Image

ആത്മീയാനുഭൂതി പകര്‍ന്ന് കെസ്റ്ററിന്റെ മധുരഗീതം

Published on 07 October, 2015
ആത്മീയാനുഭൂതി പകര്‍ന്ന് കെസ്റ്ററിന്റെ മധുരഗീതം
ഹൂസ്റ്റണ്‍: ആത്മീയാനുഭവം പകരുന്ന സുന്ദരഗാനങ്ങളുമായി ക്രൈസ്തവ സംഗീതലോകത്തെ മധുരഗായകന്‍ കെസ്റ്ററും സംഘവും ഹൂസ്റ്റണിലെ മലയാളികളുടെ മനം കവര്‍ന്നു. 'കെസ്റ്റര്‍ ലൈവ് 2015' എന്ന സംഗീത നിശ ഒരുക്കിയത് റെഡീമര്‍ കിങ്ങ്ഡവും എം.എം.എന്റര്‍ടെയ്ന്‍മെന്റും സംയുക്തമായാണ്. ഇക്കഴിഞ്ഞ നാലാം തീയതി വൈകുന്നേരം ആറുമണിക്ക് സ്റ്റാഫോര്‍ഡിലുള്ള ഇമ്മാനുവേല്‍ സെന്ററില്‍ വച്ചായിരുന്നു ഈ അപൂര്‍വ സംഗീത മേള. 

ആദ്യമായി അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തുന്ന കെസ്റ്റര്‍ എന്ന ക്രിസ്തീയ ഗാനഗന്ധര്‍വന്‍ മലയാളി ക്രൈസ്തവ മനസുകളില്‍ ഏറെ സ്ഥാനം പിടിച്ച ഗായകനാണ്. കെസ്റ്ററിനോടൊപ്പം പ്രമുഖ ഗായകനായ ബിനോയ് ചാക്കോയും സിസിലി ഏബ്രഹാമും സംഗീത സംവിധായകന്‍ സുനില്‍ സോളമനും ലൈവ് ഓര്‍ക്കസ്ട്രയ്‌ക്കൊപ്പം അണിനിരന്നത് നവ്യാനുഭവമായി. 

റെജി ജോര്‍ജ്, റോയ് കുര്യന്‍ എന്നിവര്‍ നേതൃത്വം കൊടുത്ത പരിപാടിയില്‍ ഡോ. മനു ചാക്കോ മാസ്റ്റര്‍ ഓഫ് സെറിമണി ആയിരുന്നു.

ആത്മീയാനുഭൂതി പകര്‍ന്ന് കെസ്റ്ററിന്റെ മധുരഗീതം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക