Image

ആരോഗ്യമന്ത്രി വി. എസ്‌. ശിവകുമാറിന് വെള്ളിയാഴ്‌ച ന്യൂയോര്‍ക്കില്‍ പൗര സ്വീകരണം

വര്‍ഗീസ്‌ പ്ലാമൂട്ടില്‍ Published on 29 September, 2015
ആരോഗ്യമന്ത്രി വി. എസ്‌. ശിവകുമാറിന്  വെള്ളിയാഴ്‌ച ന്യൂയോര്‍ക്കില്‍ പൗര സ്വീകരണം
ന്യൂയോര്‍ക്ക്‌: ആരോഗ്യ മന്ത്രി ശ്രി വി. എസ്‌. ശിവകുമാര്‍ കുടുംബസമേതം ഒക്‌ടോബര്‍ ഒന്നു മുതല്‍ 10 വരെ അമേരിക്കയിലെ വിവിധ നഗരങ്ങള്‍ സന്ദര്‍ശിക്കുവാന്‍ എത്തിച്ചേരുന്നതാണ്‌.

ഒക്ടോബര്‍ 2 വെള്ളിയാഴ്‌ച വൈകുന്നേരം 7 മണിക്ക്‌ ന്യൂയോര്‍ക്കിലെ ഓറഞ്ച്‌ ബര്‍ഗിലുള്ള സിത്താര്‍ പാലസ്‌ റെസ്റ്റോറന്‍റില്‍ വച്ച്‌ അദ്ദേഹത്തിന്‌ പൗര സ്വീകരണവും അത്താഴ വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്‌ കക്ഷി രാഷ്ട്രീയ, സംഘടനാ പരിഗണനകളോ മേല്‍വിലാസമോ ഇല്ലാതെ കേരളത്തിലെ രാഷ്ട്രീയ നേതാവും മന്ത്രിയുമെന്ന നിലയില്‍ എല്ലാ മലയാളികളുമായി സംവദിക്കുന്നതിനും സൗഹൃദം പുതുക്കുന്നതിനും സ്ഥാപിക്കുന്നതിനുമുള്ള അവസരമായിട്ടാണ്‌ ഈ കൂടിവരവു സംഘടിക്കപ്പെടുന്നത്‌. ഈ മേഖലയിലെ എല്ലാ സംഘടനകളും പ്രസ്ഥാനങ്ങളും ഇതില്‍ ഭാഗഭാക്കുകളാണെന്ന്‌ സംഘാടകര്‍ അറിയിച്ചു. ഇതൊരു ക്ഷണക്കത്തായി സ്വീകരിച്ച്‌ താല്‍പ്പര്യമുള്ള എല്ലാവരും കുടുംബസമേതം എത്തിച്ചേരണമെന്നും സംഘാടകര്‍ അറിയിക്കുന്നു.

ബഹു. മന്ത്രിയും കുടുംബവും ഒക്ടോബര്‍ ഒന്നു മുതല്‍ നാലുവരെ തീയതികളില്‍ ന്യൂയോര്‍ക്ക്‌, ന്യൂജേഴ്‌സി, വാഷിംഗ്‌ടണ്‍ ഡി. സി. എന്നിവടങ്ങളിലും 5, 6 തീയതികളില്‍ ഹ്യൂസ്റ്റണ്‍, ഡാളസ്‌ മേഖലയിലും, ഏഴാം തീയതി ഫ്‌ളോറിഡയിലും, 8,9,10 തീയതികളില്‍ ഷിക്കാഗോയിലും പര്യടനം നടത്തി പതിനൊന്നാം തീയതി നാട്ടിലേക്ക്‌ മടങ്ങുന്നതുമാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ താഴെപ്പറയുന്നവരുമായി ബന്ധപ്പെടാവുന്നതാണ്‌. ടി. എസ്‌. ചാക്കോ (201) 262 5979 , (201) 887 0750, പോള്‍ കറുകപ്പിള്ളില്‍ (845) 553 5671, മന്‍മഥന്‍ നായര്‍ (215) 675 1201 (ടെക്‌സസ്‌ മേഖല), ജോര്‍ജ്‌ കാക്കനാട്ട്‌ (281) 723 8520.
ആരോഗ്യമന്ത്രി വി. എസ്‌. ശിവകുമാറിന്  വെള്ളിയാഴ്‌ച ന്യൂയോര്‍ക്കില്‍ പൗര സ്വീകരണം
Join WhatsApp News
vayanakkaran 2015-09-29 19:20:41
The present UDF minstry's term is until May 2016, next year. So before the end of his ministerial term this Minister also take maximum advanatge of Kerala Tax payers money by touring around USA taking our so called ingnorant self made Malayalee Association leaders reception, airport pick up, photos and usual programs. What a waste of Kerala money and American Malayalees, time and money also. This person is health minster. There are so much problem and lack of money in his dept also. No doctors in many hospitals, no proper salaries for nurses and helath care workers. The patteints are explotied and looted. The mad dogs are patrolling the kerala streets biting every body. Let him spent that tax payers money instead of touring and enjoying.  What a pity? In central Govt. Mody is also plundering our money by each Foreign visit. Whether BJP, UDF or LDF all the same for the tax paying people up there.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക