Image

പത്തു കല്പനകളുടെ സ്റ്റാച്യൂ ഒക്ടോ.12ന് മുമ്പ് നീക്കം ചെയ്യണമെന്ന്

പി.പി.ചെറിയാന്‍ Published on 01 October, 2015
പത്തു കല്പനകളുടെ സ്റ്റാച്യൂ ഒക്ടോ.12ന് മുമ്പ് നീക്കം ചെയ്യണമെന്ന്
ഒക്കലഹോമ: ഒക്കലഹോമ സംസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്ന പത്തു കല്പനകള്‍ ആലേഖനം ചെയ്ത ഒരു ടണ്‍ ഭാരമുള്ള ഗ്രാനൈറ്റ് സ്റ്റാച്യൂ ഒക്ടോ.12ന് മുമ്പ് എടുത്തുമാറ്റുവാന്‍ കാപിറ്റല്‍ പ്രസര്‍വേഷന്‍ കമ്മീഷന്‍ ഒന്നിനെതിരെ 7 വോട്ടുകളോടെ തീരുമാനിച്ചു സെപ്റ്റംബര്‍ 29 ചൊവ്വാഴ്ചയായിരുന്നു കമ്മീഷന്‍ അംഗങ്ങള്‍ യോഗം ചേര്‍ന്ന് തീരുമാനം പ്രഖ്യാപിച്ചത്. പത്തുകല്പനകള്‍ ആലേഖനം ചെയ്തിരിക്കുന്ന സ്റ്റാച്യൂ ഒരു മതത്തിന്റെ താല്പര്യങ്ങള്‍ കണക്കിലെടുത്ത് പൊതുഫണ്ടില്‍ നിന്നും പണം ചിലവഴിച്ചു നിര്‍മ്മിച്ചിരിക്കുന്നതാണെന്നും, അതു പൊതു സ്ഥലത്തുനിന്നും നീക്കം ചെയ്യേണ്ടതാണെന്നും സുപ്രീംകോടതി നേരത്തെ വിധി പ്രഖ്യാപിച്ചിരുന്നു.

സ്റ്റാച്യൂ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ ഒക്കലഹോമ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത കേസ്സില്‍ എട്ടു ജഡ്ജിമാരില്‍ ഒരാളൊഴികെ എല്ലാവരും യൂണിയന്റെ ആവശ്യം അംഗീകരിക്കുകയും, ഉടന്‍ നടപ്പാക്കുവാന്‍ ജില്ലാ കോടതിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

സ്റ്റാച്യൂ നീക്കം ചെയ്യുന്നില്ലെങ്കില്‍ സാത്താനിസ്റ്റ്, അനിമല്‍റൈറ്റ്‌സ്, തുടങ്ങിയ ഗ്രൂപ്പുകള്‍ അവരുടെ പ്രതിമ ഒക്കലഹോമ തലസ്ഥാനത്തു സ്ഥാപിക്കുമെന്ന് ഭീഷിണിപ്പെടുത്തിയിരുന്നു.

മാസങ്ങളോളം നീണ്ടുനിന്ന വാദപ്രതിവാദങ്ങള്‍ക്ക് ചരിത്രപ്രാധാന്യമുള്ള സ്റ്റാച്യു സംരക്ഷിക്കുവാന്‍ കഴിഞ്ഞില്ല എന്നത് ഇതിനെ അനുകൂലിക്കുന്നവരെ നിരാശപ്പെടുത്തിയപ്പോള്‍, സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ വിജയാഘോഷ ലഹരിയിലാണ്. സ്വവര്‍ഗ്ഗവിവാഹവും, വിവാഹമോചനവും, ഗര്‍ഭഛിദ്രവും നിയമവിധേയമാക്കി, പരിപാവനമായി കരുതിയിരുന്ന ചരിത്ര സ്മാരകങ്ങള്‍ നീക്കം ചെയ്തു മുന്നോട്ടു കുതിക്കുന്ന രാജ്യത്തിന്റെ ഭാവി എന്തായി തീരുമെന്നാണ് ഭൂരിപക്ഷം ജനവിഭാഗങ്ങളുടേയും ആശങ്ക.


പത്തു കല്പനകളുടെ സ്റ്റാച്യൂ ഒക്ടോ.12ന് മുമ്പ് നീക്കം ചെയ്യണമെന്ന്
Join WhatsApp News
Tom Abraham 2015-10-01 05:06:38

Good news that they won a legitimate argument in the Court. What is more important for those who uphold the expensive display is to  obey the Ten Commandments. Impossible for them or anyone in the materialistic US. Also, Jesus himself compressed the Ten Commandments into" Love your Neighbour as thyself"  the most significant. Why they cause conflict without adhering to Jesus s new message for loving and helping the poor ? Will they tolerate if other religions display theirs too ? Faith and Rationality must coexist. Law  is for Man, Man not for the Law. Thanks, p.p.c.


Mohan Parakovil 2015-10-01 08:55:07
പാലിക്കാൻ കഴിയാത്തത് പ്രദര്സിപ്പിക്കുന്നതിൽ എന്ത് ഗുണം . ജയ്‌ അമേരിക്ക..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക