Image

വടശ്ശേരിക്കര സംഗമം ഓഫ്‌ യു.എസ്‌.എ പൊതുസമ്മേളനവും വാര്‍ഷികാഘോഷപരിപാടികളും

ജോയിച്ചന്‍ പുതുക്കുളം Published on 03 October, 2015
വടശ്ശേരിക്കര സംഗമം ഓഫ്‌ യു.എസ്‌.എ പൊതുസമ്മേളനവും വാര്‍ഷികാഘോഷപരിപാടികളും
ഷിക്കാഗോ: വടശ്ശേരിക്കര സംഗമം ഓഫ്‌ യു.എസ്‌.എയുടെ ആറാമത്‌ പൊതുസമ്മേളമനവും ആഘോഷപരിപാടികളും സെപ്‌റ്റംബര്‍ 26-ന്‌ ഗ്ലെന്‍ഓക്‌സിലുള്ള സന്തൂര്‍ ഇന്ത്യന്‍ റെസ്റ്റോറന്റില്‍ വച്ചു നടത്തി.

പ്രസിഡന്റ്‌ ഐപ്പ്‌ ഫിലിപ്പിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വടശ്ശേരിക്കര സ്വദേശിയും ഫൊക്കാന പ്രസിഡന്റുമായ ജോണ്‍ പി. ജോണ്‍ മുഖ്യാതിഥിയായിരുന്നു. മാത്യു ഉമ്മന്‍ സ്വാഗത പ്രസംഗം നടത്തി. സെക്രട്ടറി തടത്തില്‍ മത്തായി പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു.

അനു തോമസ്‌, സിബി ഡേവിഡ്‌, സോമി മാത്യു, തടത്തില്‍ മത്തായി എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. നോര്‍ത്ത്‌ അമേരിക്കന്‍ മലയാളി ഓഫ്‌ ദി ഇയര്‍ അവാര്‍ഡ്‌ ജേതാവായ ജോണ്‍ പി. ജോണിനെ പ്രസിഡന്റ്‌ പൊന്നാട അണിയിച്ച്‌ ആദരിച്ചു. പ്രശസ്‌ത ഗായകന്‍ കെ.എ. അലക്‌സാണ്ടര്‍ അവതരിപ്പിച്ച ഗാനസന്ധ്യ ചടങ്ങിന്‌ മികവേകി. സാം ജേക്കബ്‌ നന്ദി പ്രകാശിപ്പിച്ചു. തടത്തില്‍ മത്തായി എം.സിയായി പ്രവര്‍ത്തിച്ചു.

2016-ലെ ഭാരവാഹികളായി താഴെപ്പറയുന്നവരെ തെരഞ്ഞെടുത്തു. മാത്യു മാമ്മന്‍ (പ്രസിഡന്റ്‌), ഐപ്പ്‌ ഫിലിപ്പ്‌ (വൈസ്‌ പ്രസിഡന്റ്‌), തടത്തില്‍ മത്തായി (സെക്രട്ടറി), അനു തോമസ്‌ (ട്രഷറര്‍), സുസന്‍ ഏബ്രഹാം (അക്കൗണ്ടന്റ്‌), അന്നമ്മ ഫിലിപ്പ്‌ (കമ്യൂണിക്കേഷന്‍ കോര്‍ഡിനേറ്റര്‍).
വടശ്ശേരിക്കര സംഗമം ഓഫ്‌ യു.എസ്‌.എ പൊതുസമ്മേളനവും വാര്‍ഷികാഘോഷപരിപാടികളുംവടശ്ശേരിക്കര സംഗമം ഓഫ്‌ യു.എസ്‌.എ പൊതുസമ്മേളനവും വാര്‍ഷികാഘോഷപരിപാടികളുംവടശ്ശേരിക്കര സംഗമം ഓഫ്‌ യു.എസ്‌.എ പൊതുസമ്മേളനവും വാര്‍ഷികാഘോഷപരിപാടികളുംവടശ്ശേരിക്കര സംഗമം ഓഫ്‌ യു.എസ്‌.എ പൊതുസമ്മേളനവും വാര്‍ഷികാഘോഷപരിപാടികളുംവടശ്ശേരിക്കര സംഗമം ഓഫ്‌ യു.എസ്‌.എ പൊതുസമ്മേളനവും വാര്‍ഷികാഘോഷപരിപാടികളും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക