Image

ചതിയനായ പുത്രന്‍! (പോള്‍ ചാക്കോ തീമ്പലങ്ങാട്ട്‌, മണിമല)

Published on 29 September, 2015
ചതിയനായ പുത്രന്‍! (പോള്‍ ചാക്കോ തീമ്പലങ്ങാട്ട്‌, മണിമല)
`എല്ലാവരും കൃത്യം എട്ടരക്ക്‌ തന്നെ പള്ളീല്‍ എത്തണം. ഒന്‍പത്‌ മണിക്ക്‌ ജീപ്പ്‌ വരും. ആര്‍ക്കും വേണ്ടി വെയിറ്റ്‌ ചെയ്യുന്ന പ്രശ്‌നമില്ല'.

ഒന്‍പത്‌ മണിക്കേ ജീപ്പ്‌ എത്തൂ എങ്കില്‍ പിന്നെ ഞങ്ങള്‍ എന്തിനാ എട്ടരക്ക്‌ എത്തുന്നെ? ജീപ്പ്‌ വിടുന്നതിനു മുന്‍പ്‌ എപ്പഴേലും എത്തിയാ പോരെ? മനസ്സില്‍ തോന്നിയെങ്കിലും ചോദിച്ചില്ല.

നീലത്തുംമുക്കില്‍ അച്ചന്റെ നിര്‍ദേശമാണ്‌. അങ്ങേര്‌ പറഞ്ഞാ പറഞ്ഞപോലെ ചെയ്യും. സമയകാര്യത്തില്‍ ഇത്രേം കൃത്യനിഷ്‌ഠയുള്ള ഒരു വേറെ?പുരോഹിതനെ കണ്ടുകിട്ടാന്‍ തന്നെ വല്യ പാടാ. മൂന്നരക്ക്‌ ശവമടക്ക്‌ എന്ന്‌ പറഞ്ഞാ പുള്ളി മൂന്നരക്ക്‌ തന്നെ അടക്കിയിരിക്കും; മരിച്ചാലും ഇല്ലേലും. അതാണ്‌ കക്ഷീടെ ഒരു ഇത്‌. സ്വന്തം അമ്മ മരണകിടക്കയില്‍ കിടക്കുമ്പോഴും ഏറ്റ ജോലി കൃത്യനിഷ്‌ഠയോടെ നിര്‍വ്വഹിക്കാന്‍ ഇറങ്ങിപുറപ്പെട്ട വൈദികന്‍!

വള്ളംചിറ സെ. മേരീസ്‌ തീയേറ്ററിന്റെ പ്രഥമ ബൈബിള്‍നാടകം മണിമല ഫൊറോന പള്ളിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന കലാമത്സരത്തില്‍ പങ്കെടുപ്പിച്ച്‌ സമ്മാനം നേടി പിറ്റേന്ന്‌ പള്ളിയില്‍ ഉച്ചകുര്‍ബ്ബാനക്ക്‌ വിളിച്ചുപറഞ്ഞ്‌ തന്റെ യശസ്സ്‌ ഉയരത്തി പിടിക്കാനുള്ള തത്രപ്പാടിലാണ്‌ അദ്ദേഹം. കരിമ്പനക്കുളം, മണിമല, കടയനിക്കാട്‌, ചുങ്കപ്പാറ, കറിക്കാട്ടൂര്‍, പൊന്തന്‍പുഴ എന്നിങ്ങനെ സമീപ പ്രദേശങ്ങളില്‍ നിന്നുള്ള എട്ടോളം ഇടവകകളില്‍ നിന്നുമുള്ള മത്സരാര്‍ഥികളെ പരാജപ്പെടുത്തി വേണം ഞങ്ങള്‍ക്ക്‌ ഒന്നാം സ്ഥാനം കരസ്ഥമാക്കാന്‍.

അദ്ദേഹത്തിന്‍റെ സ്വപ്‌ന സാക്ഷാല്‍ക്കാരത്തിനു വേണ്ടി എന്തും ചെയ്യാന്‍ അരയും തലയും മുറുക്കി ഞങ്ങള്‍ കുറെ യുവാക്കളും. എവറസ്റ്റ്‌ ഊരിയെടുത്തോണ്ട്‌ വരാന്‍ പറഞ്ഞാ ഒരു കൈ നോക്കാന്‍ പോന്ന പ്രായം.?

ഒരു നാടകം അവതരിപ്പിക്കാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു. കഥയുടെ പേര്‌...`മുടിയനായ പുത്രന്‍`. രണ്ടായിരത്തില്‍ പരം വര്‍ഷങ്ങളായി നനാമതസ്ഥരായ ആളുകള്‍ സ്ഥിരം കേട്ടുമടുത്ത പഴകിയ പ്രമേയം. കഥയില്‍ എന്തെങ്കിലും പുതുമ വരുത്താനും അതുവഴി കാണികളുടെയും വിധികര്‍ത്താക്കളുടെയും ശ്രദ്ധ ആകര്‍ഷിക്കാനും ഞങ്ങള്‍ നാടക കമ്മിറ്റി ഐക്യകണ്‌ഠമായി തീരുമാനിച്ചു.

കഥ, തിരകഥ, സംഭാക്ഷണം, സംവിധാനം....സജി ളാമണ്ണില്‍! ഞങ്ങടെ ലോക്കല്‍ ബാലചന്ദ്രമേനോന്‍! മ്യൂസിക്‌ പുളിക്കല്‍ പീ. ഡി. വര്‍ഗീസ്‌ സാറും.

അന്ന്‌ രാത്രി സജി ഉറക്കമിളച്ചിരുന്നു കഥ റെഡി ആക്കി.?

ജന്മനാ ധാരാളിയായ ഇളയ മകന്‍. ഇരുമ്പ്‌ തുരുമ്പാക്കുന്ന സ്വഭാവം! നാട്ടില്‍ നിന്ന്‌ വിറ്റുമുടിച്ചതും ധൂര്‍ത്തടിച്ചതും പോരാഞ്ഞിട്ട്‌ പിതാവിന്‍റെ അടുക്കല്‍ ചെന്ന്‌ തന്‍റെ സ്വത്ത്‌ അവകാശപ്പെടുന്നു. പിതാവും മകനും തമ്മില്‍ ചൂടുപിടിച്ച തര്‍ക്കം.....ഒടുവില്‍ ഗത്യന്തരമില്ലാത്‌ മകന്‍റെ ആഗ്രഹത്തിന്‌ വഴങ്ങിക്കൊടുക്കാന്‍ അപ്പന്‍ തീരുമാനിക്കുന്നു.

നാട്ടുനടപ്പ്‌ അനുസ്സരിച്ച്‌ മൂത്ത മകനോടും കൂടി ഒന്ന്‌ ഡിസ്‌ക്കസ്‌ ചെയ്‌തേക്കാം എന്ന്‌ കരുതി അയാളെ വിളിച്ചു വരുത്തി എങ്കിലും കാര്യങ്ങളുടെ നിജസ്ഥിതി കേട്ടപ്പോള്‍ മൂത്ത മകന്‍ അമ്പിനും വില്ലിനും അടുക്കുന്നില്ല. അയാള്‍ കലികൊണ്ട്‌ തുള്ളി. സ്വത്തിന്‍റെ ഭാഗം വിട്ടുകൊടുക്കാന്‍ അയാള്‌ തയ്യാറായില്ല എന്ന്‌ തന്നെയല്ല അപ്പനോട്‌ കയര്‍ത്ത്‌ സംസ്സാരിക്കാനും അയാള്‍ കാണിച്ചില്ല.?

ഒടുവില്‍ അപ്പനും തമ്മിലുള്ള വാക്ക്‌ തര്‍ക്കത്തിനിടയില്‍ അപ്പന്‍ കൈവീശി മകനിട്ട്‌ ഒരെണ്ണം പൊട്ടിക്കും.

അങ്ങനെയാണ്‌ സജി കഥ തിരുത്തിയത്‌. നല്ല ട്വിസ്റ്റ്‌!. എല്ലാര്‍ക്കും ഇഷ്ട്‌ടമായി. സജിയുടെ തലക്കനം കൂടി. അഭിമാനത്താല്‍ അവന്‍റെ തല സീലിങ്ങില്‍ മുട്ടുമെന്ന അവസ്ഥ. എനിക്ക്‌ പക്ഷെ അതത്ര അങ്ങോട്ട്‌ സുഖിച്ചില്ല. കഥയും ട്വിസ്റ്റും ഒക്കെ മനസ്സാ ഇഷ്ട്‌ടപ്പെട്ടെങ്കിലും അത്‌ ഞാന്‍ പുറത്ത്‌ കാണിച്ചില്ല. ഇതൊക്കെ എനിക്കും സാധിച്ചേനെ എന്ന മട്ടില്‍ ഞാന്‍ വിദൂരതയില്‍ നോക്കിയിരുന്നു.

സജിയുടെ കഥയുടെ അടിസ്ഥാനത്തില്‍ റിഹേഴ്‌സല്‍ തുടങ്ങി. അപ്പനായ്‌ സജി. മൂത്ത സഹോദരനായ്‌ തെക്കനാല്‍ തോമസുകുട്ടി. അവര്‍ മാത്രം സ്‌റ്റേജില്‍ ഉള്ളപ്പോഴാണ്‌ മേല്‍പ്പറഞ്ഞ അടി നടക്കുന്നത്‌.
അടിയുടെ ഇഫക്‌റ്റ്‌ കിട്ടാന്‍ അടിയുടെ സമയം നോക്കി പിന്നണിയില്‍ കൈകള്‍ തമ്മില്‍ കൂട്ടിയടിച്ച്‌ ശബ്ദം ഉണ്ടാക്കേണ്ട ഉത്തരവാദിത്വം അവര്‍ എന്നെ ഏല്‍പ്പിച്ചു.?

മത്സര ദിവസ്സം എത്തി. അച്ചന്‍ പറഞ്ഞപോലെ ഞങ്ങള്‍ എല്ലാവരും സമയത്ത്‌ തന്നെ പള്ളിയില്‍ എത്തി. ഞങ്ങള്‍ക്ക്‌ പോകാനുള്ള ജീപ്പ്‌ എത്തി.

മത്സരം നടക്കുന്ന മണിമല സെ. ജോര്‍ജ്‌ ഹൈസ്‌കൂളില്‍ ഞങ്ങളെത്തി നാടകത്തിനു രജിസ്റ്റര്‍ ചെയ്‌തു. നെഞ്ചത്ത്‌ സ്വന്തം പേരും നാടക ട്രൂപ്പിന്‍റെ പേരും ഒക്കെ എഴുതി നെഞ്ചു വിരിച്ചാണ്‌ നടപ്പ്‌. ഒരു നാടകനടന്‍ ആവുക എന്നത്‌ കൊച്ചുകാര്യമാണോ?

ഞങ്ങള്‍ക്ക്‌ അനുവദിച്ചിരുന്ന പതിനൊന്നര മണി മുതല്‍ പന്ത്രണ്ട്‌ വരെയുള്ള സമയം കഴിഞ്ഞിട്ടും ഞങ്ങളുടെ മുന്‍പേയുള്ള നാടകം തീര്‍ന്നിട്ടില്ല. ക്ഷമയോടെ ഞങ്ങള്‍ കാത്തിരുന്നു. ഒടുവില്‍ ഞങ്ങളുടെ ഊഴം എത്തി. വിസില്‍ അടിക്കുന്നു, കര്‍ട്ടന്‍ പൊക്കുന്നു, കൊളുത്ത്‌ ഉടക്കുന്നു, കര്‍ട്ടന്‍ താക്കുന്നു, സംവിധായകന്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നു...സ്‌റ്റേജില്‍ കൂടി കുറെപേര്‌ യാതൊരു കാര്യോമില്ലാത്‌ വെറുതെ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു...അവസാന ഒരുക്കങ്ങള്‍ നടക്കുന്നു.?

ഒടുവില്‍ അടുത്ത ഒരു ബെല്ലോടുകൂടി ബെല്ലടി അവസ്സാനിപ്പിക്കും എന്നൊരു ആശ്വാസ്സവാക്കോടെ ബെല്ലടി അവസ്സാനിപ്പിക്കുന്നു.

കര്‍ട്ടന്‍ പൊങ്ങി. അഭിനേതാക്കളായ കാവാലം ഷാജി, മാവേലില്‍ ടോമി, തെക്കനാല്‍ ബേബിച്ചന്‍ എന്നിവര്‍ സ്‌റ്റേജില്‍ അണി?നിരന്നു. പൊരിഞ്ഞ പോരാട്ടം.

ഇളയ മകന്‌ സ്വത്തില്‍ പാതി പകുത്ത്‌ കൊടുക്കുന്നതിനെ പറ്റിയുള്ള തര്‍ക്കം തുടങ്ങി. മൂത്തമകന്‍ അപ്പനെ ധിക്കരിച്ചു സംസ്സാരിക്കുന്നു...ദേഷ്യവും നിരാശയും മൂത്ത അപ്പന്‍ മൂത്തമകനെ കൈവീശി അടിക്കുന്നു...

കൃത്യസമയം നോക്കി ഞാന്‍ പിന്നണിയില്‍ എന്റെ കൈകള്‍ തമ്മില്‍ അടിച്ചു പക്ഷെ അപ്പന്‍ കൈവീശി മകന്‍റെ കരണത്തടിക്കുമ്പോ ?ഉണ്ടാകുന്ന ഒരു ശബ്ദമോ ഇഫക്‌റ്റോ ഉണ്ടായില്ല എന്നെനിക്കൊരു തോന്നല്‍. സന്ദര്‍ഭം കഴിഞ്ഞു പോയെങ്കിലും ഞാന്‍ ഒന്നുകൂടി കൈയടിച്ചു. ഇത്തവണ നല്ല ശബ്ദം ഉണ്ടായി പക്ഷെ അനവസ്സരത്തില്‍ ഉണ്ടായ ഒരു അപശബ്ദം പോലെയായിരുന്നു അത്‌.?

കാണികള്‍ ചിരിക്കാനും കൂവാനും വിസിലടിക്കാനും തുടങ്ങി. സംവിധായകന്‍ സജി എന്നെ ഒന്ന്‌ തിരിഞ്ഞു നോക്കി. എന്‍റെ കൈയടി ഒക്കാഞ്ഞിട്ടാ എന്ന്‌ കരുതി ഞാന്‍ ഒരിക്കല്‍ കൂടി കൈകള്‍ കൂട്ടിയടിച്ചു. അതോടെ കാണികളുടെ കൂവല്‍ ഉച്ചത്തിലായി സ്‌റ്റേജില്‍ നിന്നിരുന്ന സജി തിരിഞ്ഞു രണ്ടു കൈയും എളിയില്‍ കുത്തി ക്രുദ്ധനായി എന്നെ നോക്കി.?

കര്‍ട്ടന്‍ ഇട്ടോളാന്‍ ആരോ നിര്‍ദേശം നല്‍കി. അങ്ങനെ കഥ തീരാത്ത, അഭിനയിച്ചു തീരാത്ത, സ്ഥാനമാനങ്ങള്‍ കൈക്കലാക്കാത്ത സജിയുടെ ആദ്യത്തെ നാടകമായ `മുടിയനായ പുത്രന്‍` അകാലത്തില്‍ ചരമം പ്രാപിച്ചു.

നാടകം കുളമായതിനാല്‍ പിന്നെ അവിടെ നില്‍ക്കേണ്ട കാര്യമില്ലായിരുന്നു പക്ഷെ അച്ചനു നിര്‍ബന്ധം ആര്‍ക്കാണ്‌ ഫസ്റ്റും സെക്കണ്ടും ഒക്കെ കിട്ടുന്നതെന്ന്‌ കാണാന്‍. വൈകുന്നേരം നാലര കഴിഞ്ഞപ്പോള്‍ റിസള്‍ട്ട്‌ വന്നു. കരിമ്പനക്കുളം ഒന്നാം സമ്മാനം കൊണ്ടുപോയി. രണ്ടാം സമ്മാനം ചുങ്കപ്പാറ.

വിയജീപ്രഖ്യാപനം കഴിഞ്ഞപ്പോള്‍ അച്ചന്‍ എന്നെ തിരിഞ്ഞൊന്നു നോക്കി...കോഴി കൂവുന്നതിനു മുന്‍പ്‌ ക്രിസ്‌തുവിനെ തള്ളിപ്പറഞ്ഞ പത്രോശ്ലീഹായേ കര്‍ത്താവ്‌ തിരിഞ്ഞു നോക്കിയപോലെ.... എന്നിട്ട്‌ പറഞ്ഞു...

`നീ മുടിയനായ പുത്രനല്ല, ചതിയനായ പുത്രനാണ്‌`

തിരിച്ചുള്ള ഇരുപത്‌ മിനിറ്റ്‌ യാത്രയില്‍ ആരും കാര്യമായി ഒന്നും സംസ്സാരിച്ചില്ല. കൈവിലങ്ങിട്ട്‌ കോടതിയില്‍ വിചാരണക്ക്‌ കൊണ്ടുപോകുന്ന ഒരു കുറ്റവാളിയെപോലെ ഞാന്‍ എന്റെ സീറ്റില്‍ പതുങ്ങിയിരുന്നു. വള്ളംചിറ സെ. മേരീസ്‌ തീയേറ്ററിന്‍റെ അന്തകനായ ദുഖത്തില്‍...!

ചതിയനായ പുത്രന്‍! (പോള്‍ ചാക്കോ തീമ്പലങ്ങാട്ട്‌, മണിമല)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക