Image

ഓട്ടം തുള്ളിലിലൂടെ റോഡ് സുരക്ഷാസന്ദേശം

ബഷീര്‍ അഹമ്മദ് Published on 28 September, 2015
ഓട്ടം തുള്ളിലിലൂടെ റോഡ് സുരക്ഷാസന്ദേശം
കോഴിക്കോട്: ഓട്ടം തുള്ളലിലൂടെ റോഡ് സുരക്ഷാസന്ദേശത്തിനു തുടക്കമായി. “നമുക്കായ് നമ്മുടെ റോഡുകള്‍ സുരക്ഷിതമാക്കാം” എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചായിരുന്നു സ്‌കൂള്‍ കുട്ടികള്‍ക്കുവേണ്ടി ബോധവത്കരണ പരിപാടികള്‍ നടത്തിയത്.

കോഴിക്കോട് ജില്ലയിലെ നടക്കാവ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ മേരിക്കുന്ന് ഗവ.ഹയര്‍സെക്കന്ററി കൊടുവള്ളി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍, ഗവ.താമരശ്ശേരി ഹൈസ്‌കൂള്‍ തുടങ്ങി പരിപാടികള്‍ അവതരിപ്പിച്ചു.

റോഡ് സേഫ്റ്റി അതോറിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ സുരക്ഷാസന്ദേശ ഓട്ടംതുള്ളല്‍ അവതരിപ്പിച്ചത് തിരുവനന്തപുരം ഹോമിയോ മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ എംവി അജിത് കുമാറാണ്. 30 മിനിറ്റ് നീണ്ടുനിന്ന ഓട്ടം തുള്ളല്‍ സന്ദേശം അദ്ദേഹം തന്നെയാണ് നര്‍മ്മം കലര്‍ന്ന രീതിയില്‍ ചിട്ടപ്പെടുത്തിയത്. സംസ്ഥാനത്ത് എഴുപത്തിയാറ് സ്‌കൂളുകളില്‍ സംഘം പരിപാടി അവതരിപ്പിക്കും. മോട്ടോര്‍ വെഹിക്കില്‍ സി.ഐ.ബി.സുരേഷ്, എ.വി.കോശി, ഗീതാനായര്‍, പോള്‍ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.


ഓട്ടം തുള്ളിലിലൂടെ റോഡ് സുരക്ഷാസന്ദേശംഓട്ടം തുള്ളിലിലൂടെ റോഡ് സുരക്ഷാസന്ദേശംഓട്ടം തുള്ളിലിലൂടെ റോഡ് സുരക്ഷാസന്ദേശംഓട്ടം തുള്ളിലിലൂടെ റോഡ് സുരക്ഷാസന്ദേശം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക