Image

ഡാളസ്സ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ഹെല്‍ത്ത് ഫെയര്‍

പി.പി.ചെറിയാന്‍ Published on 05 October, 2015
ഡാളസ്സ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ഹെല്‍ത്ത് ഫെയര്‍
ഡാളസ്സ് : ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ സ്പിരിച്ച്വല്‍ ഹാളില്‍ ഹെല്‍ത്ത് ഫെയര്‍ നടത്തപ്പെട്ടു. ഇന്‍ഷറന്‍സ് പരിരക്ഷ ലഭിക്കാത്ത അനേക വ്യക്തികള്‍ക്ക് ഡോക്ടറെ നേരില്‍കണ്ട് അവരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഉപദേശങ്ങള്‍ ലഭിക്കുവാന്‍ ഈ ആരോഗ്യ പരിപാലന ക്യാമ്പിലൂടെ സാധിച്ചു. ക്ഷേത്ര പരിസരവാസികളായ അനേകം പേര്‍ ഈ ഹെല്‍ത്ത് ക്യാമ്പ് പ്രയോജനപ്പെടുത്തി.

മിതമായ നിരക്കില്‍ രക്തപരിശോധനയും, ഇക്കോ പരിശോധനയും, സംഘാടകര്‍ ലഭ്യമാക്കിയിരുന്നു. ആരോഗ്യ പരിപാല രംഗത്ത് പ്രവര്‍ത്തിക്കുന്ന അനേകം വിദഗ്ദരുടെ സേവനം ലഭ്യമായത് ഹെല്‍ത്ത് ഫെയറിനെ വന്‍ വിജയമാക്കിതീര്‍ത്തു എന്ന് കേരളാ ഹിന്ദു സൊസൈറ്റി പ്രസിഡന്റ് ഗോപാലപിള്ള അഭിപ്രായപ്പെട്ടു.

സാമൂഹ്യ പ്രതിബദ്ധതയുള്ള വരും തലമുറയെ വാര്‍ത്തെടുക്കുവാന്‍ ഇതുപോലുള്ള സാമൂഹ്യസേവന ക്യാമ്പുകള്‍ കെ.എച്ച്.എസ്. തുടര്‍ന്നും നടത്തുന്നതായിരിക്കും എന്ന് ട്രസ്റ്റി ചെയര്‍മാന്‍ ഹരിപിള്ള അറിയിച്ചു.


ഡാളസ്സ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ഹെല്‍ത്ത് ഫെയര്‍ ഡാളസ്സ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ഹെല്‍ത്ത് ഫെയര്‍ ഡാളസ്സ് ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ഹെല്‍ത്ത് ഫെയര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക