാർക്ക് ടാങ്ക് എന്ന പരിപാടിയിലെ ലോറി ഗൈനെർ പറഞ്ഞതുപോലെ,  , "പുരുഷന്മാർ ഒരു ഗ്ലാസ് വീഞ്ഞിനെ ക്കുറിച്ച് വാക്ക് തർക്കത്തിൽ ഏർപ്പെട്ടിരുന്നപ്പോൾ, ഞാൻ അവസരം തക്കത്തിൽ ഉപയോഗിച്ച് ആ വീഞ്ഞെടുത്തു കുടിച്ചു"  അമേരിക്കയിലെ കഴിവുറ്റ സ്ത്രീകളോട് ഒന്നേ എനിക്ക് പറയാനുള്ള്, അമേരിക്കൻ മലയാള സാഹിത്യത്തെ അതിന്റെ ഗതികേടിൽ നിന്ന് കര കയറ്റാൻ ഒരു അവസരവാദിയാകുക. വേണ്ടിവന്നാൽ ലാനാ സമ്മേളനം ബഹിഷ്കരിക്കുക. 
നാരദർ 2015-09-25 08:26:56
ഒത്തിരി നാളായി ഇവിടം ഒന്ന് ചൂട് പിടിച്ചു കണ്ടിട്ട്.  ഇനി ലാനാ, സർഗ്ഗവേദി , വികാരവേദി ഒക്കെ വെറുതെ ഇരിക്കും എന്ന് തോന്നുന്നില്ല.  മറ്റൊരു വിദ്യാധര വേട്ടയ്ക്ക് സമയമായി 
ഒരെഴുത്തുകാരി 2015-09-25 10:10:06
വിദ്യാധരൻ പറഞ്ഞത് ശരിയാണ്.  സ്ത്രീകളെ പെണ്‍ എഴുത്തന്നു പറഞ്ഞു അവഗണിച്ചവരും അതുപോലെ അതിനെക്കുറിച്ച് ക്ഷമാപണത്തോടെ ഒരു വാക്ക് പറയുവാൻ മടികാട്ടിയവരുമാണ്.  ഈ സംഘടനകളിലെ മിക്ക എഴുത്തുകാരും.  കേരളത്തിലെ സംസ്കാരത്തിൽ എഴുതിപോന്നവർക്ക് സ്ത്രീകളുടെ ഉള്ളിലെ  വിചാര വികാരങ്ങളെ ഒരിക്കലും മനസിലാക്കാൻ കഴിഞ്ഞിട്ടില്ല. അവരെ സംബന്ധിച്ചടത്തോളം അടുക്കളിയിലെ പണിയും കുഞ്ഞുങ്ങളെ നോക്കലും മാത്രം.  അത്തരക്കാരായ എഴുത്തുകാരുടെ ചുവടു പിടിച്ച് അമേരിക്കൻ സംഘടനകളും പെണ്‍ എഴുത്ത് എന്ന് വിളിച്ചു കൂവാന തുടങ്ങി.  ഇന്ന് സ്ത്രീകളാൽ വിജയകരമായി  നയിക്കപ്പെടുന്ന വ്യവസായ സ്ഥാപനങ്ങളും ഓഫീസുകളും ഉണ്ടെന്നുള്ളത് അമേരിക്കയിലെ സാഹിത്യകാരന്മാർക്ക് അറിയാവുന്ന സത്യമാണെങ്കിലും അവർ അറിയാത്തവരെപ്പോലെ അഭിനയിക്കുകയാണ്.  മലയാള സാഹിത്യ രചനകളെ വിലയിരുത്തി അവാർഡുകൾ നൽകുമ്പോൾ അതിന്റെ തലപ്പത്ത് യോഗ്യരായ എഴുത്തുകാരികളെ ഇരുത്തെണ്ടാതാണ്. അവർക്ക് രചനയെ വിലയിരുത്തി നിഷ്പക്ഷമായ ഒരു തീരുമാനം എടുക്കാൻ കഴിയും.. ലാനപോലെയുള്ള സംഘടനകൾക്ക് അതിനു കഴിയും എന്ന് തോന്നുന്നില്ല 
വായനക്കാരൻ 2015-09-25 16:19:58
ലാന, വിചാരവേദി, സർഗ്ഗവേദി, അവിടെയുമിവിടെയുമുള്ള മറ്റു സാഹിത്യവേദികൾ മുതലായവയും അമേരിക്കൻ സംസ്കാരിക സംഘടനകളും തമ്മിലെന്താണു വ്യത്യാസം? ഒരു വ്യത്യാസവുമില്ല. എല്ലാം കസേരകൾക്കും ‘പത്രത്തിൽ പടത്തിനും’ വേണ്ടിയുള്ളവയാണ്. തലപ്പത്തുള്ള ആണുങ്ങൾ പേരിനും മാത്രം ഒരു ചെറിയ പദവിയോ ഒരു ‘വിമൻസ് ഫോറമോ’ എല്ലിൻ കഷ്ണം പോലെ പെണ്ണുങ്ങൾക്ക് എറിഞ്ഞു കൊടുക്കും.  
Aniyankunju 2015-09-26 19:06:31
FWD:  ....."സ്ത്രീകളുടെ സാന്നിധ്യത്തെ വെറുക്കുന്ന ഈ സന്യാസിമാരും താലിബാനികളും I S ഭീകരന്മാരും തമ്മിലെന്താണ് വ്യത്യാസം. എല്ലാവരും ഒരേവഴിയിലൂടെയാണ് സഞ്ചരിക്കുന്നത്. ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും ജീവിച്ച കേരളത്തിലാണല്ലോ ഇതെല്ലാം നടക്കുന്നതെന്നോര്‍ക്കുമ്പോള്‍ തലകുനിയുന്നു. തന്റെ അനുഭവത്തെ സ്ത്രീക്കെതിരായ നിലപാട് മാത്രമായി കാണരുത്. എല്ലാം കണ്ടിട്ടും മൗനം പാലിക്കുന്നത് അപകടകരമാണ്- ഇത് പറയുമ്പോള്‍ ശ്രീദേവി S. കര്‍ത്തായുടെ മുഖത്ത് പ്രതിഷേധവും സങ്കടവുമുണ്ട്.

എന്നും സ്ത്രീകള്‍ക്കൊപ്പം നില്‍ക്കുമെന്ന് കരുതിയ സാറാ ജോസഫിന്റെയും കറന്റ് ബുക്സ് അധികൃതരുടെയും നിലപാടാണ് ദുഃഖകരം.മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമിന്റെ പുസ്തകമായ "ട്രാന്‍സന്‍ഡന്‍സ് മൈ സ്പിരിച്വല്‍ എക്സ്പീര്യന്‍സ് വിത്ത് പ്രമുഖ് സ്വാമിജി' എന്ന ഇംഗ്ലീഷ് പുസ്തകം "കാലാതീതം 'എന്ന പേരില്‍ മലയാളത്തിലേക്ക് വിവര്‍ത്തനംചെയ്ത എഴുത്തുകാരിയാണ് ശ്രീദേവി S. കര്‍ത്താ. ശനിയാഴ്ച തൃശൂരില്‍ നടക്കേണ്ട പുസ്തകപ്രകാശനച്ചടങ്ങില്‍ ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തി. ചടങ്ങില്‍ ബ്രഹ്മ വിഹാരിദാസ് സ്വാമി പങ്കെടുക്കുന്നതിനാല്‍ വേദിയില്‍ സ്ത്രീകള്‍ പാടില്ലെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയത്.ഇത് വ്യക്തിപരമായ പ്രശ്നമല്ലെന്ന് ശ്രീദേവി ഉറച്ചുവിശ്വസിക്കുന്നു.

ചില ആത്മീയവാദികള്‍ അവരുടെ പ്രതിലോമനിലപാടുകള്‍ അടിച്ചേല്‍പ്പിക്കുകയാണ്. എഴുത്തുകാരിയെന്ന നിലയ്ക്കുള്ള അവഹേളനത്തെക്കാളുപരി ഒളിഞ്ഞിരിക്കുന്ന അപായസൂചനകളെയാണ് ഭയക്കുന്നത്. പുതുതലമുറ എന്തിനെയൊക്കെയോ ഭയക്കുന്നു. കലാകാരന്മാരും ബുദ്ധിജീവികളും ഇതിനെതിരെ രംഗത്തുവരണം. എഴുത്തുകാരെ പോറ്റുകയും എഴുത്തുകാരാല്‍ പോറ്റപ്പെടുകയുംചെയ്യുന്ന ഒരു പ്രസാധകസ്ഥാപനം ഇതിനെല്ലാം കൂട്ടുനിന്നത് പ്രതിഷേധാര്‍ഹമാണ്.. ചടങ്ങില്‍നിന്ന് മാറിനില്‍ക്കണമെന്ന ലജ്ജാവഹമായ ആവശ്യം സഹപ്രവര്‍ത്തകവഴി തന്നെ അറിയിച്ച അവര്‍ ക്ഷമാപണംപോലും നടത്തിയില്ല. വിവര്‍ത്തക ചടങ്ങില്‍ പങ്കെടുക്കേണ്ടതില്ലെന്ന സാറാ ജോസഫിന്റെ അഭിപ്രായത്തെയും ശ്രീദേവി വിമര്‍ശിച്ചു. എങ്ങനെ ഇത് പറയാന്‍ തോന്നിയെന്നായിരുന്നു ശ്രീദേവിയുടെ പ്രതികരണം.

George V 2015-09-27 11:40:45
അനിയൻ കുഞ്ഞേ ഇതിനൊരു മറുവശം കൂടി ഉണ്ട്. ഈ സ്വാമിമാർ ഒരു പ്രത്യേക വിഭാഗം ആണ്. സ്ത്രീകളും ആയി അടുത്തിടപഴകില്ല എന്നതൊഴിച്ചാൽ വളരെ നല്ല രീതിയിൽ ആത്മീയത കൊണ്ടുനടക്കുന്നവർ ആണ്. അതുകൊണ്ടാണല്ലോ ശ്രീ കലാം വരെ അവരു മായി നല്ല ബന്ദം പുലര്ത്തി ഇരുന്നത്. ത്രിശൂർ സംഭവത്തിൽ അവർ ഒരിക്കലും കുറ്റക്കാരല്ല. അവർ ഒരിക്കലും ആവസ്വപ്പെടാത്ത കാര്യത്തിനു അവരെ തെറി വിളിക്കുന്നതിൽ  കാര്യം ഇല്ല. ശ്രീമതി സാറ ജോസഫ്‌  പറഞ്ഞത് കേട്ടാല കാര്യങ്ങൾ  കൂടുതൽ വ്യക്തം ആകും. സ്ത്രീ കളെ പള്ളിയുടെ യും ചില അമ്പലത്തിന്റെയും ഏഴ് അയലത് അടുപ്പിക്കാത്ത മാന്യൻ മാര് ആണ് ഈ സ്വാമി മാരുടെ പുറത്തു കയറുന്നത്. ദൈവത്തിനു സ്ത്രീ യെ കണ്ടാല സമനില തെറ്റും അപ്പൊ പാവം സ്വാമിമാർ മനപൂര്വം അകന്നു നിക്കുന്നു അത്ര മാത്രം 

Indian 2015-09-27 18:20:13
at the alter or sreekovil, neither women nor outsiders are allowed. But this is a public function and the translator of the book cannot attend is unbelievable. should we support such spirituality? In earlier days, lower castes were pushed away to a distance. what difference is here?
George V 2015-09-27 19:05:59
Dear Indian, ആൽറ്റരയിലും ശ്രീ കോവിലിലും മാത്രം അല്ല സ്തീയെ ഒരു ഭോഗ വസ്തു ആയിട്ടെ വി ബൈബിളും കണ്ടിട്ടുള്ളത്. ഉല്പത്തി മുതൽ നോക്കിയാൽ, വ്യഭിചാരത്തിന് സ്ത്രീയെ മാത്രം കല്ലെറിഞ്ഞു കൊല്ലാൻ ആണ് ബൈബിൾ പറയുന്നത്. 
Anthappan 2015-09-27 20:40:26

Kerala women are the most exploited in USA.   Though majority of them are educated than their husbands, husbands control them with threat, abuse, and beating up.  After having couple of shots of cheap alcohol they go home and vomit profanity.  There is another class make the women weak and they are the priests.   Priests are cunning and they offer men some positions in church like vice president (I am not talking about Joe Biden ) and Secretary (Not John Kerry) and make use of women as their weapon to manipulate the brain of men.  The whole family is taken as slaves and brain wash them to be lazy and depend on the God which the priests even don’t know what the heck it is.  My dear sisters please unshackle you from the chain and rise-up against the egocentric, moronic, idiots those who claim that they are the brilliant and the cream of the society.   You should change the title from ‘misunderstood women ‘to Tigresses of Kerala’ and make these men to wag their tail 

bijuny 2015-09-28 04:54:27
This is called new generation marketing techniques? After all who is this translator Sridevi?
Listen to Sara Joseph, who is telling the truth behind this Swami story.  Poor swamy didn't even know if there was a function like this.  Some lower level employee at DC called and told a white lie to this translator lady to avoid her. She writes herversion on FB for publicity. Then there are people like Indian waiting for these stories... Thats all
Anthappan 2015-09-28 06:40:07
I don't understand why you guys are deviating from the topic.  The topic is how women Malayalam writers are discriminated by the Malayaalee literary organization.  Let us debate on that and it's politics 
വിദ്യാധരൻ 2015-09-28 07:14:52
സാറാ ജോസെഫും കറന്റ് ബുക്സിനെപ്പോലുള്ള അവസരവാദികൾ അമേരിക്കയിലുമുണ്ട്.  ചില സ്ത്രീ എഴുത്തുകാർ ലാനാപോലെയുള്ള സംഘടനകളിൽ ചേർന്ന് നിന്ന് സ്വന്തം പേരും പെരുമയും കാത്തു സൂക്ഷിക്കാൻ ശ്രമിക്കുന്നതിനെ നിരുൽസാഹാപ്പെടുത്തണം എങ്കിൽ , സ്ത്രീകളുടെതായ ഒരു എഴുത്ത് സംഘടന ഉണ്ടാക്കി  എഴുത്തിൽ വാസനയും കഴിവും, അവാർഡു താത്പര്യവും ഇല്ലാത്ത പുരുഷന്മാരെ അതിലേക്ക് ക്ഷണിക്കുക.  ഇപ്പോഴത്തെ ഈ പ്രവണതയുടെ ഗതി തിരിചെങ്കിൽ മാത്രമേ മലയാള സാഹിത്യത്തിനു വളർച്ച ഉണ്ടാകുകയുള്ളൂ.  ഇപ്പോളെ ഇവിടെ ജീവിത ഗന്ധികളായ കഥകളോ കവിതകളോ ജനിക്കാറില്ല.  അമേരിക്കയിലെ വായനക്കാരെ ഒരു വക കളിയാക്കുന്ന മട്ടിലുള്ള കൃതികളാണ് ഒരു ഇളിപ്പും ഇല്ലാതെ പടച്ചു വിട്ടുകൊണ്ടിരിക്കുന്നത്.  ചില മനസിലാകാത്ത കവിത വായിച്ചാൽ, ചില മതിഭ്രമം ബാധിച്ചവർ പുലമ്പുന്നതുപൊലെയാണ്.  ഇത് മനുഷ്യ മനസിനെ ദുഷിപ്പിക്കുകയുള്ള .  ഇത്തരം പ്രവണതകൾക്ക് അറുതി വരുത്തുവാൻ സ്ത്രീകൾ മുന്നോട്ടു വരുമെന്ന് കരതുന്നു 

അവഗണി ച്ചു അവഗണിച്ചു 
അരികിലായ സ്ത്രീകളെ 
ഉണർന്നെണീക്കാൻ സമയമായി കേട്ടിടൂ 
പുരുഷവർഗ്ഗം തീർത്ത വ്യാജ സാഹിത്യം 
അതിനു ചുറ്റും തീർത്ത നേർത്ത കോട്ടകൾ 
അടിച്ചുടക്കാൻ സമയമായി ഉണർന്നിടൂ 
ജന്മസിദ്ധമായ കഴിവിനാൽ 
അനുഗ്രഹീതരായ സ്ത്രീകളെ 
ഒത്തു ചേർന്ന് നിങ്ങൾ നിന്നിടിൽ തകർത്തിടാം 
പുരുഷവർഗ്ഗം തീർത്ത വ്യാജ കോട്ടകൾ 
സാഹിത്യത്തിൻ കോട്ടകൾ. 
Indian 2015-09-28 07:22:03
അമ്മയെ തല്ലിയാലും രണ്ട് പക്ഷം. ഗുജറാത്തി സംസ്‌കാരമൊക്കെ കേരളത്തില്‍ കൊണ്ടുവന്നാല്‍ ഇങ്ങനെ ഇരിക്കും.
വിവരം കുറഞ്ഞ ഉത്തരേന്ത്യാക്കാരെ അനുകരിക്കാനുള്ള ഭ്രമം കേരളത്തിലെ പ്രബുദ്ധരായ ഹിന്ദുക്കള്‍ തള്ളിക്കളയണം.
അതു പോലെ ബൈബിളിനെ ഇവിടെ ഉദ്ധരിച്ചതിന്റെ അര്‍ഥം മനസിലാകുന്നില്ല. അതും ഇതും തമ്മില്‍ എന്തു ബന്ധം? ഓ, നിങ്ങള്‍ അങ്ങനെ കേമന്‍ ചമയണ്ട എന്നു സാരം.
വിദ്യാധരൻ 2015-09-28 07:29:38
സാറാ ജോസെഫും കറന്റ് ബുക്സിനെപ്പോലുള്ള അവസരവാദികൾ അമേരിക്കയിലുമുണ്ട്.  ചില സ്ത്രീ എഴുത്തുകാർ ലാനാപോലെയുള്ള സംഘടനകളിൽ ചേർന്ന് നിന്ന് സ്വന്തം പേരും പെരുമയും കാത്തു സൂക്ഷിക്കാൻ ശ്രമിക്കുന്നതിനെ നിരുൽസാഹാപ്പെടുത്തണം എങ്കിൽ , സ്ത്രീകളുടെതായ ഒരു എഴുത്ത് സംഘടന ഉണ്ടാക്കി  എഴുത്തിൽ വാസനയും കഴിവും, അവാർഡു താത്പര്യവും ഇല്ലാത്ത പുരുഷന്മാരെ അതിലേക്ക് ക്ഷണിക്കുക.  ഇപ്പോഴത്തെ ഈ പ്രവണതയുടെ ഗതി തിരിചെങ്കിൽ മാത്രമേ മലയാള സാഹിത്യത്തിനു വളർച്ച ഉണ്ടാകുകയുള്ളൂ.  ഇപ്പോളെ ഇവിടെ ജീവിത ഗന്ധികളായ കഥകളോ കവിതകളോ ജനിക്കാറില്ല.  അമേരിക്കയിലെ വായനക്കാരെ ഒരു വക കളിയാക്കുന്ന മട്ടിലുള്ള കൃതികളാണ് ഒരു ഇളിപ്പും ഇല്ലാതെ പടച്ചു വിട്ടുകൊണ്ടിരിക്കുന്നത്.  ചില മനസിലാകാത്ത കവിത വായിച്ചാൽ, ചില മതിഭ്രമം ബാധിച്ചവർ പുലമ്പുന്നതുപൊലെയാണ്.  ഇത് മനുഷ്യ മനസിനെ ദുഷിപ്പിക്കുകയുള്ള .  ഇത്തരം പ്രവണതകൾക്ക് അറുതി വരുത്തുവാൻ സ്ത്രീകൾ മുന്നോട്ടു വരുമെന്ന് കരതുന്നു 

അവഗണി ച്ചു അവഗണിച്ചു 
അരികിലായ സ്ത്രീകളെ 
ഉണർന്നെണീക്കാൻ സമയമായി കേട്ടിടൂ 
പുരുഷവർഗ്ഗം തീർത്ത വ്യാജ സാഹിത്യം 
അതിനു ചുറ്റും തീർത്ത നേർത്ത കോട്ടകൾ 
അടിച്ചുടക്കാൻ സമയമായി ഉണർന്നിടൂ 
ജന്മസിദ്ധമായ കഴിവിനാൽ 
അനുഗ്രഹീതരായ സ്ത്രീകളെ 
ഒത്തു ചേർന്ന് നിങ്ങൾ നിന്നിടിൽ തകർത്തിടാം 
പുരുഷവർഗ്ഗം തീർത്ത വ്യാജ കോട്ടകൾ 
സാഹിത്യത്തിൻ കോട്ടകൾ. 
Observer 2015-09-28 08:51:04
 പുരുഷന്മാരാൽ പ്രബലമായ  അമേരിക്കൻ മലയാളി സംഘടനകൾ അമേരിക്കയിലെ സാഹിത്യകാരികളോടും മറ്റു നേതൃത്വ സ്ഥാനങ്ങൾ അലങ്കരിക്കാൻ കഴിവുള്ള (ഇവരിൽ പലരും പല സ്ഥാപനങ്ങളിലും ഉത്തരവാദിത്വം ഉള്ള ജോലി നിർവഹിക്കുന്നവരാണ് എന്ന കാര്യം വിസ്മരിക്കാതിരിക്കുക ) വരോടും കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെങ്കിൽ സ്ത്രീകൾ വിപ്ലവാമ്തകരമായ ചില നടപടികൾ എടുത്തെ മതിയാകു.  ഞാൻ ഇക്കാര്യത്തിൽ വിദ്യാധരനോട് പൂർണ്ണമായി യോചിക്കുന്നു (അദ്ദേഹത്തിൻറെ സ്ത്രീകൾക്കായി എഴുതിയ വിപ്ലവ ഗാനം എനിക്ക് ഇഷ്ടപ്പെട്ടു ) . കേരളത്തിൽ നിന്ന് കാശുമുടക്കി ടിക്കെറ്റെടുത്ത് പല സാഹിത്യകാരന്മാരേം സാഹിത്യകാരികളേം കൊണ്ടുവന്നു ' സാഹിത്യ സർക്കസ് കാണിക്കുന്ന ലാന, വിചാരവേദി, സർഗ്ഗവേദി ഒരിക്കൽപോലും അമേരിക്കയിലെ ഒരു നല്ല എഴുത്ത്കാരനെയോ എഴുത്ത്കാരിയെയോ മറ്റു സ്റ്റെയിട്ടിൽ നിന്ന് വിളിച്ചു വരുത്തി ഈ പ്രുമുഖ സംഘടനകൾ ഒരു വേദി ഒരുക്കി കൊടുക്കാറില്ല.  വായനക്കാരൻ പറഞ്ഞതുപോലെ മാംസം മുഴുവൻ തിന്നതിന് ശേഷം എല്ലിൻ കഷണം എറിഞ്ഞു കൊടുക്കും.   അതിൽ കടിച്ചു കടിച്ചു പല്ല് പൊട്ടി വയസാകുകയല്ല വേണ്ടത്.  ഇവിടെ  അതിനൊക്കെ ഒരു മാറ്റം വന്നെ തീരു. അതിനു നല്ലത് സ്ത്രീകൾ ഒരുമിച്ചു കൂടി  ഒരു സംഘടന ഉണ്ടാക്കി പ്രവർത്തിക്കണം എന്നാണു എന്റെയും അഭിപ്രായം. നിങ്ങളുടെ.  സ്ത്രീകളോട് ഒത്തൊരുമിച്ചു പ്രവര്ത്തിക്കുന്നതിന് തയാറുള്ള അനേകം പുരുഷന്മാർ ഈ നാട്ടിൽ ഉണ്ടെന്നു മനസിലാക്കുക. എത്ര വർഷം ആയി ഓരോ അവന്മാര് തലപ്പത്ത് കേറി ഇരുന്നു സാഹിത്യത്തെ വളർത്താൻ ശ്രമിക്കുന്നു എന്നിട്ട് എന്ത് സംഭവിച്ചു.. ഇവിടെ ഒരു ചുക്കും നടന്നില്ല. പൊട്ടി മുളക്കാൻ വെമ്പുന്ന ഒരു ചെടിയുടെ മുകളിൽ സ്ഥിരം കയറി ഇരുന്നാൽ എന്ത് സംഭവിക്കും? അതാണ്‌ ഇവിടെ സംഭവിചിരിക്കുന്നത് . ഇതിനെ ചോദ്യം ചെയ്ത വിദ്യാധരനെ പ്പോലുള്ള ആനക്കുട്ടികളെ ഒതുക്കി ഇവന്റെയൊക്കെ തൊന്നിയാവാാസം തുടരുക.  കൂടാതെ അവന്റെ ഒക്കെ ശവകുടീരത്തിലെ ശിലയിൽ ' മലയാള സാഹിത്യം എന്നോടോപ്പം മരിക്കുന്നു എന്ന് '  കോറി വായിക്കുക .  'അവഗണിക്കപ്പെട്ട അമേരിക്കയിലെ സാഹിത്യകാരികൾ' എന്ന തലക്കെട്ടിൽ സമയാസമയങ്ങളിൽ രതീദേവിയെപ്പോലെ കരുത്തുള്ള സ്ത്രീകൾ ;ലേഖനങ്ങൾ എഴുതി സഹ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കണം എന്നാണു എന്റെ അഭിപ്രായം.   ഈ ചർച്ചയെ ഇത്രയും സജ്ജീവമാക്കിയ ടോം മാത്യവിനും വിദ്യാധരനും അഭിനന്ദനം 
Mohan Parakovil 2015-09-28 09:21:38
അമേരിക്കൻ മലയാളികളെ കോമാളികൾ എന്ന് നടനും സംവിധായകനുമായ ശ്രീനിവാസാൻ വിളിച്ചത് വെരുതെയല്ലെന്ന് നാട്ടിലിരുന്നു നിങ്ങളുടെ കമന്റുകൾ വായിക്കുന്ന ഞാനും കൂട്ടുകാരും മനസിലാക്കുന്നു. ബുക്കര് പ്രൈസിനു പരിഗണിച്ചു എന്ന് ഒരു എഴുത്തുകാരി അതിനോറ്റ് യാതൊരു ബന്ദവുമില്ലാത്ത കമന്റുകൾ, വിദ്യാധരന്റെ കമന്റുകള്ക്ക് കഴമ്പുണ്ട്. ബാക്കിയൊക്കെ സമയം കൊള്ളികൾ. സ്ത്രീയിൽ എപ്പോഴും പുരുഷന നോക്കുന്നത് അവനു അവളില നിന്നും എന്ത് കിട്ടുമെന്നാണ്. എന്റെ ഒരു കമന്റ് ഇ മലയാളി ഇട്ടിരുന്നില്ല. സത്യം പലപ്പോഴും മറച്ച് വയക്കണമെന്ന് പത്രാധിപര്ക്ക് തോന്നി കാണും. ഇതെങ്കിലും പ്രസിദ്ധീകരിക്കുമെന്ന് കരുതുന്നു. അല്ലെങ്കിലും അമേരിക്കൻ മലയാളിയുടെ മുമ്പില നാട്ടിൽ നിന്നും എഴുതുന്ന ഈ പാവം ആര്.
Women Lib 2015-09-28 10:36:40
മോഹൻ പറക്കൊവിലെന്താ സ്ത്രീകളെക്കുറിച്ച് കരുതിയിരിക്കുന്നത്? ഞങ്ങള് പുരുഷന്മാരെ നോക്കുന്നത് എന്തെങ്കിലും കിട്ടുമെന്ന് വിചാരിച്ചാണോ എന്ന് നിങ്ങൾ എഴുതിയപ്പോൾ സ്ത്രീകളെ അടിച്ചർമത്തുന്ന നിങ്ങളുടെ സ്വഭാവമാണ് നിങ്ങളറിയാതെ തലപൊക്കുന്നത്.  എന്താണ് സ്ത്രീകൾക്ക് കൊടുകാനായി പുരുഷന്മാരുടെ കയ്യിലുള്ളത്?  കേരളത്തിലെ പുരുഷന്മാര് കള്ളവാറ്റും കള്ളടി കൂടാതെ ബലാൽസംഗവും (അതിന് കേരളത്തിലെ രാസ്ത്രിയാക്കാരും മന്ത്രിമാരും മാതൃക ) ബസേൽ കേറാൻ വയ്യ പ്ലെയിനിൽ കേറാൻ വയ്യാ.  ബസേൽ കേറിയാൽ ചന്തിക്കു പിടുത്തം പ്ലെയിനിൽ കേറിയാൽ ഇടയ്ക്കൂടെ വിരലിട്ട് കുത്ത് . ഐസ് ക്രീം വാങ്ങിച്ചു കൊടുത്തും, കൊച്ചു പെണ്‍പിള്ളാരെ കറക്കി അടിച്ചും അവരുടെ ജീവിത കുട്ടിച്ചോറാക്കിയിട്ട് നാട് നീളെ നടന്നു സ്വീകരണം.  ഇവനെഒക്കെ സ്വീകരിച്ചും പൊക്കി കൊണ്ട് നടന്നും കാലം കഴിക്കുന്ന കുറെ അവന്മാര് ഇവിടേം. കുറെ എണ്ണത്തിന് ജോലി ഇല്ലാതെ സ്ഥിരം പ്രസിടണ്ട് , സെക്രട്ടറി, ഖജാന്ജി എന്ന് വേണ്ട കുറെ അങ്ങനെ. ഞങ്ങൾ സ്ത്രീകൾ മാനമായി ജോലി ചെയ്യിതിട്ടു ജീവിക്കുന്നവരാ. അവരെക്കുറിച്ച് വേണ്ടാത്തത് പറഞ്ഞാൽ ചിലപ്പോൾ പല ഭാഗങ്ങളും നഷ്ടം ആകും.  നിങ്ങടെ ഒരു നാടും അവിടുത്തെ കുറെ ഗുണങ്ങളും.  ആണത്വം ഉണ്ടെങ്കിൽ സ്ത്രീകളെക്കുറിച്ച് പറഞ്ഞ  വൃത്തികേടുകൾ പറഞ്ഞു ഒരു പ്രസ്താവന ഇറക്കി കൂടെ ഒരു ഫോട്ടോയും ഇ-മലയാളിയിൽ ഇടുക
John Varghese 2015-09-28 11:13:55
ചന്തിക്ക് പിടിക്കുന്നവരുടെ കയ്യ്‌ നഷ്ടാമാകാം വിരല്കൊണ്ട്  കുത്തുന്നവാന്മാരുടെ  വിരലും ഐസ് ക്രീം തീറ്റക്കാരുടെ നാക്കും . അങ്ങനെയാണെങ്കിൽ ബലാൽസംഘക്കാർക്കോ ?
Prof. Gopinath 2015-09-28 16:48:20
കസേര , അവാർഡ്‌  , ഇതോ ക്കെ  കിട്ടിയാൽ  ഏതു  പെണ്ണും  ആണും 
ഒരു  അനുസരണ യുള്ള  മൃഗത്തെ  പോലെ  വാലാട്ടി  ഇരിക്കും .
ശരിയാ സ്ത്രീകളാണ് ഇവിടെ ഭേദം .
പിന്നെ ലോകം എത്ര മുന്നോട്ടു പോയി എന്ന് പറഞ്ഞാലും സ്ത്രീക ളോ ടുള്ള മെക്കിട്ടു കയറ്റത്തിന് ഒരു കുറവും ഇല്ല. 
എൻറെ വര്ഗ്ഗമാ ണെങ്കിലും പറയാതെ വയ്യ 
ഇവരിൽ ചിലര്‍ എന്ത് ചവറു ആണ് പടച്ചു വിടുന്നത് 
ചുവന്ന  വെള്ളം  ഗ്ലാസിൽ  ഒഴിച്ച്  മൂന്നാമത്തെ  ഐസ്  ക്യു ബ്
വീഴുംപോഴേക്കും  പൂര്ത്തിയാകുന്ന  രചന - അളിഞ്ഞ  അറയ്ക്കുന്ന ഭാഷ .മഹാരഥന് മാരുടെ    എഴുത്ത് .. വായനയുടെ  രുചി  എഴുത്തിന്റെ  നിറത്തിലും  കാണും . 
എന്തായാലും  വിദ്യാധരന്റെ  കടലാവണക്കി   പത്തൽ  പ്രയോഗിച്ചുള്ള ശുദ്ധി കലശം നടക്കട്ടെ . അല്ലെങ്കിൽ  emalayalee   ഒരു  ഗാർബജ്  ട്രക്ക്‌ ആയേനെ 
Anthappan 2015-09-29 06:33:14
There is no reason for a woman to be misunderstood; Without them there is no existence for men

Pretty women wonder where my secret lies.
I'm not cute or built to suit a fashion model's size
But when I start to tell them,
They think I'm telling lies.
I say,It's in the reach of my arms
The span of my hips,
The stride of my step,
The curl of my lips.
I'm a woman
Phenomenally.
Phenomenal woman,That's me.

I walk into a room
Just as cool as you please,
And to a man,
The fellows stand or
Fall down on their knees.
Then they swarm around me,
A hive of honey bees.
I say,It's the fire in my eyes,
And the flash of my teeth,
The swing in my waist,
And the joy in my feet.
I'm a woman
Phenomenally.
Phenomenal woman,That's me.

Men themselves have wondered
What they see in me.
They try so much
But they can't touch
My inner mystery.
When I try to show them
They say they still can't see.
I say,
It's in the arch of my back,
The sun of my smile,
The ride of my breasts,
The grace of my style.
I'm a woman phenomenally.
Phenomenal woman,That's me.

Now you understand
Just why my head's not bowed.
I don't shout or jump about Or have to talk real loud.
When you see me passing
It ought to make you proud.
I say,It's in the click of my heels,
The bend of my hair,
the palm of my hand,
The need of my care,
'Cause I'm a woman Phenomenally.
Phenomenal woman,That's me. 

Phenomenal Woman

Maya Angelou

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക