Image

കടല്‍ഗര്‍ഭപാത്രങ്ങള്‍!!! (കവിത: സോയ)

Published on 27 September, 2015
കടല്‍ഗര്‍ഭപാത്രങ്ങള്‍!!! (കവിത: സോയ)
മുന്നോട്ടു നടക്കുക
നിന്റെ കാലടികളെ
പിന്തുടര്‍ന്നു പിന്നാലെ
ഞാനും വരാം..
പാദസ്‌പര്‍ശ്ശനത്തില്‍
നാണിച്ചു
മണല്‍ത്തരികള്‍
പൂഴിഗര്‍ത്തങ്ങളിലേക്കു
മുങ്ങാംകുഴിയിടുന്നു...
തിരകള്‍ മായ്‌ക്കാത്ത
പഞ്ചാരതരികളിലൂടെ
നിഴല്‍രൂപങ്ങളെ ചുംബിച്ച്‌
ചക്രവാകങ്ങളില്‍
ഓടി ഒളിക്കുന്നതാ സൂര്യനും
ധരയുടെ
സ്‌പന്ദനങ്ങള്‍ക്കൊത്തു
മോഹിനീഭാവവുമായ്‌
ചടുലന്ര്യത്തവുമായ്‌
കടല്‍തിരകളും
നിന്‍ നിഴലില്‍ മറഞ്ഞു ഞാനും
പ്രണയത്തിന്റെ
അന്തര്‍സ്സീമകള്‍ തേടുന്നു.
ആര്‍ത്തിരമ്പി പെയ്യുന്ന
കടല്‍മഴയില്‍ കുളിച്ചു
ഈറനണിഞ്ഞു
സായംസന്ധ്യയുടെ
സ്വര്‍ണനിറം
ഉരുക്കിയെടുത്ത
താലിയണിഞ്ഞു
അസ്‌തമനാര്‍ക്കന്റെ
കുംങ്കുമചെപ്പില്‍
നിന്നൊരു നുള്ളുസിന്ദൂരം
സീമന്തരേഖയില്‍ ചാര്‍ത്തി
നക്ഷത്രചിമ്മിനിവെട്ടത്തെ
അഗ്‌നിസാക്ഷിയാക്കി
സദാചാരങ്ങളെ മറന്ന്‌
ഒന്നായിത്തീരാം..
ഉപ്പുനീര്‍ക്കണമെത്തയില്‍
ഇണചേര്‍ന്നുറങ്ങി
നമുക്കി കടലിന്‍
ഗര്‍ഭപാത്രതില്‍
കടലമ്മയുടെ
പൊക്കിള്‍കൊടിനാമ്പിലെ
തിരമാലകുഞ്ഞുങ്ങളായ്‌
പുനര്‍ജ്ജനിച്ചീ
തീരമണയാം!!
കടല്‍ഗര്‍ഭപാത്രങ്ങള്‍!!! (കവിത: സോയ)
Join WhatsApp News
വായനക്കാരൻ 2015-09-28 19:20:20
കുറെ ബിംബങ്ങളെ ഭംഗിയായി സമന്വയിപ്പിച്ചിരിക്കുന്നു. സോയയുടെ മറ്റു കവിതകളെക്കാൾ ഇത് ഒരു പടി മുന്നോട്ട് നിൽക്കുന്നു.
വിദ്യാധരൻ 2015-09-29 07:12:50
ബിംബങ്ങളെ എടുത്തുമാറ്റി ഞാൻ 
മണൽതരികളെ നോക്കി 
ഏതോ കമിതാക്കളുടെ 
കേളികളിൽ 
ചവിട്ടി ആഴ്ത്തപ്പെട്ട 
പഞ്ചാരത്തരികൾ.
അവരുടെ തേങ്ങലുകൾ 
കവികളും കവയത്രികളും
പറയാത്ത  മറ്റൊരു കഥ പറഞ്ഞു 
"ഞങ്ങൾ ജനിച്ചപ്പോൾ 
ഞങ്ങൾക്ക് മണ്ണിന്റെ നിറമായിരുന്നു 
കടലിന്റെ വികാര തരംഗങ്ങളുടെ 
ആവേശമാർന്ന ചുംമ്പനത്തിൽ 
ഞങ്ങളുടെ പിംഗല വർണ്ണം നഷ്ടമായി 
ഞങ്ങൾ പഞ്ചാരത്തരികളായി,
കാമുകനായ കടലിന്റെ 
തലോടലുകളും കോപവും ഏറ്റുവാങ്ങി.
എത്ര ഇളകി മറിഞ്ഞാലും 
ഞങ്ങളുടെ പഞ്ചാര  സ്പർശം ഏറ്റു 
അവൻ അടങ്ങും 
ഒരു ഇണ ചേരലിന് ശേഷം 
തളർന്നുറങ്ങുന്ന പുരുഷ കേസരികളെ പ്പോലെ.
പടിഞ്ഞാറൻ ചക്രവാളത്തിൽ 
നിങ്ങൾ കാണുന്ന ചുവപ്പും കറപ്പും 
കമിതാക്കളുടെ പ്രണയം വാരിവിതറുന്ന 
കുങ്കുമത്തിന്റെ ചോപ്പല്ല.അവരുടെ 
കാമാകേളിയിൽ ചവിട്ടി 
അരക്കപ്പെടുമ്പോൾ ഞങ്ങളിൽ 
ഉണ്ടാകുന്ന കൊപത്തിന്റെയും 
ദുഖത്തിന്റെയും നിഴലാണ്.
സൂര്യൻ അസ്തമിക്കും 
കമിതാക്കൾ വിടവാങ്ങും 
ഞങളുടെ കാമുകനായ 
കടൽ പ്രേമ സല്ലാപത്തിനായി 
എത്തും.  ' ഹോ ! ചിന്തിക്കാൻ പോലും 
കഴിയുന്നില്ല 
"തെറ്റ് ധരിക്കപ്പെട്ട സ്ത്രീയുടെ '
ശാപാവസ്ഥപോലെ 
അവന്റെ നീരസങ്ങൾക്കും 
താടനങ്ങൾക്കും വിധീപ്പെടുമ്പോൾ 
നിങ്ങൾ കേൾക്കുന്ന ഇരമ്പൽ 
കവികളും കവിയിത്രികളും 
പറയാൻ മടിക്കുന്ന മറ്റൊരു കഥയാണ്.
കമിതാക്കളുടെ കാമകേളികളിൽ 
ചവിട്ടിഅരയ്ക്കപ്പെട്ട 
പഞ്ചാരമണലിന്റെ കഥ "

 
critic 2015-09-29 08:01:05
നഴ്‌സുമാരെ വിമര്‍ശിക്കാമോ? അതോ അവര്‍ വിമര്‍ശനത്തിനതീതരായ വിശുദ്ധ പശുക്കളോ? എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തില്‍ കൈ കടത്താന്‍ ആരെയെങ്കിലും അനുവദിക്കാമോ? വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ ചിലര്‍ നടത്തിയ കളികള്‍ക്ക് നഴ്‌സുമാര്‍ നിന്നു കൊടുക്കാമോ?
വിദ്യാധരന്‍ മാഷ് എന്തു പറയുന്നു?
വിദ്യാധരൻ 2015-09-29 09:02:47
ഒരു കൃഷിക്കാരൻ   മണ്ണ് ഒരുക്കി ഭൂമിയെ ഫലഭൂയിഷ്ടമാക്കുന്നതുപോലെ ഒരു സ്ത്രീയെ പ്രുഷനും പുരുഷനെ സ്ത്രീക്കും പരസ്പരം പ്രയോചനകരമാക്കി മാറ്റാൻ കഴിയും.  പുരുഷൻ എത്ര മദയാനയായാലും കവി പറഞ്ഞത് പോലെ 
' പിച്ചള ചങ്ങലക്കൊണ്ടൊരാൾ കെട്ടാത്ത 
മെച്ചമേറും മദമാം മദയാനയെ 
പിച്ചക പൂങ്കഴൽ നാരുകൊണ്ടൊരു 
കൊച്ചൊരു നാരിയാൾ കേട്ടുമേ "

എഴുത്തുകാരൻ/കാരി  അവന്റെ കൃതി എഴുതി പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ അത് വായനക്കാരന്റെ സ്വന്തം. വായനക്കാരന്റെ വിമർശനങ്ങളും ഭർത്സനങ്ങളും കേട്ട്  വേണ്ട തിരുത്തുകൾ വരുത്തി  എഴുത്ത്    തുടരുകയോ നിറുത്തുകയോ ചെയ്യേണ്ടത് അവരുടെ ഉത്തരവാധിത്വം. 
Thomas. (RN) 2015-09-29 11:15:15
നെഴ്സുമാരെ കുറ്റം പറഞ്ഞു പറഞ്ഞു ഞാനൊരു നഴ്സായി. ഇപ്പോൾ ഒരു കാര്യം എനിക്ക് മനസിലായി. ഒരു ജോലിയും ഒരാളെ ചീത്തയാക്കുന്നില്ല.  ചീത്തയായ മാനസാന് എല്ലാത്തിനും കാരണം.  ഇന്ന് എന്റെ മനസ്സ് ബാഹ്യ ശ്കതികളുടെ വിലക്കുകൾ ഇല്ലാതെ എന്റെ നിയന്ത്രണത്തിലാണ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക