Image

കൊടികുന്നില്‍ സുരേഷ്‌ എംപിക്കും പ്രൊഫ. ബാല്‍ചന്ദ്ര മുങ്കെക്കര്‍ എംപി ക്കും സ്വീകരണം നല്‌കി

Published on 27 September, 2015
കൊടികുന്നില്‍ സുരേഷ്‌ എംപിക്കും പ്രൊഫ. ബാല്‍ചന്ദ്ര മുങ്കെക്കര്‍ എംപി ക്കും സ്വീകരണം നല്‌കി

ന്യൂയോര്‍ക്ക്‌:  കോണ്‍ഗ്രസ്‌ പാര്‍ലിമെന്റ റി പാര്ടി സെക്രട്ടറി കൊടികുന്നില്‍ സുരേഷ് എം പിക്കും, മുംബൈ യൂണി വാഴ്‌സിറ്റി വൈസ് ചാന്‌സലറായിരുന്ന പ്രൊഫ. ബാലചന്ദ്ര മുങ്കെക്കര്‍ എം പി ക്കും, ഐ എന്‍ ഓ സി കേരളാ ചാപ്റ്റര്‍ (ഓ ഐ സി സി ) ന്യൂ യോര്‍ക്കില്‍ ഊഷ്മളമായ സ്വീകരണം നല്കി.
സ്വാതന്ത്ര സമരം തുടങ്ങി കോണ്‍ഗ്രസ് നേത്രുത്വത്തിലൂടെ ഇന്ത്യ കൈവരിച്ച വന്‍ നേട്ടങ്ങള്‍ ഇന്ത്യയെ ലോക ശക്തിയാക്കി മാറ്റിയെന്നു കൊടിക്കുന്നില്‍ സുരേഷ് എം പി വ്യക്തമാക്കി. ഐ എന്‍ ഓ സി യുടെ കേരളാ ചാപ്റ്റര്‍ നേതൃത്വത്തെ അദ്ദേഹം അഭിനന്ദിച്ചു.

ഭാരതത്തിന്റെ വളര്‍ച്ചക്ക് സുശക്തമായ അടിത്തറയാണ് പ്ലാനിംഗ് കമ്മിഷനിലൂടെ കോണ്‍ഗ്രസ്‌  വിഭാവനം ചെയ്തതെന്ന് പ്രമുഖ സാമ്പത്തിക കാര്യ വിദഗ്ദനും, മുന് പ്ലാനിഗ് കമ്മീഷന്‍ അംഗവുമായിരുന്ന പ്രൊഫ. ബാല്‍ചന്ദ്ര മുങ്കെക്കര് ‍എം പി പ്രസ്താവിച്ചു. ഇപ്പോഴത്തെ ഭരണത്തിനു കീഴില്‍ പ്ലാനിംഗ് കമ്മീഷന്‍ ഇല്ലാതാക്കിയതും വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്ക്ക് പുനര് നാമകരണം ചെയ്തതും ഒക്കെ ഇന്ത്യയുടെ വളര്ച്ചയ്ക്ക് സഹായകമല്ലെന്നു മുങ്കെക്കര്‍ വ്യക്തമാക്കി. മതേതരത്വം ജനാധിപത്യത്തിന്റെ നിലനില്പ്പിനു ആവശ്യമാണ് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ മതേതരത്വത്തിനു നേരേ വെല്ലു വിളി ഉയര്‍ന്നിരിക്കുകയാണ്. എല്ലാ ജാതി മതസ്ഥരും ഒത്തു ചേര്‍ന്ന് വസിക്കുന്ന ഭാരതത്തിന്റെ ഐക്യം പരമപ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


യോഗത്തില്‍ ഐ എന്‍ ഓ സി കേരളാ ചാപ്റ്റര്‍ (ഓ ഐ സി സി നോര്ത്ത് അമേരിക്കാ ) ചെയര്‍മാന്‍ തോമസ് റ്റി ഉമ്മന്‍ അധ്യക്ഷത വഹിച്ചു. ചാപ്റ്റര്‍ പ്രസിഡന്റ് ആര്‍ ജയചന്ദ്രന്‍ വിശിഷ്ടാതിഥി കളെ സ്വാഗതം ചെയ്തു പ്രസംഗിച്ചു. ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി യു എ നസീര്‍ കൊടിക്കുന്നില്‍ സുരേഷ് എം പി യെ യും ഐ എന്‍ ഓ സി നാഷണല്‍ ചെയര്‍മാന്‍ ജോര്ജ് എബ്രഹാം പ്രൊഫ. ബാല്‍ചന്ദ്ര മുങ്കെക്കറെയും സദസ്സിനു പരിചയപ്പെടുത്തി. ജയ ഹിന്ദ് ടി വി ഡയറക്ടര്‍ പി എ അബൂബക്കര്‍ , ഐ എന്‍ ഓ സി നാഷണല്‍ ജനറല്‍ സെക്രട്ടറി ഹര്ബചന്‍ സിംഗ്, ലീഗല്‍ അഡ്വൈസര്‍ വിനോദ് കേയാര്‌ക്കെ എന്നിവര് സന്തൂര്‍ റെസ്‌റ്റൊറന്റില്‍ കൂടിയ സ്വീകരണ ചടങ്ങില്‍ പ്രസംഗിച്ചു.

 

വൈസ് പ്രസിഡന്റ് മൊഹിന്ദെര്‍ സിംഗ് ഗില്‍സിയാന്‍, നാഷണല്‍ ട്രഷറാര്‍ ജോസ് ചാരുംമൂട്, കേരളാ ചാപ്റ്റര്‍ വനിതാ ഫോറം ചെയര്‍ ലീലാ മാരെട്ട് , ചാപ്റ്റര്‍ ട്രഷറാര്‍ ജോസ് തെക്കേടം, വൈസ് പ്രസിഡന്റ് വര്‍ഗീസ് തെക്കേക്കര, കേരളാ ചാപ്റ്ററിന്റെ ന്യൂ യോര്ക്കിലെ പ്രസിഡണ്ട് ഡോ . ജോസ് കാനാട്ട്, റ്റി എസ് ചാക്കോ, വിമെന്‌സ് ഫോറം ചെയര്‍ മാലിനി ഷാ, ഹരിയാന ചാപ്റ്ററിന്റെ സ്വരണ്‍ സിംഗ്, കെ .ജി. സഹൃദയന്‍, സ്വര്‍ണകുമാര്‍ മാധവന്‍ , ജേക്കബ് എബ്രഹാം (ഹെട്ജ് ബ്രോക്കറേജ്), നാസ്സു കൌണ്ടി ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷണര്‍ ജോര്ജ് തോമസ് , ലോണാ എബ്രഹാം, പാസ്റ്റര്‍ വില്‍സണ്‍ ജോസ്, തുടങ്ങിയവര്‍ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിച്ചു.


ചടങ്ങില്‍ വച്ച് ഓ ഐ സി സി നോര്ത്ത് അമേരിക്കയുടെ (ഐ എന്‍ ഓ സി കേരളാ ചാപ്റ്റര്‍) പ്രവര്ത്തനോല്‍ഘാടനം നിലവിളക്ക് കൊളുത്തി നിര്‍വഹിക്കപ്പെട്ടു. കേരളാ ചാപ്റ്ററിന്റെ ന്യൂ യോര്‍ക്ക് ഘടകം പ്രസിഡണ്ടായി നിയോഗിക്കപ്പെട്ട ഡോ. ജോസ് കാനാട്ടിനെ കൊടിക്കുന്നില്‍ സുരേഷ് എം പി ഷാള്‍ അണിയിച്ച് അഭിനന്ദിച്ചു. ട്രഷറാര്‍ ജോസ് തെക്കേടം കൃതജ്ഞത രേഖപ്പെടുത്തി.

കൊടികുന്നില്‍ സുരേഷ്‌ എംപിക്കും പ്രൊഫ. ബാല്‍ചന്ദ്ര മുങ്കെക്കര്‍ എംപി ക്കും സ്വീകരണം നല്‌കി
Join WhatsApp News
Vayanakkaran 2015-09-27 11:48:20
Fun... Fun... Fun..."Pattiude Vaal Ethra Kuzhlil Ettalum Valanjirikkum"   Enna Thallrutha Ammava Naan Nannavulla.   Any use for any body? Just waste of time and energy, toll money. Some benefit for visiting so called dignatory. Same repetition of speech & photos.   God... Good.. Go on...
കാവൽ നായ് 2015-09-27 12:33:37
എന്തിനാ ചേട്ടാ ഞങ്ങളെ ചീത്തവിളിക്കുന്നെ.  ഞങ്ങളുടെ ഡി എൻ എ യിൽ എഴുതി വച്ചിട്ടുല്ലാതാണ് ഞങ്ങളുടെ വാല് വളഞ്ഞിരിക്കണം എന്ന്. പിന്നെ അതെന്തിനാ കുഴലിൽ ഇട്ടു നേരെ ആക്കാൻ ശ്രമിക്കുന്നത്.  ഞങ്ങൾ എന്നും നിങ്ങളോട് ആത്മാർത്തത കാണിചിട്ടുള്ളവരാ അത് വീണ്ടും ഉറപ്പ് തരുന്നു 

ബൗ ബൗ ബൗ ബൗ  ബൗൗൗൗഊൗൗ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക