Image

യോഹന്നാന്‍ ശങ്കരത്തില്‍ ഫോമാ കണ്‍വെന്‍ഷന്‍ കണ്‍വീനര്‍

വിനോദ്‌ കൊണ്ടൂര്‍ ഡേവിഡ്‌ Published on 20 September, 2015
യോഹന്നാന്‍ ശങ്കരത്തില്‍ ഫോമാ കണ്‍വെന്‍ഷന്‍ കണ്‍വീനര്‍
ഫിലാഡല്‍ഫിയ: 2016ല്‍ ഫ്‌ലോറിഡയിലെ മയാമിയിലെ ഡ്യൂവില്‍ ബീച്ച്‌ റിസോര്‍ട്ടില്‍ വച്ചു നടത്തപ്പെടുന്ന ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്‍ ഓഫ്‌ അമേരിക്കാസിന്റെ അന്താരാഷ്ട്ര കണ്‍വെന്‍ഷന്റെ മിഡ്‌ അറ്റ്‌ലാന്റിക്‌ റീജിയണില്‍ നിന്നും കണ്‍വെന്‍ഷന്‍ കണ്‍വീനറായി ഫിലാഡല്‍ഫിയായില്‍ നിന്നുള്ള യോഹന്നാന്‍ ശങ്കരത്തിലിനെ ഫോമാ എക്‌സിക്യുടീവ്‌ കമ്മിറ്റി തിരഞ്ഞെടുത്തു. 1990ല്‍ അമേരിക്കയില്‍ ഐക്യ നാടുകളിലെത്തിയ താന്‍, ആ വര്‍ഷം തന്നെ മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ എന്ന സംഘടനയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. തുടര്‍ന്നു സംഘടനയുടെ പ്രസിഡന്റ്‌, സെക്രട്ടറി, ട്രഷറാര്‍, ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. അവി?ക്ത ഫൊക്കാനയുടെ റീജണല്‍ വൈസ്‌ പ്രസിഡന്റായും യോഹന്നാന്‍ ശങ്കരത്തില്‍ പ്രവര്‍ത്തിച്ചു.

ഫോമാ എന്ന സംഘടനകളുടെ സംഘടന തുടങ്ങിയപ്പോള്‍ 2008ല്‍ ആര്‍ വി പിയും, 2010ല്‍ ഫോമാ വൈസ്‌ പ്രസിഡന്റായും, 2012 ഇലക്ഷന്‍ കമ്മീഷണറായും, 2014 ഫിലാഡല്‍ഫിയ കണ്‍വെന്‍ഷനില്‍ അവാര്‍ഡ്‌ കമ്മിറ്റി ചെയര്‍മാനായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. മയാമി കണ്‍വെന്‍ഷനിലേക്കു കൂടുതല്‍ രജിസ്‌ട്രേഷന്‍ കൊണ്ട്‌ വരാനും, അംഗസംഘടനകളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്നും ഫോമാആര്‍ സി സി പ്രോജക്‌റ്റിനു തന്നാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സംഘടനയുടെ വളര്‍ച്ചയ്‌ക്ക്‌ കൂടുതല്‍ യുവ ജനങ്ങള്‍ സംഘടനാ നേതൃത്വത്തിലേക്കു വരണമെന്നും അദ്ദേഹം പറഞ്ഞു.
യോഹന്നാന്‍ ശങ്കരത്തില്‍ ഫോമാ കണ്‍വെന്‍ഷന്‍ കണ്‍വീനര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക