Image

ദേശീയ താരത്തിനു യാത്ര അയപ്പ്: ടിന്റു ലൂക്കയ്ക്കും മനു ജോസഫിനു ആദരം

ബഷീര്‍ അഹമ്മദ് Published on 06 October, 2015
ദേശീയ താരത്തിനു യാത്ര അയപ്പ്: ടിന്റു ലൂക്കയ്ക്കും മനു ജോസഫിനു ആദരം
കോഴിക്കോട് : സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന നാഷ്ണല്‍ അത്‌ലറ്റ് പി. മുഹമ്മദ് ഹസ്സന്‍ റെയില്‍വെ ഇന്‍സ്റ്റ്യൂട്ട് യാത്രഅയപ്പു നല്‍കി. രാജ്യാന്തര അത്‌ലറ്റ് ടിന്റു ലൂക്ക രാജ്യാന്താര വോളിബോള്‍ താരം മനുജോസഫ് എന്നിവര്‍ക്ക് വേദിയില്‍ സ്വീകരണവും നല്‍കി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ കോച്ച് എസ്.എസ്.കൈമള്‍ ഉദ്ഘാടനം ചെയ്തു. ഡോ.കെ. വത്സല, രാജ്യാന്തര അത്‌ലറ്റ് ഇബ്രാഹീം ചീനിക്കര, മുന്‍ദേശീയ അത്‌ലറ്റ് ഡോ. ആമിന, സ്‌റ്റേഷന്‍ മാനേജര്‍ ജോസഫ് മാത്യു, തുടങ്ങിയവര്‍ സംസാരിച്ചു.

ദേശീയ താരത്തിനു യാത്ര അയപ്പ്: ടിന്റു ലൂക്കയ്ക്കും മനു ജോസഫിനു ആദരം
സര്‍വ്വീസില്‍ നിന്നും വിരമിയ്ക്കുന്ന അത്‌ലറ്റ് മുഹമ്മദ് ഹസ്സന് നല്‍കിയ യാത്ര അയപ്പില്‍, ടിന്റു ലൂക്ക, മനു ജോസഫ് തുടങ്ങിയവര്‍ സമീപം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക