Image

ശാലോം ഫെസ്റ്റിവല്‍ ഫിലാഡല്‍ഫിയയില്‍ ജൂലൈ 14 ന് തുടങ്ങും

ജോസ് മാളേയ്ക്കല്‍ Published on 15 June, 2011
ശാലോം ഫെസ്റ്റിവല്‍ ഫിലാഡല്‍ഫിയയില്‍ ജൂലൈ 14 ന് തുടങ്ങും
ഫിലാഡല്‍ഫിയ: ജൂലൈ 14 മുതല്‍ 17 വരെ ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോ മലബാര്‍ പള്ളിയില്‍ പ്രത്യേകം തയ്യാര്‍ ചെയ്യുന്ന ശാലോം വചനവേദിയില്‍ നടക്കുന്ന റീജിയണ്‍ ഫെസ്റ്റിവല്‍ ജൂലൈ 14 വ്യാഴാഴ്ച 2 മണിക്ക് ചിക്കാഗോ സെന്റ് തോമസ് സീറോമലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് തിരിതെളിച്ച് ഉല്‍ഘാടനം ചെയ്യും. പെന്‍സില്‍വേനിയാ, ന്യൂജേഴ്‌സി, ഡെലവെയര്‍, മെറിലാന്‍ഡ്, വെര്‍ജീനിയാ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന നോര്‍ത്തീസ്റ്റ് റീജിയണിലുള്ളവര്‍ക്കായി നടത്തുന്ന ഫിലാഡല്‍ഫിയാ ഫെസ്റ്റിവലിന്റെ രജിസ്‌ട്രേഷനും മറ്റി ക്രമീകരണങ്ങളും വളരെ വേഗം പുരോഗമിക്കുന്നതായി ഫെസ്റ്റിവല്‍ കോര്‍ഡിനേറ്റര്‍ മോഡി ജേക്കബ് അറിയിച്ചു. മെറിലാന്‍ഡ്, വെര്‍ജീനിയാ മേഖലയിലെ രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് ജൂണ്‍ 12 നു ബാള്‍ട്ടിമോര്‍ സെന്റ് ഗബ്രിയേല്‍ ദേവാലയത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ ജോസ് മാത്യുവില്‍ നിന്നും രജിസ്‌ട്രേഷന്‍ ഫോം സ്വീകരിച്ചുകൊണ്ട് വികാരി റവ.ഫാ.ജെയിംസ് നിരപ്പേല്‍ നിര്‍വഹിച്ചു. ബാള്‍ട്ടിമോര്‍ റീജിയണ്‍ കോര്‍ഡിനേറ്റര്‍ ജോസ് ഞരളക്കാട്ട്, ഫിലാഡല്‍ഫിയയില്‍ നിന്നുള്ള ജോസ് ജെയിംസ്, ജോസഫ് വര്‍ഗീസ് (സിബിച്ചന്‍), മോഡി ജേക്കബ്, ജോസ് മാളേയ്ക്കല്‍ എന്നിവരും തദവസരത്തില്‍ സന്നിഹിതരായിരുന്നു.

ഫിലാഡല്‍ഫിയയിലും സമീപപ്രദേശങ്ങളിലുമുള്ള കത്തോലിക്കാ, യാക്കോബായ, ഓര്‍ത്തഡോക്‌സ് വൈദികരും, സന്യസ്തരും, അല്‍മായ പ്രേഷിതരും നാലുദിവസത്തെ ധ്യാനവും, ഗാനശുശ്രൂഷകളും, ദിവ്യകാരുണ്യ ആരാധനകളും ക്രമീകരിക്കുന്നതിനു പരിശ്രമിക്കുന്നു. ആതിഥേയ ഇടവക വികാരി ഫാ. ജോണ്‍ മേലേപ്പുറം, ഫാ.എം.കെ. കുര്യാക്കോസ്, ഫാ.കെ.കെ ജോണ്‍, ഫാ.തോമസ് കടുകപ്പള്ളില്‍, ഫാ.ജെയിംസ് നിരപ്പേല്‍, ഫാ. മാത്യു പുഞ്ചയില്‍, ഫാ.തോമസ് മലയില്‍, ഫാ.രാജു പിള്ള, ഫാ.ജോസ് തറയ്ക്കല്‍, ഫാ. മത്തായി മണ്ണൂര്‍ വടക്കേതില്‍ എന്നിവരുടെ ആല്‍മീയ നേതൃത്വം നല്കുന്ന ഫെസ്റ്റിവല്‍ കത്തോലിക്കാ, യാക്കോബായ, ഓര്‍ത്തഡോക്‌സ് തുടങ്ങിയ അപ്പസ്‌തോലിക സഭകളെയെല്ലാം ഉള്‍ക്കൊണ്ട് സഭാപിതാക്കന്മാരുടെ അനുഗ്രഹാശീര്‍വാദങ്ങളോടെ നടത്തുന്ന ഒരു ആല്‍മീയ സംഗമാമാണ്.

കാലോം ടി.വി. പ്രേക്ഷകര്‍, ശാലോം പ്രസിദ്ധീകരണങ്ങളുടെ വരിക്കാര്‍, വായനക്കാര്‍, അഭ്യുദയകാംക്ഷികള്‍ എന്നിവര്‍ ഒത്തുചേരുന്ന സുവര്‍ണാവസരമാണിത്. ശാലോം ടെലിവിഷന്‍ ചെയര്‍മാനും, സണ്‍ഡേ ശാലോമിന്റെ ചീഫ് എഡിറ്ററുമായ ബെന്നി പുന്നത്തറയുടെ നേതൃത്വത്തില്‍ ശാലോം ടി.വി.യിലൂടെ സുപരിചിതരായ വചനപ്രഘോഷകര്‍ റവ. ഫാ.റോയി പാലാട്ടി, ഡോ.ജോണ്‍ ഡി., ഡോ.മനോജ്, ടോബി മണിമലയത്ത് എന്നിവര്‍ ദൈവവചനം പങ്കുവയ്ക്കും.

www.shalomus.org എന്ന വെബ്‌സൈറ്റ് വഴിയോ, താഴെപ്പറയുന്നവരുമായി നേരില്‍ ബന്ധപ്പെട്ടോ ധ്യാനത്തിനു രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. നാലുദിവസത്തെ ഭക്ഷണമുള്‍പ്പെടെ ഒരാള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് 75 ഡോളര്‍. അഞ്ചു മുതല്‍ 18 വരെയുള്ള കുട്ടികള്‍ക്ക് 25 ഡോളര്‍ മതിയാവും. ഫാമിലി രജിസ്‌ട്രേഷന് 200 ഡോളര്‍. നാലുദിവസവും പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ഒന്നോ രണ്ടോ ദിവസത്തേക്കു മാത്രമായും പങ്കെടുക്കാവുന്നതാണ്. യുവജനങ്ങള്‍ക്കും കൗമാരപ്രായമായവര്‍ക്കും ഇംഗ്ലീഷില്‍ പ്രത്യേകം വചനശുശ്രൂഷ ഉണ്ടായിരിക്കും. പരിമിതമായ രീതിയില്‍ ബേബിസിറ്റിങ്ങും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക.

മോഡി ജേക്കബ്(കോര്‍ഡിനേറ്റര്‍) 215 667 0801
ജോസ് മാളേയ്ക്കല്‍ 215 856 9585
ജെറി ജോര്‍ജ് 215 681 2577
ശാലോം ഫെസ്റ്റിവല്‍ ഫിലാഡല്‍ഫിയയില്‍ ജൂലൈ 14 ന് തുടങ്ങും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക