Image

മുഖപുസ്‌തകത്തിലെ മോഡിയും ഇന്ത്യയിലെ മോടിയും (അനില്‍ പെണ്ണുക്കര)

Published on 29 September, 2015
മുഖപുസ്‌തകത്തിലെ മോഡിയും ഇന്ത്യയിലെ മോടിയും (അനില്‍ പെണ്ണുക്കര)
ഭാരതത്തിലെ അഞ്ച്‌ ലക്ഷം ഗ്രാമങ്ങളില്‍ കുറഞ്ഞ ചിലവില്‍ അതിവേഗ ഇന്‍റര്‍നെറ്റ്‌ സേവനം ലഭ്യമാക്കാന്‍ പോവുകയാണ്‌ മൈക്രോസോഫ്‌റ്റ്‌. രാജ്യത്തെ 500 റെയില്‍വെ സ്‌റ്റേഷനുകളില്‍ സൗജന്യ വൈഫൈ സൗകര്യം ഒരുക്കുമെന്ന്‌ ഗൂഗിളും പ്രഖ്യാപിച്ചു കഴിഞ്ഞു.ഫേസ്‌ ബുക്കിന്റെ ആസ്ഥാനത്ത്‌ ചെന്ന്‌ സുക്കന്‍ ബുര്‍ഗുമായും ഒരു കുടികാഴ്‌ച .അത്‌ മോഡിയെ ഓരോ മുഖപുസ്‌തകത്തിലെക്കും എത്തിച്ചു .വിവാദങ്ങള്‍ അവിടെ നില്‌ക്കട്ടെ .ലോകം 3 ദിവസമായി മോഡിക്ക്‌ പിറകെ തന്നെയാണ്‌ .ഇന്ത്യാക്കാരായ പ്രവാസികല്‌ക്ക്‌ തെല്ലൊന്നു ആസ്വദിക്കാം .ഇങ്ങനെ ഒരു പ്രധാനമന്ത്രി ഉള്ളത്‌ നമുമ്മു നല്ലതാ .ഒന്നുമല്ലെങ്കില്‍ നാണക്കേടില്ലാതെ ഒന്ന്‌ പുറത്തിറങ്ങാമല്ലോ .പണ്ട്‌ വയലാര്‍ രവി ഗള്‍ഫു നാടുകളില്‍ ചെല്ലുന്നു എന്ന്‌ പറഞ്ഞപ്പോള്‍ ഇവിടേയ്‌ക്ക്‌ വരികയെ വേണ്ടാ എന്ന്‌ പറഞ്ഞ പ്രവാസികള്‍ ഇപ്പോള്‍ മോഡിയെ രണ്ടുകയ്യും നീട്ടി സ്വീകരിക്കുന്നതിനു പിന്നിലെ രഹസ്യം മോഡിയുടെ ഇമേജ്‌ തന്നെയാണ്‌ .ശംശയം വേണ്ടാ .ഭാരതം മാറിയെന്ന്‌ രാജ്യത്തിന്‌ അകത്തുള്ളവരും പുറത്തുള്ളവരും ഒരേ സ്വരത്തില്‍ പറയുമ്പോള്‍ രഹസ്യമായെങ്കിലും അത്‌ സമ്മതിക്കുന്നുണ്ട്‌, ആസ്വദിക്കുന്നുണ്ട്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ അടക്കമുള്ള വിമര്‍ശകര്‍ പോലും. ഡിജിറ്റല്‍ ഇന്ത്യയെ എല്ലാവര്‍ക്കും വേണം. അതിവേഗ ഇന്റര്‍നെറ്റ്‌ ലഭ്യത എല്ലാവരും ആഗ്രഹിക്കുന്നു. എന്നാല്‍ രാജ്യം ഭരിക്കുന്നയാള്‍ അമേരിക്കയില്‍ ചെന്ന്‌ അതുറപ്പിക്കുമ്പോള്‍, അന്നേരം ഉടുത്ത വസ്‌ത്രത്തിന്‍റെ നിറവും ഗുണവും അന്വേഷിക്കുന്നത്‌ ഒരു രസമുള്ള കാര്യമല്ല . മോഡിയുടെ യാത്രകളും വാക്കുകളും ചൊരിയുന്ന ആത്മവിശ്വാസത്തിന്റെ ഊര്‍ജ്ജപ്രവാഹത്തെ അംഗീകരിക്കാതെ വയ്യ. അതുകൊണ്ടാണ്‌ പാകിസ്ഥാനിലെ പ്രമുഖ പത്രമായ ദ നേഷന്‍, മോദിയെ കണ്ടു പഠിക്കാന്‍ നവാസ്‌ ഷെരീഫിനെ ഉപദേശിച്ചത്‌. ഇതാണ്‌ യാഥാര്‍ത്ഥ്യം.

2015 ന്റെ ആദ്യ പകുതിയില്‍ ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം നേടിയ രാജ്യങ്ങളുടെ പട്ടികയില്‍ ഭാരതം ഒന്നാമതെത്തിയതായി ഫിനാന്‍ഷ്യല്‍ ടൈംസ്‌ .ചൈനയേയും യു എസിനേയും പിന്നിലാക്കി ഭാരതം ഒന്നാമതെത്തിയെന്ന വിവരമുള്ളത്‌.മോഡിയുടെ യാത്ര ഉണ്ടാക്കിയ ഫലങ്ങള്‍ എന്ന്‌ പത്രം വിലയിരുത്തുന്നു.2015 ജനുവരി മുതല്‍ ജൂണ്‍ വരെ 31 ബില്യണ്‍ യു എസ്‌ ഡോളര്‍ നിക്ഷേപം നേടാന്‍ ഭാരതത്തിന്‌ കഴിഞ്ഞു . 28 ബില്യണ്‍ ഡോളറോടെ ചൈനയാണ്‌ രണ്ടാം സ്ഥാനത്ത്‌ . അമേരിക്കയ്‌ക്ക്‌ 27 ബില്യണ്‍ ഡോളര്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ കഴിഞ്ഞെന്നാണ്‌ റിപ്പോര്‍ട്ടിലുള്ളത്‌ .കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിദേശ മൂലധന നിക്ഷേപത്തില്‍ വിപ്ലവകരമായ പുരോഗതിയാണ്‌ ഭാരതം നേടിയതെന്ന്‌ ഫിനാന്‍ഷ്യല്‍ ടൈംസ്‌ വിലയിരുത്തുന്നു . 2014 ല്‍ ചൈന , യു എസ്‌ , ബ്രിട്ടന്‍ , മെക്‌സിക്കോ എന്നീ രാജ്യങ്ങളുടെ പിന്നിലായി അഞ്ചാം സ്ഥാനത്തായിരുന്നു ഭാരതം . മാത്രമല്ല കഴിഞ്ഞ വര്‍ഷം ആകെ 24 ബില്യണ്‍ ഡോളര്‍ നേടിയിടത്ത്‌ ഈ വര്‍ഷം പകുതിയായപ്പോഴേക്കും 31 ബില്യണ്‍ ഡോളര്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ ഭാരതത്തിന്‌ കഴിഞ്ഞു. അതേ സമയം കഴിഞ്ഞ വര്‍ഷം മൊത്തം 75 ബില്യണ്‍ ഡോളര്‍ നേടിയ ചൈന വിദേശ നിക്ഷേപ വളര്‍ച്ചയില്‍ പിന്നിലേക്ക്‌ പോകുന്നതിനും 2015 വര്‍ഷത്തിലെ ആദ്യ പകുതി സാക്ഷ്യം വഹിച്ചു.

ഈ രീതി തുടരുകയാണെങ്കില്‍ 2015 വര്‍ഷം വിദേശ മൂലധന നിക്ഷേപത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കുന്നത്‌ ഭാരതമായിരിക്കുമെന്നാണ്‌ ഫിനാന്‍ഷ്യല്‍ ടൈംസ്‌ വിലയിരുത്തുന്നത്‌ . മേക്ക്‌ ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പ്രധാന മന്ത്രി നടത്തുന്ന വിദേശ സന്ദര്‍ശനങ്ങള്‍ രാജ്യത്തേക്ക്‌ നിക്ഷേപം ആകര്‍ഷിക്കുന്നുവെന്ന വാര്‍ത്തകള്‍ ശരിവയ്‌ക്കുന്ന തരത്തിലാണ്‌ പുതിയ കണക്കുകള്‍ പുറത്ത്‌ വന്നിരിക്കുന്നത്‌ .ഇതൊക്കെയാണെങ്കിലും ഈ വിദേശയാത്രകള്‍ ഒക്കെ കഴിയുമ്പോള്‍ ഇന്ത്യയിലെ ഗ്രാമങ്ങള കുടി മോഡി ഒന്ന്‌ സന്ദര്‍ശിക്കണം.കാരണം ഇന്ത്യയുടെ ആത്മാവ്‌ കുടികൊള്ളുന്നത്‌ അവിടെയാണ്‌ .അതെല്ലാം അദേഹത്തിന്‌ അറിയാം എന്നാണു നമ്മുടെ വിശ്വാസം .പിന്നെ കൊണ്‌ഗ്രസ്സുകാര്‍ പറയന്ന കാര്യങ്ങള്‍ തല്‌ക്കാലം വിശ്വസിക്കേണ്ടാ.10 വര്‍ഷം മന്‍മോഹന്‍സിംഗ്‌ ഭരിച്ചിട്ടു ഇവിടെ എന്ത്‌ വികസനവും വിദേശ നിക്ഷേപവുമാണ്‌ കൊണ്ടുവന്നതെന്ന്‌ ച്‌ഗോടിച്ചാല്‍ അവര്‍ കൊഞ്ഞനം കുത്തികാണിക്കും...
മുഖപുസ്‌തകത്തിലെ മോഡിയും ഇന്ത്യയിലെ മോടിയും (അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക