Image

ജനകീയസമരങ്ങളെ കോര്‍പ്പറേറ്റുകള്‍ തകര്‍ക്കുന്നു. രതീദേവി ചിക്കാഗോ

Published on 29 September, 2015
ജനകീയസമരങ്ങളെ കോര്‍പ്പറേറ്റുകള്‍ തകര്‍ക്കുന്നു. രതീദേവി ചിക്കാഗോ
തിരുനാവായ: കോര്‍പ്പറേറ്റുകളുടെ ഇടപെടല്‍ മൂലം അടുത്ത കാലങ്ങളായി രാജ്യത്ത് നടക്കുന്ന ജനകീയസമരങ്ങള്‍ പരാജയപ്പെടുകയോ, വിജയം കാണാതിരിക്കുകയോ ആണെന്ന് അമേരിക്കന്‍ എഴുത്തുകാരിയും മനുഷ്യാവകാശപ്രവര്‍ത്തകയുമായ രതീദേവി. ചിക്കാഗോ- പരിസ്ഥിതി സംഘടനയായ റി.എക്കൗയുടെ 25-ാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തിയ മണ്‍സൂണ്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. 

പരിസ്ഥിതി, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇന്ന് കോര്‍പ്പറേറ്റുകളുടെ മുള്‍മുനക്ക് താഴെയാണെന്നും , ചിലര്‍ അടിമപ്പെടുകയോ ചെയ്യുന്നതായി അവര്‍ ആശങ്കരേഖപ്പെടുത്തി. റി.എക്കൗ പ്രസിഡന്റ് സി.പി.എം. ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. ചെന്നൈ സി.എല്‍.എസ് ഡയറക്ടര്‍ അശോകന്‍ നെന്മാറ വിഷയം അവതരിപ്പിച്ചു. സതീശന്‍ കളിച്ചാത്ത്, എം.കെ, ശതീഷ്ബാബു, വി.റഫീക്ക്, പാമ്പലത്ത് ഫസലു, കെ.വി.ഇല്ല്യാസ്, ഉമ്മര്‍ ചിറക്കല്‍, കെ.ഹനീഫ, സി.ഖിളര്‍, അഷ്‌റഫ് പാലാട്ട്, സി.മുനീര്‍, വാഹിദ് പല്ലാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു

ജനകീയസമരങ്ങളെ കോര്‍പ്പറേറ്റുകള്‍ തകര്‍ക്കുന്നു. രതീദേവി ചിക്കാഗോജനകീയസമരങ്ങളെ കോര്‍പ്പറേറ്റുകള്‍ തകര്‍ക്കുന്നു. രതീദേവി ചിക്കാഗോ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക