Image

കിരണ്‍ എലുവങ്കലിന്‌ കൊളംബസ്‌ നസ്രാണി അവാര്‍ഡ്‌

ജോയിച്ചന്‍ പുതുക്കുളം Published on 06 October, 2015
കിരണ്‍ എലുവങ്കലിന്‌ കൊളംബസ്‌ നസ്രാണി അവാര്‍ഡ്‌
ഒഹായോ: സഭയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തത്തോടെ സമയവും, താലന്തുകളും പങ്കുവെയ്‌ക്കുന്നവര്‍ക്കുവേണ്ടി സെന്റ്‌ മേരീസ്‌ സീറോ മലബാര്‍ മിഷന്‍ ഏര്‍പ്പെടുത്തിയ കൊളംബസ്‌ നസ്രാണി അവാര്‍ഡിന്‌ കിരണ്‍ എലുവങ്കല്‍ അര്‍ഹനായി.

കോട്ടയം ജില്ലയിലെ ഉഴവൂരില്‍ സ്റ്റീഫന്‍ ജോസഫ്‌- മോളി സ്റ്റീഫന്‍ ദമ്പതികളുടെ മകനായി ജനിച്ച കിരണ്‍ മാതാപിതാക്കളുടെ ജോലി സാഹചര്യങ്ങളാല്‍ പ്രഥമിക പഠനങ്ങള്‍ പൂര്‍ത്തിയാക്കിയത്‌ കുവൈറ്റിലായിരുന്നു. കംപ്യൂട്ടര്‍ എന്‍ജിനീയറായ കിരണ്‍ കൊളംബസില്‍ അമേരിക്കന്‍ ഇലക്‌ട്രിക്‌ പവ്വര്‍ കമ്പനിയില്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്നു. ഭാര്യ: ഐറിന്‍. മകന്‍: ലയാം.

സെന്റ്‌ മേരീസ്‌ മിഷന്‍ പി.ആര്‍.ഒ ആയ കിരണ്‌ കൊളംബസില്‍ വച്ചു നടത്തിയ പ്രത്യേക ചടങ്ങില്‍ മിഷന്‍ ഡയറക്‌ടര്‍ ഫാ. ജോ പാച്ചേരിയില്‍ സി.എം.ഐ അവാര്‍ഡ്‌ സമ്മാനിച്ചു. ട്രസ്റ്റി ജില്‍സണ്‍ ജോസ്‌ അറിയിച്ചതാണിത്‌.
കിരണ്‍ എലുവങ്കലിന്‌ കൊളംബസ്‌ നസ്രാണി അവാര്‍ഡ്‌കിരണ്‍ എലുവങ്കലിന്‌ കൊളംബസ്‌ നസ്രാണി അവാര്‍ഡ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക