Image

മാപ്പ്‌ ബാഡ്‌മിന്റന്‍ ടൂര്‍ണമെന്റ്‌: ന്യൂയോര്‍ക്ക്‌ ജേതാക്കള്‍

ജോയിച്ചന്‍ പുതുക്കുളം Published on 06 October, 2015
മാപ്പ്‌ ബാഡ്‌മിന്റന്‍ ടൂര്‍ണമെന്റ്‌: ന്യൂയോര്‍ക്ക്‌ ജേതാക്കള്‍
ഫിലഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രെറ്റര്‍ ഫിലഡല്‍ഫിയയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട മാപ്പ്‌ എവര്‍ റോളിംഗ്‌ ട്രോഫി ബാഡ്‌മിന്‍റ്റന്‍ ടൂര്‍ണമെന്റില്‍ ന്യൂയോര്‍ക്കില്‍ നിന്നുള്ള റെയ്‌മണ്ട്‌ ആഡംസ്‌- ശരത്‌ വഡാഡ സഖ്യം ജേതാക്കളായി. ഫിലഡല്‍ഫിയ നോര്‍ത്തീസ്റ്റ്‌ റാക്കറ്റ്‌ ക്ലബ്ബില്‍ വെച്ചു നടന്ന വാശിയേറിയ ഫൈനല്‍ പോരാട്ടത്തില്‍ ചിക്കാഗോയില്‍ നിന്നുള്ള ജിമ്മി തോമസ്‌ -തൗസിഫ്‌ ഷീഖ്‌ സഖ്യത്തെയാണ്‌ മൂന്നു സെറ്റ്‌ നീണ്ട മത്സരത്തില്‍ ഇവര്‍ കീഴടക്കിയത്‌. വിജയ സഖ്യത്തില്‍ നിന്നുള്ള റെയ്‌മണ്ട്‌ ആഡംസ്‌ എം വി പി ആയി തെരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി വന്നെത്തിയ ഇരുപത്തി നാല്‌ ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റില്‍ ന്യൂയോര്‍ക്കില്‍ നിന്നുള്ള തോമസ്‌ ബിജേഷ്‌ -നിജോ രാജു സഖ്യം മൂന്നാം സ്ഥാനവും ചിക്കാഗോയില്‍ നിന്നുള്ള ഷബിന്‍ മാത്യൂസ്‌ -ക്ലെമന്റ്‌ കോശി സഖ്യം നാലാം സ്ഥാനവും കരസ്ഥമാക്കി.

രാവിലെ നടന്ന ഉദ്‌ഘാടന ചടങ്ങില്‍ അറ്റോര്‍ണി ജോസഫ്‌ എം. കുന്നേല്‍ മത്സരങ്ങള്‍ കിക്ക്‌ ഓഫ്‌ ചെയ്‌തു. നാലു കോര്‍ട്ടുകളിലായി ഒരേ സമയം നടത്തപ്പെട്ട ലീഗ്‌ അടിസ്ഥാനത്തിലുള്ള ഗെയിമുകളില്‍ നിന്നും ഏറ്റവും കൂടുതല്‍ പോയന്റ്‌ ലഭിച്ച പതിനാറു ടീമുകള്‍ ആണ്‌ അവസാന ഘട്ട മത്സരങ്ങളില്‍ ഇഞ്ചോടിഞ്ച്‌ പോരാടിയത്‌. വിജയികള്‍ക്കുള്ള ട്രോഫികളും കാഷ്‌ അവാര്‍ഡുകളും പ്രസിഡന്റ്‌ സാബു സ്‌കറിയ, ട്രഷറര്‍ ജോണ്‍സന്‍ മാത്യു, സ്‌പോര്‍ട്‌സ്‌ ചെയര്‍മാന്‍ മാത്യുസണ്‍ സഖറിയ, ബോര്‍ഡ്‌ മെമ്പര്‍ തോമസ്‌ എം. ജോര്‍ജ്‌, എജുകേഷന്‍ ചെയര്‍മാന്‍ ജോണ്‍ സാമുവേല്‍, കമ്മിറ്റി അംഗം ഫിലിപ്‌ ജോണ്‍, ഗ്രാന്റ്‌ സ്‌പോണ്‍സര്‍ റെജി ഫിലിപ്പ്‌, ഐ. റ്റി. ഫോറം ചെയര്‍മാന്‍ തോമസ്‌ ചാണ്ടി എന്നിവര്‍ വിതരണം ചെയ്‌തു. ജനറല്‍ സെക്രട്ടറി സിജു ജോണ്‍ നന്ദി പ്രകാശിപ്പിച്ചു. ജനറല്‍ സെക്രട്ടറി സിജു ജോണ്‍ അറിയിച്ചതാണിത്‌.
മാപ്പ്‌ ബാഡ്‌മിന്റന്‍ ടൂര്‍ണമെന്റ്‌: ന്യൂയോര്‍ക്ക്‌ ജേതാക്കള്‍
മാപ്പ്‌ ബാഡ്‌മിന്റന്‍ ടൂര്‍ണമെന്റ്‌: ന്യൂയോര്‍ക്ക്‌ ജേതാക്കള്‍
മാപ്പ്‌ ബാഡ്‌മിന്റന്‍ ടൂര്‍ണമെന്റ്‌: ന്യൂയോര്‍ക്ക്‌ ജേതാക്കള്‍
മാപ്പ്‌ ബാഡ്‌മിന്റന്‍ ടൂര്‍ണമെന്റ്‌: ന്യൂയോര്‍ക്ക്‌ ജേതാക്കള്‍
മാപ്പ്‌ ബാഡ്‌മിന്റന്‍ ടൂര്‍ണമെന്റ്‌: ന്യൂയോര്‍ക്ക്‌ ജേതാക്കള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക