Image

ചില്ലു കൂട്ടിലേക്ക്‌ ഒരു യാത്ര ! (കവിത: ഗീത രാജന്‍)

Published on 23 September, 2015
ചില്ലു കൂട്ടിലേക്ക്‌ ഒരു യാത്ര ! (കവിത: ഗീത രാജന്‍)
ഒരാകാശത്തെ ശൂന്യതയിലേക്ക്‌
തള്ളിയിടുന്നു ചിറകൊടിഞ്ഞു
ജീവനറ്റു പോയൊരു പക്ഷി !
കാണാമറയത്തെ കയങ്ങളില്‍
മുങ്ങി തപ്പുന്നു കൈവിട്ടു
പോയ പ്രാണനെ !

എരിഞ്ഞു തീര്‍ന്നൊരു
ചിതയുടെ ചൂട്‌ പകര്‍ന്ന നീറ്റല്‍
കാര്‍ന്നു തിന്നും മനസ്സുമായ്‌
തേടുന്നു ഒരിറ്റു ജീവനീരിനായ്‌
അണക്കുവാന്‍ ഈ കനലുകളിത്തിരി!!

പുണരുവാന്‍ ആയുന്ന കൈകള്‍ക്ക്‌
കണ്ണീരിന്‍ കിടക്ക വിരിക്കുന്നു
നിലാവ്‌ വലിച്ചെറിഞ്ഞ രാവുകള്‍ !
തൊണ്ടയോളം എത്തിയൊരു
തേങ്ങല്‍ ഉള്ളിലേക്ക്‌ വലിച്ചെടുത്തു
കുഴിച്ചു മൂടുന്ന നൊമ്പരം !

കൈവിട്ടു പോയ കരുതല്‍
വീണു പോയ ചുഴിയില്‍
പിടക്കുന്ന ജീവചക്രം !
യാത്രയില്‍ തളച്ചിട്ടൊരു
ചില്ലുകൂട്ടിനുള്ളില്‍, ഒന്നുമറിയാതെ
ചിരിക്കുന്നു നീയിപ്പോഴും!
ചില്ലു കൂട്ടിലേക്ക്‌ ഒരു യാത്ര ! (കവിത: ഗീത രാജന്‍)
Join WhatsApp News
വായനക്കാരൻ 2015-09-29 08:05:58
വികാര തീവ്രത മുറ്റിനിൽക്കുന്ന, വിതുമ്പുന്ന, വരികൾ. മനോഹരം!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക