Image

ഈ നായ്‌ക്കളുടെ ലോകം (ഏബ്രഹാം തെക്കേമുറി)

Published on 28 September, 2015
ഈ നായ്‌ക്കളുടെ ലോകം (ഏബ്രഹാം തെക്കേമുറി)
എഴുത്തുകാരന്റെ ദീര്‍ഘവീക്‌ഷണം സമൂഹത്തോടുള്ള മുന്നറിയിപ്പാണ്‌. നിര്‍ഭാഗ്യമെന്നു പറയട്ടെ, മലയാളിയുടെ മുന്നില്‍ എല്ലാം ഇന്ന്‌ `കന്നിന്‍പിറകില്‍ അമരകോശം' വായിക്കും പോലെയാണ്‌. എഴുത്തുകാരന്‍ ആയുധം വച്ച്‌ കീഴടങ്ങിയിരിക്കുന്നു. പകരം ചില പാണന്മാര്‍ മുഖസ്‌തുതി മാത്രം എഴുതി (പാടി) വിലസുന്നു.
കാക്കനാടന്റെ ഒരു പ്രശസ്‌ത നോവലാണ്‌ `ഈ നായ്‌ക്കളുടെ ലോകം'. മനുഷ്യന്‍ നായ്‌ക്കളേപ്പോലെ ഇണചേര്‍ന്ന്‌ ജീവിക്കുന്ന ഒരു സമൂഹത്തിന്റെ ദുരന്തമാണ്‌ ഇതിലെ പ്രമേയം. എന്തുമാകട്ടെ കേരളം ഇന്ന്‌ `നായ്‌ക്കളുടെ ലോക'മായിരിക്കുന്നു.

ഗോഡ്‌സ്‌ ഓണ്‍ കണ്‍ട്രി എത്രയോ നല്ല വിശുദ്‌ധ പദം!. ദൈവശാപം ഒരു ജനതയുടെമേല്‍ വന്നു ഭവിച്ചപ്പോള്‍ ഇന്നത്‌ `ഡോഗ്‌സ്‌ ഓണ്‍ കണ്‍ട്രി'യായി മാറി.

`ഈശ്വരനെ ഏറ്റവും അവഹേളിക്കുന്ന ആത്‌മീയ തെമ്മാടിത്തരം ആണ്‌ ഇന്നത്തെ കേരളത്തിന്റെ മുഖമുദ്ര. സാധാരണക്കാരന്റെ ജീവിതം ദുസഹമാക്കുന്ന രാഷ്‌ട്രീയ കണ്ണട്ടകളും ആത്‌മീയ വ്യഭിചാരികളുമേ നിങ്ങള്‍ക്കയ്യോ കഷ്‌ടം!

ലോകം കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവുംനികൃഷ്‌ടമായ മരണമാണ്‌ പേവിഷബാധ. മൃഗമായാലും മനുഷ്യനായാലും . ഇതു തിരിച്ചറിയാതെ മണിമകുടങ്ങളില്‍ വസിക്കയും വലിയ വാഹനങ്ങളില്‍ മാത്രം യാത്ര ചെയ്യുകയും ചെയ്യുന്ന കേരളത്തിലെ അധികാരികള്‍ സാധുക്കളിന്‍ മേല്‍ കാട്ടുന്ന അനീതി എത്ര ഭയങ്കരം?. തെരുവുനായ്‌ക്കളുടെ കൂട്ടാളികളായി ഇരുകാലി നായ്‌ക്കളും കേരളത്തില്‍ പിറന്നിരിക്കുന്നു. `ആനപ്പുറത്തിരിക്കുന്നവനെ പട്ടി കടിക്കില്ല'യെന്ന്‌ അഹങ്കരിക്കേണ്ട, അടുത്ത ജന്മത്തില്‍ നീ പട്ടിയായി പിറക്കും സുഹൃത്തേ.!

പ്രവാസലോകത്ത്‌ സൈ്വരജീവിതം നയിക്കുന്ന മലയാളിസഹോദരങ്ങളേ! നിങ്ങള്‍ വസിക്കുന്ന നാട്ടില്‍ ഈ വിഷയങ്ങില്‍ ഭരണാധികാരികളുടെ ഉത്തരവാദിത്വം, നിയമങ്ങള്‍ ഇതെല്ലാമറിയാമായിട്ടും എന്തേ നിങ്ങള്‍ നിശബ്‌ദരായിരിക്കുന്നു.? കേരളത്തിലെ രാഷ്‌ട്രീയ എമ്പോക്കികളെ പ്രവാസലോകത്ത്‌ കൊണ്ടുവന്ന്‌ പൂമാലയിട്ട്‌ പൂജിക്കുന്നു?

എന്താണ്‌ ഇന്നത്തെ കേരളം? വിവിധകാരണങ്ങളാല്‍ എല്ലാവര്‍ഷവും കേരളത്തിലൂടെ ഞാന്‍ യാത്ര ചെയ്യുമ്പോള്‍ കാണുന്ന വിവിധ സംഭവങ്ങള്‍ എത്ര ഖേദകരം. ഇന്ന്‌ തെരുവ്‌ നായ്‌ക്കളുടെ ലോകത്തിലേക്ക്‌ ഒന്നെത്തിനോക്കുക. മൂന്നു പതിറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ ഉണ്ടായിരുന്ന ആ ചെറിയ നാടന്‍ പട്ടിയുടെ സ്‌ഥാനത്ത്‌, പ്രവാസിയുടെ അനുകരണഭ്രമത്തില്‍ അവന്‍ അന്യരാജ്യങ്ങളില്‍ നിന്നും കൊണ്ടെത്തിച്ച സര്‍വലോക നായ്‌ക്കളാണവിടെ.സായ്‌പിന്റെ തന്ത്രമാണവിടെ. എപ്പഴും ഇണചേരുക.

അവ ഇണചേര്‍ന്ന്‌ സങ്കരവര്‍ഗങ്ങളായി കന്നിമാസമെന്നത്‌ ഇന്ന്‌ ആണ്ടില്‍ പന്ത്രണ്ട്‌മാസവും ഈ നായ്‌ക്കള്‍ പെറ്റുപെരുകുന്നു. യജമാനന്‍ ഇല്ലാതെ തെരുവില്‍ പിറന്നുവീഴുന്നനായ്‌ക്കള്‍ ഒരു കാട്ടുമൃഗമായിട്ടാണ്‌ വളരുന്നത്‌. ആള്‍ത്താമസമില്ലാത്ത വീടുകളുടെ കാര്‍പോര്‍ച്ചില്‍ ജനിച്ച്‌ വഴിയരികിലെ മാലിന്യം തിന്നുവളര്‍ന്ന്‌ `ചെന്നായ്‌'ക്കളായി ഇവറ്റകള്‍ മാറ്റപ്പെടുകയാണ്‌.

ഇതു തിരിച്ചറിയാന്‍ കഴിയാത്ത മന്ദബുദ്‌ധികള്‍ ബിസിനസ്‌ തന്ത്രം മെനയുന്ന ടി.വി. ചാനലുകളില്‍ കയറിയിരുന്ന്‌ ഭോഷത്വം വിളമ്പുകയാണ്‌.

നായ്‌ക്കളെ വന്‌ധീകരിക്കുക. ഈ ഉപദേശം വിളമ്പുന്ന നായപ്രേമികള്‍ അറിയുക. നായ്‌ക്കളെ വന്‌ധീകരിച്ചാല്‍ അതിന്‌ നായക്കളോടു തന്നെ ശത്രുത ഏറുമെന്നും ശൗര്യം വര്‍ദ്‌ധിച്ച്‌ യജമനാനല്ലാത്ത മനുഷ്യരെപ്പോലും ആക്രമിക്കുമെന്നും.

മാത്രമല്ല ഇവറ്റകളെ വന്‌ധീകരിച്ച്‌ തീറ്റിപുലര്‍ത്തിയിട്ട്‌ എന്തുനേടാന്‍? ഒന്നിനും പരിഹാരമില്ലാത്തതത്വശാസ്‌ത്രമാണ്‌ കേരളരാഷ്‌ട്രീയം. എന്നിരിക്കിലും പെണ്‍പട്ടികളാണ്‌ പ്രസവിക്കുന്നതെന്നും അതിനെ ന്യൂട്രലൈസ്‌ ചെയ്യാന്‍ മാര്‍ഗമുണ്ടെന്നും ഒരാളും പറയുന്നില്ല. കാഞ്ഞിരത്തിന്‍വേര്‌ അരച്ച്‌ പാലില്‍ ചാലിച്ച്‌ കൊടുത്ത്‌ നാട്ടുകാര്‍ക്കും ഇവറ്റകളെ കൊല്ലാം. കാഞ്ഞിരമെന്തെന്നു കൈമലര്‍ത്തി ചോദിക്കുന്ന കേരളനിവാസികളെ നിങ്ങള്‍ക്കും അയ്യോ കഷ്‌ടം!

മാലിന്യം സംസ്‌കരിക്കുന്ന ജോലിയാണ്‌ ഗവണ്മെന്റ്‌ ഈ തെരുവുനായ്‌ക്കളെക്കൊണ്ട്‌ ഇപ്പോള്‍ ചെയ്യിക്കുന്നത്‌.. ഉമ്മന്‍ ചാണ്ടിയുടെ എംപ്‌ളോയീസ്‌ ആണ്‌ ഇവയെല്ലാം.

നായ്‌ക്കളെ കൊന്നാല്‍ മാലിന്യം പെരുകും. ശരിയാണ്‌. മാലിന്യമില്ലാതെ വന്നാല്‍ ഈ ചെന്നായ്‌ക്കള്‍ മനുഷ്യരെയോ വളര്‍ത്തുമൃഗങ്ങളേയോ പിടിച്ച്‌ തിന്നും. നായ്‌ക്കള്‍ക്ക്‌ കൂട്ടമായ്‌ പേ പിടിച്ചാല്‍ `എത്ര ഭീകരമാണ്‌?'..മനുഷ്യജഡങ്ങള്‍ മാലിന്യകൂമ്പാരമായി വരും.

`പേവിഷബാധ' മാത്രമല്ല നായീച്ചകള്‍ വഴി പടരുന്ന പല മാരക രോഗത്തിനും ചികിത്‌സ ഇല്ലയെന്നും നായോടൊപ്പം ശയിക്കുന്ന നായപ്രേമികള്‍ അറിയുക. നിരപരാധികളായ കുഞ്ഞുങ്ങളുടെ ഭാവിയോര്‍ത്ത്‌ തെരുവ്‌ നായ്‌ക്കളെ കൊന്നൊടുക്കുക. അല്ലെങ്കില്‍ നാഗലാന്റിനു കയറ്റിവിടുക. നാഗന്മാരുടെയും ചൈനക്കാരന്റെയും ലൈംഗീകരഹസ്യം നായുടെ വൃഷണസൂപ്പിലാണെന്ന്‌ മലയാളിയെ ബോധവത്‌ക്കരിക്കുക. ഇഷ്‌ടപ്പെടുന്നവന്‍ തിന്നു തീര്‍ക്കട്ടെ ഈ നായ്‌ക്കളെ.

`അമ്മയെ തല്ലിയാലും രണ്ട്‌ പക്‌ഷമുണ്ട്‌' നായ വിഷയത്തില്‍ കേരളത്തില്‍ അതും അരങ്ങേറിയിരിക്കുന്നു. ഒന്ന്‌ `നായ സംരക്‌ഷണസമിതി' മറ്റെത്‌ `തെരുവു നായ ഉന്മൂലനസമിതി'.

ഒക്‌ടോബര്‍ രണ്ടിന്‌ `ഗാന്‌ധിജയന്തി'ദിനത്തില്‍ കേരളത്തിന്റെ തെരുവുകളില്‍ ഈ സമിതികളുടെ `ശക്‌തിപ്രകടനം' അരങ്ങേറും. നായ്‌ക്കള്‍ക്കുവേണ്ടി ഇരുകാലിമൃഗങ്ങള്‍ ഏറ്റുമുട്ടുന്നു.
അതേ! ഈ നായ്‌ക്കളുടെ ലോകം, ഡോഗ്‌സ്‌ ഓണ്‍ കന്‍ട്രി. എല്ലാ നായ്‌ക്കള്‍ക്കും വണക്കം.!
ഈ നായ്‌ക്കളുടെ ലോകം (ഏബ്രഹാം തെക്കേമുറി)
Join WhatsApp News
Mohan Parakovil 2015-09-29 06:20:21
ശ്രീ തെക്കെമുരിയുടെ ലേഖനം നന്നായി. പക്ഷെ പ്രവാസികൾ അവിടെ മണിമാളികകളിൽ ഇരുന്ന് ഇങ്ങനെയൊക്കെ പ്രതിഷേധിച്ചിട്ട് എന്ത് പ്രയോജനം. ഇവിടന്നു രാസ്ത്രീയക്കാരും സിനിമാക്കാരും അവിടെ വന്ന നാല് കാശുണ്ടാക്കി നിങ്ങളെയൊക്കെ പറ്റി ച്ച് വരുന്നുഅത് എന്നും കാണുന്ന കാഴ്ച്ച്ച്യല്ലേ. വായിക്കാനാളില്ലാത്ത് ഇക്കാലത് എഴുത്തുകാർ പേന ഉപേക്ഷിച്ച് പ്രവര്ത്തിയിലെക്ക് വന്നാല മാറ്റം കൈവരുത്താം. നിങ്ങൾക്ക് കയ്യില പണവുമുണ്ടല്ലൊ?
വിദ്യാധരൻ 2015-09-29 08:46:31
കൊള്ളാം തെക്കേമുറി നിങ്ങളുടെ ലേഖനം.  നിങ്ങൾ, നിങ്ങളെ കലാഹരണപ്പെട്ട ആദ്ധ്യത്മികതയുടേയും രാഷ്ട്രീയാ തത്ത്വ ചിന്തകളുടെയും അവിശുദ്ധ കൂട്ടുകെട്ടിൽ പിറന്നു മലീമസമായിക്കൊണ്ടിരിക്കുന്ന  കേരള സമൂഹത്തിൽ നിന്ന് മാറ്റി നിറുത്തി എഴുതുമ്പോൾ  ഒരു എഴുത്തുകാരനായി മാറുന്നു.  വായനക്കാർ  വായിക്കാനും  കേൾക്കാനും  കൊതിക്കുന്ന വസ്തുതകൾ നിങ്ങൾ വിളിച്ചു പറയുന്നു. വായനക്കാരന്റെ  കാതുകൾക്ക്  സംഗീതമായിരിക്കുന്ന നിങ്ങളുടെ പഴമോഴികളും അശുദ്ധമായ വാക്കുകളും അധർമ്മത്തിനെതിരെയുള്ള ഒരു വജ്രായുധമായി മാറുന്നു.  ഇന്നത്തെ  എഴുത്തുകാരും കവികളും ചെളിക്കുണ്ടിൽ മറിയുന്ന പന്നികളായി മാറിയിരിക്കുന്നു. അല്ലെങ്കിൽ മാല്യന്യകുമ്പാരങ്ങളിൽ മൃഷ്ടാനഭോജനം കണ്ടെത്തുന്ന വാലാട്ടി  പട്ടികളായി  മാറിയിരിക്കുന്നു.  അല്ലെങ്കിൽ  അവന്റെ വൃത്തികെട്ട യജന്മാനന്റെ ശബ്ദം ആവർത്തിക്കുന്ന വെറും  ചെത്തില പട്ടികൾ.  കേരളത്തിന്റെ സാമൂഹിയ പ്രകൃതിയെ തച്ചുടക്കുന്നത് കണ്ടിട്ടും വാലും ചുരുട്ടിയിരുന്നു പഴയ പ്രതാപത്തിന്റെ കഥകൾ പാടി നടക്കുന്ന 'പാണന്മാരായിരിക്കുന്നു' കേരളത്തിലെ മലയാള സാഹിത്യത്തിലെ മുതുമുത്തശന്മാർ. അവരുടെ തൂലികക്ക് എന്ത് പറ്റി ? അവരുടെ ശബ്ദം നിലച്ചു പോയോ?  കേരളത്തിൻറെ ഭൂപ്രകൃതിയെ അവരാധിക്കാൻ തയാറായി നില്ക്കുന്ന ചില രാഷ്ട്രീയക്കാരും സഖറിയായേപ്പോലെ പല്ലുകൊഴിഞ്ഞ സിംഹങ്ങളും അലറുമ്പോൾ അവർക്കെതിരെ ചൂലുമായി നില്ക്കുന്ന ഒരു സുഗതകുമാരിയുടെ ശബ്ദം മാത്രം കേൾക്കാം (അമേരിക്കയിലെ സുഗതകുമാരിമാർ എവിടെ പോയി?  അവാർഡുകളും പൊന്നാടകളും വലിച്ചെറിഞ്ഞു തെക്കേമുറിക്കൊപ്പം നിൽക്കുവിൻ ).  പഴയ പ്രത്തപിതിന്റെ കഥകൾ പാടിനടക്കുന്ന  നാട്റെല്ലുപോയ സാഹിത്യകാരന്മാരെയും സാഹിത്യ കാരികളെയും കേരളത്തിൽ നിന്ന് ഇറക്കുമതി ചെയ്യുത്, അവരുമായുള്ള ബന്ധങ്ങളിൽ ആനന്ദം കണ്ടെത്താതെ, നിങ്ങൾ കേരളത്തിൽ പോയി ഒരു പുതു വിപ്ലവത്തിന് നാന്ദിക്കുറിക്കുക.  ഡോക്ടർ സുകുമാർ അഴിക്കോട് ഭാരത സർക്കാറിന്റെ അവാർഡു നിരസിച്ചതുപോലെ , അമേരിക്കയിലെ  സംഘടനകൾ നൽകുന്ന അവാർഡുകളും പൊന്നാടകളും കത്തിച്ചു കാറ്റിൽ പറത്തി ഒരു വിപ്ലവത്തിന്റെ കുഴൽ വിളിക്കുക.  നല്ലൊരു ലേഖനത്തിന് അഭിനന്ദങ്ങൾ .
Observer 2015-09-29 10:01:13
സഖറിയാ തെക്കേമുറിയുടെ ആത്മാർത്ഥ സുഹൃത്താണ് വിദ്യാധരൻ 
thinker 2015-09-29 10:08:46
In Kerala, the only person who speaks only truth is Zachariah. Sugathakumari speaks some truth. But with a lenience to Hindu fundamentalists.
Vidyadharan opposes Zacharia for his support for Aranmula. The claim that all heritage will be wiped out with an airport is ludicrous. It will only enhance the heritage
വിദ്യാധരൻ 2015-09-29 10:37:07
മതത്തെ മാറ്റി നിറുത്തി ചിന്തിക്കുക ചിന്തകാ? സഖറിയ പറയുന്നതും 
ചെയ്യുന്നതും വിപരീതം പ്രകൃതി മതങ്ങളില്ലാത്ത 
മാതാവാണ്. ആറുമുളയും കേരളവും അവൾക്കൊന്നു തന്നെ.
സുഗതകുമാരി അറുമുള പ്ശ്നങ്ങൾക്ക് മുന്നമേ പാരിസ്ഥിതി നശീകരണത്തിനെതിരായി അവരുടെ കവിതകളിലൂടെ ശബ്ദം ഉയർത്തിയിരുന്നു.  എഴുത്തുകാർ വൈകാരികവും വ്യക്തി  ബന്ധങ്ങൾക്കും അതീധമായി ചിന്തിക്കുമ്പോൾ  എഴുത്തുകാരുടെ സ്വപ്‌നങ്ങൾ നിറവേറുന്നു  സാമൂഹ്യ മാറ്റങ്ങൾ ഉണ്ടാകുന്നു 
GEORGE V 2015-09-29 10:55:37
പട്ടി ശല്യത്തേക്കാൾ ഭയാനകം ആണ് ഇപ്പോഴത്തെ കേരളത്തിലെ ആത്മീയ മൊത്ത കച്ചവക്കാരുടെ ശല്യം. പട്ടിയുടെ കടി കൊള്ളുന്നവനെ മാത്രം. എന്നാൽ മേൽപറഞ്ഞ കൂട്ടർ വരും തലമുറയെ വരെ ആണ് വിഷം കുത്തി വക്കുന്നത്.  ഇതിൽ ക്രിസ്ത്യൻ എന്നോ ഹിന്ദു എന്നോ മുസ്ലിം എന്നോ ഒരു വ്യതാസവും കാണുന്നില്ല. അതുകൊണ്ട് ഈ പട്ടി ശല്യത്തെ പോലെ തന്നെ ഗുരുതരമായ വിപത്തിനെ കാണാതെ പോകരുത്
Nair 2015-09-29 10:56:41
കേരളത്തിലെ രാഷ്ട്രീയക്കാരും അവരുടെ സന്തതി പരമ്പരകളും ഖജനാവ് കൊള്ളയടിക്കുന്നു. മലയാളത്തിനു ഇല്ലാത്ത  ക്ലാസിക്കൽ സാഹിത്യപദവി സൃഷ്ടിച്ചു കേന്ദ്ര സർകാറിന്റെ കോടിക്കണക്കിനു അനുകുല്യങ്ങൾ വിഴുങ്ങുന്ന സാഹിത്യ പുങ്കവന്മാർ , ഇവന്മാരെ ഇവിടെ കൊണ്ടുവന്നു മദ്യസത്കാരവും ( മ്തിരാക്ഷി ഉണ്ടോ എന്നറിയില്ല ) നടത്തി കൊട്ടും കുഴൽ വിളിയും താലപ്പൊലിയുമായി എഴുന്നെള്ളിക്കുന്ന കുറെ സാഹിത്യ സംഘടനകൾ . ഒരു രാത്രികൊണ്ട്‌ ഒരു എഴുത്തുകാരൻ മാനസാന്തരപ്പെട്ടെന്നു വിദ്യാധരൻ പറഞ്ഞാൽ ഞങ്ങൾ വിശ്വസിക്കില്ല.  കുറച്ചു കൂടി കാത്തിരിക്കാം.  
thinker 2015-09-29 11:18:25
When Sugathakumar asks 'katevite makkale... ' I feel upset. She is targeting one community. People went to forests braving all difficulties to live. Rich people living in cities comfortably will not know the plight of poor. all religious people moved like this. It was no criminal activity...
Now the Hindu fundamentalists are saying that rubber tree has a religion. we should fight thee fanatics.
Jack Daniel 2015-09-29 11:18:59
ഇത് വെള്ളം അടിച്ചു കഴിഞ്ഞുള്ള മാനസാന്തരം ആയിരിക്കും നായരെ!
Anthappan 2015-09-29 11:37:01

Thinker’ is like a prosperity theologian   They relate every material gain to the blessing of a god (I refuse to capitalize G) which is not there.   He thinks stripping of nature and building another airport is for the enhancement of Kerala.  His selfish attitude is clearly evident in his comment when he speaks only about Arumula and misses the state Kerala.  I really applaud Mr. Vidyadharan for firing up this conversation.   

Nature Lover 2015-09-29 12:05:52
she is targeting only one community Mr. Thinker (I don't know how much you think) and the community of nature destroyers.  (it looks like you have different agenda)
വിക്രമൻ 2015-09-29 13:23:17
പണം ഉണ്ട് മോഹൻ പാറക്കാവിൽ പക്ഷേ സലിംകുമാറു പറഞ്ഞതുപോലെ ഒരു ലുക്ക്‌ ഇല്ല (സാഹിത്യകാരൻ എന്ന അംഗീകാരം ഇല്ല.
Justice 2015-09-29 14:58:18
This essay is very good but no power .kerala is a dogs own country.maneka Gandhi and Renjinii haridas are ready to kill our kids with dogs.the are as holes 
Observer 2015-09-29 20:38:38
വിദ്യാധരൻ തെക്കേമുറിക്കിട്ട് പാര പണിതതാണെന്ന് ബുദ്ധിയുള്ളവർക്ക് മനസിലാകാൻ പ്രയാസമില്ല.  ലേഖനം നല്ലതാണെന്ന് പറഞ്ഞു പൊക്കിയിട്ട്, തെക്കേമുറിക്ക് താത്പര്യമുള്ള വിഷയങ്ങളായ ആറുമുളയും സഖറിയാ എന്ന എഴുത്തകാരനേയും വലിച്ചിഴച്ചു ജനരോക്ഷം തിരിച്ചു വിടുകയാണ്.  ഷേക്ക്‌സ്പെയറിന്റെ  നോവലായ ജൂലിയസ് സീസറിലെ മാർക്ക് ആന്റണിയെ ഓർമപ്പെടുത്തുന്ന ഒരു പ്രയോഗം.  

Antony has been allowed by Brutus and the other conspirators to make a funeral oration for Caesar on condition that he not blame them for Caesar's death. However, while Antony's speech outwardly begins by justifying the actions of Brutus and the assassins ("I come to bury Caesar, not to praise him"), Antony uses rhetoric to ultimately portray Caesar in such a positive light that the crowd are enraged against the conspirators.

Throughout his speech, Antony calls the conspirators "honorable men" - his implied sarcasm becoming increasingly obvious. He begins by carefully rebutting the notion that Caesar deserved to die because he was ambitious, instead claiming that his actions were for the good of the Roman people, whom he cared for deeply ("When that the poor have cried, Caesar hath wept: /Ambition should be made of sterner stuff"). He denies that Caesar wanted to make himself king.

As Antony reflects on Caesar's death and the injustice of the idea that nobody will mourn him, he becomes overwhelmed with emotion and deliberately pauses ("My heart is in the coffin there with Caesar,/ And I must pause till it come back to me"). As he does this, the crowd begins to turn against the conspirators.

Antony then teases the crowd with Caesar's will, which they beg him to read, but he refuses. Antony tells the crowd to "have patience" and expresses his feeling that he will "wrong the honorable men whose daggers have stabbed Caesar" if he is to read the will. The crowd, increasingly agitated, calls the conspirators "traitors" and demands that Antony read out the will.

Instead of reading the will immediately, however, he focuses the crowd's attention on Caesar's body, pointing out his wounds and stressing the conspirators' betrayal of a man who trusted them, in particular the betrayal of Brutus ("Judge, O you gods, how dearly Caesar loved him!") In response to the passion of the crowd Antony denies that he is trying to agitate them ("I come not, friends, to steal away your hearts") but contrasts Brutus, "an orator", with himself "a plain, blunt man" implying that Brutus has manipulated them through deceitful rhetoric. He claims that if he were as eloquent as Brutus he could give a voice to each of Caesar's wounds "that should move/ The stones of Rome to rise and mutiny."

After that Antony deals his final blow by revealing to the crowd Caesar's will, in which "To every Roman citizen he gives,/ To every several man seventy-five drachmas" as well as land. He ends his speech with a dramatic flourish: "Here was a Caesar, whence comes such another?", at which point the crowd begin to riot and search out the assassins with the intention of killing them.

Antony then utters to himself, "Now let it work. Mischief, thou art afoot. Take thou what course thou wilt."
John Varghese 2015-09-30 09:45:43
Good observation observer 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക