Image

മലയാളി റേഡിയോഗ്രാഫേഴ്‌സ്‌ അസോസിയേഷന്‍ പ്രവര്‍ത്തനോദ്‌ഘാടനം ഒക്ടോബര്‍ ഒമ്പതിന്‌

ജോയിച്ചന്‍ പുതുക്കുളം Published on 29 September, 2015
മലയാളി റേഡിയോഗ്രാഫേഴ്‌സ്‌ അസോസിയേഷന്‍ പ്രവര്‍ത്തനോദ്‌ഘാടനം ഒക്ടോബര്‍ ഒമ്പതിന്‌
ഷിക്കാഗോ: മലയാളി റേഡിയോഗ്രാഫേഴ്‌സ്‌ അസോസിയേഷന്‍ (MRA) പ്രവര്‍ത്തനോദ്‌ഘാടനം ഒക്ടോബര്‍ ഒമ്പതിന്‌ മോര്‍ട്ടന്‍ ഗ്രോവിലുള്ള റോസ്‌ടെഡ്‌ തൂ തായ്‌ (Rosded Too Tai ) റെസ്റ്റോറന്റില്‍ വച്ച്‌ നടത്തുന്നു. വെള്ളിയാഴ്‌ച്ച വൈകുന്നേരം 7 മണിക്ക്‌ നടക്കുന്ന ചടങ്ങിലേക്ക്‌ ഗ്രേറ്റ്‌ര്‍ ഷിക്കാഗോയിലെ എല്ലാ നല്ലവരായ റേഡിയോഗ്രാഫര്‍മാരെയും ക്ഷണിക്കുന്നതായി സ്ഥാനമൊഴിയുന്ന പ്രസിഡന്റ്‌ ടിനു പറഞ്ഞാട്ട്‌ അറിയിച്ചു.

ജിതേഷ്‌ ചുങ്കത്തിന്റെ നേതൃത്വത്തില്‍ (പ്രസിഡന്റ്‌ ) സിബില്‍ നിടിയകാല ( വൈസ്‌ പ്രസിഡന്റ്‌ ) മാത്യു വിലങ്ങാട്ടുശ്ശെരില്‍ ( സെക്രട്ടറി ) രാജു എബ്രഹാം (ജോ. സെക്രടറി ) അലക്‌സ്‌ പടിക്കപറമ്പില്‍ (ട്രഷറര്‍ ) എന്നിവര്‍ 2015 -2017 കാലയളവിലെക്കായി തെരെഞ്ഞെടുക്കപെട്ടതായി ഈ അവസരത്തില്‍ അറിയിച്ചു കൊള്ളുന്നു.
മലയാളി റേഡിയോഗ്രാഫേഴ്‌സ്‌ അസോസിയേഷന്‍ പ്രവര്‍ത്തനോദ്‌ഘാടനം ഒക്ടോബര്‍ ഒമ്പതിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക