Image

മുല്ലപ്പെരിയാറില്‍ അണഞ്ഞുപോയ സമരാഗ്‌നി ആളികത്തിക്കാന്‍ സൗത്തെന്‍ഡില്‍ നിന്നും ഒരു തീജ്വാല

ജോസ്‌ കുമ്പിളുവേലില്‍ Published on 14 January, 2012
മുല്ലപ്പെരിയാറില്‍ അണഞ്ഞുപോയ സമരാഗ്‌നി ആളികത്തിക്കാന്‍ സൗത്തെന്‍ഡില്‍ നിന്നും ഒരു തീജ്വാല
സൗത്തെന്റ്‌ ഓണ്‍ സീ: സൗത്തെന്റ്‌ മലയാളി അസോസിയേഷന്റെ ക്രിസ്‌മസ്‌ പുതുവത്സര ആഘോഷങ്ങള്‍ ജനുവരി 14ന്‌ (ശനി) ഈസ്റ്റ്‌വുഡ്‌ കമ്യൂണിറ്റി സെന്ററില്‍ നടക്കും. വൈകുന്നേരം നാലിന്‌ ആരംഭിക്കുന്ന കലാപരിപാടികള്‍ രാത്രി ഒമ്പതിനു നടക്കുന്ന വിഭവസമൃദ്ധമായ ക്രിസ്‌തുമസ്‌ ഡിന്നറോടെ സമാപിക്കും.

സൗത്തെന്റ്‌ മലയാളി അസോസിയേഷന്‍ എന്നും യുകെ മലയാളികള്‍ക്ക്‌ കലയുടെ ഒരു വേറിട്ട അനുഭവമാണ്‌ കാഴ്‌ച വെക്കാറുള്ളത്‌. ഇന്ന്‌ ലോകത്ത്‌ മലയാളി എവിടെയൊക്കെ ഉണ്‌ടേണ്‌ടാ അവിടെയൊക്കെ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം മുല്ലപ്പെരിയാര്‍ ആണെന്നതില്‍ ആര്‍ക്കും തര്‍ക്കം ഉണ്‌ടണ്‌ടാകില്ല. മുല്ലപ്പെരിയാര്‍ വിഷയം മലയാളിയുടെ ജീവിതത്തിന്റെ തന്നെ ഭാഗമായിരിക്കുന്നു. ദിനംപ്രതി മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി കേള്‍ക്കുന്ന വാര്‍ത്തകള്‍ കുറച്ചൊന്നുമല്ല മലയാളികളെ ആശങ്കപ്പെടുത്തുന്നത്‌.

തണുത്തുപോയ മുല്ലപ്പെരിയാര്‍ വിഷയം വീണ്‌ടണ്‌ടും ആളിക്കത്തിക്കാന്‍ കനേഷ്യസ്‌ അത്തിപ്പൊഴിയില്‍ തന്റെ തൂലിക പടവാളാക്കുകയാണ്‌ മുല്ലപ്പെരിയാറിന്റെ തീരത്ത്‌ എന്ന നാടകത്തിലൂടെ. മുല്ലപ്പെരിയാറിന്റെ തീരത്ത്‌ താമസിക്കുന്ന ഇടുക്കി നിവാസികളുടെ ഹൃദയവികാരങ്ങളില്‍ ചാലിച്ചെഴുതിയ ഈ ലഘുനാടകം മലയാളികളുടെ മനസ്സില്‍ ഒരു നീറ്റലായി മാറും എന്നതില്‍ യാതൊരു സംശയവുമില്ല. കാരണം ഇത്‌ നമ്മുടെ കഥയാണ്‌ ചോരയും നീരും വിയര്‍പ്പാക്കി നമ്മുടെ പൂര്‍വികന്മാര്‍ വളര്‍ത്തിയെടുത്ത മണ്ണ്‌ ഒലിച്ചു പോകുമെന്ന്‌ അറിയുമ്പോള്‍ ആരാണ്‌ സഹിക്കുക.

അത്തിപ്പൊഴിയുടെ രചനാവൈഭവവും പ്രതിഭാ സമ്പന്നരായ സംഗീത സംവിധായകന്‍ അഭിലാഷ്‌ എബ്രഹാമിന്റെ സംഗീതവും ഒത്തുചേരുമ്പോള്‍ മുല്ലപ്പെരിയാറിന്റെ തീരത്ത്‌ എന്ന നാടകം ഒരു മനോഹര സൃഷ്ടിയായി മാറുകയാണ്‌. സൗത്തെന്‍ഡിലെ ഉജ്വല കലാകാരന്മാര്‍ ഈ നാടകത്തിന്റെ വിജയത്തിനായുള്ള കഠിന പ്രയത്‌നത്തിലാണ്‌.

പതിവ്‌ ക്രിസ്‌മസ്‌ പരിപാടികളായ കരോള്‍ സംഗീതവും നേറ്റിവിറ്റിയും വനിതകള്‍ അവതരിപ്പിക്കുന്ന ഫാഷന്‍ ഷോയും ഉള്‍പ്പെടെ അമ്പലധികം കലാകാരന്മാരും കലാകാരികളും വേദിയില്‍ നിറഞ്ഞാടുമ്പോള്‍ നാല്‌ മണിക്കൂര്‍ നീളുന്ന ഒരു കലാ സന്ധ്യയായി മാറുമെന്നതില്‍ സംശയമില്ല.

ഇതോടൊപ്പം ടോള്‍വര്‍ത്തില്‍ നിന്നുള്ള ജോയ്‌ തോമസ്‌ അഭിലാഷ്‌ കൂട്ടുകെട്ടിന്റെ വയലിന്‍ ഡ്രം സോളോയും, പ്രശസ്‌ത നര്‍ത്തകിയും കൊറിയോഗ്രാഫറുമായ ഡാന്‍സ്‌ ടീച്ചര്‍ ചിത്രാലക്ഷ്‌മിയുടെ നേതൃത്വത്തില്‍ എസ്‌എംഎയുടെ കലാപ്രതിഭകളും കലാതിലകങ്ങളും വേദിയില്‍ നിരഞ്ഞാടും. എല്ലാവരെയും സൗത്തെന്‍ഡ്‌ മലയാളി അസോസിയേഷന്‍ ക്രിസ്‌തുമസ്‌ പുതുവത്സര ആഘോഷങ്ങളിലേക്ക്‌ ഹൃദയപൂര്‍വം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
മുല്ലപ്പെരിയാറില്‍ അണഞ്ഞുപോയ സമരാഗ്‌നി ആളികത്തിക്കാന്‍ സൗത്തെന്‍ഡില്‍ നിന്നും ഒരു തീജ്വാല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക