Image

ഐഎന്‍എസ് പ്രസിഡന്റിന് കോഴിക്കോടിന്റെ ആദരം

ബഷീര്‍ അഹമ്മദ് Published on 30 September, 2015
ഐഎന്‍എസ് പ്രസിഡന്റിന് കോഴിക്കോടിന്റെ ആദരം
കോഴിക്കോട് : ലളിതമായ ഇടപെടലുകള്‍ കൊണ്ടും സൂക്ഷ്മമായ നിരീക്ഷണങ്ങള്‍ കൊണ്ടും ബന്ധപ്പെട്ട മേഖലകളിലെല്ലാം വിജയം കണ്ടെത്താന്‍ പി.വി. ചന്ദ്രന് കഴിഞ്ഞതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഇന്ത്യന്‍ ന്യൂസ് പെയ്പ്പര്‍ സൊസൈറ്റി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പി.വി.ചന്ദ്രന് കോഴിക്കോട് പൗരാവലി നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകായിരുന്നു മുഖ്യമന്ത്രി.

മാതൃഭൂമി സി.എം.സി. എ.പി. വീരേന്ദ്രകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. രാജ്യത്ത് മാധ്യമരംഗം ഏറെ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന കാലഘട്ടത്തിലാണ് പി.വി.ചന്ദ്രന്‍ ഐഎന്‍എസ് നേതൃസ്ഥാനം ഏറ്റെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

മേയര്‍ എ.കെ. പ്രേമജം, എം.കെ. രാഘവന്‍, എ.പ്രദീപ് കുമാര്‍ എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറി സുരേഷ്ബാബു, സാമൂതിരി കെ.സി ഉണ്ണി അനുജന്‍ രാജ, താമരശ്ശേരി ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചാനാനിയന്‍, പുരുഷന്‍ കടലുണ്ടി എം.എല്‍എ, കെഡിഎഫ്എ പ്രസിഡന്റ് ഡോ. സിസില്‍ അഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു. പി.വി. ചന്ദ്രന്‍ മറുപടി പ്രസംഗം നടത്തി.

ഫോട്ടോ/ റിപ്പോര്‍ട്ട് : ബഷീര്‍ അഹമ്മദ്

ഐഎന്‍എസ് പ്രസിഡന്റിന് കോഴിക്കോടിന്റെ ആദരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക