Image

കോണ്‍ഫിഡന്റ്‌ ഗ്രൂപ്പ്‌ ഡോ: റോയ്‌ അമേരിക്കന്‍ കാഴ്‌ച്ചകളില്‍

വിനോദ്‌ കൊണ്ടൂര്‍ ഡേവിഡ്‌ Published on 03 October, 2015
കോണ്‍ഫിഡന്റ്‌ ഗ്രൂപ്പ്‌ ഡോ: റോയ്‌ അമേരിക്കന്‍ കാഴ്‌ച്ചകളില്‍
ന്യൂയോര്‍ക്ക്‌: ലോകമലയാളികളൂടെ സ്വന്തം വാര്‍ത്താ ചാനലായ ഏഷ്യാനെറ്റ്‌ ന്യൂസില്‍ എല്ലാ ഞായറാഴ്‌ച്ചയും വൈകിട്ട്‌ 8 മണിക്കു (ഈ എസ്‌ ടി/ന്യൂയോര്‍ക്ക്‌ സമയം) പ്രക്ഷേപണം ചെയ്യുന്ന അമേരിക്കന്‍ കാഴ്‌ച്ചകള്‍ എന്ന പരിപാടിയുടെ ഈയാഴ്‌ച്ചത്തെ എപ്പിസോഡില്‍, ലോകമെമ്പാടും ബിസ്സിനസ്സ്‌ സാമ്രാജ്യം കെട്ടിപ്പടുക്കുന്ന കോണ്‍ഫിഡന്റ്‌ ഗ്രൂപ്പിന്റെ എം ഡി ഡോ: റോയ്‌ സി ജെ യുമായുള്ള പ്രത്യേക അഭിമുഖ പരിപാടികളാണ്‌. അമേരിക്കന്‍ ഐക്യ നാടുകളിലേക്ക്‌ ബിസ്സിനസ്സ്‌ വ്യാപിക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ അദ്ദേഹം ഇവിടെ എത്തിയിരിക്കുന്നത്‌.

റിയല്‍ എസ്‌റ്റേറ്റ്‌ ബിസ്സിനസ്സ്‌, കള്‍നറി ഔട്ട്‌ ലെറ്റ്‌ സ്‌റ്റോര്‍ എന്നിങ്ങനെ വിവിധങ്ങളായ ബിസ്സിനസ്സ്‌ മേഖലകളില്‍ കോണ്‍ഫിഡന്റ്‌ ഗ്രൂപ്പ്‌ മുന്നേറി കൊണ്ടിരിക്കുകയാണ്‌. ദുബായിയിലുള്ള ഭക്ഷ്യ ഔട്ട്‌ ലെറ്റ്‌ സ്‌റ്റോര്‍ ലോകത്തിലെ തന്നെ വലിയ ഒരു സ്‌റ്റോറുകളിലൊന്നണു.

അമേരിക്കന്‍ മലയാളികള്‍ക്കായി അദ്ദേഹം, മലയാളികളുടെ എക്കാലത്തെയും അഭിമാനമായ വള്ളം കളി, അമേരിക്കയിലും സ്‌പോണ്‍സര്‍ ചെയ്‌തു കഴിഞ്ഞിരിക്കുകയാണ്‌. അമേരിക്കയിലെ കൊച്ചു കേരളം എന്നറിയപ്പെടുന്ന ഫ്‌ലോറിഡയിലെ മയാമിയില്‍ കേരള സമാജം ഓഫ്‌ സൗത്ത്‌ ഫ്‌ലോറിഡ എന്ന സംഘടന ഒരുക്കുന്ന വള്ളം കളി മത്സരമാണ്‌ അദ്ദേഹം സ്‌പോണ്‍സര്‍ ചെയ്‌തിരിക്കുന്നത്‌.

എന്നും വിത്യസ്‌തങ്ങളായ പരിപാടികള്‍ അവതരിപ്പിച്ചു കൊണ്ട്‌ ജനഹൃദയങ്ങളില്‍ ചേക്കേറിയ അമേരിക്കന്‍ കാഴ്‌ച്ചകള്‍ ഇനിയും വിവിധങ്ങളായ അമേരിക്കന്‍ കാഴ്‌ച്ചകളുമായി അടുത്താഴ്‌ച്ചയും ലോകമലയാളികളുടെ മുന്നില്‍ വരും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: രാജു പള്ളത്ത്‌ 732 429 9529
കോണ്‍ഫിഡന്റ്‌ ഗ്രൂപ്പ്‌ ഡോ: റോയ്‌ അമേരിക്കന്‍ കാഴ്‌ച്ചകളില്‍
കോണ്‍ഫിഡന്റ്‌ ഗ്രൂപ്പ്‌ ഡോ: റോയ്‌ അമേരിക്കന്‍ കാഴ്‌ച്ചകളില്‍
കോണ്‍ഫിഡന്റ്‌ ഗ്രൂപ്പ്‌ ഡോ: റോയ്‌ അമേരിക്കന്‍ കാഴ്‌ച്ചകളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക