Image

കാറിനു മുകളില്‍ മരം വീണ് കാന്‍സര്‍ സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മരിച്ചു

പി.പി.ചെറിയാന്‍ Published on 06 October, 2015
കാറിനു മുകളില്‍ മരം വീണ് കാന്‍സര്‍ സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മരിച്ചു
ന്യൂജേഴ്‌സി : ന്യൂജേഴ്‌സി ചാപ്റ്റര്‍, ലുക്കേമിയ, ലിംഫോമ സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്‌റ്റെയ്‌സി വെതേഴ്‌സ്(46) ഓടിച്ചിരുന്ന കാറിനു മുകളില്‍ മരം വീണ് മരിച്ചതായി കോള്‍ട്ട്‌സ് നെക്ക് ടൗണ്‍ഷിപ്പ് പോലീസ് സ്ഥിരീകരിച്ചു.

ഒക്ടോബര്‍ 3 ശനിയാഴ്ച വൈകീട്ടുണ്ടായ ശക്തമായ കാറ്റില്‍ കടപുഴകിയ മരം സ്റ്റെയ്‌സി സഞ്ചരിച്ചിരുന്ന മസ്റ്റാങ്ങ് കാറില്‍ പതിക്കുകയായിരുന്നു. സ്റ്റെയ്‌സി സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചതായി പോലീസ് പറഞ്ഞു.

കാന്‍സര്‍ സൊസൈറ്റിക്കുവേണ്ടി ഏഴുമില്യണ്‍ ഡോളര്‍ പിരിച്ചെടുക്കുന്നതിനു പ്രധാന പങ്കുവഹിച്ച സ്റ്റെയ്‌സിയുടെ മരണം രക്താര്‍ബുദം ബാധിച്ചു ചികിത്സയിലിരിക്കുന്ന രോഗികള്‍ക്ക് തീരാനഷ്ടമാണെന്ന് സൊസൈറ്റി ഭാരവാഹികല്‍ പറഞ്ഞു.

മറ്റുള്ളവരുടെ സന്തോഷമായിരുന്നു സ്‌റ്റെയ്‌സിയുടെ സന്തോഷം മകള്‍ എമിലി പറഞ്ഞു.
രക്താര്‍ബുദം ബാധിച്ചു മരിച്ചിരുന്ന ഓരോ രോഗികളേയും സ്വന്തം കുടുംബാംഗങ്ങലെ പോലെ ശുശ്രൂഷിക്കുന്നതിനും, ആവശ്യമായ ചികിത്സ നല്‍കുന്നതിനും സ്‌റ്റെയ്‌സി പ്രത്യേകം ശര്ദ്ധിച്ചിരുന്നതായി ചാരിറ്റി ബോര്‍ഡ് ചെയര്‍മാന്‍ മൈക്കിള്‍ ഷെവ്‌ലിന്‍ പറഞ്ഞു.
സംഭവത്തെകുറിച്ചു വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

കാറിനു മുകളില്‍ മരം വീണ് കാന്‍സര്‍ സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മരിച്ചു
weather
കാറിനു മുകളില്‍ മരം വീണ് കാന്‍സര്‍ സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മരിച്ചു
കാറിനു മുകളില്‍ മരം വീണ് കാന്‍സര്‍ സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മരിച്ചു
wheather and daughter
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക