Image

'എന്ന് നിന്റെ മൊയ്തീന്‍' അമേരിക്കയിലും കാനഡായിലും ഒക്ടോബര്‍ 9ന് തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിയ്ക്കുന്നു.

ഡോ.മുരളീരാജന്‍ Published on 06 October, 2015
'എന്ന് നിന്റെ മൊയ്തീന്‍' അമേരിക്കയിലും കാനഡായിലും ഒക്ടോബര്‍ 9ന് തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിയ്ക്കുന്നു.
വാഷിങ്ങ്ടണ്‍ ഡി.സി.: പ്രണയഭാവങ്ങളുടെ തീഷ്ണതയും ഊഷ്മളതയും കുളിര്‍മയും മഴത്തുള്ളികളില്‍ ചാലിച്ച് ഷേക്‌സ്പിയറിന്റെ 'റോമിയോയും ജൂലിയന്റിന്റെ'യും കഥയെ വെല്ലുന്ന അനശ്വര പ്രേമകാവ്യം 'എന്ന് നിന്റെ മൊയ്തീന്‍' അമേരിക്കയിലേയും കാനഡായിലേയും തീയേറ്ററുകളിലെ അഭ്രപാളികളില്‍ ഒക്ടോബര്‍ 9ന് അവിടുത്തെ മലയാളികള്‍ക്കായി നിര്‍മ്മാതാക്കള്‍ കാഴ്ച വയ്ക്കുന്നു.

പൃഥിരാജിന്റെയും പാര്‍വ്വതിമേനോന്റെയും ഇന്നേവരെ ഇറങ്ങിയ ചിത്രങ്ങളിലെ ഏറ്റവും മികച്ച 'മാസ്റ്റര്‍ പീസ്' എന്ന് വിശേഷിപ്പിക്കാവുന്ന, ആര്‍.എസ്.വിമലിന്റെ തിരക്കഥയിലും സംവിധാനത്തിലും വാര്‍ത്തിറക്കിയ മലയാളത്തിലെ മിഴിവുറ്റചിത്രം എന്ന് പ്രേക്ഷകരും മാദ്ധ്യമങ്ങളും ഒരുപോലെ വില ഇരുത്തിയ പ്രണയകാവ്യമാണ് ഈ ചിത്രം.

മഴയുടെ സംഗീതത്തിന്റെയും സമസ്തഭാവങ്ങള്‍ ഒട്ടും ചോരാതെ അതി മനോഹരമായി ജോമോന്‍ ടി ജോണിന്റെ ക്യാമറയും ഗോപിസുന്ദറിന്റെ പശ്ചാത്തല സംഗീതവും പ്രേക്ഷകരെ ആസ്വാദനത്തിന്റെ ഉയരങ്ങളില്‍ എത്തിക്കുന്നു. മൂന്നാം വാരത്തിലും നിറഞ്ഞ സദസ്സില്‍ ഇന്ത്യമൊത്തം വിജയകരമായി പ്രദര്‍ശനം നടത്തുന്ന ഈ ചിത്രം കേരളത്തിന് പുറത്ത് ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളോടെ ആണ് ഇറക്കിയിരിക്കുന്നത്.

ഈ സിനിമയുടെ നിര്‍മ്മിതാക്കള്‍ അമേരികന്‍ മലയാളികളായ സുരേഷ് രാജ്, ബിനോയ് ശങ്കരത്ത്, രാജി തോമസ് എന്നിവരാണ് ഇതിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഡോ. സുരേഷ്‌കുമാര്‍ ആണ്. ഈ സിനിമയിലെ ഒരു ഹിറ്റ് ഗാനമായ 'ശാരദാംബരം' എന്നു തുടങ്ങുന്ന ഗാനം അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് മേരിലാന്‍ഡിലെ വിദ്യാര്‍ത്ഥിനിയായ ശില്പാ രാജ്, പി. ജയചന്ദ്രന്റെ കൂടെപ്പാടിയിരിക്കുന്നു. ഈ ഗാനം ഇന്ന് കേരളത്തിലെ കോളേജ് ക്യാമ്പസ്സുകളിലെ പ്രിയമുള്ള റിങ്ങ്‌ടോണായി ഇതിനോടകം മാറിക്കഴിഞ്ഞു.

1960 മുതല്‍ 80 വരെയുള്ള കാലഘട്ടങ്ങളില്‍ കോഴിക്കോട് നടന്ന തീവ്രമായ ഒരു പ്രണയ കഥയെ ആസ്പദമാക്കി രചിച്ച ഈ ചിത്രത്തിന് കേരളത്തിലെ പ്രേക്ഷകര്‍ നെഞ്ചിലേറ്റി മലയാള സിനിമയുടെ ചരിത്രത്തില്‍ ഒരു പുതിയ അദ്ധ്യായം കുറിച്ചു.

'എന്ന് നിന്റെ മൊയ്തീന്‍' അമേരിക്കയിലും കാനഡായിലും ഒക്ടോബര്‍ 9ന് തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിയ്ക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക