Image

ശിവഗിരിയില്‍ കണ്ടത്‌ (ലേഖനം: സാബു ജേക്കബ്‌, ഫിലാഡല്‍ഫിയ)

Published on 05 October, 2015
ശിവഗിരിയില്‍ കണ്ടത്‌ (ലേഖനം: സാബു ജേക്കബ്‌, ഫിലാഡല്‍ഫിയ)
കുടുംബസമേതം നാലാഴ്‌ച കേരളത്തില്‍ അവധിക്കാലം ചിലവഴിക്കാനെത്തിയ ഞാന്‍ കഴിഞ്ഞ കുറെവര്‍ഷങ്ങളായി എന്നെ അലട്ടിക്കൊണ്ടിരുന്ന പുറംവേദനയ്‌ക്ക്‌ ആയുര്‍വേദചികിത്സനടത്തുന്നതിനും ഒപ്പം ചില വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ സന്ദര്‍ശനംനടത്തുന്നതിനും ആഗ്രഹിച്ചിരുന്നു. ചികിത്സയ്‌ക്കും ഉഴിച്ചിലിനുമായി ആദ്യത്തെ രണ്ടാഴ്‌ച്ചമാറ്റിവച്ചിരുന്നുവെങ്കിലും ചികിത്സകന്റെ. നിര്‍ദേശപ്രകാരം യാത്രകള്‍ ചെയ്യുന്നതുമൂലമുള്ള അമിതമായദേഹവ്യയം ഒഴിവാക്കുന്നതിനായി മൂന്നാഴ്‌ചയോളം വീട്ടില്‍ത്തന്നെ കഴിയേണ്ടിവന്നു. ഒടുവില്‍അവധിയുടെ അവസാന ആഴ്‌ചവന്നെത്തിയപ്പോളാണ്‌ കുടുംബവുമൊത്ത്‌ എവിടെയെങ്കിലും യാത്രപോകുവാനുള്ള സാഹചര്യം സംജാതമായത്‌. വയനാട്ടില്‍ അല്ലെങ്കില്‍ മസിനഗുഡിയില്‍ പോകുവാന്‍ നേരത്തെനിശ്ചയിച്ചിരുന്നെങ്കിലും ദീര്‍ഘയാത്രഒഴിവാക്കി എന്റെമസഹോദരന്‍ നിര്‍ദ്ദേശിച്ചപ്രകാരം വര്‍ക്കലയില്‍ പോയി രണ്ടുദിവസം ചിലവഴിക്കുവാന്‍ ഒടുവില്‍ തീരുമാനിച്ചു. എന്റെ തറവാടുവീടിനടുത്തുള്ള നാഗമ്പടം മഹാദേവര്‍ ക്ഷേത്രത്തില്‍ നിന്നും നിത്യവും രാവിലെ ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പറേഷന്റെറ ഒരു ലോഫ്‌ളോര്‍ എയര്‍ കണ്ടീഷന്‍ഡ്‌ ബസ്‌ ശിവഗിരിയിലേക്ക്‌ തീര്‍ഥാടകരെയ ുംവഹിച്ചുകൊണ്ട്‌ പോകുന്നതിനായി അടുത്ത കാലത്ത്‌ ആരംഭിച്ചിരുന്നു എന്നതാണ്‌ വര്‍ക്കല തിരഞ്ഞെടുക്കുവാനുള്ള മറ്റൊരുകാരണം. എന്നെപ്പോലെ കേരളത്തില്‍ അവധിയാഘോഷിക്കുവാന്‍ എത്തിയ പ്രവാസി സുഹൃത്തിന്റെറനിര്‍ദേശമനുസരിച്ച്‌ വര്‍ക്കല ക്‌ളിഫിനടുത്തുതന്നെ സ്ഥിതിചെയ്യുന്ന ഗ്രീന്‍ പാലസ ്‌ഹോട്ടലില്‍ മുറികള്‍ ബുക്ക്‌ ചെയ്യുകയും തിങ്കളാഴ്‌ച രാവിലെ തന്നെ നാഗമ്പടത്തെത്തി ബസില്‍ കയറിക്കൂടുകയും ചെയ്‌തു. സഹോദരനുംകുടുംബവുംഞങ്ങള്‍ക്കൊപ്പംവരുവാന്‍ നിശ്ചയിച്ചിരുന്നെങ്കിലും അവിചാരിതമായുണ്ടായ അസൗകര്യംമൂലം അവനും കുടുംബത്തിനും ഞങ്ങളോടൊപ്പം വരുവാന്‍ സാധിച്ചില്ല.

നാഗമ്പടത്തു നിന്നുയാത്രതിരിക്കുമ്പോള്‍ ഞങ്ങളോടൊപ്പം ബസ്‌ െ്രെഡവറും കണ്ടക്ടറും മാത്രമേഉണ്ടായിരുന്നുള്ളുവെങ്കിലും കോട്ടയം ബസ്സ്‌റ്റാന്‍ഡില്‍ നിന്നും മറ്റുമായി പതിനഞ്ചില്‍ താഴെ ആളുകള്‍ കൂടികയറുകയും നാലുമണിക്കൂര്‍ യാത്രചെയ്‌തു ഏതാണ്ട്‌ പതിനൊന്നര മണിയോടെ വര്‍ക്കലയില്‍ എത്തിച്ചേരുകയുംചെയ്‌തു. പണ്ട്‌ കാലത്തു സ്‌റ്റോപ്പുകളില്‍ നിര്‍ത്താതെ,യാത്രക്കാരെബസില്‍ കയറ്റാതെ അവരോടു അരോചകമായിപെരുമാറിയിരുന്ന ട്രാന്‍സ്‌പോര്‍ട്ട ്‌തൊഴിലാളികളുടെ നേര്‍ വിപരീതമായിരുന്നു ഞങ്ങളുടെബസിലെ ഡ്രൈവറുടെയും കണ്ടക്ടറുടെയും പെരുമാറ്റം. എല്ലാവരോടും വിനയം നിറഞ്ഞ സ്‌നേഹമസൃണമായ അവരുടെപെരുമാറ്റം കണ്ടിട്ട്‌ എനിക്ക്‌ തെല്ലൊന്നുമല്ല അത്ഭുതം ഉണ്ടായത്‌. മടക്കയാത്രയില്‍ ശിവഗിരിയില്‍ വന്നെന്നാല്‍ തിരക്കു കൂടാതെയാത്ര ചെയ്യാംഎന്ന്‌ സസ്‌നേഹം നിര്‍ദേശിച്ചഅവര്‍ ചെയ്‌ത മറ്റൊരുസല്‍പ്രവര്‍ത്തികൂടി ഇവിടെപ്രതിപാദിക്കാതെവയ്യ. മടക്കയാത്രയില്‍ ഞങ്ങള്‍ ഇരുന്നിരുന്ന സീറ്റുകള്‍ക്കുതാഴെയുള്ള ഫ്‌ളോറിലൂടെ വെള്ളംഒഴുകിവരുന്നതുകണ്ടിട്ടു കണ്ടക്ടര്‍ കാരണമന്വേഷിച്ചപ്പോള്‍ വര്‍ക്കലയില്‍ നിന്ന്‌കയറിയ ഒരു യാത്രക്കാരിയ്‌ക്ക്‌ അവര്‍ ജോലിയെടുക്കുന്ന അനാഥാലയത്തിലെ കുട്ടികള്‍ക്കു നല്‍കുന്നതിനായി ആരോ സംഭാവനയായി നല്‍കിയ മത്സ്യം ഭംഗിയായി പൊതിഞ്ഞു വച്ചിരുന്ന പായ്‌ക്കറ്റില്‍ നിന്നുമാണ്‌ ആ വെള്ളംഒഴുകുന്നതെന്ന്‌ മനസ്സിലായി. പതിവായി അവര്‍ യാത്ര ചെയ്‌തിരുന്ന ട്രെയിന്‍ അന്നു രണ്ടു മണിക്കൂര്‍ വൈകിയോടിയിരുന്നതിനാലാണ്‌ കെയെസ്സാര്‍ട്ടിസിയുടെ ചട്ടങ്ങള്‍ക്കെതിരാണെന്നറിഞ്ഞിട്ടും അനാഥക്കുഞ്ഞുങ്ങള്‍ക്കുള്ള മത്സ്യവുമായി ബസിലുള്ള യാത്രയ്‌ക്ക്‌ അവര്‍ തുനിഞ്ഞിറങ്ങിയത്‌. ഉള്ളില്‍ ഉയര്‍ന്നു വന്ന അമര്‍ഷം തെല്ലും പുറത്തു കാണിക്കാതെ നല്ലവനായ ആ കണ്ടക്ടര്‍ കയ്യില്‍ കിട്ടിയ പഴയ പത്രക്കടലാസുകള്‍ കൊണ്ടുവന്നു വെള്ളത്തിനു മീതെയിട്ടു തുടയ്‌ക്കുകയും പിന്നീട്‌ ലോഷന്‍ തളിച്ചു മീന്‍ മണം അകറ്റുകയും ചെയ്‌തു.

വൃത്തിയും വെടിപ്പുമുള്ള ഒരു ഇടത്തരം ഹോട്ടലായിരുന്നു ഗ്രീന്‍ പാലസ്‌. ഹോട്ടല്‍ മാനേജര്‍ ദിലീപ്‌ ഉപചാരപൂര്‍വ്വം ഞങ്ങളെ സ്വീകരിച്ചാനയിക്കുകയും കടലിനഭിമുഖമായുള്ള നല്ലൊരു മുറി ഞങ്ങള്‍ക്കു തരികയും വര്‍ക്കലയും പരിസരപ്രദേശങ്ങളും കാണുന്നതിനായി വാഹനസൗകര്യം ഒരുക്കിത്തരികയും ചെയ്‌ത്‌ ആതിഥേയന്റെ റോള്‍ ഭംഗിയായി നിര്‍വഹിച്ചു . ടൂറിസ്റ്റ്‌ സീസണ്‍ അല്ലാതിരുന്നിട്ടും ബീച്ചിലും സമീപത്തുമുള്ള ഹോട്ടലുകളില്‍ തിരക്കിനൊട്ടും തന്നെ കുറവില്ലായിരുന്നു. അവിടത്തെ മിക്ക റെസ്‌ടോറണ്ടുകളിലും ടിബറ്റില്‍ നിന്ന്‌ വന്ന തൊഴിലാളികളാണ്‌ ജോലിനോക്കിയിരുന്നത്‌. കര കാണാന്‍ കഴിയാത്തത്ര ദൂരം കടല്‍ കടന്നു വന്നു പാപനാശം കടല്‍ക്കരയെ മൂടിയിരുന്നതിനാല്‍ ഞങ്ങള്‍ ആശിച്ചിരുന്നതുപോലെ വെള്ളത്തില്‍ ഇറങ്ങുവാനും കുളിക്കുവാനും ഒന്നും കഴിഞ്ഞില്ലെങ്കിലും ഞാനും കുടുംബവും വളരെയേറെ നേരം കടല്‍ക്കരയില്‍ ചിലവിടുകയും ദൂരെ നിന്ന്‌ ആഴക്കടല്‍ മീന്‍പിടുത്തവും മറ്റു കടല്‍ക്കാഴ്‌ച്ചകളും ആസ്വദിക്കുകയും ചെയ്‌തു.

രണ്ടുദിവസം വര്‍ക്കലയില്‍ ചിലവഴിച്ച ഞങ്ങള്‌ക്കു മടക്കയാത്രയ്‌ക്കുള്ള ബസ്‌ 11.30ന്‌ ശിവഗിരിയില്‍ എത്തുമെന്നാണ്‌ പറഞ്ഞിരുന്നെങ്കിലും ബസ്സെങ്ങാനും നേരത്തെവന്നു ഞങ്ങളെക്കൂടാതെ പോകുമോ എന്നു ഭയന്നിരുന്ന എന്റെപ ഭാര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങി കാലത്ത്‌ ഒന്‍പതു മണിക്കു തന്നെ ഞങ്ങള്‍ മുറിയൊഴിയുകയും വര്‍ക്കല പട്ടണത്തില്‍ പോയി പ്രഭാത ഭക്ഷണം കഴിച്ചതിനു ശേഷം പത്തുമണിയോടെ ശിവഗിമഠത്തില്‍ വന്നെത്തുകയും ചെയ്‌തു. പതിനൊന്നരയ്‌ക്ക്‌ വന്നു പന്ത്രണ്ടു മണിയ്‌ക്കു മടങ്ങുന്ന ബസ്സില്‍ യാത്ര ചെയ്യുവാന്‍ രണ്ടു മണിക്കൂര്‍ മുമ്പേ വന്നെത്തിയ ഞങ്ങള്‌ക്കു്‌ ഒന്ന്‌ കയറിയിരിക്കുവാന്‍ ഒരിടമോ എന്തിനു ഒരു മുറുക്കാന്‍ കട പോലും അവിടെ കാണുവാന്‍ കഴിഞ്ഞില്ല.വാഹനങ്ങള്‍ നിയന്ത്രിച്ചിരുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ നിര്‍ദ്ദേശിച്ചതനുസരിച്ച്‌ ശിവഗിരി മഠത്തിന്റെ്‌ ഗസ്റ്റ്‌ ഹൗസിലേക്ക്‌ ഞങ്ങള്‍ കടന്നു ചെന്നു. ഗസ്റ്റ്‌ ഹൗസിന്റെര പൂമുഖത്ത്‌ വിവിധ പ്രായത്തിലുള്ള സ്വാമിമാര്‍ നിരത്തിയിട്ടിരിക്കുന്ന കസേരകളിരുന്നു ധ്യാനിക്കുകയും ചിലര്‍ പുരാണ ഗ്രന്ഥങ്ങളില്‍ മുഴുകിയിരിക്കുകയും പ്രായാധിക്യം മൂലം വായിക്കുവാന്‍ കഴിയാത്ത സ്വാമിമാര്‍ക്കു അവിടത്തെ സന്നദ്ധ പ്രവര്‍ത്തകര്‍ വേദഗ്രന്ഥങ്ങള്‍ വായിച്ചു കൊടുക്കുകയും ചെയ്‌തുകൊണ്ടിരുന്നു. അവിടെ ഇരുന്നിരുന്ന സ്വാമിമാര്‍ ഞങ്ങളെ വളരെ മാന്യമായി സ്വീകരിക്കുകയും അവരുടെസമീപത്തായി ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഇരിക്കുവാന്‍ കസേരകള്‍ നല്‍കുകയും ചെയ്‌തു. വേദപാരായണത്തില്‍ മുഴുകിയിരുന്ന ഒരു സ്വാമിനി വന്നു ഞങ്ങളെ പരിചയപ്പെടുകയും ഞങ്ങളുടെ പെട്ടികളും മറ്റും അവിടെയുണ്ടായിരുന്ന മുതിര്‍ന്ന ഒരു സ്വാമിയെ നോക്കുവാനേല്‍പ്പിച്ച ശേഷം അനേകം ഏക്കറുകള്‍ പരന്നു കിടക്കുന്ന ശിവഗിരി മഠവും ശ്രീനാരായണ ഗുരു സമാധിമന്ദിരവും ഗുരുദേവന്‍ താമസിച്ചിരുന്ന ഭവനവും മറ്റും ചുറ്റി നടന്നു കാണിച്ചു തരുന്നതിനായി ഒരു ഗൈഡിനെപ്പോലെ ഞങ്ങള്‍ക്കൊപ്പം വരികയുണ്ടായി. മലേഷ്യയില്‍ ജനിച്ചു വളര്‍ന്ന അഞ്ചല്‍ സ്വദേശിനിയായ സ്വാമിനിയ്‌ക്ക്‌ അവിടെയുള്ള എല്ലാവരുമായും ഉള്ള പരിചയവും സ്വാധീനവും മൂലം ഗുരു സമാധിയിലും ഗുരു താമസിച്ചിരുന്ന ഭവനത്തിലും ഒക്കെ ഒരു തടസവും കൂടാതെ കയറിച്ചെന്നു ദര്‍ശിക്കുവാന്‍ ഞങ്ങള്‍ക്കു സാധിച്ചു. ഞാനിതു വരെ സന്ദര്‍ശിച്ചിട്ടുള്ള തീര്‍ഥാടന കേന്ദ്രങ്ങളില്‍ വച്ചു വൃത്തിയിലും വെടുപ്പിലും ശിവഗിരി മഠം മുന്‍ നിരയില്‍ നില്‍ക്കുന്നു എന്ന്‌ പറയാതെ വയ്യ.സമാധിമന്ദിരത്തിനുചുറ്റുമുള്ളമതില്‍ക്കെട്ടില്‍ പതിപ്പിച്ചിരുന്ന അര്‍ത്ഥവത്തായഗുരുവചനങ്ങള്‍ ഗുരുദേവന്റെ.പിന്‍ഗാമികള്‍ പോലുംപിന്തുടരുന്നില്ല എന്നുള്ളത്വളരെസങ്കടകരമാണ്‌. ഏതാണ്ട്‌ മുക്കാല്‍ മണിക്കൂറോളം കാഴ്‌ചകള്‍ കണ്ടു തിരികെയെത്തുമ്പോള്‍ മഠത്തിന്റെത പൂമുഖം മുഴുവന്‍ ധ്യാനിച്ചു കൊണ്ടിരിക്കുന്ന സ്വാമിമാരെക്കൊണ്ട്‌ നിറഞ്ഞിരുന്നു. തുടര്‍ന്നു ആ സ്വാമിനി ഞങ്ങളെ ശിവഗിരി മഠാധിപതി പ്രകാശാനന്ദ സ്വാമികളുടെ സവിധത്തിലേക്കു കൊണ്ടുപോയി.

ദന്തഗോപുരങ്ങളില്‍ വാഴുന്ന ആഡംബരത്തിന്റെിയും അധികാര ഗര്‍വ്വിന്റെുയും പ്രതിനിധികളായ ആചാര്യന്മാരെയും മതമേലധ്യക്ഷന്മാരെയും മാത്രം കണ്ടു പരിചയിച്ച ഞങ്ങള്‍ക്കെല്ലാവര്‍ക്കും അവിശ്വസനീയമായിരുന്നു സ്വാമിയുമായുള്ള ആ കൂടിക്കാഴ്‌ച്ച. ആദ്യത്തെ വാതില്‍ തുറന്നകത്തു കയറിയ സ്വാമിനി പിന്നിലുള്ളസ്വാമിയുടെ കിടപ്പുമുറിയുടെ വാതില്‍ക്കല്‍ ചെന്ന്‌ അകത്തേക്കു കടക്കുവാന്‍ അനുവാദം ചോദിക്കുകയും തുടര്‍ന്നു ഞങ്ങള്‍ അകത്തു കടന്നപ്പോള്‍ വന്ദ്യ വയോധികനായ സ്വാമി പ്രകാശാനന്ദ, നമ്മുടെ നാട്ടുമ്പുറങ്ങളിലെ വീടുകളില്‍ ചെന്നാല്‍ കാണുന്നതുപോലെയുള്ള ഒരു സാധാരണ കട്ടിലില്‍ ഒരു സാദാ പഞ്ഞിമെത്തയിലിരുന്നു ധ്യാനിച്ചു കൊണ്ടിരിക്കുന്ന കാഴ്‌ച്ചയാണ്‌ ഞങ്ങള്‍ കണ്ടത്‌. സ്വാമിനി ചെന്നപാടെ സ്വാമിയുടെ കാല്‍ തൊട്ടു വന്ദിക്കുകയും തുടര്‍ന്ന്‌ ഞാനും കുടുംബവും അദ്ദേഹത്തിന്റെള്‍ കാല്‍ തൊട്ടു വന്ദിക്കുകയും മ്രുദുഭാഷിയായ സ്വാമി എല്ലാവരുടെയും തലയില്‍ കൈവച്ചനുഗ്രഹിക്കുകയും പ്രസാദം തരികയും ചെയ്‌തു. അദ്ദേഹത്തിന്റെത മുറിയില്‍ കണ്ട ആഡംബര രഹിതമായ അന്തരീക്ഷം സ്വാമിയുടെ ലളിത ജീവിതത്തിനു മാറ്റ്‌ വര്‍ദ്ധിപ്പിക്കുന്നതായിരുന്നു.

പ്രകാശാനന്ദ സ്വാമികളുടെ അനുഗ്രഹവും വാങ്ങി വീണ്ടും മഠത്തിന്റെറ പൂമുഖത്തു വന്നു കസേരയിലിരിക്കുമ്പോള്‍ അവിടെസന്നിഹിതരായിരുന്നമറ്റുസ്വാമിമാര്‍ വന്നുഞങ്ങളെ പരിചയപ്പെടുകയും അന്നത്തെഉച്ചഭക്ഷണത്തില്‍ പങ്കുചേരുവാന്‍ ഞങ്ങളെ ക്ഷണിക്കുകയുംചെയ്‌തു. എന്നാല്‍ പന്ത്രണ്ടു മണിയ്‌ക്ക്‌ ഞങ്ങളുടെ ബസ്‌ പുറപ്പെടുമെന്നതിനാല്‍ അവരുടെക്ഷണംനന്ദിപൂര്‍വ്വംഞങ്ങള്‍ക്കുനിരസിക്കേണ്ടിവന്നു. ഞങ്ങള്‍ മറ്റുസ്വാമിമാരോട്‌ സംഭാഷണത്തിലേര്‍പ്പെട്ടിരിക്കുമ്പോള്‍ സ്വാമി പ്രകാശാനന്ദ അദ്ദേഹത്തിന്റെവമുറിയില്‍ നിന്ന്‌ പുറത്തുവരികയുംമറ്റുസ്വാമിമാരുടെകൂടെയിരുന്നുധ്യാനത്തില്‍ പങ്കുകൊള്ളുകയും തന്നെ വണങ്ങുവാനെത്തുന്നസന്ദര്‍ശകരെ അനുഗ്രഹിക്കുകയും ചെയ്‌തുകൊണ്ടിരുന്നു. കൈക്കൂലികൊടുത്ത്‌ കാര്യങ്ങള്‍ സാധിക്കുന്ന കേരളപാരമ്പര്യമനുസരിച്ചു ഞങ്ങള്‍ക്കുസഹായത്തിനായികൂടെ വന്ന സ്വാമിനിക്കു ഞാന്‍ ചെറിയൊരു ദക്ഷിണകൊടുക്കുവാന്‍ ശ്രമിച്ചെങ്കിലും അതവര്‍ നന്ദിപൂര്‍വ്വം നിരസ്സിക്കുകയാണ്‌ ചെയ്‌തത്‌. മഠത്തില്‍ വച്ചുപരിചയപ്പെട്ട്‌ ഞങ്ങളോടൊപ്പം നടന്ന ബാംഗ്ലൂര്‍ സ്വദേശിയായ ഒരു ബിസിനസുകാരനും ഇതേ അനുഭവം ഉണ്ടായതായി അദ്ദേഹം ഞങ്ങളോടുപറഞ്ഞു. സ്ഥിരമായി ആശ്രമങ്ങളും മഠങ്ങളും സന്ദര്‍ശിക്കാറുള്ളഈവ്യക്തിമറ്റുള്ളആശ്രമങ്ങളിലെസ്വാമിമാര്‍ കൈനീട്ടുന്നതുപോലെ ശിവഗിരി മഠത്തിലെ ഒരു സ്വാമി പോലും ആരില്‍ നിന്നുംദക്ഷിണ സ്വീകരിക്കാറില്ലെന്നുപറഞ്ഞത ്‌എനിക്ക്വളരെ അത്ഭുതമായി തോന്നി. ഗുരുസമാധിമന്ദിരത്തിനടുത്തായി കാണപ്പെട്ട ഒരു ചാരിറ്റി ബോക്‌സ്‌ ഒഴിച്ചാല്‍, ദൈവത്തിനു കൈക്കൂലി കൊടുത്തു കാര്യം സാധിക്കുവാനെത്തുന്നവരുടെ സൗകര്യത്തിനായി മറ്റാരാധനാലയങ്ങളില്‍ മുക്കിനും മൂലയിലുംസ്ഥാപിച്ചിട്ടുള്ള നേര്‍ച്ചപ്പെട്ടികള്‍ ഒന്നുംതന്നെ ഇവിടെകാണുവാന്‍ കഴിഞ്ഞില്ല. വേണമെങ്കില്‍ഇതരമതസ്ഥര്‍ ചെയ്യുന്നതുപോലെആയിരക്കണക്കിനാളുകള്‍ നിത്യവുംവന്നുപോകുന്ന പ്രശാന്തസുന്ദരമായ ഈപ്രദേശത്തിന്റെ പരിശുദ്ധിയെ തകര്‍ത്തു കോണ്രീക്രീറ്റ്‌ വനമുണ്ടാക്കി സ്‌കൂളും ആശുപത്രിയും വ്യാപാര സമുച്ഛയങ്ങളും കെട്ടിയുയര്‍ത്തുവാനും അതുവഴി കോടികള്‍ വരുമാനമുണ്ടാക്കുവാനും ഇവിടത്തെ സ്വാമിമാര്‍ക്കും കഴിയുന്നതാണ്‌.

ഭൗതിക സുഖങ്ങള്‍ എല്ലാം വെടിഞ്ഞു ജീവിതത്തില്‍ കഷ്ടതയനുഭവിക്കുന്നവന്റെ കണ്ണീരൊപ്പി, സ്‌നേഹത്തോടെ അവരെ ഉപദേശിച്ചും ശുശ്രൂഷിച്ചും രോഗശാന്തി നല്‍കിയും, കൈപിടിച്ചു കൂടെ നടന്നൊടുവില്‍ മാനവരാശിയുടെ മുഴുവന്‍ നന്മയ്‌ക്കായി തിരുശരീരം തന്നെബലിയായി നല്‌കുകയുംചെയ്‌ത ലാളിത്യത്തിന്റെ നിറകുടമായിരുന്ന യേശുതമ്പുരാന്റെ മാര്‍ഗ്ഗം പിന്തുടരുന്നവരെന്നവകാശപ്പെടുന്ന ക്രിസ്‌ത്യന്‍ മതപുരോഹിതന്മാര്‍ കണ്ടുപഠിക്കേണ്ടതായ ഒരുപാട്‌ കാര്യങ്ങള്‍ എനിക്കവിടെ കാണുവാന്‍ സാധിച്ചു. കേവലംരണ്ടുമണിക്കൂര്‍ പരിചയത്തിന്റെ പേരില്‍ ശിവഗിരി മഠവും അവിടെയുള്ള സ്വാമിമാരും തെറ്റുകള്‍ക്കും കുറ്റങ്ങള്‍ക്കും അതീതരാണെന്നു വിശ്വസിക്കുവാനും സ്ഥാപിക്കുവാനും ഞാന്‍ മുതിരുന്നില്ല. എങ്കിലും അവിടെഞാന്‍ കണ്ടതായവെടിപ്പും ലാളിത്യവും വളരെ പ്രശംസനീയമായി എനിക്കനുഭവപ്പെട്ടതിനാലാണ്‌ ഞാനീകുറിപ്പ്‌ തയ്യാറാക്കിയതും അത്‌ എല്ലാവരുമായും പങ്കുവയ്‌ക്കുവാന്‍ ആഗ്രഹിച്ചതും.

ഇന്ന്‌ കേരളത്തില്‍ ദുര്‍ലഭമായിക്കൊണ്ടിരിക്കുന്ന ആതിഥ്യമര്യാദകളും,എ ളിമ നിറഞ്ഞസം സാരവും,വിനയം നിറഞ്ഞപെരുമാറ്റവുംആ വശ്യത്തിലധികം ആസ്വദിച്ചുകൊണ്ട്‌ കോട്ടയത്തേക്കുള്ള ബസില്‍ കയറിയിരിക്കുമ്പോള്‍ അടുത്തവരവിലും ശിവഗിരിമഠം സന്ദര്‍ശിക്കണമെന്നു എന്റെള മനസ്‌ വല്ലാതെആഗ്രഹിച്ചുപോവുകയാണ്‌.
ശിവഗിരിയില്‍ കണ്ടത്‌ (ലേഖനം: സാബു ജേക്കബ്‌, ഫിലാഡല്‍ഫിയ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക