Image

പേപ്പല്‍ സന്ദര്‍ശനം (കൈരളി ന്യൂയോര്‍ക്ക്‌)

Published on 06 October, 2015
പേപ്പല്‍ സന്ദര്‍ശനം (കൈരളി ന്യൂയോര്‍ക്ക്‌)
ലോകഗതി കലുഷിതമായ അന്തരീക്ഷത്തില്‍ നീങ്ങിക്കൊണ്‌ടിരിക്കുന്ന വേളയില്‍ പേപ്പല്‍ സന്ദര്‍ശനം വളരെ പ്രാധാന്യം അര്‍ഹിക്കുന്നു . അമേരിക്കയിലെത്തിയ പോപ്പ്‌ ലോകത്തോട്‌ തന്റെ ദൗത്യം അറിയിക്കുന്നതില്‍ പൂര്‍ണ്ണമായി വിജയിച്ചു. വിശ്വാസികള്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു.

പത്രപ്രതിനിധികളുമായി നടത്തിയ അഭിമുഖത്തിലും തന്റെ ദൗത്യം പൂര്‍ണ്ണമായി ഉള്‍ക്കൊണ്‌ടുകൊണ്‌ടുള്ള അദ്ദേഹത്തിന്റെ മറുപടി പലരേയും ആശ്ചര്യപ്പെടുത്തി .

ആദ്ധ്യാത്മികത ലവേലേശം ഇല്ലാത്ത ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ചു - താങ്കള്‍ ഇവിടെ താരപ്രഭയിലാ ണല്ലോ, അത്‌ സഭയ്‌ക്ക്‌ എത്രമാത്രം ഗുണം ചെയ്യും? മറുപടി ഉടനെ വന്നു - അത്‌ മീഡിയ ചാര്‍ത്തിയ പേരാണ്‌. മാര്‍പ്പാപ്പാ എന്നാല്‍ ദാസന്മാരുടെ ദാസനാണ്‌ . നമ്മള്‍ എത്രയോ താരങ്ങളെ കാണുന്നു . തിളങ്ങി നില്‍ക്കുന്നവരും, അല്‌പം കഴിഞ്ഞു കൊഴിഞ്ഞു വീഴുന്നവരും . എന്നാല്‍ ദാഹന്മാരുടെ ദാസനാകുക എന്ന ദൗത്യം നിര്‍വ്വഹിക്കുമ്പോള്‍ , അതിന്‌ അവസാനമില്ല. എന്നും നിലനില്‍ക്കും.

ആദ്യമായി അമേരിക്കന്‍ കോണ്‍ഗ്രസിനെ അഡ്രസ്‌ ചെയ്‌ത പോപ്പ്‌ - ലോകം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക്‌ , സ്വതന്ത്ര രാജ്യങ്ങളുടെ ലീഡര്‍ എന്ന നിലയില്‍, കര്‍മ്മോന്മുഖരാകാന്‍ ആഹ്വനം നല്‍കിയതിനോ ടൊപ്പം, ഗര്‍ഭഛിദ്രം നടത്തുന്നതിനെപ്പറ്റിയും, സ്വവര്‍ഗ രതിയുടെ വൈക്രുതത്തെപ്പറ്റിയും തകര്‍ന്നു കൊിരിക്കുന്ന കുടുംബ ഭദ്രതയെപ്പറ്റിയും, അമേരിക്ക നല്‍കിയ ഊഷ്‌മള സ്വീകരണത്തില്‍ മുങ്ങിത്താഴാതെ സഭയുടെ കാഴ്‌ചപ്പാടില്‍ ഊന്നി നിന്നുകൊണ്‌ട്‌ സംസാരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

ആഡംബര ഡിന്നറികളില്‍ പങ്കെടുക്കുന്നതിനു പകരം , അമേരിക്കയിലെ ജയില്‍ സന്ദര്‍ശിക്കുന്നതിനും , അഗതിമന്ദിരങ്ങള്‍ സന്ദര്‍ശിക്കുന്നതിലും അദ്ദേഹം കൂടുതല്‍ വ്യപ്രുതനായിക്കൊണ്‌ട്‌ ലോകത്തെമ്പാടുമുള്ള ബിഷപ്പുമാര്‍ക്കും, പുരോഹിതര്‍ക്കും മാത്രുകയായി. ഈ മാത്രുക പൂര്‍ണ്ണമായും മറ്റു കര്‍ദ്ദിനാള്‍മാര്‍ക്കും, ബിഷപ്പുമാര്‍ക്കും, പുരോഹിതര്‍ക്കും പ്രവര്‍ത്തന പഥത്തില്‍ കൊണ്‌ടു വാരന്‍ സാധിക്കുമോ? സാധിക്കില്ല എന്നതു തന്നെയാണ്‌ ഉത്തരം. കാരണം മനുഷ്യര്‍ ബലഹീനരാണ്‌ .

കര്‍ത്താവിന്റെ ശിഷ്യരിലേക്ക്‌ തിരിഞ്ഞാല്‍ , പന്ത്രണ്‌ടുപേരും പന്ത്രണ്‌ട്‌ തരക്കാരായിരുന്നു. അവസാനം ഞാനിവനെ അറിയില്ല, മുറിപ്പാടുകള്‍ കണ്‌ടെങ്കില്‍ മാത്രമെ വിശ്വസിക്കു എന്നു പറഞ്ഞവരും അക്കൂട്ടത്തില്‍ പെടും . അപ്പോള്‍ ക്രിസിതുവിന്റെ പാത പിന്തുടരാന്‍, തിളങ്ങുന്ന ഉടുപ്പു ധാരികളായ സാദാ മനുഷ്യരില്‍ നിന്നും എന്തുമാത്രം പ്രതീക്ഷക്കു വകയുണ്ട്‌.?

അതേ സമയം സഭയുടെ ആദികാല ഹൈരാര്‍ക്കീസ്‌ സഭയുടെ പഠനങ്ങള്‍ പൂര്‍ണ്ണമായി ഉള്‍ക്കൊണ്‌ടുകൊണ്‌ട്‌ , ആതുരാലയങ്ങള്‍ , കോളജുകള്‍, ആശുപത്രികള്‍ തുടങ്ങിയവ സ്ഥാപിക്കുന്നതിലും അജപാലനത്തില്‍ ഉറച്ചു നില്‍ക്കുന്നതിലും ഇതര മതസ്ഥര്‍ക്ക്‌ മാത്രുകയായിരുന്നു. മദര്‍ തെരേസ തന്നെ - വലിയ ഒരു ഉദാഹ രണമാണ്‌ .

ചെവിയുള്ള വന്‍ കേള്‍ക്കട്ടെ, കണ്ണുള്ളവന്‍ കാണട്ടെ , എന്ന വാക്യം മനുഷ്യന്റെ സകല പ്രവര്‍ത്തികള്‍ക്കും ഉത്തരം നല്‍കുന്നു. ആ വലിയ പുസ്‌തകത്തില്‍ ഇതെല്ലാം കുറിച്ചിരിക്കുന്നു .. വായിച്ചു മനസ്സിലാക്കാനുള്ള പ്രാപ്‌തി ദൈവം എല്ലാവര്‍ക്കും നല്‍കിയിട്ടുണ്‌ട്‌. പുരോഹിതരെയും , പിതാക്കന്മാരെയും നമ്പിയിട്ടു കാര്യമില്ല . എന്റെ പിഴ എന്റെ പിഴ , എന്റെ വലിയ പിഴ എന്ന്‌ ഏറ്റുപറയുക സമാധാനം നിങ്ങളോടുകൂടെ.. . അചഞ്ചല ചിത്തനായ പോപ്പ്‌ നീണാള്‍ വാഴട്ടെ .

മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം

ഈ തവണയും ആ പരാതി വായിക്കാനിടയായി . മോദിക്ക്‌ അമേരിക്കയില്‍ യാതൊരു സ്വീകരണവും ലഭിച്ചില്ല, പ്രസിഡന്റ്‌ ഒബാമ ഇന്‍ഡ്യയില്‍ എത്തിയപ്പോള്‍ പ്രധാനമന്ത്രി തന്നെ അദ്ദേഹത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തി.അദ്ദേഹം യാത്ര അയയ്‌ക്കാന്‍ നേരവും പ്രധാനമന്ത്രി വിമനാത്താവളത്തിലെത്തിയിരു ന്നു.

റിപ്പോര്‍ട്ട്‌ എഴുതുന്ന, അല്ലെങ്കില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്ന പത്രപ്രവര്‍ത്തകര്‍ ഒന്നു മനസ്സിലാക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേയ്‌ക്കല്ല വന്നത്‌ . യുണൈറ്റഡ്‌ നേഷന്‍സിലേക്കാണ്‌ വന്നത്‌ . ഇവിടെ ഇരുന്നൂറിനടുത്ത്‌ രാജ്യങ്ങളുടെ പ്രതിനിധികള്‍ എല്ലാവര്‍ഷവും സെപ്‌റ്റംബര്‍ അവസാനം തങ്ങളുടെ വെക്കേഷന്‍ ആഘോഷിക്കാന്‍ യുണൈറ്റഡ്‌ നേഷന്‍സില്‍ ഒത്തുകൂടും . അവരെ എല്ലാം സ്വീകരിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റിനു സാധിക്കുമോ?

മറ്റൊരു കംപ്ലേയ്‌ന്റ്‌ - പോപ്പ്‌ വന്നു. അദ്ദേഹത്തെ സ്വീകരിക്കാന്‍ വൈറ്റ്‌ ഹൗസ്‌ തയ്യാറായി മാധ്യമങ്ങള്‍ വെണ്‌ടക്കാ മുഴുപ്പില്‍ പേപ്പല്‍ സമ്പര്‍ശനം പത്ര താളുകളില്‍ നിറച്ചു . എന്നാല്‍ മോദിക്ക്‌ യാതൊന്നും ലഭിച്ചില്ല.

അമേരിക്കയെ സംബന്ധിച്ചിടത്തോളം കത്തോലിക്കരുടെ എണ്ണം എഴുപതു മില്ല്യനെ ഉള്ളുവെങ്കിലും , അമേരിക്ക ഒരു ക്രിസ്‌ത്യന്‍ രാജ്യമാണ്‌. പ്രശ്‌നോന്മുഖമായ ജീവിത രീതി കൈമുതലാക്കിയിരിക്കുന്ന വിശ്വാസികള്‍ അല്‍പം സാന്ത്വനത്തിന്റെ തലോടലിനു വേണ്‌ടി , അദ്ദേഹത്തിന്റെ വരവിനു പ്രാധാന്യം നല്‍കും . അതിനു പിന്നാലെ മാധ്യമ പട പോയിരിക്കും. ആ പ്രവണതയെ വ്യാഖ്യനിച്ചിട്ടു കാര്യമില്ല. അതേസമയം മറ്റു മതസ്ഥര്‍ക്ക്‌ അവരവരുടെ പ്രാര്‍ത്ഥനാലയങ്ങള്‍ സ്ഥാപി ക്കുന്നതിലും, തങ്ങളുടെ മതാനുഷ്‌ഠാനങ്ങള്‍ നടത്തുന്ന തിനുമുള്ള സ്വാതന്ത്ര്യം ഈ രാജ്യം ഉറപ്പുനല്‍കുന്നു. അതായത്‌ ഇന്‍ഡ്യന്‍ ഭരണഘടന അനു ശാസിക്കും പോലെ തേതരത്വത്തിന്‌ ഇവിടെയും പ്രാധാന്യം നല്‍കുന്നു.

മറ്റൊരു കംപ്ലെയിന്റ്‌ - ചൈനക്ക്‌ കൂടുതല്‍ പ്രാധാന്യം നല്‍കുന്നു . അതിനും പ്രത്യേക കാരണമുണ്‌ട്‌ . ചൈന യുണൈറ്റഡ്‌നേഷന്‍സിലേക്ക്‌ യാത്രതിരിക്കും മുമ്പേ , ബോയിംഗ്‌ വിമാനം വാങ്ങിക്കുന്നതിനു വേണ്‌ടി 300 ബില്യന്റെ കരാര്‍ ഉറപ്പു വരുത്തിയിട്ടാണ്‌ വന്നത്‌ . ചൈനക്ക്‌ സ്വീകരണം നല്‍കി യതില്‍ തെറ്റുണ്ടോ? കുഞ്ചന്‍ നമ്പ്യാരുടെ ചൊല്ലാണ്‌ ഇവിടെ പ്രസക്തം- `ജീവസ്‌തംഭം മഹാശ്ചര്യം -നമുക്കും കിട്ടണം പണം' !!

എല്ലാവര്‍ഷവും സെപ്‌റ്റംബറില്‍ പ്രധാനമന്ത്രിയും പരിവാരങ്ങളും അമേരിക്കയിലെത്തിയിട്ടു കാര്യമുണ്‌ടോ? ഇതുവഴി എന്തെങ്കിലും പ്രത്യേക കാര്യസാധ്യതയുണ്‌ടോ? സെക്യൂരിറ്റി കൗണ്‍സിലില്‍ ഇന്‍ഡ്യക്ക്‌ പ്രാതിനിധ്യം കിട്ടുക ഒരു ദിവാസ്വപ്‌നം മാത്രമായിരിക്കെ, കോടികള്‍ ചെലവഴിച്ച്‌ , കോണ്‍ഗ്രസ്‌ സര്‌ക്കാരി്‌ന്റെ പാത , ബിജെപിയും പിന്തുടരുന്നതില്‍ എന്ത്‌ സാങ്കത്യം?

ഇന്‍ഡ്യയെ പ്രിതിനിധാനം ചെയ്യാന്‍ , ഇന്‍ഡ്യയുടെ അംബാസിഡര്‍ , അല്ലെങ്കില്‍ , യുണൈറ്റഡ്‌നേഷന്‍സിലെ ഇന്‍ഡ്യയുടെ പ്രതിനിധി, ഇവരെല്ലാം ധാരാളം ..

ഇന്‍ഡ്യയെ സംബന്ധിച്ചിടത്തോളം ഒരുത്തരേയും ഭയപ്പെടേണ്‌ട കാര്യമില്ല . കാരണം ജനസംഖ്യയുടെ ഭൂരിഭാഗം ഭാഗം ദരിദ്രരാണ്‌ . ഇതില്‍ അതിലധികം എന്തു സംഭവിക്കാന്‍?

കാഷ്‌മീര്‍ പ്രശ്‌നം പല ആവര്‍ത്തി യുഎന്നില്‍ അവതരിപ്പിച്ചു കഴിഞ്ഞു . അതില്‍ കൂടുതല്‍ ഒന്നും ഇനി പറയാനില്ല. ഈ ചുറ്റുപാടില്‍ ഇന്‍ഡ്യന്‍ പ്രധാനമന്ത്രി അമേരിക്കയിലെ പട്ടേലന്മാരുടെ ചോല മട്ടൂര കഴി ക്കാന്‍ ഇറങ്ങിത്തിരിക്കുന്നതില്‍ ഇവിടുത്തെ ഇന്‍ഡ്യാക്കാര്‍ക്ക്‌ കടുത്ത നിരാശയുണ്‌ടെന്നുള്ളതും മനസ്സിലാ ക്കണം. ലക്ഷ്യബോധമില്ലാതെ ഖജനാവ്‌ കാലിയാക്കുന്ന ഈ ഇടിയന്‍ സര്‍ക്കീട്ട്‌ ഇനിയെങ്കിലും അവസാനിപ്പിക്കുക . അതാണുത്തമം.

ജയ്‌ ഹിന്ദ്‌.
Join WhatsApp News
vayanakkaran 2015-10-06 19:52:52
The poiverty strcken Indian leaders including Prime Minister should stop these luxurius  frequent excursion travel abroad on tax payers expenses. The Kerala leaders/Ministers also do the travel on tax payers expenses. Why these useless many overseas political groups awarding numerous receptions to these so called many corrupted leaders. Please boycot these reception givers and takers. Let us contribute that money to poor people. Give the money to the poor, pause photo with the poor and publish those photos in emalayalee.com. Instead of publishing photos with political leaders, filim stars, high priests. I applaud the opinions of Kairalee New York. Pope is a great person. No doubt about it
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക